Sunday, December 20, 2009

ഒരു വട്ടം കൂടി

അവര്‍ ആ പാര്‍ക്കില്‍ പലവട്ടം വന്നിട്ടുണ്ട്
വീണ്ടും ഒരിക്കല്‍ കൂടി
നമ്മുക്ക് അവരെ പിന്തുടരാം .....

അവന്‍ " ഈ ലോകത്ത് എന്നോളം സന്തോഷിക്കുന്ന ആരും ഉണ്ടാവില്ല കാരണം എനിക്ക് നീ ഉണ്ട് നീ ഉണ്ടെങ്കില്‍ പിന്നെ വേറേ ഒന്നും വേണ്ട
നീ ഇല്ലെങ്കില്‍ പിന്നെ വേറേ ഒന്നും ഉണ്ടായിട്ടും കാര്യമില്ല "
അവള്‍ " എന്നെ അത്രയ്ക്ക് ഇഷ്ട്ടമാണോ ? ഞാന്‍ ഈ പറയുന്നതിനെല്ലാം അര്‍ഹയാണോ സത്യമാണോ പറയുന്നത് ?'
അവന്‍ "പഴയ ഗാനങ്ങള്‍ എപ്പോഴും നിന്നെ ഓര്‍മിപ്പിക്കുന്നു, നിന്റെ കണ്ണുകളെ, സൌന്ദര്യത്തെ ഓര്‍മിപ്പിക്കുന്നു
പഴയ ഗാനങ്ങള്‍ എല്ലാം നിന്നെ മനസ്സില്‍ കണ്ടു എഴുതിയതാണെന്ന് എനിക്ക് തോന്നുന്നു - കായാംബൂ കണ്ണില്‍ വിരിയും, മല്ലിക പൂവിന്‍ മധുര ഗന്ധം,
ഓടി പോകും വസന്തകാലമേ, താരക രൂപിണി,നിന്റെ മിഴിയില്‍ .... ഇങ്ങനെ ഒരു രൂപം മനസ്സില്‍ ഇല്ലെങ്കില്‍ ഈ ഭാവന അസാധ്യം സൌന്ദര്യത്തെ ഗാനങ്ങളില്‍ വരച്ച വയലാറും തമ്പിയും ഭാസ്കരന്‍ മാഷും നിന്നെ ഒന്ന് കണ്ടിരുന്നെങ്കില്‍ എത്ര എത്ര മനോഹര ഗാനങ്ങള്‍ പിറക്കുമായിരുന്നു എനിക്കുള്ള ഒരേഒരു ദുഃഖം അവര്‍ നിന്നെ നേരില്‍ കണ്ടില്ലല്ലോ എന്നത് മാത്രമാണ് "

അവള്‍ " ഞാന്‍ സത്യത്തില്‍ കൊതിച്ചുപോകുന്നു ഇവിടെ ഈ വാക്കുകളില്‍ മതിമറന്നു ഇല്ലാതാവാന്‍ "
അവന്‍ " നീ ഇല്ലാതായാല്‍ പിന്നെ ഞാന്‍ ഇല്ല "
അവള്‍ " നമ്മുക്ക് ഒരുമിച്ചു ജീവിക്കാം ഈ ജന്മത്തിലും വരും ജന്മങ്ങളിലും "
അവന്‍ " ഇപ്പൊ സമയം ഏഴര ഇപ്പൊ പോയാല്‍ എട്ടുമണിക്ക് നിന്നക്ക് ഹോസ്റ്റലില്‍ കയറാം "
അവന്‍ ബൈക്ക് സ്റ്റാര്‍ട്ട്‌ ചെയ്തു തലയില്‍ ഹെല്‍മെറ്റ്‌ വച്ച് അവളെ ബാക്കില്‍ ഇരുത്തി വണ്ടിവിട്ടു കുറച്ചു ദൂരം കഴിഞ്ഞപ്പോള്‍ ബൈക്കിനു ഒരുവിധം സ്പീടായി
അവള്‍ " വണ്ടിക്കു സ്പീട് പോരാ, പറക്കാന്‍ തോന്നുന്നു "
അവന്‍ " ഇനി സ്പീഡ് കുട്ടാന്‍ തോന്നുന്നില്ല വേഗം കൂട്ടിയാല്‍ നിന്നെ വേഗത്തില്‍ പിരിയേണ്ടി വരില്ലേ ?"
ബൈക്കിനു നിയന്ത്രണം പോയപോലെ ഒരു തോന്നല്‍ അവന്റെ മനസ്സില്‍

അവന്‍ മെല്ലെ ഹെല്‍മെറ്റ്‌ ഊരി അവളെ ഏല്‍പ്പിക്കുന്നു എന്നിട്ട് അവളോട്‌ അവന്റെ കവിളില്‍ ഒരു മൃദു ചുംബനം തരാന്‍ പറയുന്നു അവളും അത് നല്‍കുന്നു
അവന്‍ " ഇനി മരിച്ചാലും അടുത്ത ജന്മം വരെ ഇതുമതി " അവന്റെ വാക്കുകള്‍ അവളെ സന്തോഷിപ്പിക്കുന്നു അവന്‍ നിര്‍ബന്ധിച്ചു അവളെകൊണ്ട്‌ തലയില്‍ ഹെല്‍മെറ്റ്‌ ധരിപ്പിക്കുന്നു ഹെല്‍മെറ്റ്‌ അവള്‍ ധരിച്ചു എന്നറിഞ്ഞപ്പോള്‍ അവനു ആശ്വാസം .... അടുത്ത നിമിഷത്തില്‍ ബൈക്ക് എതിരേ വരുന്ന ലോറിയില്‍ ഇടിക്കുന്നു രണ്ടുപേരും തെറിച്ചു വീഴുന്നു
ഓടികൂടിയ ജനം രണ്ടുപേരേയും എടുക്കുന്നു ബൈക്ക് നോക്കിയ ഒരാള്‍ " ഇതിന്റെ ബ്രയിക്ക് കേബിള്‍ പൊട്ടിയിരുക്കുന്നു, ആക്സിലേറ്റര്‍
കേ ബിളും പൊട്ടിയിരിക്കുന്നു ഇതായിരിക്കും അപകട കാരണം "
ജനം രണ്ടുപേരേയും ആശുപത്രിയില്‍ എത്തിക്കുന്നു അവള്‍ നിസ്സാര പരുക്കുകളോടെ രക്ഷപെടുന്നു അവനോ ജീവനുണ്ടോ എന്ന് ചോദിച്ചാല്‍ ജീവനുണ്ട് എന്ന അവസ്ഥയില്‍ -കോമ സ്റ്റേജില്‍ !
മാസങ്ങള്‍ കഴിയുന്നു
അവന്‍ അവള്‍ തന്ന ആദ്യത്തേയും അവസാനത്തേയും ചുംബനത്തിന്റെ ലഹരി പലവട്ടം ആസ്വദിച്ചുകൊണ്ട്‌ മരണത്തേയും പ്രതീക്ഷിച്ചുകൊണ്ട് ........
അവളോ
"ഈ ലോകത്ത് എന്നോളം സന്തോഷിക്കുന്ന ആരും ഉണ്ടാവില്ല കാരണം എനിക്ക് നീ ഉണ്ട് നീ ഉണ്ടെങ്കില്‍ പിന്നെ വേറെ ഒന്നും വേണ്ട നീ ഇല്ലെങ്കില്‍ പിന്നെ വേറേ ഒന്നും ഉണ്ടായിട്ടും കാര്യമില്ല " എന്ന് മൊഴിഞ്ഞു വേറൊരുത്തന്റെ കൂടെ പഴയ പാര്‍ക്കില്‍ ഒരു വട്ടം കൂടി !
--------------------------------------------



27 comments:

  1. വീണ്ടും ഒരു ശ്രമം കഥ പറയാന്‍............
    എല്ലവര്‍ക്കും ഒരിക്കല്‍ കൂടി കൃസ്തുമസ് ആശംസകള്‍ !

    ReplyDelete
  2. അവന്‍ അവള്‍ തന്ന ആദ്യത്തേയും അവസാനത്തേയും ചുംബനത്തിന്റെ ലഹരി പലവട്ടം ആസ്വദിച്ചുകൊണ്ട്‌ മരണത്തേയും പ്രതീക്ഷിച്ചുകൊണ്ട് ........

    കോമ സ്റ്റേജില്‍ അവനതോര്‍മ്മ കാണുമോ?

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. കുമാരന്‍ | kumaran

    കോമ സ്റ്റേജില്‍ ഓര്‍മ്മ കാണുമോ ആവോ?
    എന്തായാലും ഇവിടെ, ഈ കഥയില്‍, മരിക്കാത്തതുകൊണ്ട്
    അവനു ഏറ്റവും വിലപ്പെട്ടത്‌ അവന്‍ ഓര്‍ക്കുന്നു
    അബോധ മനസ്സിലിലെങ്കിലും!
    നന്ദി വന്നു അഭിപ്രായം പറഞ്ഞതിന്
    ഹാപ്പി ക്രിസ്തുമസ് !

    ReplyDelete
  5. Dear Ramaniga,
    പ്രണയവും പ്രന്യനോമ്ബരങ്ങളും, എല്ലാവരെയും വേദനിപ്പിക്കുന്ന വിഷയമാണല്ലോ പ്രണയം ... എന്നും
    നന്ന്നയിട്ടുണ്ട് ...
    wishing you a merry christmas & a happy new year... :)
    --

    ReplyDelete
  6. Sukanya


    വിലപ്പെട്ട അഭിപ്രായത്തിനു നന്ദി
    ഹാപ്പി ക്രിസ്തുമസ്!

    ReplyDelete
  7. Readers Dais
    thanks for the comments
    Merry Christmas & Happy New Year!!!!!!

    ReplyDelete
  8. രമണിക മനസ്സിരുത്തി വായിച്ചു അതുകൊണ്ട്തന്നെ അവസാനത്തെ വരികള്‍ വളരെ പ്രയാസം ഉണ്ടാക്കി ...!
    വേറേ ഒന്നും ഉണ്ടായിട്ടും കാര്യമില്ല " എന്ന് മൊഴിഞ്ഞു വേറൊരുത്തന്റെ കൂടെ പഴയ പാര്‍ക്കില്‍ ഒരു വട്ടം കൂടി !
    നല്ല കഥക്കുള്ളില്‍ ഇങ്ങനെയുള്ള വരികള്‍ വരുമ്പോള്‍ നമ്മള്‍ നമ്മളെത്തന്നെ കൊലക്ക് കൊടുക്കുന്നു (മറ്റൊരു വാക്ക് ഓര്‍മവന്നില്ല )
    ഈ ഒരവസ്ഥയില്‍ അവള്‍ അങ്ങനെ പോകണമായിരുന്നോ?
    ഹാപ്പി ക്രിസ്തുമസ്!

    ReplyDelete
  9. പ്രണയം....


    ആ.. ഇഷ്ടായി....

    ReplyDelete
  10. മുഖ്‌താര്‍ ഉദരം‌പൊയില്‍,
    വിലപ്പെട്ട അഭിപ്രായത്തിനു നന്ദി
    ഹാപ്പി ക്രിസ്തുമസ്!

    ReplyDelete
  11. അവൾ ചിലപ്പോൾ അപകട ഇൻഷൂറൻസ് തുക കൂടി വാങ്ങിയിട്ടുണ്ടാകാം. രചന എന്തായാലും കൊള്ളാം കേട്ടൊ .

    ReplyDelete
  12. ബിലാത്തിപട്ടണം / Bilatthipattanam
    വളരെ നന്ദി
    ഹാപ്പി ക്രിസ്തുമസ്

    ReplyDelete
  13. പ്രണയത്തിന്റെ
    മറ്റൊരു മുഖം!
    നന്നായിട്ടുണ്ട്...
    ആശംസകള്‍.

    പുതുവര്‍ഷത്തില്‍ നന്മകള്‍ നേരുന്നു.
    ശ്രീദേവിനായര്‍

    ReplyDelete
  14. നന്നായി.
    പുതുവത്സരാശംസകള്‍

    ReplyDelete
  15. SreeDeviNair.ശ്രീരാഗം
    വളരെ നന്ദി !

    ReplyDelete
  16. jyo
    വളരെ നന്ദി
    ഹാപ്പി ക്രിസ്മസ് !

    ReplyDelete
  17. കുമാരേട്ടൻ പറഞ്ഞ അഭിപ്രായമാ..
    ആദ്യം മനസ്സിൽ തോന്നിയത്..
    ഈ കോമ സ്റ്റേജിൽ എന്തെങ്കിലും ഓർമ്മകൾ കാണുമോ...?
    ഒരു പക്ഷെ അതു പ്രകടിപ്പിക്കാൻ കഴിയാതെ വിഷമിക്കയാണെങ്കിലൊ...?

    പുതുവത്സരാശംസകൾ...

    ReplyDelete
  18. ഇന്നത്തെ കാലഘട്ടത്തില്‍ സ്വാഭാവികം.. അപകടത്തെ പറ്റി അല്ല.. ഇമ്മാതിരി പ്രണയത്തെ പറ്റി.... അവന്‍ അവള്‍ എന്ന വ്യത്യാസമില്ലാതെ നടക്കുന്ന ഒരു പ്രക്രിയ.. മതിയായാല്‍ ഉപേക്ഷിക്കുന്ന തരത്തിലുള്ള ഡിസ്പോസിബിള്‍ പ്രണയം ഏറെ ഉണ്ട് ഇന്ന്. ദൈവം ക്രൂരനാണ് അവനെ അങ്ങ് കൊല്ലാമായിരുന്നു... വെറുതെ കോമയില്‍....


    കൊള്ളാം. നന്നായിരിക്കുന്നു

    ReplyDelete
  19. വീ കെ ,
    ഏറ്റവും ഇഷ്ട്ടപെട്ട ഓര്‍മ്മകളുമായി അവന്‍ .....

    വന്നതിനും വായിച്ചു അഭിപ്രായം പറഞ്ഞതിനും നന്ദി

    ഹാപ്പി 2010

    ReplyDelete
  20. desperado

    നന്ദി, ഹാപ്പി 2010!

    ReplyDelete
  21. പുതു വത്സരാശംസകല്‍.. !

    ReplyDelete
  22. khader patteppadam
    thank you!
    Happy 2010!

    ReplyDelete
  23. സോണ ജി
    wish you a very happy 2010!

    ReplyDelete
  24. ഇങ്ങനെയും പ്രണയിക്കാം ല്ലേ?

    ReplyDelete
  25. raadha
    yes its true from his side -TRUE LOVE!

    ReplyDelete