Friday, September 25, 2020

എസ് പി ബി

 ആയിരം നിലവേ വാ 

എന്നു തുടങ്ങി തമിഴ്  തെലുങ്കു  

ഹിന്ദി എന്നുമാത്രമല്ല ഒട്ടുമിക്ക ഭാഷകളിലും പാടി ജനഹൃദയം കിഴടക്കിയ

"എസ്  പി  ബി"  നമ്മേ വിട്ടു പിരിഞ്ഞിരിക്കുന്നു.... 

കോവിഡ്കാലത്തെ ഒരു തീരാ നഷ്ട്ടം. 

റാഫി സാബ്  ദാസേട്ടൻ കഴിഞ്ഞാൽ ഇത്രക്കും ശ്രുതി മധുരമായി ഓരോ ഗാനവും അവിസ്മരണമാക്കിയ  ഗായകൻ  വേറെ ഉണ്ടോ...  ഉണ്ടാവാൻ സാധ്യതയില്ല 

എന്നാലും ലൈവ് പെർഫോമൻസിൽ കിഷോർകുമാറിനെ പോലെ സ്റ്റേജ് നിറഞ്ഞു നിന്ന SPB യെ എങ്ങനെ മറക്കാൻ

 പാട്ടിന്റെ വരികൾക്കിടയിലെ അദ്ദേഹത്തിന്റെ ചിരി എല്ലാം നമ്മുക്ക് നഷ്ട്ടമായിരിക്കുന്നു എന്നത് ഉൾകൊള്ളാൻ കഴിയുന്നില്ല...... 


ഈ കടലും മറുകടലും ഭൂമിയും വാനവും കടന്ന് 

ആ  മഹാ ഗായകൻ എങ്ങൊ പോയി മറഞ്ഞിരിക്കുന്നു.... 

ഗായകൻ  അഭിനേതാവ് ഡബ്ബിങ് ആർട്ടിസ്റ്റ്  മ്യൂസിക് ഡയറക്ടർ എന്നീ നിലകളിൽ എല്ലാം വ്യക്തി മുദ്ര പതിച്ച കലാകാരൻ അതാണ്‌ spb !

ദാസേട്ടന്റെ ശബരിമല 

 ഉറക്കുപാട്ടും, ലീലാമ്മയുടെ ഗുരുവായൂരിലെ ഉണർത്തുപ്പാട്ടും, എസ് പി ബി യുടെ  തിരുപ്പതി സുപ്രഭാതവും  എന്നുമുണ്ടാവും  തലമുറകൾക്ക് കേട്ടു സ്വയം മറക്കാൻ പരബ്രഹ്മത്തെ അറിയാൻ

മഹാ ഗായകന് പ്രണാമം!!!

Monday, September 21, 2020

അൽഷിമെഷസ്

 ഇന്നു അൽഷിമെഷസ് ദിനം 


നമ്മിൽ പലരും ജീവിക്കുന്നത് തന്നെ ഓർമ്മകളുടെ ബലത്തിലാണ് 

നഷ്ട്ടപെട്ട പലതും ഓർമ്മകളിൽ ജീവിച്ചു  ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നവരാണ്

നാം  

ഓർമ്മകൾ മരിക്കുമോ  ഓളങ്ങൾ നിലക്കുമോ... 


മറവി തൻ മാറിടത്തിൽ മയങ്ങാൻ കിടന്നാലും ഓർമ്മകൾ ഓടിയെത്തി ഉണർത്തീടും....

ഓർമ്മകളെ കൈ വള ചാർത്തി .... 

ഒരിക്കലെങ്കിലും കണ്ട മുഖങ്ങളെ മറക്കാനെളുതാമോ...


എന്നു തുടങ്ങി എണ്ണിയാൽ തീരാത്ത ഗാനങ്ങൾ അതു ശരി വെക്കുകയും ചെയ്യുന്നു 

എന്നാൽ  ഓർമ്മകൾ ഇല്ലാത്ത ഒരു അവസ്ഥ  അതിനെ കുറിച്ച് ആലോചിക്കാൻ പോലും പേടിയാകുന്നു 

എം ടിയും  പി ഭാസ്കരനും  അടുത്ത കൂട്ടുകാരായിരുന്നു  മുറപ്പെണ്ണ് മുതൽ  വിത്തുകൾ വരെ അവർ ഒന്നിച്ച സിനിമകൾ നമുക്ക് ഒരിക്കലും മറക്കാൻ കഴിയില്ല 

അതിൽ ഏറ്റുവും മികച്ചത് ഇരുട്ടിന്റെ ആത്മാവും 

 അൽഷിമെഷസ് ബാധിച്ച പി ഭാസ്കരനെ കാണാൻ പോയ സന്ദർഭം എം ടി എഴുതിയിട്ടുണ്ട് 


തിരുവനതപുരത്തു എത്തിയ  എം ടി  ഭാസ്കരനെ കാണാൻ പോയി... പലതും ഓർത്തെടുത്തു  മണിക്കുറുകൾ സംസാരിച്ചു,  യാത്ര പറഞ്ഞിറങ്ങിയ എം ടി,  വൈകിട്ട് തന്റെ ലോഡ്ജിൽ  ഭാസ്കരൻ  എത്തിയപ്പോൾ സത്യത്തിൽ അമ്പരന്നു...  

" വാസു  ഇവിടെ എത്തി എന്നറിഞ്ഞു  അതുകൊണ്ടു കാണാൻ വന്നതാണ് " എന്നു  പറഞ്ഞു ഭാസ്കരൻ റൂമിൽ എത്തിയപ്പോൾ  അതു കൂടി... 

ഇതാണ്  ഈ  അസുഖത്തിന്റെ ഒരു സ്വഭാവം 

ഇതുപോലെ  അസുഖം ബാധിച്ചു കിടക്കുന്ന  ഭാസ്കരൻ മാഷിനെ  കാണാൻ ജാനകിയമ്മ അദ്ദേഹത്തിന്റെ വീട്ടിലെത്തി.. 

ബാബുക്കയും  ഭാസ്കരൻ മാഷും  അവരും ചേർന്ന് ഒരുക്കിയ ഒരുപാടു ഗാനങ്ങൾ അവർ അവിടെ പാടി.. 

കവിളത്തെ കണ്ണീർ കണ്ടു 

ഒരു കൊച്ചു സ്വപ്നത്തിൻ 

താമര കുമ്പിൾ 

പൊട്ടി തകർന്ന കിനാവുകൾ 

എൻ പ്രാണനായകനെ 


ഈ പാട്ടുകൾക്കൊപ്പം ഭാസ്കരൻ മാഷ് താളം പിടിച്ചിരുന്നു 

പാട്ടുകൾ കഴിഞ്ഞപ്പോൾ  ഭാസ്കരൻ മാഷ്  ചോദിച്ചു 

" എത്ര മനോഹര വരികൾ.. ഇതു ആരെഴുതിയതാണ് "


ഓർമ്മകളിൽ  നമ്മുക്ക് ഒരു യുഗം ജീവിക്കാം 

എന്നാൽ ഓർമ്മകൾ ഇല്ലാതായാൽ എങ്ങനെ പിന്നെ ജീവിക്കും?? 


"അൽഷിമെഷസ് "എന്നത്  ഓർമ്മകൾ ഇല്ലാത്ത അവസ്ഥയാണോ??  

അല്ലാ ഒരടുക്കും ചിട്ടയുമില്ലാത്ത ഓർമ്മകളുടെ പ്രവാഹമോ..??

Saturday, September 12, 2020

രവീന്ദ്രൻ..........

 രവീന്ദ്രൻ.... 

(ഇന്നു പ്രിയസുഹൃത്തിന്റെ ഓർമ്മ ദിനം )

നെല്ലായിൽ ക്രിക്കറ്റ്  ക്ലബ് തുടങ്ങിയപ്പോൾ  രവീന്ദ്രൻ ഉണ്ടായിരുന്നു  മുന്നിലും പിന്നിലും (വിക്കറ്റ് കീപറായി )

ഫുട്ബോൾ ടീമിൽ വിശ്വസ്ഥനായ ഡിഫെൻഡർ ആയിരുന്നു രവി 

വോളിബാൾ കളിയിൽ രവീന്ദ്രൻ പന്ത് 

മോളിലെക്കിട്ട് സർവീസ് ചെയ്യുന്നത് ഇപ്പോഴും കാണുന്നു മനസ്സിൽ..... 

ഇനി  പരിഷത്തിന്റെ പ്രവർത്തനമായാലും രവിയുണ്ടായിരുന്നു മുൻപിൽ 

ചുറ്റുപാടുമുള്ള അമ്പലങ്ങളിലെ ഉത്സവം,  പൂരം,  പള്ളി പെരുന്നാളിന്റെ അമ്പു പ്രദക്ഷിണം,   ആർട്സ് ക്ലബ്ബുകൾ നടത്തുന്ന നാടകോത്സവം, വാർഷികം, സ്പോർട്സ് മീറ്റ്  എല്ലാത്തിനും രവി ഉണ്ടായിരുന്നു..... 


പിന്നെ അന്നു കാലത്തു കണ്ട "സെക്കൻഡ് ഷോ"കൾ എല്ലാത്തിനും സൈക്കിളുമായി രവി റെഡിയായിരുന്നു..... 

പിന്നെ കൂട്ടുക്കാരുടെ വീട്ടിലെ കല്യാണമായാലും മറ്റു ചടങ്ങുകൾ ആയാലും  രവി ഉണ്ടായിരുന്നു മുന്നിൽ,  കാര്യങ്ങൾ ചെയ്യാൻ.... 

എന്തിനു ഫ്യൂണറൽ സമയത്തു  ബോഡി കത്തിത്തിരുന്നതുവരെ, മറവു ചെയുന്നതുവരെ രവി ഉണ്ടാകും..... 

പകരം വെക്കാൻ പറ്റാത്ത വ്യക്തിത്വം അതാണ് ... അതായിരുന്നു രവീന്ദ്രൻ 

"സുവർണ"യുടെ  സുവർണക്കാലം അതിൽ ഒരു താരമായിരുന്നു രവീന്ദ്രൻ !!

ഇന്നും ഓർമ്മയിൽ നമ്മുടെ ഇടയിൽ ഓടി നടക്കുന്ന ഒരു പ്രതീതി.... 

പ്രണാമം !!

Saturday, September 5, 2020

പ്രണാമം.....


 GururBrahma 

GururVishnu 

GururDevo Maheshwaraha

Guru Saakshaat ParaBrahma 

Tasmai Sri Gurave Namaha


In Sanskrit, Guru word is made up of two root words Gu and Ru. 

Gu means darkness, and Ru means remover. 

Thus, guru stands for the teacher who is the remover of darkness and is the harbinger of enlightenment.

സൂര്യൻ അന്ധകാരത്തെ അകറ്റി പ്രകാശം പരത്തുന്നു 

നാം അറിയാതെ നമ്മിൽ ഒരു വിശ്വാസം  ആശ്വാസം പകരുന്നു പകലോൻ പരത്തുന്ന പ്രകാശം.... 

അതേപോലെ അദ്ധ്യാപകരും  നമ്മിലെ അജ്ഞതയെ അകറ്റി കാര്യങ്ങൾ ഗ്രഹിക്കാനും വ്യകതമായി പഠിക്കാനും  പ്രാപ്തരാക്കുന്നു 

ചോദ്യങ്ങൾ ചോദിക്കുവാനും അതിന്റെ ഉത്തരം കണ്ടെത്താനും നമ്മിൽ പ്രകാശം പരത്തുന്നവരാണ് അദ്ധ്യാപകർ 

സ്വരസ്വതി ക്ഷേത്രത്തിലെ നിറ ദീപങ്ങളാണ് അദ്ധ്യാപകർ, വിദ്യ എന്ന പ്രകാശം പകർന്നു  നമ്മുക്ക് മാർഗ്ഗനിർദേശം തരുന്ന നിറദീപങ്ങൾ.... !!!

ഇന്നു അദ്ധ്യാപക ദിനം 

എല്ലാ ഗുരുക്കൾക്കും പ്രണാമം !!