Thursday, December 13, 2018

കൊടകര ഷഷ്ഠി .....

ഇന്ന് കൊടകര ഷഷ്ഠി






ഷഷ്ഠി പറമ്പിൽ ആൾത്തിരക്കിൽ കാവടി
ആട്ടക്കാർക്കിടയിലൂടെയുള്ള നടത്തം ഒരു
അനുഭവമാണ് ഒരു രസമാണ്
പണ്ട് സ്‌കൂളിൽ പഠിക്കുമ്പോൾ ഓണം കഴിഞ്ഞാൽ ഷഷ്ഠിക്ക് വേണ്ടിയുള്ള കാത്തിരിപ്പാണ്
പ്രത്യേകിച്ചും കൊടകരയിൽ പഠിച്ച മൂന്നുവർഷം കൂട്ടുകാരായ  വേണു, രഘു, രവീന്ദ്രദാസ്
അപ്പുക്കുട്ടൻ തുടങ്ങി ഒരു ഗാങ് ഷഷ്ഠി ദിവസം കാലത്തേ ഇറങ്ങും
വൃന്ദാവൻ /ദ്വാരക തീയേറ്ററിൽ ഒരു സിനിമ, അന്തപ്പന്റെ കടയിൽ നിന്ന് ഒരു മസാലദോശ പിന്നെ ഷഷ്ഠിപറമ്പിൽ തമ്പടിച്ചിരുന്ന മായാജാലം, മരണക്കിണർ, യന്ത്രഊഞ്ഞാൽ, സ്കിൽ ഗെയിംസ് എല്ലാം കാണും
പിന്നെ കാവടിയാട്ടം നടക്കുന്ന അമ്പലപ്പറമ്പിൽ തിരക്കിൽ വെറുതെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുക എല്ലാം ഒരു ത്രില്ലിംഗ് എക്സ്പീരിയൻസ് ആയിരുന്നു
അവസാനം ഫുള്ളി എക്സ്സോസ്റ്റതായി, പോക്കേറ്റുകൾ എല്ലാം കാലിയായി, പഠിച്ചിരുന്ന സ്‌കൂളിൽ പോയി കിടന്നിരുന്ന ഒരു നല്ലകാലം ഉണ്ടായിരുന്നു ഇന്നും ഓർക്കുമ്പോൾ നഷ്ട്ട ബോധം തോന്നിക്കുന്ന ഓർമ്മകൾ!
ഇന്നും പഠിച്ചിരുന്ന സ്കൂളിൽ പോയി  ഫ്രാസിസ് മാഷ്  വിശാല മേഡം  ഫ്രാൻസിനാ ടീച്ചർ  ശാരദ ടീച്ചർ  ശാന്ത ടീച്ചർ  പിന്നെ ഒരുപ്പാട്‌ കൂട്ടുക്കാർ  രവി  വത്സൻ  വേണു  രഘു  ഗിരിജാവല്ലഭൻ ലോനപ്പൻ കുട്ടി... എല്ലാവരും ഓടിയെത്തി  മനസ്സ് എത്രയോ വർഷം പുറകോട്ടു പാഞ്ഞു   കണ്ണ് നിറഞ്ഞു
പഴയതെല്ലാം അയവിറക്കി ഇന്ന് ഉച്ചക്ക് ഷഷ്ഠിപറമ്പിൽ
തിരക്കിൽ കുറച്ചു നേരം ചിലവിട്ടു........,.,...
കുംഭാര സമുദായക്കാരുടെ കാവടിയാട്ടം നടക്കുന്നുണ്ടായിരുന്നു കാവടിയാട്ടത്തിന്റെ മട്ടും കെട്ടും ഭാവവുമെല്ലാം മാറിയിരിക്കുന്നു ബാൻഡ്സെറ്റ് ട്ടേബ്ലോ ഡാൻസ് അങ്ങനെ എല്ലാം കോർത്തിണക്കി ഒരു രസികൻ കലാ രൂപമായിരുന്നു
 തിരക്കിന് ഒരു കുറവുമില്ല
പണ്ടത്തെപ്പോലെ മരണക്കിണറും, യന്ത്ര ഊഞ്ഞാലും സ്കിൽ ഗെയിംസും എല്ലാം ഇന്നും തുടരുന്നു
വഴിയോര കച്ചവടം പഴയപ്പോലെ പൊരിയും ഈന്തപ്പഴവും കരിമ്പും ആയി പൊടിപൊടിക്കുന്നു ന്യൂ എഡിഷൻ കുലുക്കി സർബത്തു ഷാർജാമിൽക്
എല്ലാം ലഭ്യം
എല്ലാം പഴയപ്പോലെയോ കൂടുതൽഭംഗിയായോ
നടക്കുന്നുണ്ടെങ്കിലും മനസ്സിൽ പഴയകാല ഷഷ്ഠിയാണ്
പച്ചപിടിച്ചു കിടക്കുന്നതു.

Monday, December 3, 2018

പലപ്പോഴും

പലപ്പോഴും നിങ്ങൾക്കും ഇത് അനുഭവപ്പെട്ടിട്ടുണ്ടാവും   അത്യാവശ്യമായി എവിടെയെങ്കിലും പോകാൻ ഇറങ്ങാൻ നേരത്തു വീടിന്റ താക്കോൽ കാണാതെ ടെൻഷൻ അടിക്കുക  അല്ലെങ്കിൽ കറിന്റെയോ  ബൈക്കിന്റെയോ കീ കാണാതെ ടെൻഷൻ അടിക്കുക   പിന്നെ വീട് മുഴുവൻ തിരയുക അങ്ങനെ  ആകെ വിയർത്തു കുളിക്കുക  ഇതെല്ലാം പലവട്ടം ഞാൻ അനുഭവിച്ചിട്ടുണ്ട്  
എന്നാൽ ഇന്നലെ  വേറൊരു അനുഭവം ഉണ്ടായി  ഇന്നലെ ഒരു ബന്ധുവുമായി  രാത്രി ഏകദേശം ഒൻപതു മണിക്ക്  അടുത്തുള്ള ഹോട്ടലിലേക്ക് പോയി  ഭക്ഷണം  കഴിച്ചു  ബൈക്ക് പാർക്ക് ചെയ്ത സ്ഥലത്തേക്ക് നടന്നു  ബൈക്ക് ഓടിച്ചത്  ബന്ധു ആണ്  പാർക്ക്‌ ചെയ്ത് കീ കയ്യിൽ വെച്ചിരുന്നതും അദ്ദേഹം തന്നെ   
പാന്റ്സിന്റെ പോക്കെറ്റിൽ നിന്ന് കീ എടുക്കുമ്പോൾ അത്  എങ്ങനെയോ പിടിവിട്ടു പോയി  എന്നിട്ട് വീണതോ  ഡ്രൈനേജ് ചാലിൽ  അതാണെങ്കിലോ  കോൺക്രീറ്റ് ചെയ്തു കമ്പി വല കൊണ്ട്  പ്രൊട്ടക്റ്റ് ചെയ്തതും കൈ ഇട്ട് എടുക്കുവാൻ കൈ  കടക്കില്ല  പിന്നെ ചെറുതും വലുതുമായ കമ്പുകൾ കമ്പികൾ എല്ലാം കൊണ്ട് കിണഞ്ഞ പരിശ്രമം  സമയം ഇതൊന്നും നോക്കാതെ മുന്നോട്ടു പോയിക്കൊണ്ടിരുന്നു അല്ല പാഞ്ഞുകൊണ്ടിരുന്നു  പിന്നെ ഹോട്ടലിലെ സെക്യൂരിറ്റി  വെയ്റ്റർ പിന്നെ അവിടെ പാർക്ക് ചെയ്തിരുന്ന ബാക്കി വണ്ടിയുടെ ഉടമകൾ എല്ലാവരും ശ്രമിക്കുകയും നിർദേശങ്ങൾ തരികയും കുറ്റപ്പെടുത്തുകയും ചെയ്തു  ആകെ  ചമ്മി  നാണംകെട്ട അവസ്ഥ  
പിന്നെ പലവട്ടം ശ്രമിച്ചു (പലവട്ടം വീഴുമ്പോൾ നടക്കാൻ പഠിക്കും  എന്നാണല്ലോ ഓൾഡ് സെയിങ് )ഒരു വിധം  താക്കോൽ പുറത്തെടുത്തു  ചമ്മിയ മുഖത്ത് ഒരു ചിരി വിടർന്നു  ലോകം കീഴടക്കിയ ഭാവം വരുത്തി  വണ്ടി സ്റ്റാർട്ട്‌ ചെയ്തു വീട്ടിൽ എത്തിയപ്പോൾ പാതിരാത്രി കഴിഞ്ഞിരുന്നു 😃😃

Monday, October 29, 2018

സാലറി ചലഞ്ച്

ചന്ദ്രനും ദേവിയും സർക്കാർ ജോലിക്കാരാണ് പത്തും പതിനഞ്ചുംവര്ഷം സർവീസുള്ള എൻജി ഓസ് ഇതുവരെയുള്ള സേവിങ്സും ലോണും എടുത്തു ഒരു ചെറിയ വീട് വെച്ചു ഒരാളുടെ ശമ്പളം ലോണിലേക്കും മറ്റേയാളുടെ ശമ്പളം വീട്ടുചിലവിനും കുട്ടികളുടെ പഠിപ്പിനും ഒതുക്കിവെച്ചു രോഗങ്ങളെയും വിരുന്നുകാരെയും കല്യാണങ്ങളും എല്ലാം കോപ്പർട്ടീവ് സോസൈയിറ്റിയുടെയും സന്മനസുകളുടെയും സഹായത്താൽ നേരിടുന്ന വെറും സാധാരണക്കാരായ സർക്കാർ ജീവനക്കാർ ജീവിതം തട്ടിയും മുട്ടിയും എന്നാൽ സമാധാനത്തോടെയും മുന്നോട്ടു പോയിക്കൊണ്ടിരുന്നു, മക്കളിലൂടെ വാർധ്യക്ക്യം നേരിടാനാവും എന്നുറച്ചു വിശ്വസിച്ചു അതിനായി പ്രാർത്ഥിച്ചു ജീവിക്കുന്ന ചെറിയ സന്തോഷം എല്ലാരുമായി പങ്കു വെച്ചു ജീവിക്കുന്നവർ.                 
                                       ഒട്ടും വിചാരിക്കാതെ പ്രകൃതി പ്രളയം വിതച്ചു എല്ലാം തരിപ്പണമാക്കിയത് വളരെ പെട്ടെന്നായിരുന്നു ഇനിയെന്ത് എന്നചോദ്യത്തിനു എല്ലാം ശരിയാക്കിത്തരും എന്നുപറയുന്ന സർക്കാർ ഉത്തരം തരും എന്നുകരുതി പ്രകൃതി നഷ്ടപ്പെടുത്തിയത് വീണ്ടെടുക്കാം എന്ന് കരുതി ജോലിയുള്ളതു കൊണ്ട് അതുപോലും ഇല്ലാത്തവരെ അപേക്ഷിച്ചു ഭാഗ്യം ചെയ്തവർ എന്ന് സമാധാനിച്ചു ജോലിസ്ഥലത്തിനരുകിൽ ഒരു വാടക വീടെടുത്തു താമസം മാറ്റി വീണ്ടും ജോലിയിലും മറ്റു ദിനചര്യയിലും മുഴുകിയിരിക്കുന്നവർ 

 ഒരു ദിവസം യൂണിയൻ നേതാവ് പറഞ്ഞു 'സർക്കാരിന് എല്ലാവരും ഒരു മാസത്തെ ശമ്പളം നൽകി സാലറി ചലഞ്ച് ഏറ്റെടുക്കണം ' സത്യത്തിൽ പ്രളയത്തിൽ പോലും തകരാതിരുന്ന മനോ ധൈര്യം കൈ വിട്ടു പോയി രണ്ടുപേരുടെ ശമ്പളം കിട്ടിയാലും പിന്നെയും കടം വാങ്ങി ഒരു മാസം കടത്തി വിടുന്നവർക്കു ഒരു രൂപ പോലും ഇല്ലാതെ എങ്ങനെ ഒരു മാസം മുന്നോട്ടു പോകും എന്നത് ചിന്തിക്കാൻ പോലും കഴിയാത്തതായിരുന്നു പിന്നെ പത്തു മാസമായി കൊടുത്താൽ മതി എന്ന് പറഞ്ഞപ്പോൾ ചന്ദ്രൻ പറഞ്ഞു രണ്ടിൽ ഒരാളുടെ ശമ്പളം പത്തു മാസമായി തരാം എന്നാൽ നേതാവിന് അത് പിടിച്ചില്ല ശമ്പളം പിടിക്കാതിക്കണമെങ്കിൽ വിസമ്മത പത്രം തരണം എന്നായി വീട്ടിലെ അവസ്ഥ കണക്കിലെടുത്തു ചന്ദ്രൻ ഉടനെ തന്റെ ശമ്പളം പിടിക്കരുത് എന്നെഴുതി കൊടുത്തു പിറ്റേ ദിവസം ഓഫീസിൽ എല്ലാവരും മറ്റേതോ ഗ്രഹത്തിൽ നിന്ന് വന്ന ആളെപ്പോലെ തന്നെ നോക്കി തുടങ്ങിയത് ചന്ദ്രനെ സാരമായി ബാധിച്ചു വൈകിട്ടയായപ്പോൾ തന്റെ പേര് നോട്ടീസ് ബോർഡിൽ പ്രകൃതി കെടുതിയിൽ സഹകരിക്കാതെ സ്വന്തം കാര്യം നോക്കുന്നവർ എന്ന ഹെഡിങ്ങിൽ! സാരമില്ല സമയം എല്ലാം ശരിയാക്കും എന്ന് വിശ്വസിച്ചു സഹപ്രവർത്തകരുടെ പരിഹാസം കണക്കിലെടുക്കാതെ ചന്ദ്രൻ ഒരാഴ്ച തള്ളി നീക്കി എന്നാൽ അടുത്ത ദിവസം ചന്ദ്രന് കിട്ടിയത് നാലു മണിക്കൂർ യാത്രചെയ്താൽ പോലും എത്തിപ്പെടാൻ കഴിയാത്ത സ്ഥലത്തേക്കുള്ള ട്രാൻസ്ഫർ ഓർഡർ! അവിടെ താമസിച്ചു ജോലിചെയ്തു ആഴ്ചയിലൊരിക്കൽ വീട്ടിൽ വന്നു പോകണമെങ്കിൽ ഒരുമാസത്തെ ശമ്പളത്തിന്റെ പകുതിക്കു മേലെ വേണം സത്യത്തിൽ പ്രളയത്തിൽ രക്ഷപ്പെട്ടതിൽ ഏറ്റവും കൂടുതൽ ദുഃഖിച്ച അവസ്ഥയായിരുന്നു ചന്ദ്രനെ സംബന്ധിച്ചിടത്തോളം ആ ട്രാൻസ്ഫർ

Friday, September 21, 2018

പേമാരിയോ....... പ്രളയമോ...... പ്രകൃതി കോപമോ ....

ചെറുപ്പം മുതൽ കേട്ട് തുടങ്ങിയതാണ് തൊണ്ണൂറ്റി ഒമ്പതിലെ (കൊല്ലവർഷം)വെള്ളപൊക്കവും അന്നത്തെ ഭീകര അവസ്ഥയും അന്നത്തെ രക്ഷാപ്രവർത്തനവും എല്ലാം! അതിനെ നിഷ്പ്രഭമാക്കിക്കൊണ്ടുള്ള വെള്ളത്തിന്റെ രുദ്ര താണ്ഡവം കണ്ടു എന്നുള്ളതാണ് 2018 ലെ വെള്ളപൊക്കത്തിന്റെ അല്ലെങ്കിൽ മഹാ പ്രളയത്തിന്റെ പ്രത്യേകത! ആഗസ്റ്റ് പതിനഞ്ചിനു തുടങ്ങിയ മഴ ഏകദേശം അറുപതു മണിക്കൂർ തുടർന്നു ആദ്യമെല്ലാം നിസ്സാരമായി കരുതിയിരുന്ന മഴ രാത്രിയോടെ ഭീകര രൂപം പൂണ്ടു രാത്രി പന്ത്രണ്ടു മണിയോടെ പുഴ നിറഞ്ഞുകവിഞ്ഞു രാവിലെ മുതൽ വീടുകളിൽ വെള്ളം കേറി ജനം നെട്ടോട്ടം തുടങ്ങി നെല്ലായിയുടെ ചുറ്റുമുള്ള പ്രദേശങ്ങളായ വയലൂർ കൊളുത്തൂർ കുറുമാലി പന്തല്ലൂർ എന്നിവിടങ്ങളിൽ നിന്ന് നെല്ലായി ഒറ്റപ്പെട്ടു അങ്ങോട്ടോ ഇങ്ങോട്ടോ നീങ്ങാൻ പറ്റാത്ത അവസ്ഥ എന്റെ വീടിന്റെ തെക്കേ ഭാഗത്തുവരുന്ന തുപ്പാൻകാവിൽവെള്ളം അതിരപ്പള്ളിയെ വെല്ലുന്ന ശക്തിയിൽ കുതിച്ചു ചാടാൻ തുടങ്ങി അതുകണ്ടു നിൽക്കുമ്പോൾ വയലൂർ ഭാഗത്തു ജനം ഒറ്റപ്പെട്ടു അവരെ ക്യാമ്പിലേക്ക് മാറ്റുന്നു എന്നറിഞ്ഞു അവിടേക്കു നീങ്ങി പക്ഷെ അവിടെ എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് വിളിവന്നു വെള്ളം ഇടവഴിയിൽ എത്തി എന്നറിയിക്കാൻ പിന്നെ വീട്ടിൽ ചെന്ന് വിലപിടിപ്പുള്ള എല്ലാം മുകളിലേക്ക് മാറ്റി കാറ് ബൈക്ക് തുടങ്ങിയവ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി ഇതുകഴിയുന്നതിനുപുൻപ് കസ്സിനുസ്സും ഫാമിലിയും എത്തി അവരുടെ വീടുകളിൽ വെള്ളം കയറി എന്ന്പറഞ്ഞു അവരും വിലപിടിപ്പുള്ള എല്ലാം എന്റെ വീടിന്റെ മുകളിൽ എത്തിച്ചു ഇതിനിടെ അടുത്തുള്ള എല്ലാവരും സുരക്ഷിത സ്ഥലം തേടി പലായനം തുടങ്ങി നെല്ലായിൽ തന്നെ മൂന്ന് ക്യാമ്പ്തുടങ്ങി മിനിറ്റുകൾ കൊണ്ട് എല്ലാം നിറഞ്ഞു പിന്നെ വെള്ളത്തിൽ ഒറ്റപ്പെട്ടവരെ രക്ഷിക്കാനുള്ള ശ്രമം തുടങ്ങി നാട്ടുകാർ 160 ഫാമിലികൾ ഒറ്റപ്പെട്ട വയലൂർ ഗ്രാമത്തിലെ ജനങ്ങളെ രക്ഷിക്കാൻശ്രമിച്ചു പരാജയപെട്ടു നേവിയുടെ സഹായം തേടി രാത്രി ആയതോടെ എന്റെ വീടിന്റെ കാർപോർച്ചിൽ വെള്ളമെത്തി പിന്നെ ശരിക്കും പരിഭ്രാന്തിയോടെ നിമിഷങ്ങളും മണിക്കൂറുകളും രാത്രിയു മായിരുന്നു മിനുറ്റുകൾ ഇടവിട്ട് വെള്ളത്തിന്റെലെവൽ നോക്കി നേരം വെളുപ്പിച്ചു നേരം വെളുത്തതോടെ പ്രശ്നങ്ങൾ സങ്കീർണമായി മിക്കവാറും വീടുകളിൽ അഴുക്കുജലം കിണർവെള്ളവുമായി കലർന്നു കുടിവെള്ള ക്ഷാമം രൂക്ഷമായി അത്യാവശ്യ സാധനങ്ങൾക്ക് വേണ്ടിയുള്ള പരക്കംപാച്ചിൽ ഒരുവശത്തു കന്നുകാലി മുതലുള്ള വളർത്തുമൃഗങ്ങളുടെ നിറുത്താതെയുള്ള കരച്ചിൽ ഒരുവശത്തു ഇത്രയും രൂക്ഷമായ സമയത്തും ദൈവത്തിന്റെ കരുതൽ മറുവശത്തു ദൃശ്യമായിരുന്നു നല്ല കുടിവെള്ളമുള്ള അഞ്ചാറു വീടുകൾ ഉണ്ടായിരുന്നു ഏതു പ്രതിസന്ധിയും നേരിടാൻ തയ്യാറായ ഒരുകൂട്ടം ജനം ഭക്ഷണം പാചകം ചെയ്യാനും വിളമ്പാനും റെഡിയായാ വനിതാരത്‍നങ്ങൾ പിന്നെ നേവി ആർമി ഐർഫോഴ്‌സ്‌ ആംബുലൻസ് ഡ്രൈവേഴ്സ് എല്ലാം ദൈവത്തിന്റെ കരുതലിൽ പെടും പതിനേഴിന് കാലത്തു മുതൽ വെള്ളം ചെറിയ തോതിൽ പിന്നിലേക്ക് വലിഞ്ഞു രാത്രിയോടെ ഒരുഎഴുപതു ശതമാനം വീടുകളിൽ നിന്നും വെള്ളമിറങ്ങി പതിനെട്ടു രാവിലെ മുതൽ ജനം വീടുകളിൽ തിരിച്ചെത്തി നാശനഷ്ട്ടങ്ങളുടെ കണക്കെടുത്തു എല്ലാം നഷ്ടപ്പെട്ടവർ മിക്കവാറും നഷ്ടപ്പെട്ടവർ കുറച്ചു നഷ്ടപ്പെട്ടവർ അങ്ങനെ അങ്ങനെ വീടുകൾ ക്ളീൻ ചെയ്തു തിരിച്ചു വീട്ടിൽ കയറിയ ഭാഗ്യവാന്മാർ, മേജർ റിപയറുകളുള്ള വീടുള്ളവർ അങ്ങനെ അങ്ങനെ ജനജീവിതം സാധാരണഗതിയിൽ എത്തുവാൻ ഇനി എത്ര നാളുകൾ വേണ്ടിവരുമെന്നറിയില്ല എന്തായാലും വാട്സപ്പും ഫേസ്ബുക്കും മൊബയിൽ ഫോണും മൊബിലിറ്റിയുമില്ലാതെ കുറച്ചുദിവസങ്ങൾ പരസ്പരം സഹായിച്ചും സംസാരിച്ചും കുറച്ചു ദിവസങ്ങൾ എല്ലാം മറന്നു സഹായവും സാന്ത്വനവുമായി എല്ലാം നേരിടിന്നവരുമായി കുറച്ചു ദിനങ്ങൾ പ്രകൃതിയുമായി ഇനി മത്സരിക്കില്ല എന്നുറപ്പിച്ച ദിനങ്ങൾ ദൈവത്തെ ഓർത്തു ബാക്കി ജീവിതം എന്നുറപ്പിച്ച ദിനങ്ങൾ ആ യഥാർത്ഥ നിമിഷങ്ങൾ ശരിക്കും ഭയപ്പെടുത്തുന്ന ഒന്നായിരുന്നു )

Friday, June 29, 2018

SAY "NO"to DRUGS

മെഡിക്കൽ റപ്പായ കിരൺ അവസാന ഡോക്കറ്ററുടെ വിസിറ്റും കഴിഞ്ഞു വാച്ചിൽ നോക്കിയപ്പോൾ നേരം സന്ധ്യമയങ്ങിയിരുന്നു വീട്ടിൽ സുധയും മകളുംഅമ്മയും തന്നെയാണ് വേഗം വീട്ടിലെത്താം എന്നുകരുതി ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തു എന്നാൽ വണ്ടി ചെന്നു നിന്നതുറോയൽ ബാറിലാണ് അവിടെ വിവിധ റപ്പുകൾ എന്നും ഒത്തുകൂടുന്നത്‌ പതിവാണ് കുപ്പികൾ തീരും വീണ്ടും വരും ഇടയ്ക്കു പുറത്തു ഒതുങ്ങിയ സ്ഥലത്തു പോയിവലിക്കും അങ്ങനെ അർദ്ധരാത്രി വരെ കഥതുടരും പിന്നെ പകുതി മയക്കത്തിൽ പകുതി ബോധത്തിൽ വീടണയും ഭാര്യയുടെ കരച്ചിലും അമ്മയുടെ ശാസനയും ഒന്നും ഫലം കണ്ടില്ല ഒരിക്കൽ മദ്യസേവക്കിടയിൽ പുകവലിക്കാൻ പുറത്തു എത്തിയപ്പോൾ അവിടെ ക്രിസ്റ്റി നിൽക്കുന്നു അവൻ ഒരു ബീഡി വെച്ച് നീട്ടി വേണ്ട എന്നു പറയാതെ അത് കത്തിച്ചു വലിച്ചു പെട്ടെന്ന് തന്നെ തലയ്ക്കു പിടിച്ചു പിന്നെ ക്രിസ്റ്റയെ തേടി പോയിതുടങ്ങി ബീഡിക്കായി വെറുതെ തരില്ല എന്നുപറഞ്ഞപ്പോൾ അവൻ ആവശ്യപ്പെട്ട പണം നൽകി ശമ്പളവും കമ്മീഷനും ക്രിസ്റ്റിക്കു കൊടുത്തു വീട്ടിൽ പട്ടിണി. ഇത് തുടരവെ ഒരു ദിവസം പെട്ടെന്നൊന്നു ഛർദിച്ചു അതിൽ ചോര കണ്ടപ്പോൾ ഞെട്ടി പിറ്റേദിവസം തന്നെ ഡോക്റ്ററെ കണ്ടു ടെസ്റ്റുകൾ കൺഫോം ചെയ്തു കരൾ പണിമുടക്കുന്നു എന്നു പിന്നെ അതുവരെ അവഗണിച്ച ദൈവങ്ങളെ വിളിച്ചു ഭാര്യയോട് തെറ്റുകൾ ഏറ്റുപറഞ്ഞു അമ്മയോട് മാപ്പിരന്നു കൊച്ചുമകളെ ചേർത്തുപിടിച്ചു എല്ലാം മറക്കാൻ ശ്രമിച്ചു. പക്ഷെ ഒന്നും മറന്നില്ല ആരോഗ്യവും പണവും കുടുംബ സമാധാനവും തിരികെ കിട്ടാൻ ഡിഅഡിക്ഷന്സെന്ററിൽ പോയി ലഹരി വസ്തുക്കളിൽ നിന്ന് രക്ഷനേടി പക്ഷെ ആരോഗ്യം തിരികെ പിടിക്കാൻ ഡോക്റ്ററുടെ നിര്ദ്ദേശം പാലിച്ചു ജീവിതം മരുന്നുകളുമായി ജീവിച്ചു പോകുന്നു ...,,, say a big NO to drugs Say a big No to സ്‌മോക്കിങ് Say a big YES to love, affection !

Monday, June 11, 2018

“നാശം മഴ"

വേനൽ കടുത്തു
ജനം പ്രാർത്ഥിച്ചു മഴക്കായി
വേഴാമ്പൽ പോലെ
മഴവന്നു
പുഴ നിറഞ്ഞു
കിണർ നിറഞ്ഞു
മനസ്സ് നിറഞ്ഞു
കുട കച്ചവടം തിമിർത്തു
വീണ്ടും മഴപെയ്തു
കാറ്റുവന്നു
മരങ്ങൾ മറിഞ്ഞു വീണു
കറണ്ട് കമ്പികൾ പൊട്ടിവീഴ്ന്നു
കറണ്ടാഫീസ് ഫോൺ എൻഗേജ്ഡ് ആയി
കാറ്റു ശക്തിയായി ഭീമൻ ബോർഡുകൾ
നിലംപതിച്ചു
കറണ്ട് വന്നില്ല മിനുട്ടുകൾ മണിക്കൂറിലേക്കും
ദിവസങ്ങളിലേക്കും നീങ്ങി
ഇൻവെർട്ടർ ബാറ്ററി ദാഹജലത്തിനായി തേങ്ങി
ടീവി മരിച്ചു മൊബയിൽ ചത്തു
ജനം കിണറിൽ നിന്ന് വെള്ളം കോരി
പുഴയിൽ കുളിച്ചു
അയൽക്കാരെ ഓർത്തു
വീട്ടിൽ പോയി സംസാരിച്ചു
അവസാനം പറഞ്ഞു
നാശം മഴ"

Thursday, February 22, 2018

പത്തായം പെറും.........

'

ഈ ചിത്രം കാലത്തെ പുറകോട്ടു കൊണ്ട്
പോയി
സ്‌കൂൾ ഡേയ്സ് ഓർമ്മയിൽ
പത്തായം പെറും
ചക്കി കുത്തും
അമ്മ വെക്കും
ഞാൻ ഉണ്ണും
ഈ വരികൾ പറയുമ്പോൾ മനസ്സിൽ വന്നിരുന്ന
ചിത്രമാണ്. നെല്ല് പുഴുങ്ങുന്ന ചെമ്പ്‌
എന്റെവീട്ടിൽ എത്രയോ തവണ ഈ രംഗം
കണ്ടിരിക്കുന്നു. പുഴുങ്ങിയ നെല്ല് പനമ്പ്
പായയിൽ ഉണക്കി, റൈസ് മില്ലിൽ കൊണ്ടുപോയി
കുത്തിച്ചു അരിയും തവിടും ഉമിയും വേർതിരിച്ചു
ശേഖരിച്ഛ് അരി പത്തായത്തിലും തവിടു പശുവിനു
തീറ്റ സൂക്ഷിക്കുന്ന മര പെട്ടിയിലും ഉമി ഒരു ചെട്ടിയിലും
സൂക്ഷിക്കുന്നത് ഇന്ന് കണ്മുൻപിൽ കൊണ്ടുവന്നു
ഈ ചിത്രം
നെല്ലിനെ അരിശിച്ചെടി എന്ന് മലയാറ്റൂർ നോവലിൽ
വിവരിച്ചതും ഓർമ്മയിൽ എത്തുന്നു!
വീട്ടിൽ പുഴുങ്ങി കുത്തിയെടുത്ത പൊടിയരി കൊണ്ട്
കഞ്ഞി ഉണ്ടാക്കി,പാള കൊണ്ട് ഉണ്ടാക്കിയ കിണ്ണത്തിൽ കോരി വെച്ച് അതിൽ കുറച്ചു നെയ്യും ഉപ്പും കടു മാങ്ങയും ചേർത്ത് പ്ലാവില കൊണ്ട് കോരികുടിക്കുന്ന സുഖം, രസം ഒരു ഫൈവ് സ്റ്റാർ ഡിന്നറിനും കിട്ടില്ലi
ആ നല്ലകാലം തിരികെ കിട്ടുമോ ???

Monday, January 1, 2018

ഒന്ന് പതുക്കെ പായു.......

ഗുല്‍സാറിന്റെ കവിത

ഒന്ന് പതുക്കെ പായു ജീവിതമേ 
ഇനിയും കടങ്ങള്‍തീര്‍ക്കാന്‍ ബാക്കി 
ശകലം വേദന മായ്ക്കാന്‍ ബാക്കി l
ശകലം കടമ തീര്‍ക്കാന്‍ ബാക്കി
വേഗത്തില്‍ നീ ഗമിച്ചപ്പോള്‍ 
ചിലര്‍ പിണങ്ങി ചിലരേ വിട്ടു പോയി
പിണങ്ങിയവരെ ഇണക്കാന്‍ ബാക്കി
കരയുന്നവരെ ചിരിപ്പിക്കാന്‍ ബാക്കി
ചില ആഗ്രഹങ്ങള്‍ ഇനിയും ബാക്കി
ചില ജോലികള്‍ ഇനിയും ബാക്കി
ഹൃദയത്തില്‍ വീര്‍പ്പുമുട്ടുന്ന ചില ആഗ്രഹങ്ങള്‍
അവയെ കുഴിച്ചുമൂടാനും ബാക്കി
ചില ബന്ധങ്ങള്‍ അഴിഞ്ഞുപോയി
ആ അഴിഞ്ഞു പോയ ബന്ധങ്ങളുടെ 
മുറിവുകള്‍ ഉണങ്ങാന്‍ ബാക്കി
നീ മുന്നേ ഗമിക്കു ഞാന്‍ വരുന്നു
നിന്നെ വിട്ട് എനിക്ക് ജീവിക്കാന്‍ പറ്റുമോ ?

ഒന്ന് പതുക്കെ പായു ജീവിതമേ 
ഇനിയും കടങ്ങള്‍തീര്‍ക്കാന്‍ ബാക്കി