Saturday, October 10, 2009

വിലപിക്കാന്‍ മാത്രമാണു യോഗം.......

അന്ന്(വര്‍ഷങ്ങള്‍ക്കു മുന്‍പ് അതോയുഗങ്ങള്‍ക്കു മുന്‍പോ ) ഞാന്‍ അവളുടെ ആരെല്ലാമോ ആയിരുന്നു
ആ ഓഫീസില്‍ അവള്‍ വന്നത് ടൈപിസ്റ്റ്‌ ആയിട്ടാണ്
വന്ന അന്നുമുതലേ ഞാന്‍ അവളെ ശ്രദ്ധിച്ചിരുന്നു ആള് കാണാന്‍ ഹേമമാലിനിയെ(അതെ നമ്മുടെ ഡ്രീം ഗേള്‍ തന്നെ ) പോലെ ഇരിക്കും
സീത ഔര്‍ ഗീതയിലെ സീതയെ പോലെ സുന്ദരിയും സുശീലയും ആണ്!ആളിന്റെ ശബ്ദം ലതയുടെ (ഇന്ത്യയുടെ വാനം പാടി ) ശബ്ദം പോലെ മാധുര്യമുള്ളതും !
ഗണപതിക്ക്‌ തേങ്ങ അടിച്ചതുകൊണ്ട് ഞങ്ങള്‍ ഒരേ ഫ്ലോറില്‍ ജോലിചെയ്യാന്‍ വഴി ഉണ്ടാക്കി തന്നു തുമ്പികൈ ഭഗവാന്‍ !
ദിവസങ്ങള്‍ കൊണ്ട് ഞങ്ങള്‍ അടുത്തു
അവളുടെ വരവിനായി ഞാന്‍ ക്ലോക്കിലെ സൂചി 9 30 ആകുന്നതു നോക്കി കണ്ണില്‍ എണ്ണയൊഴിച്ച് കാത്തു നില്‍ക്കുമായിരുന്നു എന്നും!
അവള്‍ വന്നാല്‍ പിന്നെ മണിക്കുറുകള്‍ നിമിഷങ്ങള്‍ ആയി മാറും അവള്‍ പോകുമ്പോള്‍ എന്നെ .......
എന്നേ തൊട്ടു തലോടാതെ ഒരു ദിവസം പോലും അവള്‍ പോയിട്ടില്ല
ആ മൃദുവായ കൈ വിരലുകള്‍ എന്നില്‍ പതിയുമ്പോള്‍ ഞാന്‍ എന്നെ മറന്നു വേറെ ഏതോ ലോകത്തില്‍ എത്തുമായിരുന്നു.
പിരിയാന്‍ അവള്‍ക്കും മനസ്സില്ലായിരുന്നു. ഇത് അവളുടെ പെരുമാറ്റത്തില്‍ നിന്നും തോന്നിയിരുന്നു
വര്‍ഷങ്ങള്‍ പോയതറിയാതെ ഞാന്‍ അവള്‍ക്കായി കാത്തു നിന്നു. മനസ്സില്‍ ഒരുപാടു കൂട്ടലും കിഴിക്കലും നടത്തി കാത്തിരിന്നു അവള്‍ക്കായി.
ആ അവള്‍ ഇന്നു എന്നേ ഒന്ന് നോക്കുന്നത് പോലും വിരളം....
എല്ലാം അവന്റെ വരവോടെയാണ് തുടങ്ങിയത്
അവന്‍ എന്നെക്കാളും സ്മാര്‍ട്ട് ആണത്രേ
ഓര്‍മ്മ ഭയങ്കരം! സ്പീഡ് അപാരം !
എന്തും ചെയ്യും
ഏതു ഭാഷയും കൈകാര്യം ചെയ്യാനറിയാം
ആള് കാണാനും സുന്ദരന്‍
അവന്റെ കഴിവുകള്‍ പാടി നടന്നു നടന്നു അവര്‍ ഒന്നായി
പാവം ഞാന്‍ പുറത്തും....
അവര്‍ രണ്ടുപേരും എപ്പോഴും ഒരുമിച്ച് ആയിരിക്കും
അവന്‍ ഇടയ്ക്കു അവള്‍ക്കു വേണ്ടി പാട്ടു പാടുന്നു
അവര്‍ ചിലപ്പോള്‍ ഒരുമിച്ചു ഗെയിം കളിക്കുന്നു
ഇതൊന്നും എനിക്ക് പിടിക്കുന്നില്ല, സഹിക്കാന്‍ കഴിയുന്നില്ല!
അവള്‍ എന്നെ ഇങ്ങനെ മറക്കുമെന്ന് ഞാന്‍ വിചാരിച്ചില്ല!
തമ്പി സാറ് എഴുതിയത് ശരിയാ
കുംഭ മാസ നിലാവ് പോലെ കുമാരി മാരുടെ ഹൃദയം
തെളിയുന്നതെപ്പോള്‍ എന്നറിയില്ല ഇരുളുന്നതെപ്പോള്‍ എന്നറിയില്ല

എല്ലാം വിധി !

MT സാറ് പറഞ്ഞപോലെ തലവിധി മച്ചാ മായുമോ


പുതിയ ജനറേഷന്‍ കമ്പ്യൂട്ടര്‍ വന്നാല്‍ പിന്നെ എന്നെ പോലുള്ള പഴഞ്ചന്‍ TYPEWRITER ക്ക് ഇതുപോലെവിലപിക്കാന്‍ മാത്രമാണു യോഗം!!!!!!!!

(ഇന്ന് ഓഫീസിലെ റെക്കോര്‍ഡ്‌ റൂമില്‍ കയറേണ്ടി വന്നു അവിടെ പൊടി പിടിച്ചു കിടക്കുന്ന പഴയ typewriter കണ്ടപ്പോള്‍ ആ typewriter നും ഇതുപോലെ എന്തെങ്കിലും ഉണ്ടാകും പറയാന്‍ എന്നൊരു തോന്നല്‍ അതില്‍ നിന്നും ഉടലെടുത്ത ചിന്ത ഇങ്ങനെ.......... )

27 comments:

  1. ടൈപ്പ് റൈറ്റര്‍കള്‍ക്കും മനസ്സുണ്ട് അതിലും പല കഥകളും ഒളിച്ചിരുപ്പുണ്ട് ...

    ReplyDelete
  2. നല്ലൊരു ലൌ സ്റ്റോറി പ്രതീക്ഷിച്ച് വന്നിട്ട്.. കൊതിപ്പിച്ചു.

    ReplyDelete
  3. അതെന്തായാലും നന്നായി..

    ReplyDelete
  4. എന്നാലും....


    വെറുതേ പറഞതാ‍ാ

    നന്നായിട്ട്ണ്ട്
    :)

    ReplyDelete
  5. എഴുത്ത് കലക്കി. :)

    ReplyDelete
  6. കുമാരന്‍ | kumaran
    ഞാന്‍ പ്രതീക്ഷ തെറ്റിച്ചു അല്ലെ ഇനി അതുണ്ടാവാതെ നോക്കാം
    വന്നു അഭിപ്രായം പറഞ്ഞതിന് നന്ദി

    ReplyDelete
  7. മറക്കുവാന്‍ പറയാന്‍
    എന്തെളുപ്പം......


    ആശംസകള്‍

    ReplyDelete
  8. Radhakrishnan നന്ദിയുണ്ട് സുഹൃത്തേ

    ReplyDelete
  9. നിഷാർ ആലാട്ട്

    നല്ലവാക്കിനു ആയിരം നന്ദി !

    ReplyDelete
  10. വശംവദൻ

    ആയിരം നന്ദി വന്നു അഭിപ്രായം പറഞ്ഞതിന് !

    ReplyDelete
  11. SreeDeviNair.ശ്രീരാഗം

    നല്ല വാക്കുകള്‍ക്കു നന്ദി

    ReplyDelete
  12. nikhimenon


    i have two blogs one English(http://www.ramaniga.blogspot.com/) and one Malayalam (http://wwwmanassu-ramaniga.blogspot.com/)

    hope you will visit both the pages and comment!

    ReplyDelete
  13. അതെ, സംസാരിക്കാന്‍ കഴിയുമായിരുന്നെങ്കില്‍ ഇതൊക്കെ നമ്മോട് പറഞ്ഞേനെ....

    ReplyDelete
  14. സങ്കല്‍പം നന്നായി അവതരിപ്പിച്ചു.

    ReplyDelete
  15. ആ‍ തലോടലിന്റേയും പിന്നെ അവന്റെ വീരഗാഥകളുടേയും കഥ കേട്ടപ്പൊഴേ ആളെ പിടികിട്ടി.തൊട്ടുമുമ്പ് എഴുത്തുകാരി ചേച്ചിയുടെ ടൈപ് റൈറ്ററിന് ഇടക്ക് എണ്ണയിടാന്‍ പറാഞതേ ഉള്ളൂ...

    ReplyDelete
  16. vayichu thudangiyappole thoniyirunnu,ingane entenkilum ayirikkum ennu...entaayalum prateeksha thettichilla.....ha ha..type riter nte love story.....!

    ReplyDelete
  17. siva // ശിവ
    bhoolokajalakam
    Sukanya
    Areekkodan | അരീക്കോടന്‍
    nikhimenon
    നന്ദി നന്ദി നന്ദി നന്ദി നന്ദി!

    ReplyDelete
  18. പച്ചിലയും പഴുക്കിലയും....

    ReplyDelete
  19. khader patteppadam
    നന്ദി

    ReplyDelete
  20. ഒന്നു കാതോർത്തു നോക്കൂ; ആ ടൈപ്പു റൈറ്ററുകൾ പറയുന്ന കഥകൾ കേൾക്കാം...

    ReplyDelete
  21. വയനാടന്‍
    ആയിരം നന്ദി

    ReplyDelete
  22. ഞാനും എന്തൊക്കെയോ പ്രതീക്ഷിച്ചിരുന്നു...ഛെ, എല്ലാം തെറ്റിച്ചു. ഇങ്ങനെ മനുഷ്യരുടെ പ്രതീക്ഷ തെറ്റിച്ചു കഥ എഴുതിയതിനു അഭിനന്ദനങ്ങള്‍...!!!

    ReplyDelete
  23. രാധ
    ഇത്ര രസമായി അഭിപ്രായം പറഞ്ഞതിന് നന്ദി!

    ReplyDelete
  24. നന്നായിടുണ്ട്. വായിച്ചു തുടങ്ങിയപ്പോ തന്നെ കാര്യം പിടി കിട്ടി. പാവം ടൈപ്പ് റൈറ്റര്‍.

    ReplyDelete