Wednesday, June 1, 2011

ജൂണ്‍ ഒന്ന്

ഇന്ന് ജൂണ്‍ ഒന്ന്
പുതിയ യുണിഫോം
പുതിയ കുട
പുതിയ ചെരുപ്പ്
എല്ലാമായി സ്കൂളിലേക്ക് .....
മഴക്കാലം മഴയില്‍ കുടപിടിച്ചും നനഞ്ഞും കൂട്ടൂക്കാരുമായുള്ള ഒത്തുചേരല്‍
ഹായ് എന്തുരസം!
മനസ്സ് വീണ്ടും നല്ലക്കാലം ഓര്‍ക്കുന്ന ദിവസം-ജൂണ്‍ ഒന്ന്
ഞാനും പതിവായി മനസ്സുകൊണ്ട് കൊച്ചു കുട്ടിയാകുന്ന ദിനം
കഴിഞ്ഞ വര്‍ഷവും മനസ്സുകൊണ്ടൊരു മടക്കയാത്ര നടത്തി ദിനത്തില്‍.........
ആദ്യത്തെ സ്കൂള്‍ ദിനം ഓര്‍ത്തുകൊണ്ട്‌ നടക്കുമ്പോള്‍ ഒരു അമ്മയുടെയും
മകളുടെയും സംസാരം അറിയാതെ ചെവിയില്‍
" അച്ഛന് ഇതൊന്നു നോക്കീട്ടു പോയാ പോരെ വെറുതെ നമ്മളെ കഷ്ട്ടപ്പെടുത്താന്‍ ..."
വീട്ടിലെ അമ്മയും മകളും കേടുവന്ന മോട്ടോര്‍ നന്നാക്കുന്ന തിരക്കിലായിരുന്നു
എയര്‍ വലിക്കുന്നത് കൊണ്ട് മോട്ടോര്‍ വെള്ളം എടുക്കുന്നില്ല
ഫുട്ട് വാല്വില്‍ വെള്ളം നില്‍ക്കുന്നില്ല രണ്ടുപേരും പമ്പില്‍ കിണറു വെള്ളം ഒഴിക്കുന്നു
പക്ഷെ ഒന്നും ശരിയാവുന്നില്ല എത്ര വെള്ളം ഒഴിച്ചാലും ഫുട്ട് വാള്‍വ് അടയുന്നില്ല
രണ്ടു പേരും ക്ഷീണിച്ചു
മകള്‍ " അച്ഛന് ഇതൊന്നു നോക്കീട്ടു പോയാ പോരെ വെറുതെ നമ്മളെ കഷ്ട്ടപ്പെടുത്താന്‍ .."
അപ്പോഴാണ് കുറച്ചുമുന്പ് പുതിയതായി വാങ്ങിയ സ്കൂട്ടിയില്‍ അച്ഛന്‍ പോയത് മനസ്സില്‍ തെളിഞ്ഞത്
പിന്നെ ഓഫീസില്‍എത്തി മന്തിലി സ്റ്റേറ്റ് മെന്റ്സ് ടാര്‍ജെറ്റ്‌ ബാങ്ക് റീകണ്‍ സിലിയെഷന്‍
തുടങ്ങിയ സ്ഥിരം പരിപ്പാടികളില്‍ മുഴുകി ബാക്കി എല്ലാം മറന്നു.......
വൈകീട്ട് ഒരു മൂന്ന് മണി ആയപ്പോള്‍ വളരെ കാലമായി ഒരു ടച്ചും ഇല്ലാതിരുന്ന തൊമ്മി വിളിച്ചു
വിളിച്ചത് നാട്ടിലെ ഒരു ആക്സിടെന്റിനെ പറ്റി പറയാന്‍ ..................
പിന്നെ പത്തു ദിവസം നാട്ടിലെ സംസാര വിഷയം അപകടമായിരുന്നു.
അതില്‍ ഹെഡ് ഇഞ്ചുറി മൂലം ഹോസ്പിറ്റലില്‍ ആയ ആ അച്ഛനെ കുറിച്ചായിരുന്നു

അമ്മയും മകളും കാത്തിരുന്ന ആള്‍ വന്നില്ല.കാലം കുറേ മുന്നോട്ടു പോയി
പിന്നെ അവര്‍ നാടുവിട്ടു .......

ഇന്ന് ജൂണ്‍ ഒന്ന്
പക്ഷെ പതിവുപ്പോലെ മനസ്സ് സ്ക്കൂളില്‍ എത്തുന്നില്ല
മനസ്സ് ഒഴിഞ്ഞു കിടക്കുന്ന വീടിനു ചുറ്റും വലം വെക്കുന്നു .........ശാന്തി മന്ത്രം ചൊല്ലികൊണ്ട്‌ !