Sunday, December 18, 2011

മൌനം വാചാലമായ നിമിഷങ്ങള്‍ .......

മനസ്സ് പായുകയാണ് പുറകിലേക്ക് അതിവേഗം
നാല്പത്തിയാറു വര്ഷം പിന്നിലേക്ക്‌ ......

ക്ലാസില്‍ ശ്രദ്ധിക്കാതെ തന്നെ നോക്കിയിരിക്കുന്ന ദേവിയെ പലവട്ടം കണ്ണുകൊണ്ട് തടഞ്ഞു
പാഠത്തില്‍ ശ്രദ്ധിക്കാന്‍ പറഞ്ഞു
പക്ഷെ കുന്ത മുന പോലെ തന്നില്‍ തറയുന്ന ആ കണ്ണുകളില്‍ നിന്ന് താന്‍ നോട്ടം പിന്‍വലിച്ചു
ക്ലാസ്സ് കഴിഞ്ഞപ്പോള്‍ അവളെ വിളിച്ചു നിറുത്തി ശാസിച്ചു
പക്ഷെ അവള്‍ എല്ലാം ഉറച്ചു തന്നെയാണ് വന്നിരിക്കുന്നത്
സത്യത്തില്‍ അവളെ കാണുമ്പോള്‍ എന്തോ ഒരു വികാരം തനിക്കും അനുഭവപ്പെട്ടിരുന്നു
പക്ഷെ മാഷും ശിഷ്യയും തമ്മിലുള്ള ബന്ധം ഉണ്ടാക്കുമായിരുന്ന പുകില്‍ തന്നെ പിന്തിരിപ്പിച്ചു
പക്ഷെ അവള്‍ ശ്രീ ദേവിയായി മനസ്സില്‍ പ്രതിഷിട്ടിക്കപ്പെട്ടു താന്‍ അറിയാതെ തന്നെ
പിന്നെ അവള്‍ തന്നെ നേരിട്ട് പറഞ്ഞു എന്നെ സ്നേഹിക്കുന്നു എന്ന്
ഒരു പ്രത്യേക നിമിഷത്തില്‍ ഞാനും പറഞ്ഞു എന്റെ ശ്രീദേവി അവള്‍ ആണെന്ന്
കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ ഇതെല്ലാവരും അറിഞ്ഞു
പിന്നെ നാട്ടിലെ പ്രധാന വാര്‍ത്ത‍ അത് മാത്രമായിരുന്നു
പക്ഷെ വിചാരിച്ചതിലും കുടുതലായിരുന്നു എതിര്‍പ്പ് രണ്ടു വീട്ടിലും
തന്റെ കൂട്ടുക്കാര്‍ പിന്മാറാന്‍ ആവശ്യപെട്ടു
സഹോദരിയുടെ കല്യാണം വീട്ടിലെ സാമ്പത്തിക സ്ഥിതി
എന്തെല്ലാമോ പറഞ്ഞു ........ ആ ബന്ധംമുറിഞ്ഞു
പിടിച്ചു നില്ക്കാന്‍ സാധിക്കാത്തത് കൊണ്ട് അവള്‍ വേറെ കല്യാണം കഴിച്ചു
അന്ന് ഒരു തീരുമാനം എടുത്തു ഇനി ജീവിതത്തില്‍ ഒറ്റയ്ക്ക്
പിന്നെ കുറച്ചുക്കാലം അവളെ ഓര്‍ത്തു കഴിച്ചുക്കൂട്ടി
പിന്നെ ശ്രദ്ധ പുസ്തകത്തിലേക്ക് തിരിച്ചു
ഒന്നും തിരിച്ചു ചോദിക്കാത്ത നല്ല കൂട്ടുക്കാര്‍ പുസ്തകങ്ങള്‍

പിന്നെ കാലം പാഞ്ഞു പ്രായം പല മാറ്റങ്ങളും രൂപത്തില്‍ വരുത്തി
എന്നാലും മനസ്സില്‍ അവള്‍ നിറഞ്ഞു നിന്ന് ആശ്വസിപ്പിച്ചു, ശാസിച്ചു ,
വഴക്കടിച്ചു കലഹിച്ചു, ചിരിച്ചു കരഞ്ഞു
എന്റെ കൂടെ തന്നെ ഉണ്ടായിരുന്നു ഈ അമ്പതുവര്‍ഷവും

പെട്ടെന്നുള്ള തലക്കറക്കം എന്നെ ആസ്പത്രിയില്‍ തളച്ചിട്ടു
പിന്നെ പല പല ടെസ്റ്റുകള്‍ അവസാനം വിധിച്ചു " കാന്‍സര്‍ "
കേട്ടപ്പോള്‍ ചെറിയൊരു വിഷമം തോന്നി
പിന്നെ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു
-ഒരു ദിവസം വിട ചൊല്ലണം അതിനു ഒരു കാരണം വേണം
അതായിരിക്കും ഈ'കാന്‍സര്‍ '
കൂടിയാല്‍ രണ്ടു മാസം അതിനും മരുന്നുകള്‍ സഹായിക്കണം
സമയം കഴിയുന്നു എന്നറിഞ്ഞപ്പോള്‍ വീണ്ടും അവളെ കാണാന്‍
ഒരു മോഹം മനസ്സില്‍ നിറഞ്ഞു
പിന്നെ അടുത്ത സുഹൃത്തുക്കള്‍ അവളുടെ നമ്പര്‍ തേടിപ്പിടിച്ചു തന്നു
അവളെ വിളിക്കാന്‍ മനസ്സില്‍ പല കൂട്ടലും കിഴിക്കലും നടത്തി
തുളസി ഇട്ടു നോക്കി....
കോയിന്‍ ടോസ്സ് ചെയ്യുത് നോക്കി...
പിന്നെ അടുത്ത ദിവസത്തേക്ക് മാറ്റിവച്ചു....
അടുത്ത ദിവസവും ഒരു തീരുമാനം എടുത്തില്ല എടുക്കാന്‍ കഴിഞ്ഞില്ല
അതിനടുത്ത ദിവസം അവളുടെ പ്രതികരണം എന്തായിരിക്കും
എന്നതായിരുന്നു പ്രശ്നം
സമയം പായുന്നത് കൃത്യമായി ഓര്‍മ്മിപ്പിച്ചു മാതൃഭൂമി കലണ്ടര്‍
പിന്നെ അവളെ കാണ്ണാന്‍ കഴിഞ്ഞാല്‍ സന്തോഷമായി
ഈ ജീവിതം തീര്‍ക്കാം എന്നുറച്ച്‌ അവളെ വിളിച്ചു
"ദേവിയല്ലേ ഇത് " പറയേണ്ടി വന്നില്ല
അവള്‍ പറഞ്ഞു "മാഷല്ലേ "
കുറെ നിമിഷങ്ങള്‍ ഒന്നും പറയാതെ കഴിഞ്ഞു പിന്നെ പറഞ്ഞു
" വിസയുടെ കാലാവധി......
തീര്‍ന്നിരിക്കുന്നു .... ഒന്ന് കാണാന്‍ ഒരു മോഹം
....... വരുമോ ?" അവള്‍ ഒന്നും പറഞ്ഞില്ല

പക്ഷെ മനസ്സ് പറഞ്ഞു അവള്‍ വരും എന്ന്
അവള്‍ വന്നു അടുത്ത ദിവസം തന്നെ
ഒന്നും പറയാന്‍ കഴിയാതെ രണ്ടുപേരും പരസ്പരം നോക്കി ഇരുന്നു
മൌനം വാചാലമായ നിമിഷങ്ങള്‍ ........
പിന്നെ കുറേ സംസാരിച്ചു പിന്നെ അവള്‍ യാത്ര പറയാന്‍ എഴുന്നേറ്റു
അതുവരെ കരച്ചിലടക്കിയിരുന്ന അവള്‍ പൊട്ടിക്കരഞ്ഞു ഞാനും കരഞ്ഞു
വിടപറയല്‍ ഒരു സുഖമുള്ള നൊമ്പരമായി
ആദ്യമായി അവളുടെ വിരലില്‍ ഒന്ന് തൊട്ടപ്പോള്‍
അവളുടെ കൂടെ അമ്പത് വര്ഷം ജീവിച്ച അനുഭൂതി മനസ്സില്‍ നിറഞ്ഞു
ഇനി യാത്രയാവാന്‍ ഒരു വിഷമവും ഇല്ല
വരട്ടെ അവന്‍ ഞാന്‍ തയ്യാര്‍ കൂടെ പോകാന്‍ ........

Sunday, November 13, 2011

ചങ്ങാത്തം

"ജീവിതം വളരെ ചെറുതാണ് "
"ജീവിതം വളരെ വലുതാണ്‌ "
"ജീവിതം വിലപ്പെട്ടതാണ്‌ "
നമ്മുടെ ജീവിതം വിലപ്പെട്ടതാവണമെങ്കില്‍ അത് മറ്റുള്ളവര്‍ക്ക് ഉപകരിക്കണം
കുടാതെ നല്ല സുഹൃത്തുകള്‍ വേണം
മരിച്ചാലും മായാത്ത ചങ്ങാത്തം വേണം

ലോങ്ങ്‌ ലിവ് friendship !







Saturday, October 1, 2011

സ്വന്തംവീട്

സ്വന്തംവീട് ഒരു സ്വപ്നമാണ്...........

ഇവിടെ സ്വന്തംവീട് സ്വയം പണിയുകയാണ്.........


എന്താ ഒരു പ്രോഫഷണല്‍ ടച്ച്‌!
























Thursday, September 8, 2011

ബന്ധങ്ങള്‍..........!


ബന്ധങ്ങള്‍..........!


ഞാനും രവിയേട്ടനും ദിലിപും ആശയും ചേര്‍ന്നതാണ്
എന്റെ ചെറിയ സന്തുഷ്ട്ടകുടുംബം
രവിയേട്ടന്‍ ഒരു പ്രൈവറ്റ് കമ്പനിയിലും ഞാന്‍ അടുത്തുള്ള
ഒരു പ്രൈമറി സ്കുളിലും ജോലിചെയുന്നു
ദിലിപ് ഏഴിലും ആശ മൂന്നിലും പഠിക്കുന്നു
ഇന്ന് സ്കുള്‍ അടച്ചു ഓണപൂക്കളം,മറ്റു മത്സരങ്ങള്‍
എല്ലാം കഴിഞ്ഞു വീട്ടില്‍ എത്തിയപ്പോള്‍ സമയം അഞ്ചര
വാതില്‍ തുറക്കുമ്പോള്‍ തന്നെ ഫോണ്‍ ബെല്ലടി .
എടുത്തപ്പോള്‍ അനുജത്തിയാണ് ലൈനില്‍
അവളുടെ ഭര്‍ത്താവും കൂട്ടുകാരനും
തൃശ്ശൂരില്‍ പോയിരിക്കുന്നു തിരിക്കുമ്പോള്‍
വീട്ടില്‍ വരും അവരുടെ കൂടെ കുട്ടികളെ അയക്കണം
എന്നുപറഞ്ഞു ഒന്നും തിരിച്ചു പറയാന്‍ സമ്മതിക്കാതെ
അവള്‍ ഫോണ്‍ വച്ചു
സംഭാഷണം ശ്രദ്ധിച്ച ദിലിപും ആശയും
നിമിഷനേരംകൊണ്ട്‌ അവരുടെ ബാഗ്ഗും ശരിയാക്കി പോകാന്‍ ഒരുങ്ങി
കൃത്യം ആറിനു തന്നെ അനുജത്തിയുടെ ഭര്‍ത്താവും എത്തി
രവിയേട്ടനോട് പറയാതെ എങ്ങനെ കുട്ടികളെ അയക്കും
എന്ന് മനസ്സ് പറയുമ്പോള്‍ ഒരു ഓട്ടോയില്‍ രവിയേട്ടനും എത്തി
കുട്ടികളെ യാത്രയാക്കി ഞാനും രവിയേട്ടനും
വിട്ടിനുള്ളിലേക്ക് കടക്കുമ്പോള്‍ ഞാന്‍ പറഞ്ഞു
"ഇത്തവണ ഓണസ്സദ്യ ഒന്നും വേണ്ടാ
നമ്മള്‍ രണ്ടു പേര്‍ക്ക് എന്ത് ആഘോഷം "
രവിയേട്ടന്‍ ഒന്ന് ചരിച്ചു എന്നിട്ട് പറഞ്ഞു
" ഓണം ആഘോഷിക്കാന്‍ ഉള്ളതാണ് വിത്ത്‌ സദ്യ "
അടുത്തദിവസം രവിയേട്ടന്‍ ലിവ് എടുത്തു ഓണച്ചന്തയില്‍ പോയി
കായും നാരങ്ങയും പച്ചക്കറികളും പഴവും വാങ്ങി കൊണ്ട് വന്നു
കാപ്പി കഴിച്ചു കായ തൊണ്ട് കളഞ്ഞു വറുക്കാന്‍ പാകത്തിന്
ശരിയാക്കി പിന്നെ നാരങ്ങയില്‍ കത്തി വെച്ചപ്പോള്‍
ഒരു ഓട്ടോ വിടിന് മുന്‍പില്‍ വന്നു നിന്നു
അതില്‍ നിന്ന് രവിയേട്ടന്റെ അമ്മ ഇറങ്ങി നീട്ടി വിളിച്ചു
" രവീ ഇതിന്റെ വാടക കൊടുത്തു പറഞ്ഞു വിട് "
രവിയേട്ടന്‍ ഓട്ടോ വാടക കൊടുത്തു അമ്മയേയും
കൂട്ടി അകത്തേക്ക് വന്നു
വീട്ടില്‍ കുട്ടികള്‍ ഇല്ല എന്നറിഞ്ഞപ്പോള്‍
എന്നെ നോക്കി അമ്മ തുടങ്ങി " അല്ലെങ്കിലും നീ അങ്ങനെയാ
പിള്ളേരെ എവിടെയെങ്കിലും പറഞ്ഞയക്കും പിന്നെ ഒന്നും ഉണ്ടാക്കണ്ടല്ലോ
സദാ സമയവും ടീവിയുടെ മുന്നില്‍ ഇരിക്കാം "
അപ്പൊ രവിയേട്ടന്‍ പറഞ്ഞു
" ഒന്നും വേണ്ടാ എന്ന് വച്ചിട്ടില്ല "
അമ്മക്ക് ചായകൊടുത്തു അതും കുടിച്ചു
അടുക്കളയില്‍ വന്ന അമ്മ രവിയേട്ടനോട്
" അപ്പൊ ഇപ്പോഴും നീ തന്നെ എല്ലാം നോക്കി ചെയ്യണം അല്ലെ ,
ഇവള്‍ തടി അനങ്ങാതെ അങ്ങ് ഇരുന്നു തിന്നും "
സത്യത്തില്‍ നാവു ചൊറിഞ്ഞു തള്ളയോട് രണ്ടു വാക്ക് പറയാന്‍,
പക്ഷെ രവിയേട്ടന്റെ മുഖഭാവം അതില്‍ നിന്നും പിന്തിരിപ്പിച്ചു
പിന്നെ അമ്മയും മകനും അവരുടെ നാട്ടുക്കാര്യം
തുടങ്ങിയപ്പോള്‍ ഞാന്‍ എന്റെ ജോലി തുടങ്ങി

ഉച്ചതിരിഞ്ഞപ്പോള്‍ അമ്മ മകനെ വിളിച്ചു ഒരു ടാക്സി വേണം
പത്തു മുപ്പതു മയില്‍ അകലെ താമസിക്കുന്ന
മകളുടെ വീട്ടില്‍ പോകാന്‍ എന്നു പറഞ്ഞു
രവിയേട്ടന്‍ കാറുവിളിക്കാന്‍ പോയ സമയത്ത്
അമ്മ വറുത്തു വെച്ച ഉപ്പേരിയും, നരങ്ങക്കറിയും നേന്ത്രപ്പ ഴവും
എല്ലാംഎടുത്തു പായ്ക്ക് ചെയ്തു ഒരു സഞ്ചിയിലാക്കി
എന്നിട്ട് പറഞ്ഞു 'ദേവകി ഒന്നും ഉണ്ടാക്കിട്ടുണ്ടാവില്ല "

ദേവകിയെ കണ്ടിട്ട് കുറച്ചധികമായി കാറ് പോകുന്നു
എന്തായാലും വാടക കൊടുക്കണം എന്നാ ഒന്ന് കണ്ടിട്ടുവരാം
എന്ന് കരുതി ഞാനും തയ്യാറായി
അമ്മയും മകളും എന്ത് സംസാരിക്കുന്നു
എന്നറിയാന്‍ എന്ന് പറയുന്നതാവും ശരി
രവിയേട്ടന്‍ കാറുമായി വന്നപ്പോള്‍ ഞാന്‍ പറഞ്ഞു
" നമ്മുക്കും ഒന്ന് പോയി വരാം
ഇതേ
വണ്ടിയില്‍ തിരിച്ചു വരാലോ "
രവിയേട്ടനും അത് സമ്മതമായിരുന്നു
ദേവകിയുടെ വീട്ടില്‍ എത്തുമ്പോള്‍
ശശി സിറ്റൌട്ടില്‍ ഇരുന്നു പേപ്പര്‍ വായിക്കുന്നു
എല്ലാവരേയും അകത്തേക്ക് ക്ഷണിച്ചു
ദേവകി ഓടിവന്നു അമ്മ അവളെ കെട്ടിപ്പിടിച്ചു കരഞ്ഞു
പിന്നെ കൊണ്ട് പോയ സാധനങ്ങള്‍ എടുത്തു കൊടുത്തു
ഞങ്ങള്‍ സ്ത്രീകള്‍ അകത്തേക്കും
രവിയേട്ടനും ശശിയും ഹാളിലേക്കും പോയി
പിന്നെ ചായ കുടിക്കാന്‍ എല്ലാവരും ഇരുന്നപ്പോള്‍
അമ്മ ശശിയോട് പറഞ്ഞു " ഭക്ഷണം പാകം ചെയ്യല്‍ പെണ്ണിന്റെ
മാത്രം പണിയല്ല ശശിക്കും ദേവകിയെ സഹായിക്കാം "
സത്യത്തില്‍ മനസ്സ് വല്ലാതെ വേദനിച്ചു അതുകേട്ടപ്പോള്‍
മകളോടും മകന്റെ ഭാര്യയോടും എത്ര വ്യത്യാസമായി പെരുമാറുന്നു
അമ്മ എന്ന തോന്നല്‍ ദുഃഖം പകര്‍ന്നു
പിന്നെ അധികം നില്‍ക്കാതെ അമ്മയെ അവിടെ നിറുത്തി
ഞാനും രവിയേട്ടനും തിരിച്ചു
അമ്മയുടെ പെരുമാറ്റം കൊണ്ട്
അറിയാതെ കരഞ്ഞു കാറില്‍ വരുമ്പോള്‍
പക്ഷെ അപ്പോഴും രവിയേട്ടന്‍ ശാന്തമായി പറഞ്ഞു
"സാരമില്ല നിനക്ക് ഞാനും കുട്ടികളുമുണ്ട് അതുമതി"

ഏവര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍

Sunday, August 7, 2011

ഫ്രന്റ്‌ ഷിപ്‌ ഡേ !

ഫ്രന്റ്‌ ഷിപ്‌ ഡേ

F- FRANK IN MIND

R- REAL IN LOVE

I – ICE SPEECH(COOLING/CALMING)

E- ENDLESS SUPPORT

N –NONSTOP ADVICE

D – DEEP IN CARE

S- SWEET IN BEHAVIOUR

ഇന്ന് നല്ലൊരു ദിനം സ്നേഹിതരെ ഓര്‍ക്കാന്‍ പലരേയും നാം വല്ലപ്പോഴുമാണ് കാണുന്നത് നമ്മുക്കറിയാം അവര്‍ ഉണ്ടെന്നു എന്നാല്‍ പല കാരണങ്ങള്‍ കൊണ്ട് സാഹചര്യങ്ങള്‍ കൊണ്ട് കണ്ടുമുട്ടാന്‍ സാധിക്കാറില്ല ഇന്ന് അവരെയെല്ലാം ഓര്‍ക്കാന്‍ അവര്‍ക്ക് നന്മ നേരാന്‍ ആയുര്‍ സൌക്യം നേരാന്‍ ഒരു അവസരം
ഗെറ്റിംഗ് എ ഫ്രന്റ്‌ ഈസ്‌ ഈസി
ചൂസിംഗ് എ ഫ്രന്റ്‌ ഈസ്‌ ദിഫിക്കല്റ്റ്
മൈന്റൈനിംഗ് എ ഫ്രന്റ്‌ ഈസ്‌ ടാലന്റ്
കന്ടിനുവിംഗ് ഫ്രന്റ്‌ ഈസ്‌ ഗിഫ്റ്റ്

ഞാന്‍ എന്റെ എല്ലാ കൂട്ടുകാര്‍ക്കും വേണ്ടി ദൈവത്തോട് ചോദിച്ചത് :_
Let all my friends be healthy
and happy forever...!
GOD said: But for 4 days only....!
I said:
Yes, let them be a
Spring Day,
Summer Day,
Autumn Day,
and Winter Day.
GOD said:
3 days.
I said:
Yes, Yesterday,
Today
and Tomorrow.
GOD said:
No, 2 days!
I said:
Yes, a Bright Day (Daytime)
and a Dark Day (Night-time) .
GOD said:
No, just 1 day!
I said:
Yes
GOD asked:
Which day?
I said:
Every Day
in the living years
of all my friends!
GOD laughed, and said:
All your friends will be healthy and happy Every Day
!

Wednesday, June 1, 2011

ജൂണ്‍ ഒന്ന്

ഇന്ന് ജൂണ്‍ ഒന്ന്
പുതിയ യുണിഫോം
പുതിയ കുട
പുതിയ ചെരുപ്പ്
എല്ലാമായി സ്കൂളിലേക്ക് .....
മഴക്കാലം മഴയില്‍ കുടപിടിച്ചും നനഞ്ഞും കൂട്ടൂക്കാരുമായുള്ള ഒത്തുചേരല്‍
ഹായ് എന്തുരസം!
മനസ്സ് വീണ്ടും നല്ലക്കാലം ഓര്‍ക്കുന്ന ദിവസം-ജൂണ്‍ ഒന്ന്
ഞാനും പതിവായി മനസ്സുകൊണ്ട് കൊച്ചു കുട്ടിയാകുന്ന ദിനം
കഴിഞ്ഞ വര്‍ഷവും മനസ്സുകൊണ്ടൊരു മടക്കയാത്ര നടത്തി ദിനത്തില്‍.........
ആദ്യത്തെ സ്കൂള്‍ ദിനം ഓര്‍ത്തുകൊണ്ട്‌ നടക്കുമ്പോള്‍ ഒരു അമ്മയുടെയും
മകളുടെയും സംസാരം അറിയാതെ ചെവിയില്‍
" അച്ഛന് ഇതൊന്നു നോക്കീട്ടു പോയാ പോരെ വെറുതെ നമ്മളെ കഷ്ട്ടപ്പെടുത്താന്‍ ..."
വീട്ടിലെ അമ്മയും മകളും കേടുവന്ന മോട്ടോര്‍ നന്നാക്കുന്ന തിരക്കിലായിരുന്നു
എയര്‍ വലിക്കുന്നത് കൊണ്ട് മോട്ടോര്‍ വെള്ളം എടുക്കുന്നില്ല
ഫുട്ട് വാല്വില്‍ വെള്ളം നില്‍ക്കുന്നില്ല രണ്ടുപേരും പമ്പില്‍ കിണറു വെള്ളം ഒഴിക്കുന്നു
പക്ഷെ ഒന്നും ശരിയാവുന്നില്ല എത്ര വെള്ളം ഒഴിച്ചാലും ഫുട്ട് വാള്‍വ് അടയുന്നില്ല
രണ്ടു പേരും ക്ഷീണിച്ചു
മകള്‍ " അച്ഛന് ഇതൊന്നു നോക്കീട്ടു പോയാ പോരെ വെറുതെ നമ്മളെ കഷ്ട്ടപ്പെടുത്താന്‍ .."
അപ്പോഴാണ് കുറച്ചുമുന്പ് പുതിയതായി വാങ്ങിയ സ്കൂട്ടിയില്‍ അച്ഛന്‍ പോയത് മനസ്സില്‍ തെളിഞ്ഞത്
പിന്നെ ഓഫീസില്‍എത്തി മന്തിലി സ്റ്റേറ്റ് മെന്റ്സ് ടാര്‍ജെറ്റ്‌ ബാങ്ക് റീകണ്‍ സിലിയെഷന്‍
തുടങ്ങിയ സ്ഥിരം പരിപ്പാടികളില്‍ മുഴുകി ബാക്കി എല്ലാം മറന്നു.......
വൈകീട്ട് ഒരു മൂന്ന് മണി ആയപ്പോള്‍ വളരെ കാലമായി ഒരു ടച്ചും ഇല്ലാതിരുന്ന തൊമ്മി വിളിച്ചു
വിളിച്ചത് നാട്ടിലെ ഒരു ആക്സിടെന്റിനെ പറ്റി പറയാന്‍ ..................
പിന്നെ പത്തു ദിവസം നാട്ടിലെ സംസാര വിഷയം അപകടമായിരുന്നു.
അതില്‍ ഹെഡ് ഇഞ്ചുറി മൂലം ഹോസ്പിറ്റലില്‍ ആയ ആ അച്ഛനെ കുറിച്ചായിരുന്നു

അമ്മയും മകളും കാത്തിരുന്ന ആള്‍ വന്നില്ല.കാലം കുറേ മുന്നോട്ടു പോയി
പിന്നെ അവര്‍ നാടുവിട്ടു .......

ഇന്ന് ജൂണ്‍ ഒന്ന്
പക്ഷെ പതിവുപ്പോലെ മനസ്സ് സ്ക്കൂളില്‍ എത്തുന്നില്ല
മനസ്സ് ഒഴിഞ്ഞു കിടക്കുന്ന വീടിനു ചുറ്റും വലം വെക്കുന്നു .........ശാന്തി മന്ത്രം ചൊല്ലികൊണ്ട്‌ !

Sunday, May 8, 2011

"മദേര്‍സ് ഡേ"

GOD created mothers because HE cannot be everywhere every time!
ഇന്ന് "മദേര്‍സ് ഡേ"
അമ്മയെ ഓര്‍ക്കാന്‍ ഒരു ദിവസം വേണമോ തീര്‍ച്ചയായും വേണ്ട
അമ്മയെ മറന്നാല്‍ പിന്നെ ജീവിച്ചിട്ട് എന്ത് കാര്യം
എന്നാലും ഈ ദിനത്തില്‍ എല്ലാ അമ്മമാര്‍ക്കും എന്റെ പ്രണാമം
M --------motivator
O -------- only one
T ---------true love
H ---------honest
E ---------exceptional
R--------- responsible

GOD created mothers because HE cannot be everywhere every time!


Friday, April 29, 2011

കണ്ണ് തുറക്കാത്ത .....

വീണ്ടും ഒരു ഹര്‍ത്താല്‍
ഇന്നത്തേത് എന്‍ഡോ സള്‍ഫാന്‍ നിരോധിക്കാന്‍
നിരോധനം വേണ്ടത്, വളരെ വൈകിപോയത്
ലോകം മുഴുവന്‍ ആഗ്രഹിക്കുനത്
ഇന്നത്തെ സ്റ്റോക്ക്‌ ഹോം കണ്‍വെന്‍ഷന്‍
ആ നല്ല തിരുമാനം എടുക്കും എന്ന പ്രത്യാശയോടെ ..
ഇന്നലെ ബീവേരജസ് ശാഖകളില്‍ വന്‍ വിറ്റുവരവ്....
എന്‍ഡോ സള്‍ഫാന്‍ എന്ന വിഷം നിരോധിക്കാന്‍
മദ്യം എന്ന വിഷം സേവിച്ചു ഹര്‍ത്താല്‍ ......
സര്‍ക്കാര്‍ എന്ന് കണ്ണ് തുറക്കുമോ ........

Tuesday, April 12, 2011

" അതു ഞാനാണ് "

ഇലക്ഷന്‍ വരുന്നു എന്നറിഞ്ഞാല്‍ പത്ര ദൃശ്യ മാധ്യമങ്ങള്‍ എല്ലാം അത് ഒരു ഉത്സവം ആക്കി ആഘോഷിക്കാന്‍ തയ്യാറെടുക്കും കഴിഞ്ഞ ഒരു മാസം നാം ശരിക്കും അത് കണ്ടതാണ് വീ എസ്സും പ്രതിപക്ഷവും ശരിക്കും ഇഞ്ചോട് ഇഞ്ച് പോരാടി ഇനി ജനം കനിയണം അടുത്ത അഞ്ചുവര്‍ഷം നാം ആരെ സഹിക്കണം എന്നറിയാന്‍
കാത്തിരിക്കാം
എന്നാല്‍ ഇലക്ഷന് വരുന്നു എന്ന് കേട്ടാല്‍ തന്നെ സര്‍ക്കാര്‍ , അര്ദ്ധസര്‍ക്കാര്‍ , ബാങ്ക് ജീവനക്കാര്ക്ക് ഇലക്ഷന് ഡ്യുട്ടി എന്ന പേടി സ്വപ്നവും കൂടെ വരും. എല്ലാ 5 വര്‍ഷവും പേടിസ്വപ്നം അനുഭവിക്കാന് വിധിക്കപ്പെട്ടവരാണല്ലോ ഇവര്‍. കഴിഞ്ഞ ഇലക്ഷനില്‍(പാര്‍ലിമെന്റ് ) എനിക്കുമുണ്ടായിരുന്നു ഡ്യുട്ടി പ്രിസൈടിംഗ് ഓഫീസര്‍ ആയിട്ട്.(ഭാഗ്യം ഇതാവണം ഇതുമാത്രമായിരിക്കണം കാരണം ഇത്തവണ ഡ്യുട്ടി ഇല്ല) വിഷു ആഘോഷിക്കാന് വരെ ഇലക്ഷന്‍ പനിപിടിപ്പെട്ടു
തലേ
ദിവസം കാലത്ത് 8 മണിക്ക് കളക്ഷന് സെന്ററില് എത്താന്‍ ആയിരുന്നു ഉത്തരവ് .അതുകൊണ്ട് തന്നെ കൊച്ചുവെളുപ്പാന്‍ കാലത്തേ വീട്ടിന്നു ഒരു കട്ടനും അടിച്ചു പുറപ്പെട്ടു. ലോറിയും, വാനും പിടിച്ചു
8 .05 എത്തേണ്ട സ്ഥലത്ത് എത്തി . അവിടെ എന്നെപോലെ കുറെ നിര്‍ഭാഗ്യവാന്മാര്‍ എവിടെ റിപ്പോര്ട്ട് ചെയ്യണമെന്നറിയാതെ തെക്കോട്ടും വടക്കോട്ടും നെട്ടോട്ടം ഓടുന്നത് കണ്ടു. ഒരു അര മണിക്കൂര് കഴിഞ്ഞപ്പോള്‍ ഹെല്പ് ഡസ്ക് തുറന്ന വിവരം അറിയിപ്പായി. അവിടെ പോയപ്പോള്‍ വളരെ സാവധാനം എന്റെ കയ്യിലെ ഓര്ഡര് വാങ്ങിച്ചു നോക്കിട്ടു പറഞ്ഞു "പോയി ചായ കഴിച്ചു വരു ഒരു മണിക്കൂര് കഴിയുമ്പോള്‍ പേരുകള്‍ വിളിക്കും ആപ്പോ അവിടെ ചെന്ന് സാമഗ്രകികള്‍ വാങ്ങി ടീമിലെ ബാക്കി നാല് പേരേയും കൂട്ടി എല്ലാം ഒത്തു നോക്കി റെഡി ആവുക ,2 മണിക്ക് ബസ്സ്‌ പുറപ്പെടും" ആന്ജ്ഞ ധിക്കരിക്കാന്‍ സാധിക്കാത്തത് കൊണ്ട് ശിരസാ വഹിച്ചു .
കയ്യില്‍ ഉണ്ടായിരുന്ന മാസികയില്‍ മുഴുകി . ഒരു മണിക്ക് മുമ്പായിസാമഗ്രകികള്‍ കളക്റ്റ് ചെയ്തു ബാക്കി ടീം അംഗങ്ങളെ കൂട്ടി ബസ്സ്‌വരുന്നതും കത്ത് നില്പ്പായി. ബസ്സ്‌ വന്നപ്പോള്‍ ടീമിലെ വനിതാ അംഗം " സാറേ ഞാന്‍ നാളെ അവിടെ എത്തിയാ പോരേ വീട്ടില് കുറച്ചധികം പണി ഉണ്ട്" സത്യത്തില് അതുവരെ കടിച്ചമര്ത്തിയ ദേഷ്യം അവരോടു തീര്ത്തു. പിന്നെ ആരും ഒന്നും മിണ്ടിയില്ല.ബസ്സ്‌ രണ്ടു മണിക്ക് പുറപ്പെട്ടു അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ സ്ഥലത്തെത്തി . ഒരു വളം ഡിപ്പോ ആണ് ബൂത്താക്കിരിക്കുന്നത് ആവശ്യത്തിനു ഒരു മേശ പോലും ഇല്ല.
ഇത്രയും ആയപ്പോള്‍ ശരിക്കും ദേഷ്യം വന്നു. കയ്യിലെ സാധങ്ങള്‍ എല്ലാം ഒരു മൂലയില്‍ ഇട്ടു . കുറച്ചു കഴിഞ്ഞപ്പോള്‍ വില്ലേജ് ഓഫീസര്‍ വന്നു അടുത്ത വീട്ടില്‍ നിന്ന് രണ്ടു ബെഞ്ചും മേശയും എത്തിച്ചു. പിന്നെ ബൂത്ത് സെറ്റ് ചെയ്യാന്‍ തുടങ്ങി.
എല്ലാം കഴിഞ്ഞപ്പോള് സമയം 6 മണി. ഞാന് വനിതാ അംഗത്തിനെ വിളിച്ചു " ഇനി വേണമെങ്കില് പോകാം പക്ഷെ നാളെ കാലത്ത് 5.30 ഇവിടെ ഉണ്ടാകണം " അവര്‍ വിശ്വസിക്കാനാവാതെ കുറച്ചു നേരം നിന്നിട്ട് " ഞാന്‍ നാളെ 5 മണിക്ക് ഇവിടെ എത്താം " എന്ന് പറഞ്ഞു സ്ഥലം വിട്ടു. ബൂത്തിലെ ബെഞ്ചില്‍ ബാക്കി ഉള്ളവരും ആയി സൊറ പറഞ്ഞും ചീട്ടു കളിച്ചും നേരം വെള്ളുപ്പിച്ചു. രാത്രി ഭക്ഷണം കിട്ടിയില്ല .പിറ്റേ ദിവസം 5 മണിക്ക് നമുടെ സഹോദരി വന്നു. അവര്‍ എല്ലാവര്ക്കും ഇഡ്ഡലിയും കൊണ്ടുവന്നു. ഇത്രയ്ക്കു രുചി ഉള്ള ഭക്ഷണം അടുത്ത കാലത്തൊന്നും കഴിച്ചിട്ടില്ലായിരുന്നു. തലേ ദിവസം രാത്രി ഒന്നും കഴിച്ചില്ല. അപ്പൊ പിന്നെ എന്ത് കിട്ടിയാലും നന്നായിരിക്കും. ഇലക്ഷന് കഴിഞ്ഞു. ഒരു അനിഷ്ട്ട സംഭവും ഉണ്ടായില്ല.
അതുവരെ അനുഭവിച്ച പിരിമുറുക്കം ഇല്ലാതായി വളരെ relaxed ആയി ബാക്കി പേപ്പര്‍ വര്‍ക്കുകള്‍ തീര്‍ത്തു.
6 മണിക്ക് എല്ലാം കെട്ടി ഒതുക്കി ബസ്സിനെ കാത്തു നില്‍പ്പ് ആരംഭിച്ചു. ഞാന്നും ഒരു സഹായിയും മാത്രം സധനങ്ങള്‍ തിരിച്ചേല്‍പ്പിക്കാന്‍ വേണ്ടി നിന്നു. ബാക്കി മൂന്ന് പേര് 6 മണിക്ക് സലാം പറഞ്ഞു പിരിഞ്ഞു. ബസ്സ്‌ വന്നത് 8 30 നു രണ്ടു രണ്ടര മണിക്കൂര്‍ വെറുതെ ഇരുന്നു. കാരണം ഏതോ ബൂത്തില് പേപ്പറുകള്‍ ശരിയാക്കാന്‍ വന്ന താമസംകാരണം ബസ്സ്‌ ബൂത്തില്‍ കിടന്നത്രേ
വോട്ടിങ്ങ് സമഗ്രകികള്‍ തിരികെ ഏല്‍പ്പിക്കാന്‍ വീണ്ടും തിക്കും തിരക്കും. അവസാനം എല്ലാം കഴിഞ്ഞു വീട്ടിലേക്കു തിരിക്കുമ്പോള്‍ സമയം 11 മണി.
പുറത്തു വന്നു നോക്കുമ്പോള്‍ ഒരു വാഹനവുമില്ല. അര മണിക്കൂര് കഴിഞപ്പോള് ഒരു ഓട്ടോ കിട്ടി. ഇരട്ടി ചാര്ജ് ആവശ്യപ്പെട്ടു കൊടുക്കാതെ തരമില്ലല്ലോ ഓട്ടോയില്‍ കയറി ഓട്ടോ സ്റ്റാര്ട്ട് ചെയ്തപ്പോള്‍ വേറൊരാള്‍ "ഞാന്നും കൂടെ വരട്ടെ?" കയറാന്‍ പറഞ്ഞു അദ്ദേഹവും എന്നെ പോലെ ഇലക്ഷന് കഴിഞ്ഞു ക്ഷീണിച്ചു വരികയാണ് . പരിചയപ്പെട്ടു കുറെ കഴിഞ്ഞു ഞാന് പറഞ്ഞു" ഒരു ബൂത്തിലെ ഓഫീസറുടെ കഴിവുകേട് കാരണം നമ്മള്‍ എല്ലാവരും അനുഭവിക്കുന്നു " തീരെ പ്രതീക്ഷിക്കാതെ അദ്ദേഹം പറഞ്ഞു " അതു ഞാനാണ് "
ഞാന് എന്തുപറയണമെന്നറിയതെ നില്ക്കുമ്പോള്‍ അദ്ദേഹത്തിനു ഇറങ്ങേണ്ട സ്ഥലം എത്തി 'ഗുഡ് നൈറ്റ്' നേര്‍ന്ന് ആള് ഇറങ്ങി പോയി
വീട്ടില്‍ എത്തുന്നത്‌ വരെ ഞാന്‍ മനുഷനെ ഓര്‍ത്തു ചിരിച്ചു മനസ്സില്‍.

Saturday, April 2, 2011

പ്രാര്‍ത്ഥനയോടെ ഇന്ത്യക്ക് വേണ്ടി

പ്രാര്‍ത്ഥനയോടെ ഇന്ത്യക്ക് വേണ്ടി
വീണ്ടും ഒരു വേള്‍ഡ് കപ്പ്‌ ഫൈനല്‍
കോടികള്‍ പ്രാര്‍ത്ഥിക്കുന്നു 1983 ആവര്‍ത്തിക്കാന്‍
കഴിയുമോ?
മണികൂറുകള്‍ കഴിഞ്ഞാല്‍ ഉത്തരം കിട്ടും
എന്തായാലും സാഹചര്യം അനുകൂലം ഇന്ത്യക്ക്
സ്വന്തം നാട്ടില്‍ കളിക്കുന്നു.........
ലോക ഇതിഹാസതാരം സച്ചിന്‍ ഫോര്മില്‍..............
വീരു വീഴാതിരുന്നാല്‍ ........
സഹീര്‍ മനസാനിദ്ധ്യം കൈ വീടാതിരുന്നാല്‍ (2003 ആവര്‍ത്തിക്കാതിരുന്നാല്‍) ............
അവസാനം നമ്മുടെ ശ്രീ കളിക്കും എന്നൊരു തോന്നല്‍
(ആദ്യത്തെ ട്വന്റി ട്വന്റി വേള്‍ഡ് കപ്പ്‌ ഓര്‍മയില്‍ )
ശ്രീയുടെ ബൌളിംഗ് ക്ലിക്ക് ചെയ്യ്താല്‍ .........
കളി ഇന്ത്യയുടെ വരുതിയില്‍ തീര്‍ച്ച
പിന്നെ ഇതിനു മുന്‍പ് ഇന്ത്യ കപ്പ് നേടിയത് 1983 ല്‍
ഈ വര്‍ഷത്തെ കലണ്ടെര്‍ ശ്രദ്ധിച്ചാല്‍ ഒരുകാര്യം പിടികിട്ടും 1983 ന്റെ തനി പകര്‍പ്പാണ് 2011
അപ്പൊ ഇന്ത്യ കപ്പ്‌ നേടും
അപ്പൊ നമുക്ക് കാത്തിരിക്കാം ഇതിഹാസ താരങ്ങള്‍ സച്ചിനും മുരളിയും കൊമ്പ് കോര്‍ക്കുന്നത് കാണാന്‍ ............

Wednesday, March 2, 2011

രണ്ടാം ജന്മം.

വീണ്ടും ഒരു സുപ്രഭാതം
പക്ഷെ ഇതിനും ഒരു ആവര്‍ത്തന വിരസത ഈ സുപ്രഭാതം ഒരു ഓര്‍മപെടുത്തല്‍ അല്ലെ?
ഓഫിസ്, അവുടത്തെ പ്രശ്നങ്ങള്‍, മേലാളന്മാരുടെ വഴക്ക്,
വീട്ടിലെ നല്ലപാതിയുടെ പരിഭവങ്ങള്‍ - ചായപൊടി ഇല്ല അരി തീര്‍ന്നു പാല് വന്നില്ല കുട്ടികളുടെ യു ണി ഫോം തേച്ചില്ല പണിക്കാരി വന്നില്ല ഇങ്ങനെ നൂറു കാര്യങ്ങള്‍
ഇതെല്ലാം ഓര്‍ത്തു കണ്ണടച്ച് കിടന്നു കുറച്ചു നേരം
പക്ഷെ ഒളിച്ചോടല്‍ എവിടേയും എത്തിക്കില്ല എന്നറിഞ്ഞു എഴുനേറ്റു
തറയില്‍ കിടക്കുന്ന പത്രം എടുത്തു തുറന്നു
ഇതില്‍ തന്റെ ചിത്രം അതും മരണ വാര്‍ത്തകള്‍ കൊടുക്കുന്ന പേജില്‍
ഹാര്‍ട്ട് അറ്റാക്കില്‍ മരണപ്പെട്ടു ഇതെന്തു പറ്റി ?
എങ്ങനെ സംഭവിച്ചു ?
വീണ്ടും ഇന്നലെ രാതി ഉറങ്ങാന്‍ കിടന്നത് മുതല്‍ ആലോചിക്കാന്‍ തുടങ്ങി
പതിവുപ്പോലെ പതിനൊന്നു മണിക്ക് കിടന്നു ഭാര്യയോടു കാലത്ത് നേരെത്തെ പോകണം എന്നുപറഞ്ഞു
പിന്നെ ഉറങ്ങി ഇടയ്ക്കു ചെറിയൊരു നെഞ്ച് വേദന തോന്നി
കുറച്ചു വെള്ളം കുടിച്ചു കിടന്നു നന്നായി ഉറങ്ങി പിന്നെ ഇതെങ്ങനെ .....
സമയം കടക്കുന്നു വീട്ടില്‍ ആകെ ഒരു പന്തികേട്‌ ഭാര്യയും മക്കളും കരയുന്നു
കുറച്ചു അയല്‍ക്കാര്‍ കൂടെ ഇരിക്കുന്നു അവരോടൊപ്പം
പിന്നെ ശ്രദ്ധിച്ചപ്പോള്‍ താന്‍ തറയില്‍ കിടക്കുന്നു
അപ്പൊ തന്റെ മരണം അത് സംഭവിച്ചിരിക്കുന്നു
"ഞാന്‍ മരിച്ചിട്ടില്ല എനിക്ക് ഇനിയും ജീവിക്കണം" എന്നുറക്കെ വിളിച്ചു പറഞ്ഞു പലവട്ടം
പക്ഷെ ആരും കേട്ടില്ല
എന്റെ ഭാര്യ കരഞ്ഞു കരഞ്ഞു തളര്‍നിരിക്കുന്നു മക്കള്‍ അവരും സങ്കടത്തിലാണ്
ഞാന്‍ എങ്ങനെ ഇവരെ വിട്ടുപോകും ?
എനിക്ക് എന്റെ മക്കളെ മാറോടു ചേര്‍ത്തു പറയണം
" ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു" എന്റെ പ്രിയ ഭാര്യയോട്‌ പറയണം
" നീ എന്റെ ജീവനാണ് " ദൈവമേ ഇതൊന്നു പറയാന്‍ ഒരഞ്ചു മിനുട്ട് സമയം അത് മാത്രം
എനിക്ക് തരണം കുറച്ചു സമയം- മക്കളോടും ഭാര്യയോടും കഴിയാന്‍
അവരെ ഞാന്‍ എത്രത്തോളം സ്നേഹിക്കുന്നു
എന്റെ ജീവിതത്തില്‍ അവര്‍ക്കുള്ള പങ്കു അവരെ ഒന്നറിയിക്കാന്‍- കുറച്ചു സമയം .....
ഒരു ചാന്‍സ് പ്ലീസ് ......
ഇത്രയും ആയപ്പോള്‍ ശരിക്കും പൊട്ടി കരഞ്ഞു .......
പെട്ടെന്ന് ആരോ എന്നെ തട്ടി വിളിച്ചു നോക്കിയപ്പോള്‍ അടുത്തു കിടക്കുന്ന ഭാര്യ തട്ടി വിളിക്കുന്നു
" വല്ല ദു സ്വപ്നവും കണ്ടുവോ വല്ലാതെ കരഞ്ഞു"
അപ്പോള്‍ താന്‍ ഇത്രയും നേരം സ്വപ്നലോകത്തായിരുന്നു എന്നറിഞ്ഞു
ദൈവത്തിനു നന്ദി പറഞ്ഞു ഒരു രണ്ടാം ജന്മം തന്നതിന്
എന്നിട്ട് അവളുടെ ചെവിയില്‍ പറഞ്ഞു
"YOU ARE THE MOST BEAUTIFUL AND CARING WIFE
IN THIS UNIVERSE.... . I REALLY LOVE YOU, DEAR"

Thursday, February 17, 2011

मेरा भारत महान !

എന്നും ടീവിയിലും പേപ്പറിലും വാര്‍ത്തകള്‍ ....
മുസ്ലിം തീവ്രവാദം ....
ഹിന്ദു തീവ്രവാദം ....
എന്നിങ്ങനെ
വര്‍ഗിയ കലാപങ്ങള്‍....
പള്ളി ആക്രമിച്ചു....
അമ്പലം ആക്രമിച്ചു ....
എന്നിങ്ങനെ
ഇതെല്ലാം നമ്മുടെ ഇന്ത്യയിലാണ്
തികച്ചും സെകുലര്‍ ആയ നമ്മുടെ ഇന്ത്യയില്‍
ഈ കലാപങ്ങളില്‍ ഏര്‍പെടുന്നവര്‍
ഇനി പറയുന്ന കാര്യങ്ങള്‍ ഒന്ന് ശ്രദ്ധിച്ചാല്‍ ।
ഹിന്ദുക്കളുടെ TEMPLE
കൃസ്ത്യാനികളുടെ CHURCH
മുസ്ലിമുകളുടെ MOSQUE
ഇവയെല്ലാം ആറ്‌ ലെറ്ററുകള്‍ വേര്‍ഡ്‌ ആണ്
ഹിന്ദുക്കളുടെ GEETA
കൃസ്ത്യാനികളുടെ BIBLE
മുസ്ലിമുകളുടെ QURAN
ഇതെല്ലാം അഞ്ചു ലെറ്റര്‍ വേര്‍ഡ്‌ ആണ്
നമ്മുടെ ആരാധനാലയം
വേദ പുസ്തകം എല്ലാം
ഒന്നുപ്പോലെ
പക്ഷെ നാം മാത്രം പരസ്പരം പടവെട്ടുന്നു
എന്തിനു വേണ്ടി
ആര്‍ക്കു വേണ്ടി
നാം ഒന്ന്.......
ഇന്ത്യ ഒന്ന്........
मेरा भारत महान !