Thursday, October 22, 2009

അവന്‍ എന്നെ വിസ്മയിപ്പിച്ചു!

ഇന്ന് വൈകിട്ട് ഓഫീസ് വര്‍ക്ക്‌ കഴിഞ്ഞു ബസ്സില്‍ കയറിയപ്പോള്‍ സമയം ആറര കഴിഞ്ഞു ഒരു സീറ്റ്‌ കിട്ടി ഒരു മണിക്കൂര്‍ എന്തായാലും വേണം നാടെത്താന്‍ ഒന്ന് മയങ്ങാം എന്നു വിചാരിച്ചു ഇരിക്കുമ്പോള്‍ ബസ്സ്‌ നിറുത്തി വേറൊരു ആനവണ്ടി(KSRTC) വഴിയില്‍........ പിന്നെ അതിലുള്ള ആളുകള്‍ കൂടി ഈ ബസ്സില്‍ വണ്ടി ഫുള്‍ ലോഡില്‍ രണ്ടു മിനിട്ടു കഴിഞ്ഞപ്പോള്‍ ഒരു പത്തു വയസ്സ് തോന്നിക്കുന്ന കുട്ടി എന്റെ അടുത്തുവന്നു " അങ്കിള്‍ ഒന്ന് എഴുന്നേറ്റു തരുമോ ?മുത്തച്ഛന് നല്ല സുഖമില്ല പ്ലീസ് " ഞാന്‍ ഉടനെ അവനോടു മുത്തച്ചനെ കൊണ്ടുവരാന്‍ പറഞ്ഞു വന്ന ഉടനെ പിടിച്ചിരുത്തി ആ സമയത്ത് ആ ബാലന്റെ മുഖത്ത്‌ തെളിഞ്ഞ സന്തോഷം വിവരിക്കാന്‍ സാധിക്കുന്നില്ല രണ്ടു മൂന്ന് സ്റ്റോപ്പ്‌ കഴിഞ്ഞപ്പോള്‍ ആ കുട്ടി അവന്റെ മാതാപിതാക്കളുടെ കൂടെ ഇറങ്ങി ഇറങ്ങുന്നതിനു മുന്‍പ് അവന്‍ എന്നോട് വീണ്ടും നന്ദി പറഞ്ഞു ഞാന്‍ ചോദിച്ചു " മുത്തച്ഛനെ ഇറക്കേണ്ടേ ?" അതിനു അവന്‍ " എന്റെ ആരുമല്ല ആ മുത്തച്ഛന്‍ ഭയങ്കരമായി ശ്വാസം മൂട്ടുണ്ടായിരുന്നു പാവത്തിന് അതുകൊണ്ടാണ് ഞാന്‍ അങ്കിളിനെ ......" ശരിക്കും അവന്‍ എന്നെ വിസ്മയിപ്പിച്ചു ഇപ്പോഴും അവന്റെ തെളിഞ്ഞ മുഖം മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു

27 comments:

  1. അടുത്ത തലമുറ ആ ബാലനെ മാതൃക ആക്കട്ടെ .............

    ReplyDelete
  2. ശരിയാണ്. അവനു നൂറു മാര്‍ക്ക്...(മുത്തച്ഛന്‍ ആണു ശരി കേട്ടൊ)

    ReplyDelete
  3. ആ പയ്യന്‍ വായനക്കാരെയും വിസ്മയിപ്പിയ്ക്കുന്നു

    ReplyDelete
  4. കുമാരന്‍ | kumaran
    നന്ദി തെറ്റു പറഞ്ഞുതന്നതിനു
    നന്ദി വായിച്ചു അഭിപ്രായം പറഞ്ഞതിന്
    നന്ദി

    ReplyDelete
  5. ശ്രീ
    നന്ദി വായിച്ചു അഭിപ്രായം പറഞ്ഞതിന്!

    ReplyDelete
  6. ഇതൊക്കെ പങ്കുവയ്ക്കുന്നതിന് നന്ദി....

    ReplyDelete
  7. തീര്‍ച്ചയായും അതൊരു വിസ്മയം തന്നെ- ഇന്നത്തെ കാലത്ത്, ആ ഒരു പ്രായത്തില്‍.

    ReplyDelete
  8. അവന് നല്ലതു വരട്ടെ..

    ReplyDelete
  9. നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന നന്മ കുരുന്നു നാമ്പില്‍ കാണാന്‍ കഴിഞ്ഞല്ലോ? ആശംസകള്‍ ആ കുഞ്ഞിനും താങ്കള്‍ക്കും.

    ReplyDelete
  10. ബാക്കിയായ നന്മ ..നന്നായി സംഭവം പോസ്റ്റ്‌ ചെയ്തത്‌

    ReplyDelete
  11. siva // ശിവ
    khader patteppadam
    വീ കെ
    Sukanya
    the man to walk with
    വായിച്ചു അഭിപ്രയാം പറഞ്ഞതിനു നന്ദി

    ReplyDelete
  12. ഇനി അവനെ കാണുകയാണേല്‍ എന്‍റെ അന്വേഷണം പറയണേ!

    ReplyDelete
  13. കണ്ണനുണ്ണി
    അഭിപ്രായം പറഞ്ഞതിന് നന്ദി !

    ReplyDelete
  14. കണ്ടോ ഇങ്ങനെയൊക്കെ ഉള്ള സംഭവങ്ങള്‍ നമുക്ക് ചുറ്റും കാണുമ്പോള്‍ അത് പകര്‍ത്തി വെക്കുന്നതില്‍ സന്തോഷം. ഇപ്പോഴും ഭൂമിയില്‍ നന്മ അവശേഷിച്ചിട്ടുണ്ട്.!! നമ്മള്‍ കടന്നു പോവുമ്പോള്‍ നമ്മളേക്കാള്‍ നല്ല തലമുറ പിറകെ വരട്ടെ..

    ReplyDelete
  15. Dear Remaniga,
    വായിച്ചു കഴിഞ്ഞപ്പോള്‍ മനസ്സില്‍ ഒരു സന്തോഷം, കാണാന്‍ കിട്ടാത്ത നന്മയുടെ മുഖം കാണിച്ചു തന്നതിന് നന്ദി ,ആ ബാലന്റെ മാതപിതക്കലോടും നന്ദി ,കുരുന്നു പ്രായത്തില്‍ അവന്റെ മനസ്സില്‍ ഇത്രയും നന്മ വളര്‍ത്തിയതിനു...എല്ലാവര്ക്കും നന്മ വരട്ടെ ....താങ്കള്കും....--

    ReplyDelete
  16. raadha
    നമ്മള്‍ കടന്നു പോവുമ്പോള്‍ നമ്മളേക്കാള്‍ നല്ല തലമുറ പിറകെ വരട്ടെ..
    വരും എന്ന് കരുതാം ആ കുട്ടി അതിനുള്ള തെളിവാണ്
    നന്ദി

    ReplyDelete
  17. Readers Dais
    വന്നു വായിച്ചഭിപ്രായം പറഞ്ഞതിന് നന്ദി

    ReplyDelete
  18. ആ പയ്യനെ പോലെ ഉള്ളവരിലല്ലേ നല്ലൊരു ഭാവി തലമുറ എന്ന പ്രതീക്ഷ വെച്ച് പുലര്‍ത്താനാവൂ.
    palakkattettan.

    ReplyDelete
  19. അപൂര്‍വ്വമായി കാണുന്ന ചില ജന്മങ്ങള്‍!!

    ReplyDelete
  20. അതാന്നു കളങ്കമില്ലാത്ത ബാല്യം.

    അവന്ന്നും അവനെ പരിചയപെടുത്തിയ താങ്കാൾക്കും ഇതു പോലെയുള്ള്

    നന്മകൾ ചെയ്യാൻ ഐശ്യര്യപൂർവമുള്ള ആയുസ് ദൈവം നൽകട്ടെ.

    .

    ReplyDelete
  21. അരുണ്‍ കായംകുളം
    നന്ദി
    നിഷാർ ആലാട്ട്
    എന്റെ പേജില്‍ വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി

    ReplyDelete
  22. നന്മയുടെ മണ്ണില്‍
    ഒരു തുമ്പപ്പൂവ്!

    ആശംസകള്‍

    ReplyDelete
  23. SreeDeviNair.ശ്രീരാഗം


    എന്റെ പേജില്‍ വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി

    ReplyDelete
  24. നല്ല കുട്ടികളുടെ നല്ല ലോകങ്ങൾ

    ReplyDelete
  25. അഷിമ അലാവുദ്ദീൻ

    nandhi!

    ReplyDelete