Thursday, June 11, 2020

ക്വറന്റയിൻ

അന്നും സൂര്യൻ തെറ്റാതെ കിഴക്കുദിച്ചു... വെയിൽ മൂത്തു ചൂടേറി എന്നിട്ടും ബെഡിൽ നീന്നെഴുനേൽക്കാൻ കഴിയുന്നില്ല... ശരീരം തളരുന്നു... തൊണ്ട വരളുന്നു... പേശികൾ മുറുകുന്നു... ഈശ്വര ഇതു കോവിഡ്19 ആയിരിക്കുമോ..... തെർമോ മീറ്റർ എടുത്തു ചെക്‌ ചെയ്തു ... അപ്പൊ പനി കൂടിയിട്ടില്ല... പത്തു ദിവസം മുൻപ് നാട്ടിലെത്തി ക്വറണ്ടയിനിൽ കഴിയുകയാണ് ഇന്നാണ് ടെസ്റ്റ് റിസൾട്ട് വരുന്നത്... അതു നെഗറ്റീവ് ആയിരിക്കണമേ എന്നു പ്രാർത്ഥിച്ചു അപ്പോൾ ഫോൺ റിംഗ് ചെയ്തു .... കണ്ണ് തുറന്നു ഫോൺ അല്ല അലാറം അടിച്ചതാണ് സമയം കാലത്തു ഏഴു മണി... അപ്പൊ ഇതുവരെ നടന്നത് ഒരു സ്വപ്നമായിരുന്നു... ഒരു ദുസ്വപ്നം... ഗൾഫിൽ നിന്നെത്തി ക്വറന്റയിനിൽ പ്രവേശിച്ചത് മുതൽ ഇതാണ് അവസ്ഥ വായിക്കാൻ പുസ്തകം എടുക്കും എന്നാൽ ഒരു പേജ് പോലും വായിക്കാൻ കഴിയില്ല... ടീവി ഓൺ ചെയ്യും പക്ഷെ അതും അഞ്ചു മിനുട്ടിൽ കൂടുതൽ കാണുവാൻ കഴിയില്ല.... ചിന്ത വഴുതി പോകും.. കൊറോണ കാലത്ത് ജോലിക്കു പോകാതെ റൂമിൽ അടഞ്ഞു കിടന്നത് ഓർമ്മയിൽ എത്തും... പിന്നെ വിവിധ ഓൺലൈൻസൈറ്റുകൾ പരതിയത് .. എന്തെങ്കിലും പ്രതീക്ഷക്കു വകയുള്ള വാർത്തകൾ വരുമോ ... വിമാന സർവീസ് തുടങ്ങുമോ... ഈയാഴ്ച്ച തുടങ്ങുമോ 'മേരാ നമ്പർ കബ് ആയേഗാ'.. ഇങ്ങനെ ഒരടുക്കും ചിട്ടയും ഇല്ലാത്ത ചിന്തകൾ പറന്നെത്തും... ഏകദേശം അവിടെ ഒന്നരമാസം ഈ ടെൻഷനുകളോടെ കഴിഞ്ഞപ്പോൾ പെട്ടെന്നു ഒരു വിളിവന്നു (എംബസിയിൽ നിന്നു ).. "ടിക്കെറ്റ് ഓക്കേ" എന്നറിയിച്ചൂ പ്ലെയിനിൽ കയറുന്നതു വരെ ഇതു നടക്കുമോ... അവസാന നിമിഷം കാൻസൽ ആവുമോ.. എന്നുള്ള ടെൻഷൻ അനുഭവിച്ചതും എല്ലാം പലവട്ടം ഉറക്കം കെടുത്തി ഈ ക്വറന്റയിൻ പീരിഡിൽ അവസാന നാളുകളിൽ അവിടെയും ടെൻഷനായിരുന്നു നടക്കുമോ... പ്ലെയിൻ കാൻസൽ ആവുമോ.. നാട്ടിലെത്തുമോ... ക്വറന്റയിൻ എങ്ങനെ പിന്നിടും.... എന്തായാലും അങ്ങനെ ഒന്നും സംഭവിച്ചില്ല... ഒരുവിധം നാട്ടിലെത്തി... ക്വറന്റയിനിൽ പ്രവേശിച്ചു ഇതുവരെ സമയം തള്ളി നീക്കി പതിനൊന്നു ദിവസം കഴിഞ്ഞു.... ഒരു ടെസ്റ്റ് റിസൾട്ട് നെഗറ്റീവ് ആണ്... ഇനീ ഒരെണം കുടി വരണം... പത്താം ക്‌ളാസ് പരീക്ഷ കഴിഞ്ഞു.. റിസൾട്ട് അടുത്ത് വരുമ്പോൾ കൂടിയിരുന്ന നെഞ്ചിടിപ്പ്... ഉറക്കത്തിൽ നിന്നു ഞെട്ടി ഉണർന്നത് ... എല്ലാം വീണ്ടും പലവട്ടം അനുഭവിച്ചു ഈ ക്വറന്റയിനിൽ

Monday, June 1, 2020

ഒരിക്കലും മരിക്കാത്ത ഓർമ്മകളെ....

അന്ന് പുതിയ ഡ്രസ്സ് കുട എല്ലാമായി കൂട്ടക്കാരുമായി വെക്കേഷൻ വിശേഷങ്ങൾ പങ്കുവെച്ചു സ്‌കൂൾ തുറക്കുന്ന ദിവസം തെറ്റാതെ വരുന്ന മഴയും നനഞ്ഞുകൊണ്ടു നടന്ന അല്ല ഓടിയിരുന്ന ഓർമ്മകൾ നെല്ലിക്കയായി ഇപ്പോഴും മധുരിക്കുന്നു..... മധുരിക്കും ഓർമ്മകളെ.... ഒരിക്കലും മരിക്കാത്ത ഓർമ്മകളെ....