അപരനാമം: | ബാപ്പുജി |
---|---|
ജനനം: | 1869 ഒക്ടോബര്‍ 2 |
ജനന സ്ഥലം: | പോര്‍ബന്തര്‍, ഗുജറാത്ത്, ഇന്ത്യ |
മരണം: | 1948 ജനുവരി 30 |
മരണ സ്ഥലം: | ന്യൂ ഡല്‍ഹി |
ഇന്ന് ഗാന്ധിജയന്തി രാഷ്ട്രപിതാവിന് പ്രണാമം!!!
ചെറുപ്പം മുതലേ ആകാശവാണി വെള്ളിയാച്ചകളില്‍ പ്രക്ഷേപണം ചെയ്തുവന്ന / ചെയ്തുവരുന്ന ഗാന്ധി മാര്‍ഗം കേള്‍ക്കുമായിരുന്നു ഈയിടെ അതിന്റെ സമയം വെട്ടികുറച്ചു എന്നാലും കേള്‍ക്കാറുണ്ട്
ഗാന്ധിജിയുടെ അനുഭവങ്ങള്‍ കേള്‍ക്കുക ഒരു interesting കാര്യമാണ്, ഒരു അനുഭവവും
അങ്ങനെ കേട്ടതില്‍ ഏറ്റവും ഇഷ്ട്ടപെട്ട ഒരെണ്ണം താഴെ ചേര്‍ക്കുന്നു
ഒരു ദിവസം പ്രാര്‍ത്ഥന അവസാനിപ്പിച്ച് ഗാന്ധിജി ആശ്രമത്തിലേക്കു മടങ്ങുമ്പോള്‍ ഒരു സ്ത്രീ തന്റെ രണ്ടാം ക്ലാസില്‍ പഠിക്കുന്ന മകനേയും കൂട്ടി ഗാന്ധിജിയെ കാണാന്‍ കാത്തു നില്‍പ്പുണ്ടായിരുന്നു
അവര്‍ മകന്റെ ശര്ക്കര കട്ട് തിന്നുന്ന ശീലം ഒഴിവാക്കാന്‍ ഗാന്ധിജിയോട് മകനെ ഉപദേശിക്കാന്‍ പറഞ്ഞു ഗാന്ധിജിയാകട്ടെ ഒന്ന് ചിരിച്ചിട്ട് ആ സ്ത്രീയോട് മകനേയും കൂട്ടി അടുത്ത ആഴ്ച്ച വരാന്‍ പറഞ്ഞു
കൃത്യം ഒരാഴ്ച്ച കഴിഞ്ഞപ്പോള്‍ മകനേയും കൂട്ടി ഗാന്ധിജിയുടെ മുന്‍പില്‍ എത്തി ആസ്ത്രീ
ഗാന്ധിജി കുട്ടിയോട് പേര് ചോദിച്ചു എന്നിട്ട് ഇനി മേലാല്‍ ശര്ക്കര കട്ടു തിന്നരുതെന്നു ഉപദേശിച്ചു ഇത് കേട്ടപ്പോള്‍ പത്തു പതിഞ്ഞു മൈല്‍ യാത്ര ചെയ്തുവന്ന സ്ത്രീ ഗാന്ധിജിയോട് ചോദിച്ചു " ഈ ഉപദേശം കഴിഞ്ഞ ദിവസം തന്നിരുന്നാല്‍ എനിക്ക് വീണ്ടും ഇത്രയും ദൂരം വരാതെ കഴിക്കാമായിരുന്നു എന്തുകൊണ്ട് എന്നോട് വീണ്ടും വരാന്‍ പറഞ്ഞു ?"
വളരെ സൌമ്യമായി ഗാന്ധിജി അവരോടു പറഞ്ഞു "എനിക്കും ആ ശീലം ഉണ്ടായിരുന്നു അത് ഉള്ളപ്പോള്‍ ഞാന്‍ എങ്ങനെ ആ കുട്ടിയെ ഉപദേശിക്കും ഈ ഒരാഴ്ച കൊണ്ട് ഞാന്‍ ആ ശീലം നിറുത്തി ഇപ്പൊ എനിക്ക് ആ കുട്ടിയെ ഉപദേശിക്കാന്‍ അര്‍ഹതയുണ്ട് അതുകൊണ്ട് ഉപദേശിച്ചു"
ഇനി "ഗാന്ധിമാര്‍ഗം" മൂലം എന്റെ വീട്ടില്‍ ഉണ്ടായ ഒരു രസകരമായ കുടുംബ കലഹം പറയാം
അന്ന് എന്റെ മോന്‍ നാലില്‍ പഠിക്കുന്നു. ഒരേസമയത്ത് അഞ്ചാറു കാര്യങ്ങള്‍ ചെയ്യുന്ന പ്രതിഭ ആയതുകൊണ്ട് ഞാനും അവനും എപ്പോഴും കിരിയും പാമ്പും പോലെ ആണ് അതുകൊണ്ടുതന്നെ അവനെ പഠിപ്പിക്കല്‍ ഹോം വര്‍ക്ക് ചെയ്യിക്കല്‍ എല്ലാം ഭാര്യയുടെ ഫോര്‍ട്ട് ഫോളിയോ ആയിരുന്നു
ഒരു ദിവസം കാലത്ത് അവന്‍ dignity ഓഫ് labour എന്താണ് എന്ന് എന്നോട് ചോദിച്ചു അവന് ഗാന്ധി മാര്‍ഗത്തില്‍ നിന്ന് കിട്ടിയതാണ് ആ ചോദ്യം
എല്ലാ ജോലിക്കും മാന്യതയുണ്ട് ഒരുജോലിയും മോശമല്ല പറമ്പില്‍ ജോലിച്ചയുന്ന ആളും ഓഫീസില്‍ ജോലിച്ചയുന്ന ആളും ഒരുപോലെയാണ് എന്നൊക്കെ അവനെ പറഞ്ഞു മനസിലാക്കി
അന്ന് വൈക്കിട്ട് ഞാന്‍ ഓഫീസില്‍ നിന്ന് വരുമ്പോള്‍ വീട്ടില്‍ ചെറിയ ഒരു പന്തികേട് അനുഭവപ്പെട്ടു കുറച്ചുകഴിഞ്ഞു ഭാര്യമെല്ലെ കാര്യം അവതരിപ്പിച്ചു മകനോട് ഹോം വര്‍ക്ക് ചെയ്യാന്‍ പറഞ്ഞപ്പോള്‍ ഒരു never mind അവനെ ഉപദേശിക്കാന്‍ ഭാര്യ അവനോടു " പഠിച്ചില്ലെങ്കില്‍ നീ പിന്നെ ഉന്തു വണ്ടിയില്‍ പച്ചകറി വില്കേണ്ടിവരും നിന്നെ ആരും മതിക്കില്ല " അതിന്റെ ഉത്തരം വളരെ സിമ്പിള്‍ ആയിരുന്നു " അച്ചന്‍ പറഞ്ഞിട്ടുണ്ട് എല്ലാ ജോലിക്കും മാന്യതയുണ്ട് എല്ലാവരും ഒരു പോലെയാണ് അതുകൊണ്ട് ഞാന്‍ ഉന്തു വണ്ടിയില്‍ പച്ചക്കറി വിറ്റു ജീവിച്ചോളാം"
ബാക്കി ചിന്തനിയം
रघुपति राघव राजाराम, पतित पावन सीताराम
सीताराम सीताराम, भज प्यारे तू सीताराम
ईश्वर अल्लाह तेरो नाम, सब को सन्मति दे भगवान
ഇന്ന് ഗാന്ധിജയന്തി രാഷ്ട്രപിതാവിന് പ്രണാമം!
ReplyDeleteഗാന്ധി ജയന്തി ദിനത്തില്‍ ഈ വരികള്‍ വളരെ പ്രസക്തം.
ReplyDeleteThe great Mahatma who have taught the world lot of things,but seldom does those come to our thoughts.And this day and this post is one such instance where his thoughts and principles do make us a PROUD INDIAN ( if we follow him)
ReplyDeleteThanx for sharing..& wat was ur reply to ur son? :)
poor-me/പാവം-ഞാന്‍-----
ReplyDeleteവളരെ നന്ദി വായിച്ചു അഭിപ്രായം പറഞ്ഞതിന്
Readers Dais = താങ്ക്സ് ഫോര്‍ ദി നൈസ് വോര്‍ദ്സ് മകനോട് ആദ്യം പഠിപ്പ് എന്നട്ട് ആവാം ജോലി എന്ന് പറഞ്ഞു
കുമാരന്‍ | kumaran - നന്ദി!
ഇതുപോലെ, മജ്ജയും മാം സവുമുള്ള ഒരു മനുഷ്യൻ ഭൂമുഖത്തു ജീവിച്ചിരുന്നുവേന്നു പറഞ്ഞാൽ വരും തലമുറ, എന്തിനു ഈ തലമുറ പോലും വിശ്വസ്സിക്കുമോ
ReplyDeleteഹേ റാം
ഞാനും ആ മഹാനെ ബഹുമാനിക്കുന്നു....
ReplyDeleteഒരു കഥയും ഒരു അനുഭവവും. മോന്റെ ചോദ്യം ചിരി ഉണര്‍ത്തി. പിന്നെ ഈ കഥ, ശ്രീരാമ കൃഷ്ണ പരമഹംസര്‍ ആയി ബന്ധപ്പെട്ടതല്ലേ ?
ReplyDeletesiva // ശിവ
ReplyDeleteതാങ്ക്സ് !
Sukanya
ഞാന്‍ ഇത് കേട്ടത് ഗാന്ധി മാര്‍ഗത്തില്‍, ഗാന്ധിജിയുടെ അനുഭവമായി !
വായിച്ചു അഭിപ്രായം പറഞ്ഞതിന് നന്ദി!
വശംവദൻ
ReplyDeletenandhi
രാഷ്ട്രപിതാവിന് പ്രണാമം......
ReplyDeleteവീ കെ
ReplyDeleteനന്ദി!
ആരൊക്കെയാണ് ഇന്ന് ഗാന്ധിജിയെ വിലമതിക്കുന്നത്?
ReplyDeleteഅതുകൊണ്ട് ഇത് ഒരു വിലമതിച്ച അവലോകനമായി കരുതുന്നു!
മകന്റെ കാര്യം;ചക്കിനു വെച്ചത് കൊക്കിനു കൊണ്ടൊ..
bilatthipattanam
ReplyDeleteനന്ദി