Sunday, December 20, 2009

ഒരു വട്ടം കൂടി

അവര്‍ ആ പാര്‍ക്കില്‍ പലവട്ടം വന്നിട്ടുണ്ട്
വീണ്ടും ഒരിക്കല്‍ കൂടി
നമ്മുക്ക് അവരെ പിന്തുടരാം .....

അവന്‍ " ഈ ലോകത്ത് എന്നോളം സന്തോഷിക്കുന്ന ആരും ഉണ്ടാവില്ല കാരണം എനിക്ക് നീ ഉണ്ട് നീ ഉണ്ടെങ്കില്‍ പിന്നെ വേറേ ഒന്നും വേണ്ട
നീ ഇല്ലെങ്കില്‍ പിന്നെ വേറേ ഒന്നും ഉണ്ടായിട്ടും കാര്യമില്ല "
അവള്‍ " എന്നെ അത്രയ്ക്ക് ഇഷ്ട്ടമാണോ ? ഞാന്‍ ഈ പറയുന്നതിനെല്ലാം അര്‍ഹയാണോ സത്യമാണോ പറയുന്നത് ?'
അവന്‍ "പഴയ ഗാനങ്ങള്‍ എപ്പോഴും നിന്നെ ഓര്‍മിപ്പിക്കുന്നു, നിന്റെ കണ്ണുകളെ, സൌന്ദര്യത്തെ ഓര്‍മിപ്പിക്കുന്നു
പഴയ ഗാനങ്ങള്‍ എല്ലാം നിന്നെ മനസ്സില്‍ കണ്ടു എഴുതിയതാണെന്ന് എനിക്ക് തോന്നുന്നു - കായാംബൂ കണ്ണില്‍ വിരിയും, മല്ലിക പൂവിന്‍ മധുര ഗന്ധം,
ഓടി പോകും വസന്തകാലമേ, താരക രൂപിണി,നിന്റെ മിഴിയില്‍ .... ഇങ്ങനെ ഒരു രൂപം മനസ്സില്‍ ഇല്ലെങ്കില്‍ ഈ ഭാവന അസാധ്യം സൌന്ദര്യത്തെ ഗാനങ്ങളില്‍ വരച്ച വയലാറും തമ്പിയും ഭാസ്കരന്‍ മാഷും നിന്നെ ഒന്ന് കണ്ടിരുന്നെങ്കില്‍ എത്ര എത്ര മനോഹര ഗാനങ്ങള്‍ പിറക്കുമായിരുന്നു എനിക്കുള്ള ഒരേഒരു ദുഃഖം അവര്‍ നിന്നെ നേരില്‍ കണ്ടില്ലല്ലോ എന്നത് മാത്രമാണ് "

അവള്‍ " ഞാന്‍ സത്യത്തില്‍ കൊതിച്ചുപോകുന്നു ഇവിടെ ഈ വാക്കുകളില്‍ മതിമറന്നു ഇല്ലാതാവാന്‍ "
അവന്‍ " നീ ഇല്ലാതായാല്‍ പിന്നെ ഞാന്‍ ഇല്ല "
അവള്‍ " നമ്മുക്ക് ഒരുമിച്ചു ജീവിക്കാം ഈ ജന്മത്തിലും വരും ജന്മങ്ങളിലും "
അവന്‍ " ഇപ്പൊ സമയം ഏഴര ഇപ്പൊ പോയാല്‍ എട്ടുമണിക്ക് നിന്നക്ക് ഹോസ്റ്റലില്‍ കയറാം "
അവന്‍ ബൈക്ക് സ്റ്റാര്‍ട്ട്‌ ചെയ്തു തലയില്‍ ഹെല്‍മെറ്റ്‌ വച്ച് അവളെ ബാക്കില്‍ ഇരുത്തി വണ്ടിവിട്ടു കുറച്ചു ദൂരം കഴിഞ്ഞപ്പോള്‍ ബൈക്കിനു ഒരുവിധം സ്പീടായി
അവള്‍ " വണ്ടിക്കു സ്പീട് പോരാ, പറക്കാന്‍ തോന്നുന്നു "
അവന്‍ " ഇനി സ്പീഡ് കുട്ടാന്‍ തോന്നുന്നില്ല വേഗം കൂട്ടിയാല്‍ നിന്നെ വേഗത്തില്‍ പിരിയേണ്ടി വരില്ലേ ?"
ബൈക്കിനു നിയന്ത്രണം പോയപോലെ ഒരു തോന്നല്‍ അവന്റെ മനസ്സില്‍

അവന്‍ മെല്ലെ ഹെല്‍മെറ്റ്‌ ഊരി അവളെ ഏല്‍പ്പിക്കുന്നു എന്നിട്ട് അവളോട്‌ അവന്റെ കവിളില്‍ ഒരു മൃദു ചുംബനം തരാന്‍ പറയുന്നു അവളും അത് നല്‍കുന്നു
അവന്‍ " ഇനി മരിച്ചാലും അടുത്ത ജന്മം വരെ ഇതുമതി " അവന്റെ വാക്കുകള്‍ അവളെ സന്തോഷിപ്പിക്കുന്നു അവന്‍ നിര്‍ബന്ധിച്ചു അവളെകൊണ്ട്‌ തലയില്‍ ഹെല്‍മെറ്റ്‌ ധരിപ്പിക്കുന്നു ഹെല്‍മെറ്റ്‌ അവള്‍ ധരിച്ചു എന്നറിഞ്ഞപ്പോള്‍ അവനു ആശ്വാസം .... അടുത്ത നിമിഷത്തില്‍ ബൈക്ക് എതിരേ വരുന്ന ലോറിയില്‍ ഇടിക്കുന്നു രണ്ടുപേരും തെറിച്ചു വീഴുന്നു
ഓടികൂടിയ ജനം രണ്ടുപേരേയും എടുക്കുന്നു ബൈക്ക് നോക്കിയ ഒരാള്‍ " ഇതിന്റെ ബ്രയിക്ക് കേബിള്‍ പൊട്ടിയിരുക്കുന്നു, ആക്സിലേറ്റര്‍
കേ ബിളും പൊട്ടിയിരിക്കുന്നു ഇതായിരിക്കും അപകട കാരണം "
ജനം രണ്ടുപേരേയും ആശുപത്രിയില്‍ എത്തിക്കുന്നു അവള്‍ നിസ്സാര പരുക്കുകളോടെ രക്ഷപെടുന്നു അവനോ ജീവനുണ്ടോ എന്ന് ചോദിച്ചാല്‍ ജീവനുണ്ട് എന്ന അവസ്ഥയില്‍ -കോമ സ്റ്റേജില്‍ !
മാസങ്ങള്‍ കഴിയുന്നു
അവന്‍ അവള്‍ തന്ന ആദ്യത്തേയും അവസാനത്തേയും ചുംബനത്തിന്റെ ലഹരി പലവട്ടം ആസ്വദിച്ചുകൊണ്ട്‌ മരണത്തേയും പ്രതീക്ഷിച്ചുകൊണ്ട് ........
അവളോ
"ഈ ലോകത്ത് എന്നോളം സന്തോഷിക്കുന്ന ആരും ഉണ്ടാവില്ല കാരണം എനിക്ക് നീ ഉണ്ട് നീ ഉണ്ടെങ്കില്‍ പിന്നെ വേറെ ഒന്നും വേണ്ട നീ ഇല്ലെങ്കില്‍ പിന്നെ വേറേ ഒന്നും ഉണ്ടായിട്ടും കാര്യമില്ല " എന്ന് മൊഴിഞ്ഞു വേറൊരുത്തന്റെ കൂടെ പഴയ പാര്‍ക്കില്‍ ഒരു വട്ടം കൂടി !
--------------------------------------------



Thursday, December 10, 2009

ആരാണി ഈ മാന്യ ദേഹം?

കുറച്ചു കാര്യങ്ങള്‍ താഴേ ചേര്‍ക്കുന്നു ഒരു പ്രധാന വ്യക്തിയുടെ ബയോ ഡാറ്റയില്‍ നിന്ന്
ആരാണെന്നു ഊഹിക്കാമോ?
EDUCATION /Qualification:
1950 : Stood first in BA (Hons), Economics, Punjab University , Chandigarh ,
1952 : Stood first in MA (Economics), Punjab University , Chandigarh ,
1954 : Wright's Prize for distinguished performance at St John's College , Cambridge ,
1955 – 57 : Wrenbury scholar, University of Cambridge ,
1957 : DPhil ( Oxford ), DLitt (Honoris Causa); PhD thesis on India 's export competitiveness

OCCUPATION /Teaching Experience:

Professor (Senior lecturer, Economics, 1957-59;
Reader, Economics, 1959-63;
Professor, Economics, Punjab University , Chandigarh , 1963-65;
Professor, Inter national Trade, Delhi School of Economics , University of Delhi , 1969-71;
Honorary professor, Jawaharlal Nehru University , New Delhi , 1976
and Delhi School of Economics, University of Delhi ,1996 and Civil Servant
Working Experience/ POSITIONS:
1971-72: Economic advisor, ministry of foreign trade
1972-76: Chief economic advisor, ministry of finance
1976-80: Director, Reserve Bank of India ; Director, Industrial Development Bank of India ;
Alternate governor for India , Board of governors, Asian Development Bank;
Alternate governor for India , Board of governors, IBRD
November 1976 - April 1980: Secretary, ministry of finance (Department of economic affairs);
Member, finance, Atomic Energy Commission; Member, finance, Space Commission
April 1980 - September 15, 1982: Member- Secretary, Planning Commission
1980-83: Chairman , India Committee of the Indo-Japan joint study committee September 16, 1982 - January 14, 1985: Governor, Reserve Bank of India ...
1982-85: Alternate Governor for India , Board of governors, International Monetary Fund
1983-84: Member, economic advisory council to the Prime Minister
1985: President, Indian Economic Association
January 15, 1985 - July 31, 1987: Deputy Chairman, Planning Commission
August 1, 1987 - November 10, 1990: Secretary-general and commissioner, south commission, Geneva
December 10, 1990 - March 14, 1991: Advisor to the Prime Minister on economic affairs
March 15, 1991 - June 20, 1991: Chairman, UGC
June 21, 1991 - May 15, 1996: Union finance minister
October 1991: Elected to Rajya Sabha from Assam on Congress ticket
June 1995: Re-elected to Rajya Sabha
1996 onwards: Member, Consultative Committee for the ministry of finance
August 1, 1996 - December 4, 1997: Chairman, Parliamentary standing committee on commerce
March 21, 1998 onwards: Leader of the Opposition, Rajya Sabha
June 5, 1998 onwards: Member, committee on finance
August 13, 1998 onwards: Member, committee on rules
Aug 1998-2001: Member, committee of privileges 2000 onwards: Member, executive committee, Indian parliamentary group
June 2001: Re-elected to Rajya Sabha
Aug 2001 onwards: Member, general purposes committee

BOOKS:

India 's Export Trends and Prospects for Self-Sustained Growth -Clarendon
Press, Oxford University , 1964; also published a large number of articles in various economic journals.

OTHER ACCOMPLISHMENTS:

Adam Smith Prize, University of Cambridge , 1956
Padma Vibhushan, 1987
Euro money Award, Finance Minister of the Year, 1993;
Asia money Award, Finance Minister of the Year for Asia , 1993 and 1994

INTERNATIONAL ASSIGNMENTS:

1966: Economic Affairs Officer
1966-69: Chief, financing for trade section, UNCTAD
1972-74: Deputy for India in IMF Committee of Twenty on International Monetary Reform
1977-79: Indian delegation to Aid-India Consortium Meetings
1980-82: Indo-Soviet joint planning group meeting
1982: Indo-Soviet monitoring group meeting
1993: Commonwealth Heads of Government Meeting Cyprus 1993: Human Rights World Conference, Vienna
RECREATION
Gymkhana Club, New Delhi ; Life Member , India International Centre, New Delhi

മനസ്സിലായോ ? ഇല്ലെങ്കില്‍ ഇതാ ഇവിടെ .........................................



Name : Dr. Manmohan Singh
DOB : September 26, 1932
Place of Birth : Gah (West Punjab)
Father : S. Gurmukh Singh
Mother : Mrs. Amrit Kaur
Married on : September 14, 1958
Wife : Mrs. Gursharan Kaur
Children : Three daughters


O
ur Prime Minister is possibly the most qualified PM all over the world.

Friday, December 4, 2009

For Heart Vein opening

നാള്‍ക്കു നാള്‍ ഹാര്‍ട്ട്‌ പ്രോബ്ലം ഉള്ളവരുടെ എണ്ണം കൂടി വരികയാണല്ലോ
എവിടെ തിരിഞ്ഞാലും ബൈപസ്സും അന്ജിയോഗ്രഫും ചര്‍ച്ച ചെയ്യുന്നത് കേള്‍ക്കാം



ബ്ലോക്കും




ട്രീറ്റ്മെന്റും






എന്നാല്‍ എന്റെ സുഹൃത്ത്‌ ഒരു പ്രതിവിധി പറഞ്ഞു തന്നിരിക്കുന്നു


For Heart Vein opening

1) Lemon juice 01 cup
2) Ginger juice 01 cup
3) Garlic juice 01 cup
4) Apple vinegar 01 cup
മേല്‍ പറഞ്ഞ ജുസുകള്‍ ഇളം ചൂടില്‍ അര മണിക്കൂര്‍ വേവിക്കുക
മൂന്ന് കപ്പ്‌ ആകുമ്പോള്‍ അത് എടുത്തു തണുക്കാന്‍ അനുവദിക്കുക
നന്നായി തണുത്താല്‍ അതില്‍ മൂന്ന് കപ്പ്‌ തേന്‍ (നാടന്‍) ചേര്‍ക്കുക
വൃത്തിയാക്കിയ കുപ്പിയില്‍ സൂക്ഷിച്ചു വെക്കുക
കാലത്ത് പ്രാതലിനു മുന്‍പ് ഒരു ടേബിള്‍ സ്പൂണ്‍ വീതം
എന്നും ഈ മിശ്രിതം കഴിക്കുക രക്ത ധമനിയിലെ ബ്ലോക്ക്‌ മാറിക്കിട്ടും
ബൈപസ്സോ ആന്‍ജിയോ ഗ്രാഫോ വേണ്ടിവരില്ല

സംഭവം എത്രത്തോളം ഉപകരിക്കും എന്നറിയില്ല
എന്നാലും ഒന്ന് ശ്രമിക്കുന്നതില്‍ തെറ്റില്ല
പ്രകൃതി ചികല്‍സയാണ്
ഒന്ന് ട്രൈ ചെയ്യാം അല്ലേ ?


Thursday, November 26, 2009

സര്‍ദാര്‍ .......

സര്‍ദാര്‍ ജോക്കുകള്‍ ഇഷ്ട്ടപെടുന്നവര്‍ക്കു
വേണ്ടി

സര്‍ദാര്‍ ഗുരുദ്വാരക്ക് പുറത്തു ചെരുപ്പ് സൂക്ഷിക്കുന്നത് ............ഇങ്ങനെ
!
!
!
!














Thursday, November 19, 2009

ഇതായിരിക്കുമോ കാരണം ?

ലോകത്തിന്റെ ഏതു മൂലയില്‍ പോയാലും ഒരു മലയാളിയെ കാണാം
പക്ഷെ നമ്മുടെ കേരളം കടന്നാല്‍ പിന്നെ നമ്മള്‍
മലബാറികള്‍ ആണ് ബാക്കി ഇന്ത്യക്കാര്‍ക്ക്
അവര്‍ നമ്മളെ ഒരു പ്രത്യേക കണ്ണിലൂടെ യാണ്(അസുയ , ദേഷ്യം, പേടി, വെറുപ്പ്‌, എല്ലാം കലര്‍ന്ന ഒരു നോട്ടം ) കാണുന്നത്
എന്തുകൊണ്ട് ????
ഇതായിരിക്കുമോ കാരണം ?



1. Indian Defense Minister is from Kerala
2. Indian Foreign Secretary is from Kerala
3. Chief Justice of India is from Kerala
4. Chief of "Chandryaan' , the Indian Space program is from Kerala
5. Chief Security Adviser to the Prime Minister is from Kerala
6. Chief of the new Federal Investigation Agency is from Kerala
6. Principal Secretary to Prime Minister is from Kerala
7. The only Indian to contest for the UN Secretary General's Position is from Kerala.
8. The chief of Staff for Security to UN Secretary General is from Kerala
9. Recent two of the Oscar Award winners from Kerala. (Rasool Pookutty and A.R.Rahman (Dileep))
10. Kerala is the only 100% Literate State in India .
11. Kerala was rated as the most baby friendly state with the lowest infant mortality rates and the best Health Care Model by UN.
12. The last Indian representative to the Miss Universe contest was also a Keralite
ഇതൊന്നുമല്ല എങ്കില്‍ നമ്മുടെ കൊച്ചു കേരളത്തില്‍ നിന്നുള്ളവര്‍ ലോകത്തിന്റെ മൂക്കിലും മൂലയില്‍ എത്തിപ്പെട്ടു അവിടെയെല്ലാം ഒരു ഐഡന്റിറ്റി ഉണ്ടാക്കിയുതും ആവാം കാരണം
കേരളം വിടുമ്പോള്‍ മലയാളം മാത്രം അറിയുന്ന മലയാളി ദിവസങ്ങള്‍ കൊണ്ട് ഏതു ഭാഷയുംഹിന്ദി , ഇംഗ്ലീഷ് , അറബിക് - പഠിക്കുന്നു
ഇതും കാരണം ആവാം
അല്ലെങ്കില്‍ പിന്നെ പ്രൊഫഷണല്‍ ജെലസി !
നിങ്ങളോടെ ഞങ്ങള്‍ക്ക് ഒന്നേ പറയുന്നുള്ളൂ we dare to come out and challenge ourselves& become successful.



അഭിമാനിക്കാം മലയാളി ആയതില്‍

Be Proud to be a KERALITE..................... J O I N T O P M A S A L A

Thursday, November 12, 2009

വിചാരിച്ചാല്‍ ?????

നാല് ഉറുമ്പുകള്‍ കാട് കാണാന്‍ പോകുന്നു
എതിരെ ഒരു ആന വരുന്നു
ഉറുമ്പുകളില്‍ ഒന്നാമന്‍ " നമ്മുക്ക് അവനെ തട്ടാം "
രണ്ടാമന്‍ " കൊല്ലണ്ട കാലോടിച്ചാല്‍ മതി "
മൂന്നാമന്‍ " അവനെ നമ്മുക്ക് എടുത്തു ഒരു ഏറു കൊടുക്കാം
അഹങ്കാരി വന്നിരിക്കുന്നു വഴി മുടക്കാന്‍ "
നാലാമന്‍ " നമ്മുക്ക് അവനെ വെറുതെ വിടാം
പാവം അവന്‍ ഒറ്റക്കും നമ്മള്‍ നാലും "


ഒരു ഉറുമ്പ് വിചാരിച്ചാല്‍ 1000 ആനയെ കടിക്കാം , എന്നാല്‍ 1000 ആന വിചാരിച്ചാല്‍ ഒരു ഉറുമ്പിനെ കടിക്കാന്‍ കഴിയുമോ ??

Friday, November 6, 2009

മാറാം മാറ്റത്തിനു വേണ്ടി

നമ്മുടെ ജീവിതത്തിന്റെ ദിശ നമ്മുക്ക് എന്തുസംഭവിക്കുന്നു എന്നതിനെ ആശ്രയിച്ചല്ല മറിച്ച്‌
സംഭവിക്കുന്നത്‌ നാം എങ്ങനെ എടുക്കുന്നു
എന്നതിനെ ആശ്രയിച്ചാണ് ! attitude ആണ് പ്രധാനം
"If you focus on results, you will never change. If you focus on change, you will get results" പരുന്തിന്റെ ഉദഹരണം ഒന്ന് നോക്കാം I






















Sunday, November 1, 2009

സ്വപ്നവും സത്യവും


എത്ര സുന്ദരം എന്റെ കേരളം
സ്വപ്നത്തില്‍ !!!! ആലപ്പുഴ

തിരുവനന്തപുരം
ത്രിശൂര്‍ റൌണ്ട്
എറണാകുളം സൌത്ത്


ഇത്രയും സ്വപ്നം
ഇനി....................................















ഇത്രയും സത്യം.......
എത്ര ഭയങ്കരം!!!!!!

Thursday, October 22, 2009

അവന്‍ എന്നെ വിസ്മയിപ്പിച്ചു!

ഇന്ന് വൈകിട്ട് ഓഫീസ് വര്‍ക്ക്‌ കഴിഞ്ഞു ബസ്സില്‍ കയറിയപ്പോള്‍ സമയം ആറര കഴിഞ്ഞു ഒരു സീറ്റ്‌ കിട്ടി ഒരു മണിക്കൂര്‍ എന്തായാലും വേണം നാടെത്താന്‍ ഒന്ന് മയങ്ങാം എന്നു വിചാരിച്ചു ഇരിക്കുമ്പോള്‍ ബസ്സ്‌ നിറുത്തി വേറൊരു ആനവണ്ടി(KSRTC) വഴിയില്‍........ പിന്നെ അതിലുള്ള ആളുകള്‍ കൂടി ഈ ബസ്സില്‍ വണ്ടി ഫുള്‍ ലോഡില്‍ രണ്ടു മിനിട്ടു കഴിഞ്ഞപ്പോള്‍ ഒരു പത്തു വയസ്സ് തോന്നിക്കുന്ന കുട്ടി എന്റെ അടുത്തുവന്നു " അങ്കിള്‍ ഒന്ന് എഴുന്നേറ്റു തരുമോ ?മുത്തച്ഛന് നല്ല സുഖമില്ല പ്ലീസ് " ഞാന്‍ ഉടനെ അവനോടു മുത്തച്ചനെ കൊണ്ടുവരാന്‍ പറഞ്ഞു വന്ന ഉടനെ പിടിച്ചിരുത്തി ആ സമയത്ത് ആ ബാലന്റെ മുഖത്ത്‌ തെളിഞ്ഞ സന്തോഷം വിവരിക്കാന്‍ സാധിക്കുന്നില്ല രണ്ടു മൂന്ന് സ്റ്റോപ്പ്‌ കഴിഞ്ഞപ്പോള്‍ ആ കുട്ടി അവന്റെ മാതാപിതാക്കളുടെ കൂടെ ഇറങ്ങി ഇറങ്ങുന്നതിനു മുന്‍പ് അവന്‍ എന്നോട് വീണ്ടും നന്ദി പറഞ്ഞു ഞാന്‍ ചോദിച്ചു " മുത്തച്ഛനെ ഇറക്കേണ്ടേ ?" അതിനു അവന്‍ " എന്റെ ആരുമല്ല ആ മുത്തച്ഛന്‍ ഭയങ്കരമായി ശ്വാസം മൂട്ടുണ്ടായിരുന്നു പാവത്തിന് അതുകൊണ്ടാണ് ഞാന്‍ അങ്കിളിനെ ......" ശരിക്കും അവന്‍ എന്നെ വിസ്മയിപ്പിച്ചു ഇപ്പോഴും അവന്റെ തെളിഞ്ഞ മുഖം മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു

Friday, October 16, 2009

ദീപാവലി ആശംസകള്‍ !




ആ പടം ഒന്ന് ശ്രദ്ധിക്കു ഉറങ്ങാന്‍ പോലും സ്ഥലമില്ല പക്ഷെ
അവര്‍ പൂച്ചക്കും പട്ടിക്കും സ്ഥലം കണ്ടെത്തി! മഴവെള്ളം അവരുടെ ഉറക്കത്തിനു തടസമാകുന്നില്ല
ശാന്തമായി പുഞ്ചിരിയോടെ അവര്‍ ഉറങ്ങുന്നു
ശരിക്കും കൊതിയാവുന്നു ഇതുപോലെ
ഒന്ന് ശാന്തമായി ഉറങ്ങാന്‍ .......
ഭൂമിയിലെ സന്തോഷവാന്മാര്‍ ഒരു കുറ്റവും കുറവും ഇല്ലാത്തവര്‍ അല്ല
പക്ഷെ അത് മനസിലാക്കി ജീവിതം മുന്നോട്ടു നയിക്കുന്നവരാണ്‌ ........
ചിരിക്കു ജീവിതം ഒരു ആഘോഷമാക്കു
എല്ലാവര്ക്കും ദീപാവലി ആശംസകള്‍




Saturday, October 10, 2009

വിലപിക്കാന്‍ മാത്രമാണു യോഗം.......

അന്ന്(വര്‍ഷങ്ങള്‍ക്കു മുന്‍പ് അതോയുഗങ്ങള്‍ക്കു മുന്‍പോ ) ഞാന്‍ അവളുടെ ആരെല്ലാമോ ആയിരുന്നു
ആ ഓഫീസില്‍ അവള്‍ വന്നത് ടൈപിസ്റ്റ്‌ ആയിട്ടാണ്
വന്ന അന്നുമുതലേ ഞാന്‍ അവളെ ശ്രദ്ധിച്ചിരുന്നു ആള് കാണാന്‍ ഹേമമാലിനിയെ(അതെ നമ്മുടെ ഡ്രീം ഗേള്‍ തന്നെ ) പോലെ ഇരിക്കും
സീത ഔര്‍ ഗീതയിലെ സീതയെ പോലെ സുന്ദരിയും സുശീലയും ആണ്!ആളിന്റെ ശബ്ദം ലതയുടെ (ഇന്ത്യയുടെ വാനം പാടി ) ശബ്ദം പോലെ മാധുര്യമുള്ളതും !
ഗണപതിക്ക്‌ തേങ്ങ അടിച്ചതുകൊണ്ട് ഞങ്ങള്‍ ഒരേ ഫ്ലോറില്‍ ജോലിചെയ്യാന്‍ വഴി ഉണ്ടാക്കി തന്നു തുമ്പികൈ ഭഗവാന്‍ !
ദിവസങ്ങള്‍ കൊണ്ട് ഞങ്ങള്‍ അടുത്തു
അവളുടെ വരവിനായി ഞാന്‍ ക്ലോക്കിലെ സൂചി 9 30 ആകുന്നതു നോക്കി കണ്ണില്‍ എണ്ണയൊഴിച്ച് കാത്തു നില്‍ക്കുമായിരുന്നു എന്നും!
അവള്‍ വന്നാല്‍ പിന്നെ മണിക്കുറുകള്‍ നിമിഷങ്ങള്‍ ആയി മാറും അവള്‍ പോകുമ്പോള്‍ എന്നെ .......
എന്നേ തൊട്ടു തലോടാതെ ഒരു ദിവസം പോലും അവള്‍ പോയിട്ടില്ല
ആ മൃദുവായ കൈ വിരലുകള്‍ എന്നില്‍ പതിയുമ്പോള്‍ ഞാന്‍ എന്നെ മറന്നു വേറെ ഏതോ ലോകത്തില്‍ എത്തുമായിരുന്നു.
പിരിയാന്‍ അവള്‍ക്കും മനസ്സില്ലായിരുന്നു. ഇത് അവളുടെ പെരുമാറ്റത്തില്‍ നിന്നും തോന്നിയിരുന്നു
വര്‍ഷങ്ങള്‍ പോയതറിയാതെ ഞാന്‍ അവള്‍ക്കായി കാത്തു നിന്നു. മനസ്സില്‍ ഒരുപാടു കൂട്ടലും കിഴിക്കലും നടത്തി കാത്തിരിന്നു അവള്‍ക്കായി.
ആ അവള്‍ ഇന്നു എന്നേ ഒന്ന് നോക്കുന്നത് പോലും വിരളം....
എല്ലാം അവന്റെ വരവോടെയാണ് തുടങ്ങിയത്
അവന്‍ എന്നെക്കാളും സ്മാര്‍ട്ട് ആണത്രേ
ഓര്‍മ്മ ഭയങ്കരം! സ്പീഡ് അപാരം !
എന്തും ചെയ്യും
ഏതു ഭാഷയും കൈകാര്യം ചെയ്യാനറിയാം
ആള് കാണാനും സുന്ദരന്‍
അവന്റെ കഴിവുകള്‍ പാടി നടന്നു നടന്നു അവര്‍ ഒന്നായി
പാവം ഞാന്‍ പുറത്തും....
അവര്‍ രണ്ടുപേരും എപ്പോഴും ഒരുമിച്ച് ആയിരിക്കും
അവന്‍ ഇടയ്ക്കു അവള്‍ക്കു വേണ്ടി പാട്ടു പാടുന്നു
അവര്‍ ചിലപ്പോള്‍ ഒരുമിച്ചു ഗെയിം കളിക്കുന്നു
ഇതൊന്നും എനിക്ക് പിടിക്കുന്നില്ല, സഹിക്കാന്‍ കഴിയുന്നില്ല!
അവള്‍ എന്നെ ഇങ്ങനെ മറക്കുമെന്ന് ഞാന്‍ വിചാരിച്ചില്ല!
തമ്പി സാറ് എഴുതിയത് ശരിയാ
കുംഭ മാസ നിലാവ് പോലെ കുമാരി മാരുടെ ഹൃദയം
തെളിയുന്നതെപ്പോള്‍ എന്നറിയില്ല ഇരുളുന്നതെപ്പോള്‍ എന്നറിയില്ല

എല്ലാം വിധി !

MT സാറ് പറഞ്ഞപോലെ തലവിധി മച്ചാ മായുമോ


പുതിയ ജനറേഷന്‍ കമ്പ്യൂട്ടര്‍ വന്നാല്‍ പിന്നെ എന്നെ പോലുള്ള പഴഞ്ചന്‍ TYPEWRITER ക്ക് ഇതുപോലെവിലപിക്കാന്‍ മാത്രമാണു യോഗം!!!!!!!!

(ഇന്ന് ഓഫീസിലെ റെക്കോര്‍ഡ്‌ റൂമില്‍ കയറേണ്ടി വന്നു അവിടെ പൊടി പിടിച്ചു കിടക്കുന്ന പഴയ typewriter കണ്ടപ്പോള്‍ ആ typewriter നും ഇതുപോലെ എന്തെങ്കിലും ഉണ്ടാകും പറയാന്‍ എന്നൊരു തോന്നല്‍ അതില്‍ നിന്നും ഉടലെടുത്ത ചിന്ത ഇങ്ങനെ.......... )

Friday, October 2, 2009

രഘുപതി രാഘവ രാജാറാം ...

ഏറ്റവും കഠിനമായ പ്രതിസന്ധിഘട്ടങ്ങളിലും സത്യം, അഹിംസ എന്നീ മൂല്യങ്ങളില്‍ അടിയുറച്ചു പ്രവര്‍ത്തിക്കുവാന്‍ മഹാത്മാഗാന്ധി ശ്രദ്ധിച്ചു. ജീവിതകാലം മുഴുവന്‍ എല്ലാ വിധത്തിലും സ്വയാശ്രയത്വം പുലര്‍ത്തി ലളിത ജീവിതം നയിച്ച് അദ്ദേഹം പൊതുപ്രവര്‍ത്തകര്‍ക്കു മാതൃകയായി. സ്വയം നൂല്‍നൂറ്റുണ്ടാക്കിയ വസ്ത്രം ധരിച്ചു; സസ്യാഹാരം മാത്രം ഭക്ഷിച്ചു. ഉപവാസം അഥവാ നിരാഹാരം ആത്മശുദ്ധീകരണത്തിനും പ്രതിഷേധത്തിനുമുള്ള ഉപാധിയാക്കി.
അപരനാമം:ബാപ്പുജി
ജനനം:1869 ഒക്ടോബര്‍ 2
ജനന സ്ഥലം:പോര്‍ബന്തര്‍, ഗുജറാത്ത്‌, ഇന്ത്യ
മരണം:1948 ജനുവരി 30
മരണ സ്ഥലം:ന്യൂ ഡല്‍ഹി
ഇന്ന് ഗാന്ധിജയന്തി രാഷ്ട്രപിതാവിന് പ്രണാമം!!!
ചെറുപ്പം മുതലേ ആകാശവാണി വെള്ളിയാച്ചകളില്‍ പ്രക്ഷേപണം ചെയ്തുവന്ന / ചെയ്തുവരുന്ന ഗാന്ധി മാര്‍ഗം കേള്‍ക്കുമായിരുന്നു ഈയിടെ അതിന്റെ സമയം വെട്ടികുറച്ചു എന്നാലും കേള്‍ക്കാറുണ്ട്
ഗാന്ധിജിയുടെ അനുഭവങ്ങള്‍ കേള്‍ക്കുക ഒരു interesting കാര്യമാണ്, ഒരു അനുഭവവും
അങ്ങനെ കേട്ടതില്‍ ഏറ്റവും ഇഷ്ട്ടപെട്ട ഒരെണ്ണം താഴെ ചേര്‍ക്കുന്നു
ഒരു ദിവസം പ്രാര്‍ത്ഥന അവസാനിപ്പിച്ച് ഗാന്ധിജി ആശ്രമത്തിലേക്കു മടങ്ങുമ്പോള്‍ ഒരു സ്ത്രീ തന്റെ രണ്ടാം ക്ലാസില്‍ പഠിക്കുന്ന മകനേയും കൂട്ടി ഗാന്ധിജിയെ കാണാന്‍ കാത്തു നില്‍പ്പുണ്ടായിരുന്നു
അവര്‍ മകന്റെ ശര്ക്കര കട്ട് തിന്നുന്ന ശീലം ഒഴിവാക്കാന്‍ ഗാന്ധിജിയോട് മകനെ ഉപദേശിക്കാന്‍ പറഞ്ഞു ഗാന്ധിജിയാകട്ടെ ഒന്ന് ചിരിച്ചിട്ട് ആ സ്ത്രീയോട് മകനേയും കൂട്ടി അടുത്ത ആഴ്ച്ച വരാന്‍ പറഞ്ഞു
കൃത്യം ഒരാഴ്ച്ച കഴിഞ്ഞപ്പോള്‍ മകനേയും കൂട്ടി ഗാന്ധിജിയുടെ മുന്‍പില്‍ എത്തി ആസ്ത്രീ
ഗാന്ധിജി കുട്ടിയോട് പേര് ചോദിച്ചു എന്നിട്ട് ഇനി മേലാല്‍ ശര്ക്കര കട്ടു തിന്നരുതെന്നു ഉപദേശിച്ചു ഇത് കേട്ടപ്പോള്‍ പത്തു പതിഞ്ഞു മൈല്‍ യാത്ര ചെയ്തുവന്ന സ്ത്രീ ഗാന്ധിജിയോട് ചോദിച്ചു " ഈ ഉപദേശം കഴിഞ്ഞ ദിവസം തന്നിരുന്നാല്‍ എനിക്ക് വീണ്ടും ഇത്രയും ദൂരം വരാതെ കഴിക്കാമായിരുന്നു എന്തുകൊണ്ട് എന്നോട് വീണ്ടും വരാന്‍ പറഞ്ഞു ?"
വളരെ സൌമ്യമായി ഗാന്ധിജി അവരോടു പറഞ്ഞു "എനിക്കും ആ ശീലം ഉണ്ടായിരുന്നു അത് ഉള്ളപ്പോള്‍ ഞാന്‍ എങ്ങനെ ആ കുട്ടിയെ ഉപദേശിക്കും ഈ ഒരാഴ്ച കൊണ്ട് ഞാന്‍ ആ ശീലം നിറുത്തി ഇപ്പൊ എനിക്ക് ആ കുട്ടിയെ ഉപദേശിക്കാന്‍ അര്‍ഹതയുണ്ട് അതുകൊണ്ട് ഉപദേശിച്ചു"
ഇനി "ഗാന്ധിമാര്‍ഗം" മൂലം എന്റെ വീട്ടില്‍ ഉണ്ടായ ഒരു രസകരമായ കുടുംബ കലഹം പറയാം
അന്ന് എന്റെ മോന്‍ നാലില്‍ പഠിക്കുന്നു. ഒരേസമയത്ത് അഞ്ചാറു കാര്യങ്ങള്‍ ചെയ്യുന്ന പ്രതിഭ ആയതുകൊണ്ട് ഞാനും അവനും എപ്പോഴും കിരിയും പാമ്പും പോലെ ആണ് അതുകൊണ്ടുതന്നെ അവനെ പഠിപ്പിക്കല്‍ ഹോം വര്‍ക്ക്‌ ചെയ്യിക്കല്‍ എല്ലാം ഭാര്യയുടെ ഫോര്‍ട്ട്‌ ഫോളിയോ ആയിരുന്നു
ഒരു ദിവസം കാലത്ത് അവന്‍ dignity ഓഫ് labour എന്താണ് എന്ന് എന്നോട് ചോദിച്ചു അവന്‌ ഗാന്ധി മാര്‍ഗത്തില്‍ നിന്ന് കിട്ടിയതാണ് ആ ചോദ്യം
എല്ലാ ജോലിക്കും മാന്യതയുണ്ട് ഒരുജോലിയും മോശമല്ല പറമ്പില്‍ ജോലിച്ചയുന്ന ആളും ഓഫീസില്‍ ജോലിച്ചയുന്ന ആളും ഒരുപോലെയാണ് എന്നൊക്കെ അവനെ പറഞ്ഞു മനസിലാക്കി
അന്ന് വൈക്കിട്ട് ഞാന്‍ ഓഫീസില്‍ നിന്ന് വരുമ്പോള്‍ വീട്ടില്‍ ചെറിയ ഒരു പന്തികേട്‌ അനുഭവപ്പെട്ടു കുറച്ചുകഴിഞ്ഞു ഭാര്യമെല്ലെ കാര്യം അവതരിപ്പിച്ചു മകനോട്‌ ഹോം വര്‍ക്ക്‌ ചെയ്യാന്‍ പറഞ്ഞപ്പോള്‍ ഒരു never mind അവനെ ഉപദേശിക്കാന്‍ ഭാര്യ അവനോടു " പഠിച്ചില്ലെങ്കില്‍ നീ പിന്നെ ഉന്തു വണ്ടിയില്‍ പച്ചകറി വില്കേണ്ടിവരും നിന്നെ ആരും മതിക്കില്ല " അതിന്റെ ഉത്തരം വളരെ സിമ്പിള്‍ ആയിരുന്നു " അച്ചന്‍ പറഞ്ഞിട്ടുണ്ട് എല്ലാ ജോലിക്കും മാന്യതയുണ്ട് എല്ലാവരും ഒരു പോലെയാണ് അതുകൊണ്ട് ഞാന്‍ ഉന്തു വണ്ടിയില്‍ പച്ചക്കറി വിറ്റു ജീവിച്ചോളാം"
ബാക്കി ചിന്തനിയം

रघुपति राघव राजाराम, पतित पावन सीताराम

सीताराम सीताराम, भज प्यारे तू सीताराम

ईश्वर अल्लाह तेरो नाम, सब को सन्मति दे भगवान

Saturday, September 26, 2009

അമ്മ തന്‍ സ്നേഹം

മൃഗങ്ങള്‍ക്കും തന്റെ കുട്ടികളോട്
എന്തൊരു സ്നേഹം വാല്‍സല്യം ..........
പക്ഷെ അവസാനത്തെ ചിത്രത്തിലെ
അമ്മ തന്റെ കുഞ്ഞിനെ സ്നേഹിക്കുകയാണോ ??????????



















Wednesday, September 16, 2009

പറിച്ചു നടല്‍

ഇന്ന് വളരെ നേരത്തെ ഉണര്‍ന്നു
എന്തോ കുറച്ചു ദിവസങ്ങളായി ഉറക്കം ശരിയാവുന്നില്ല
കുറെ നേരം ഉണര്‍ന്നു വെറുതെ കിടന്നു
പിന്നെ എണിറ്റു പ്രഭാത കര്‍മങ്ങള്‍ തുടങ്ങി
പെട്ടെന്ന് മനസ്സില്‍ ഒരു തോന്നല്‍ ഒന്ന് വൈക്കത്തപ്പനെ തൊഴണം
വീട്ടില്‍ നിന്ന് 15 മിനുട്ടെ വേണ്ടു വൈക്കത്തപ്പന്റെ മുന്‍പില്‍ എത്താന്‍
പക്ഷെ പലതു കൊണ്ടും അത് സാധിക്കാറില്ല
പ്രധാന കാരണം മടി ഇന്ന് എന്തായാലും തൊഴാന്‍ പോകണം
അതുമാത്രമല്ല ........

അമ്പലത്തില്‍ എത്തി തൊഴുതു പ്രാരാബ്ധങ്ങള്‍ ഒക്കെ പറഞ്ഞു
ഈശ്വരാ രക്ഷിക്കണേ എന്ന് തിരിക്കുമ്പോള്‍
അവരെ- ഗോമതി മാമിയെ- കണ്ടു അവര്‍ നാട്ടിന് പോയിട്ട് പതിനഞു വര്‍ഷമെങ്കിലും കഴിഞ്ഞിരിക്കുന്നു
മാമിയെ കണ്ടു ചോദിച്ചു " എന്നേ അറിയുമോ ? "
"നീ സാവിത്രിടെ മോള്‍ രാധ അല്ലേ ?" എന്ന് മാമി
എനിക്ക് സന്തോഷമായി കൂട്ടുക്കാരിടെ മകളെ മാമി തിരിച്ചറിഞ്ഞല്ലോ !
പിന്നെ മാമി അമ്മയെ കുറിച്ച് ചോദിച്ചു
"സാവിത്രിക്കു സുഖമാണോ ?"
"മാമി ഉത്തരം വൈക്കത്തപ്പന്‍ തന്നെ പറയണം അമ്മ മരിച്ചിട്ട് അഞ്ചു വര്‍ഷമായി"
മാമിയുടെ കണ്ണില്‍ കണ്ണുനീര്‍ നിറയുന്നത് ‍ കണ്ടു അതില്‍ നിന്ന് അമ്മയും അവരും തമ്മിലുള്ള സ്നേഹവും അറിഞ്ഞു
മാമി അങ്ങ് ടെക്സാസില്‍ ആണ് താമസം മകന്റെ കൂടെ
അവിടെ സുഖമാണോ ജീവിതം എന്ന് ചോദിച്ചപ്പോള്‍ മാമിയുടെ കണ്ണില്‍ വീണ്ടും കണ്ണുനീര്‍ നിറയുന്നത് കണ്ടു
കണ്ണ് തുടച്ചുകൊണ്ട് അവര്‍ പറഞ്ഞു " സുഖം കാലത്ത് നേരം വെളുക്കുമ്പോള്‍ മകനും മരുമകളും ജോലിക്ക് പോകും ഒരു പേരക്കുട്ടി, അവനെ അവിടെ ഹോസ്റ്റലില്‍ നിറുത്തി പഠിപ്പിക്കുന്നു
സൗകര്യം പോലെ എണിറ്റു എന്തെങ്കിലും ഉണ്ടാക്കി കഴിക്കും
മിക്കവാറും ഒന്നും കഴിക്കാന്‍ തോന്നാറില്ല
കുളിയും ജപവും പിന്നെ നാട്ടിലെ ചിന്തകളും ആയി കഴിയും
ഇത് സുഖം എന്ന് പറഞ്ഞാല്‍ എനിക്ക് സുഖമാണ് പരമ സുഖം
നിന്റെ അമ്മ ഭാഗ്യം ചെയ്തവളാ ഞാന്‍ ഇവിടെ ഒറ്റക്കാവും എന്ന് പറഞ്ഞാണ്
എന്നെ അവന്‍ കൊണ്ടുപോയത് അവിടെയും ഞാന്‍ ഒറ്റക്ക്യാ "
മാമി ശരിക്കും പൊട്ടി കരയുകയായിരുന്നു എങ്ങനെ മാമിയെ ആശ്വസിപ്പിക്കും എന്നറിയാതെ നിന്ന എന്നോട്
" നീ ഒരിക്കലും നാട് വിട്ടു പോകരുത് ഇവിടും സ്വര്‍ഗ്ഗമാണ് ഒരു പിടി അരിയുടെ കഞ്ഞി കഴിച്ചു ഇവിടെ ഈ വൈക്കത്തപ്പനെയും തൊഴുതു എത്ര കാലം വേണമെങ്കിലും കഴിയാം ഒരിക്കലും എന്റെ കുട്ടി
നാട് വിട്ടു പോകരുത് പോയാല്‍ എന്നെ പോലെ നിന്നക്കും മരിച്ചു ജീവിക്കാം "
മാമിയുടെ മകന്‍ സുബ്ഭു വന്നു കുശലം ചോദിച്ചു
പിന്നെ മാമിയേയും കൂട്ടി നടന്നു നീങ്ങി
ഒരു വിധത്തില്‍ മാമി പോയത് നന്നായി അവരോടു ഞാന്‍ എങ്ങനെ പറയും
ഒരാഴ്ച കഴിഞ്ഞാല്‍ എന്നേയും ഇവിടെനിന്നു പറിച്ചു നടാന്‍ പോകുന്നു എന്ന് !