Wednesday, November 27, 2019

"അളകാപുരി വിശേഷം "...

"അളകാപുരി അളകാപുരി  എന്നൊരു നാട് "
ഇതൊരു ക്‌ളാസിക് ഗാനം ഒന്നുമല്ല  എന്നാലും  കേൾക്കാൻ  നല്ല ഇമ്പമയമാണ്  ഈ ഗാനം
'അളകാപുരി അളകാപുരി  എന്നൊരു നാട്
അതിൽ അമരാവതി  അമരാവതി എന്നൊരു വീട്
ആ വീടിൻ  പൂമുഖത്തിൽ
പൂ മരത്തിൽ
 പൂത്തുനിൽക്കും പൂ പൂ 
ആകാശ പെൺ കൊടിമാർ 
ചൂടിയാലും ചൂടിയാലും
 തീരാത്ത പൂ പൂ"
പക്ഷെ ഞാൻ ഈ പറയാൻ പോകുന്ന അളകാപുരിക്ക്‌
ആ പാട്ടുമായി ഒരു ബന്ധവുമില്ല  പേരൊഴിച്ചു

തൊണ്ണൂറുകളിൽ  കോഴിക്കോട്  നല്ല രുചിയുള്ള  വെജിറ്റേറിയൻ  ഭക്ഷണം സെർവ് ചെയ്യ്തിരുന്ന  റെസ്റ്റോറന്റ് ആണ്  ഈ 'അളകാപുരി'
ആരോട് ചോദിച്ചാലും  ഈ പേരാണ്  സജസ്റ്റ്  ചെയ്തിരുന്നത്... പാർക്കിംഗ്  സൗകര്യവും  അത്ര തിരക്കില്ലാത്ത,
നല്ല  വൃത്തിയുള്ള  റെസ്റ്റോറന്റ് അതാണ്‌  ഈ
അളകാപുരി...അന്നുകാലത്തു  പലപ്രാവശ്യം  വീട്ടുകാരുമായി  പോയി ഭക്ഷണം കഴിച്ചിട്ടുണ്ട്  അവിടെ
ഇപ്പോൾ   കുറേകാലമായി , അല്ല കുറെ വർഷങ്ങൾ ആയി  അവിടെ പോയിട്ട്....
കഴിഞ്ഞദിവസം  കോഴിക്കോട്  വീട്ടുകാരുമായി  പോകേണ്ടി വന്നു. on the way  തിരുമന്ധാം കുന്ന്  ഭഗവതിയെ തൊഴുതു  കോഴിക്കോട് എത്തിയപ്പോൾ  സമയം  രണ്ടര കഴിഞ്ഞു
നല്ല വിശപ്പ്... എവിടെ ഭക്ഷണം കഴിക്കും  എന്നു ചിന്തിച്ചു  രുചി,   അഭിരുചി,   തുടങ്ങിയ ഹോട്ടലുകളിൽ  എത്തി   അവിടെയെല്ലാം  "ഫുൾ"  പിന്നെ പാർക്കിംഗ് നു   ഒരിഞ്ചു സ്ഥലവുമില്ല
വീണ്ടും തുടങ്ങി  യാത്ര,   ഭക്ഷണം തേടി.
 പലസ്ഥലത്തും  parking ഇല്ല  പിന്നെ parking ഉള്ള  സ്ഥലങ്ങളിൽ  ഫുഡ്‌  നോൺ വെജ്ജും..
കൂടെ ഉള്ളവർക്ക്  പ്യുർ  വെജ്  റെസ്റ്റോറന്റ് തന്നെ വേണം..  അങ്ങനെ  ഫുഡിന് വേണ്ടി  പരതി വണ്ടി ഓടിക്കുമ്പോൾ  പെട്ടെന്ന്  മനസ്സിൽ ഓടിയെത്തി "അളകാപുരി" പിന്നെ  ഒന്നും ആലോച്ചില്ല
ഗൂഗിൾ  തപ്പി  അളകാപുരി  കണ്ടെത്തി...  MM അലി റോഡിൽ   ...
ഒരു പത്തുകിലോമീറ്ററോളം  ഓടണം   സാരമില്ല  നല്ല ഭക്ഷണം കിട്ടുമല്ലോ   വണ്ടി വിട്ടു, ഇടയ്ക്കു എവിടെയോ  ഒരു വൺ വേ  കിട്ടി...   വീണ്ടും  കറക്കം  നാലു കിലോമീറ്റർ ...  അവസാനം  കണ്ടെത്തി
"അളകാപുരി"  ഗേറ്റ് കടന്നു പാർക്കിംഗ്  സ്ഥലത്തു  സെക്യു്രിട്ടി  ഒരു സല്യൂട്ട് അടിച്ചു  പാർക്കിംഗ് ചെയ്യാൻ  സിഗ്നൽ  കാണിച്ചു തുടങ്ങി  ഒരു വിധത്തിൽ  വണ്ടി മുന്നോട്ടും  പുറകോട്ടും  എടുത്തു  കിട്ടിയ സ്ഥലത്തു വണ്ടി പാർക്കു ചെയ്തു  എല്ലാവരും ഇറങ്ങി  റെസ്റ്റോറന്റ് ലക്ഷ്യമാക്കി  നടന്നു  പക്ഷെ  പെട്ടെന്ന് ഒരു  ചുവന്ന ബോർഡ് കണ്ണിൽ  പെട്ടു  അതു തന്നെ  "BAR'  എന്തോ എവിടെയോ തെറ്റി  എന്നു മനസ്സ് പറഞ്ഞു... വീണ്ടും സെക്യു്രിറ്റി  ചേട്ടനെ  വിളിച്ചു  ചോദിച്ചു  " ഇപ്പോഴും  പഴയ  ഗ്രൂപ്പ്‌ തന്നെയാണോ  ഇതു നടത്തുന്നത്?  "
 അയാൾ ചിരിച്ചു കൊണ്ടു പറഞ്ഞു " സാർ  ഇപ്പൊ പുതിയ ഗ്രൂപ്പ്‌ ആണ് നടത്തുന്നത്  പുതുക്കി പണിഞ്ഞു   ബാർ ലൈസൻസ്  ഒപ്പിച്ചു   നന്നായി  പോകുന്നു "
പണി പാളി  ഇനി എവിടെ പോകും എന്നു ചിന്തിച്ചു  വാച്ചിൽ നോക്കിയപ്പോൾ  സമയം  നാലുകഴിഞ്ഞിരിക്കുന്നു  പിന്നെ സ്റ്റാൻഡ് വിട്ടു  അവസാനം   റെയിൽവേ  കാന്റീനിൽ എത്തി  വടയും  ചായയും  കഴച്ചു  വിശപ്പടക്കി
ഇതാണ്  പുതിയ "അളകാപുരി വിശേഷം "

Friday, November 15, 2019

" ഈ മനോഹര തീരത്തു തരുമോ ഇനിയൊരു ജന്മം കൂടി

ദാസേട്ടൻ പാടാനായി പിറന്നവൻ
നമ്മളെ പാട്ടു കേൾക്കാൻ കൊതിപ്പിച്ചവൻ
പാട്ടു കേൾക്കാൻ പഠിപ്പിച്ചവൻ
ആ പാട്ടിലൂടെ പ്രേമിക്കാൻ പഠിപ്പിച്ചവൻ
അങ്ങനെ ഒരു പാട്ടിലൂടെ  ഞാനും പ്രണയത്തിൽ  ചെന്നു വീണു 
എന്തായാലും  പുഴയിൽ  വീണില്ലേ എന്നാ കുളിച്ചു കേറാം  എന്നു കരുതി,  പാടി മനസ്സിൽ കയറിയവളെ  രണ്ടു വീട്ടുകാരുടെയും എതിർപ്പ് തൃണവത്കരിച്ചു ജീവിത സഖിയാക്കി !
പിന്നെ  ജീവിതം എത്തി പിടിച്ചു 
വീടുവെച്ചു 
അതൊരു കൊച്ചു സ്വർഗവുമാക്കി
കുട്ടി ഉണ്ടായി 
അവനെ  പഠിപ്പിച്ചു  വലുതാക്കി 
അവനു ചെറിയ ജോലിയും കിട്ടി
ചിറകു മുളച്ചപ്പോൾ  അവനും വന്നു പ്രേമ രോഗം  അതും ദാസേട്ടന്റെ പാട്ടുകളുടെ പ്രേരണയിൽ (പെൺകുട്ടിയുടെ  വീട്ടുകാർ എതിർത്താലും)  ഞങ്ങൾ അവരെ പിടിച്ചു കെട്ടിച്ചു
അതോടെ  വീട്ടിലെ  സ്വസ്ഥത  നഷ്ട്ടപെട്ടു.. എന്നും  എന്തെങ്കിലും ചെറിയ കാര്യങ്ങൾക്കു  മരുമോളും അമ്മായി അമ്മയും തമ്മിൽ വഴക്കു 
ചെറുതിൽ തുടങ്ങി  വലുതിൽ  അവസാനിക്കുന്ന  വഴക്കു ..... പിണക്കം  അങ്ങനെ.
ഇതിനിടയിൽ  ഭാര്യ  ഹൃദ്രോഗിയുമായി... 
മരുമകൾ  ഭരണം കയ്യടക്കി 
 പ്രശ്നങ്ങൾ സങ്കീർണമായി...
ഞങ്ങളെ എങ്ങനെയെങ്കിലും ഒഴിവാക്കി, 
വീട് സ്വന്തമാക്കി  മുന്നോട്ടു പോകാനുള്ള  പദ്ധതികൾ  അണിയറയിൽ  രൂപം കൊണ്ടു ... ഇതുമണത്തറിഞ്ഞ നല്ലപാതി ഹൃദയം പൊട്ടി മരിച്ചു. മരണാന്തര ചടങ്ങുകൾ  നടക്കുമ്പോൾ  ഞങ്ങളുടെ റൂം  അവർ കയ്യേറി 
എനിക്ക് വേണ്ടി ഒരു വൃദ്ധ സദനവും നോക്കി തുടങ്ങി.. എന്നെ  നടതള്ളാൻ അധികം നാളുകൾ ഇല്ലാ എന്നറിഞ്ഞ ഞാൻ  ഒരു അവസാന ശ്രമത്തിനൊരുങ്ങി....
മകനും മരുമോള്ക്കുംഒരു പ്ലഷർ  ട്രിപ്പ്  അറേൻജ്  ചെയ്തു...രണ്ടാഴ്ച്ച  !
അതു കൈനീട്ടി സ്വീകരിച്ച അവർ  പിന്നെ  അതിന്റെ  പ്ലാനിങ്ങിലും, 
എക്സിക്യു ഷനിലും ആയിരുന്നു....
ടൂർ കഴിഞ്ഞു വീട്ടിലെത്തിയ അവർ പകച്ചു  അവരുടേതായ ഒരു കടുക് മണിപോലും  അവിടെ കണ്ടില്ല  പകച്ചുനിന്ന  അവരോടു ഞാൻ  പറഞ്ഞു
" ഇതാ  താക്കോൽ ഇവിടെനിന്നു  ഏകദേശം പത്തു കിലോമീറ്റർ മാറി  നിങ്ങള്ക്ക് വേണ്ടി ഒരു വാടക വീട് കണ്ടെത്തി   അഡ്വാൻസും  ഒരു മാസത്തെ  വാടകയും കൊടുത്തു     നിങ്ങളുടേതായ എല്ലാം
അങ്ങോട്ട്  ഷിഫിറ്റ് ചെയ്‌തു ..... ഒരുമാസത്തേക്കുള്ള എല്ലാം അവിടെ കരുതിട്ടുണ്ട്  നിങ്ങൾ ഈ ക്ഷണം  ഇവിടെ നിന്നിറങ്ങണം "
അവരെ പറഞ്ഞുവിട്ടു  ഞങ്ങളുടെ  ബെഡ്‌റൂമിൽ  ഇരിക്കുമ്പോൾ  ചുമരിലെ ചിത്രത്തിൽ നിന്നവൾ
ചിരിച്ചു  ദാസേട്ടൻ പാട്ടു  തുടർന്നു
 " ഈ  മനോഹര
തീരത്തു തരുമോ ഇനിയൊരു ജന്മം കൂടി"