Thursday, December 31, 2020

Happy days ahead!


 After 36 long years kumari is retiring today....

We are together for the last 30+ years

We have had ups & downs over the years. At times we were fighting, but never ever we have let down each other. In the initial years we were praying for ourselves..

Then Aiswarya&Arun were born  our focus shifted to them and bringing up them. Kumari's amma  was willing to take Aiswarya to kozhikode so that we can concentrate on our job. But we were not willing to deny us the pleasure of watching aiswarya  grow... So precious was the childhood of her to us. luckily we got a maid to look after her when we attended toour offices, otherwise kumari  was willing to let her job go... Then Arun was born. our happiness just got doubled. Our prayers were/ are with tnem & for them . Since the maid who took care of Aiswarya was sick and aged  we did not get her service to take care of arun in his first years and he was taken to kozhikode by  kumari's mother  and he was with them for six months or more.

Then Lilly came forward and helped us to take care of arun in our office timing..

Lakshmi chitti, Radhai  & Neelakandan mama were there for Aiswarya & Arun   in their LKG and UKG days & school days.They were simply God sent angents for us. Great were they with love care and affection!

Since i used to get transfer every 3 years, kumari  decided to forgo her carrier just not to affect the education  of our children.

 she is retiring from the same branch and same post today just because of that decision.

She sacrificed her carrier for  aiswarya arun and me.


 Had kumai not done that still  we all would  have reached this stage, But we would have been travelling a lot and shiting houses and schools and missing the feeling of HOME all these years!

THIS DAY MAKE ME THINK ABOUT THE LOVE  AFFECTION CARE AND CONCERN SHE HAD FOR US..

Lovely is she  always for the last

 3 decades,doing RIGHT every time.


Wish her happy reired life!

Friday, December 25, 2020

ക്ഷമിക്കില്ല കാലം ഒരിക്കലും

 അവരെ എങ്ങനെ ഓർക്കണം

അവരുടെ കവിതയിലൂടെ....

കൃഷ്ണ ഭക്തയായി.....

അസരണരുടെ അഭയമായി....

പാവപെട്ടവരുടെ അന്നമായി...

പ്രകൃതിയുടെ കാവലാളായി...

തണലായി....

താങ്ങായി....

അമ്മയായി!

സൈലന്റ് വാലി മുതൽ എത്ര വേദികളിൽ അവർ നിറഞ്ഞു നിന്നു

വിരലിൽ എണ്ണാവുന്ന പ്രകൃതി സംരക്ഷകരിൽ ഒരുപക്ഷെ ഏറ്റവും മുന്നിൽ

മനുഷ്യനെ മാത്രമല്ല അവർ സ്നേഹിച്ചത്...

സർവ്വ ചരാചരങ്ങളെയും അവർ സ്നേഹിച്ചു

അമ്മയായി!

കോവിഡേ നീ വെട്ടി മാറ്റിയത്...

പ്രകൃതിക്കു...

മലയാളത്തിനു..  

മലയാള കവിതക്കു ..

അസരണർക്ക്...

പാവങ്ങൾക്ക്...

വളർന്നു പന്തലിച്ചു തണൽ നൽകിയിരുന്ന ഒരു ആൽമരത്തെയാണ്..

നിന്നോട് ക്ഷമിക്കില്ല കാലം ഒരിക്കലും


!


Wednesday, October 21, 2020

കോവിഡ് 19 ഉം ബന്ധങ്ങളും

 കോവിഡ് 19 ഉം  ബന്ധങ്ങളും 


മാർച്ച് മുതൽ  മിക്കവാറുംh എല്ലാവരും  വീട്ടിൽ  അല്ലെങ്കിൽ റൂമിൽ  കഴിഞ്ഞു കുടുകയാണല്ലോ... ഇതിൽ  വീട്ടിലെ ബന്ധം  കൂടുതൽ ദൃഢമായി.. വീട്ടുകാരിക്കും കുട്ടികൾക്കും  ആവശ്യത്തിന് സമയം,  പലപ്പോഴും ആവശ്യത്തിലധികവും  കിട്ടി. 


എന്നാലും  പുറത്തിറങ്ങാൻ കഴിയാത്ത വിഷമം എല്ലാവരിലും ഒരു തേങ്ങലായി മാറിയിരിക്കിന്നു... അല്ലെങ്കിൽ മാറിക്കൊണ്ടിരിക്കുന്നു 


എനിക്കുണ്ടായ  വളരെ വ്യത്യസതമായ അനുഭവം  ഇവിടെ പറയാം 


അതിനു കുറച്ചു കാര്യങ്ങൾ മുഖവുരയായി പറയാതെ വയ്യ 


ഡിഗ്രി കഴിഞ്ഞു  കുറച്ചു  ബാങ്ക് ടെസ്റ്റുകളും  psc  ടെസ്‌റ്റുകളും എഴുതി  ഇനിയെന്ത് എന്നു ചിന്തിച്ചിരിക്കുമ്പോളാണ്  tamil nadu mercantile bankil  ഒരു ജോലി  കിട്ടുന്നത്.. മുംബയിൽ  (പഴയ ബോംബയിൽ ) മസ്ജിദിൽ ആണ് പോസ്റ്റിങ്ങ്  കിട്ടിയത് 

താമസിക്കുന്നത് ഡോമ്പിവില്ലിയിലും ഏകദേശം  60 kms അകലെ ആണ് ജോലിസ്ഥലം 

വെളുപ്പാൻ കാലത്തു പുറപ്പെട്ടാൽ  പത്തു മണിക്ക് എത്താം.. എന്തായാലും  ജോലി ചെയ്തല്ലേ പറ്റു  അവിടെ ചെന്നു ജോയിൻ ചെയ്തു... മസ്ജിദിനു ഒരു പ്രത്യേകതയുണ്ട് 

ഭൂരിപക്ഷം  ജനങ്ങളും  മുസ്ലിമുകൾ  ആണ്. അവരുടെ കച്ചവടമാണ്  ബാങ്കിന്റെ നിലനിൽപ്പ് തന്നെ.. അവിടത്തെ കച്ചവടസമയം  കാലത്തു  10 മുതൽ  ഉച്ചക്ക്  ഒരു മണിവരെ  പിന്നെ  വൈകിട്ട്  നാലു മുതൽ  എഴുവരെയും.. ഇത് അവർക്കു പള്ളിയിൽ പോകാനും  മറ്റുമുള്ള കാര്യങ്ങൾക്കു വേണ്ടിയാണ്.. ഇതേ സമയക്രമം ആയിരുന്നു ബാങ്കിനും.. ഏഴുമണി കഴിഞ്ഞു   കണക്കു അവസാനിപ്പിച്ചു  ബാങ്ക് അടക്കുമ്പോൾ  എട്ടു മണിയാവും  പിന്നെ  റെയിൽ വേ സ്റ്റേഷനിൽ എത്തി  'വീട്ടി' (വിക്ടോറിയ ടെർമിനസ്) യിലേക്ക്  ഡൌൺ ചെയ്തു  അവിടെ നിന്നു ഫാസ്റ്റ് ട്രെയിൻ പിടിച്ചു  ഡോമ്പിവില്ലിയിൽ എത്തുമ്പോൾ  സമയം  പതിനൊന്നു... 

ഒരാഴ്ച  പിടിച്ചു നിന്നു  ഈ സമയക്രമം.... അതിനിടയിൽ പൈ പേപ്പർ& അലയിഡ്  ഇൻഡസ്ട്രിസ്  എന്നൊരു  ചെറിയ കമ്പനിയിൽ  ജോലി  കണ്ടെത്തി... 

 "വീട്ടി"യിലാണ്  ജോലി .  പത്തുമണിക്ക്  എത്തിയാൽ  അഞ്ചു മണിക്ക് അവസാനിപ്പിക്കാം.. ശനിയും  ഞായറും ഒഴിവും . കൂടെ ജോലി  ചെയുന്നവർ എല്ലാം  മലയാളികൾ... 

അവിടെ തുടരുമ്പോൾ ആണ്  പണ്ട് എഴുതിയ psc ടെസ്റ്റുവഴി  KFC യിൽ  എത്തിയത്   

പദ്മനാഭന്റെ മണ്ണിൽ  ജോലി .. വേറെ ഒന്നും ചിന്തിക്കാനുണ്ടായിരുന്നില്ല  ഈ ജോലി   സ്വീകരിക്കാൻ,  അതുവഴി മുംബയിൽ നിന്നു രക്ഷപെടാൻ. 

അഞ്ചു വർഷം  തിരുവനന്തപുരത്തു... 81 മുതൽ  85 വരെ... അന്നു  അവിടെ പല സുഹൃത്തുക്കളെയും കിട്ടി,  kfc ക്ക് പുറത്തുള്ളവർ. അതിൽ തന്നെ  p&t  യിലെ  രവീന്ദ്രൻ, "ഏജിസ്" ഓഫീസിലെ  മുരളി  കാലാവസ്ഥ പ്രവചന കേന്ദ്രത്തിലെ  ശശി 

VSSC യിലെ  രാജ്നാരായണൻ, അഡ്വർടൈസിങ്ങ്  രംഗത്തെ  ഫിലിപ്പോസ്, flying നു പഠിക്കുന്ന വിജയൻ,    സോമൻ, സാലി,   തുടങ്ങി പോലീസ് ഡിപ്പാർട്ട്മെന്റിൽ ജോലിയുള്ളവർ.കൂടാതെ  ശോഭനൻ,  ഹോമിയോക്ക് പഠിക്കുന്ന സുനിൽ . ഇതിൽ  മിക്കവാറും  ആൾക്കാർ താമസിച്ചിരുന്നത്  സെൻട്രൽ സ്റ്റേഡിയത്തിന് അടുത്തായി നിലനിന്നിരുന്ന "കാർത്തിക" ഹോസ്റ്റലിലും . അങ്ങനെ ഒരുപാട് സുഹൃത്തുക്കൾ.. അവിടെ താമസിച്ചിരുന്ന സുനിൽ വഴി എന്നിക്കുണ്ടായി 

ഞാൻ ആണെങ്കിൽ  എന്നും  സുനിലിന്റെ റൂമിൽ പോകുമായിരുന്നു . എന്നാൽ  85 ൽ  തിരുവനന്തപുരം വിട്ടപ്പോൾ  ഇവരെല്ലാമായുള്ള ബന്ധവും അകന്നു  മനഃപൂർവ്വമല്ല  എന്നാലും അതാണ് സംഭവിച്ചത് 

പിന്നെ നീണ്ട പത്തു മുപ്പത്തിയഞ്ചു വർഷങ്ങൾ കഴിഞ്ഞു പോയി 

പഴയ സൗഹൃദങ്ങൾ ഓർമ്മയിൽ പോലും ഇല്ലാതായ അവസ്ഥ...... 

കൊറോണയിൽ വീട്ടിൽ അടഞ്ഞു കിടക്കുമ്പോൾ  പലതും പൊടിതട്ടി വീണ്ടെടുത്തു 

ഓർമ്മകളിൽ  അന്നത്തെ സുഹൃത്തുക്കളെ  പലരെയും  തിരിഞ്ഞു, പരതി,  പലമുഖങ്ങളും മനസ്സിൽ തിരിച്ചെത്തി,  കൂടെ  അന്നത്തെ "good times" ഉം  അതു നഷ്ട്ടപെട്ടത്തിന്റെ വേദനയും...... 


ഇതിനിടയിൽ  സുനിൽ വഴി  ഞാൻ  കാർത്തിക എന്ന  വാട്ട്സ്ആപ്  ഗ്രുപ്പിൽ എത്തിപ്പെട്ടു 

(സുനിലിനും,   ഫിലിപ്പോസിനും നന്ദി)

 

കഴിഞ്ഞ ദിവസം അതിൽ ഒരു മെസ്സേജ്  

" വെങ്കി ഇതുഞാനാ  രവി P&T  റൂം  NO  56"

സത്യത്തിൽ  ഞെട്ടി  35 വർഷങ്ങക്ക് ശേഷം  ഒരു  സുഹൃത്ത്  എന്നെ തിരിച്ചറിഞ്ഞിരിക്കുന്നു.... വൈകിച്ചില്ല  ഉണ്ടനെ വിളിച്ചു  രവിയെ.... 

പിന്നെ കുറേ  അധികം സമയമം  ഞങ്ങൾ  മനസ്സുകൊണ്ട്  1981-85 കാലഘട്ടം

വീണ്ടെടുത്തു


ഇതുപോലെ  75-78  ബികോം  ബാച്ച്  ഇപ്പോൾ  ആക്ടിവാണ്... 

വല്ലപ്പോഴും, മിക്കവാറും ഞായാഴ്ചകളിൽ,   സൂമിൽ കൂടും.......

എന്നാൽ  കോവിഡ് വരെ  വളരെ ക്ലോസയി  എന്നും കണ്ടുകൊണ്ടിരുന്ന,   സൂര്യനു താഴെയുള്ള എല്ലാം ഷെയർ ചെയ്തിരുന്ന  പലരും  ഇപ്പോൾ  inactive ആണ്.... 

ഇനി അവരെ  തിരിച്ചു പിടിക്കണം!!!

Saturday, October 10, 2020

ഒഴുകാം സമയമാം നദിയിൽ

 വേർപാട് ഉണ്ടാക്കുന്ന ദുഃഖം  നികത്താൻ സമയത്തിനാകുമോ 

അതു മരണമായാലും 

പിണക്കങ്ങൾ ആയാലും 

ആരു വലിയവൻ എന്ന ചിന്തയായാലും 

ബന്ധങ്ങൾ,   സൗഹൃദങ്ങൾ അകന്നാൽ അടുക്കാൻ കഴിയുമോ 

സമയമാം നദി ഓർമകളിൽ അല്ലാതെ എന്നെങ്കിലും പുറകോട്ടോഴുകുമോ??? 

എത്ര പുറകോട്ടു ഓർമ്മകൾ ഓടിയാലും 

ഉണരുമ്പോൾ  നഷ്ട്ടം കൂടാതെ  കുറയുമോ 

നാളെ എന്നത് പ്രതീക്ഷയും 

ഇന്നലെ എന്നത് നഷ്ട്ടവും 

ഇന്ന് എന്നത് ജീവിതവും ആകുന്നു 

ഇന്നലകളെ ഓർമകളാക്കി 

ഇന്നിനെ ജീവിതമാക്കി 

നാളെയെ സ്വപ്നങ്ങളാക്കി 

നമ്മുക്കും ഒഴുകാം സമയമാം നദിയിൽ !!

Friday, October 2, 2020

വീണ്ടും ഒരു മരണം



വീണ്ടും ഒരു മരണം എന്നെ ഉലച്ചിരിക്കുന്നു 

കോവിഡ് കാലത്തെ  ഒരു നഷ്ട്ടം കൂടി 

സുരേഷ്  എന്റെ കസിൻ    എന്നെക്കാൾ  മൂന്നു നാലു വയസ്സ് താഴെ ആണെങ്കിലും ഒരുമിച്ചു കളിച്ചു വളർന്നവരാണ് ഞങ്ങൾ 

ഒരു കൂട്ടുകുടുംബത്തിൽ ഒരുമിച്ചു ഉണ്ട് ഉറങ്ങി സുഖ ദുഃഖങ്ങൾ പങ്കുവെച്ചു  വളർന്നത് കൊണ്ടു  ഏറ്റവും അടുത്ത ബന്ധമായിരുന്നു 

ഞങ്ങളുടെ കുടുംബത്തിൽ, ഞങ്ങൾക്ക് ഓർമ്മവെച്ചതിനു ശേഷം നടന്ന എല്ലാ പ്രധാന ചടങ്ങുകളിലും ഒരുമിച്ചു പങ്കെടുത്തവരാണ് ഞങ്ങൾ 

ഇതിനിടയിൽ  അമ്പല കമ്മിറ്റിയിലും  ബ്രഹ്മണ സമൂഹത്തിലും ഒരുമിച്ചു പ്രവർത്തിച്ചു 

രണ്ടു പെൺ മക്കളുടെ കല്യാണം നടത്തി സ്വസ്ഥമായി ജീവിക്കാൻ തുടങ്ങുന്ന സമയത്താണ്  മരണം കൂട്ടിന് കൂട്ടി കൊണ്ടു പോയത്, അതും അവന്റെ അറുപതാം പിറന്നാൾ ദിനം 

എല്ലാ കർമ്മങ്ങളും അതിന്റെ ചിട്ടയോടെ നടത്താനുള്ള അറിവ്/കഴിവ്  അവനെ ഞങ്ങളിൽ നിന്നു വ്യത്യസ്ഥനാക്കി 

അവസാന നിമിഷം വരെ ഉന്മേഷവാനായി  ജീവിതം നയിച്ച  അവന്റെ വേർപ്പാട് താങ്ങാവുന്നതിലും കൂടുതൽ വേദന,  ദുഃഖം പകരുന്നു 

മേൽ ലോകത്തും ഉന്മേഷവനായി നീ ഓടി നടക്കുന്നത് കാണുന്നു....

 

Friday, September 25, 2020

എസ് പി ബി

 ആയിരം നിലവേ വാ 

എന്നു തുടങ്ങി തമിഴ്  തെലുങ്കു  

ഹിന്ദി എന്നുമാത്രമല്ല ഒട്ടുമിക്ക ഭാഷകളിലും പാടി ജനഹൃദയം കിഴടക്കിയ

"എസ്  പി  ബി"  നമ്മേ വിട്ടു പിരിഞ്ഞിരിക്കുന്നു.... 

കോവിഡ്കാലത്തെ ഒരു തീരാ നഷ്ട്ടം. 

റാഫി സാബ്  ദാസേട്ടൻ കഴിഞ്ഞാൽ ഇത്രക്കും ശ്രുതി മധുരമായി ഓരോ ഗാനവും അവിസ്മരണമാക്കിയ  ഗായകൻ  വേറെ ഉണ്ടോ...  ഉണ്ടാവാൻ സാധ്യതയില്ല 

എന്നാലും ലൈവ് പെർഫോമൻസിൽ കിഷോർകുമാറിനെ പോലെ സ്റ്റേജ് നിറഞ്ഞു നിന്ന SPB യെ എങ്ങനെ മറക്കാൻ

 പാട്ടിന്റെ വരികൾക്കിടയിലെ അദ്ദേഹത്തിന്റെ ചിരി എല്ലാം നമ്മുക്ക് നഷ്ട്ടമായിരിക്കുന്നു എന്നത് ഉൾകൊള്ളാൻ കഴിയുന്നില്ല...... 


ഈ കടലും മറുകടലും ഭൂമിയും വാനവും കടന്ന് 

ആ  മഹാ ഗായകൻ എങ്ങൊ പോയി മറഞ്ഞിരിക്കുന്നു.... 

ഗായകൻ  അഭിനേതാവ് ഡബ്ബിങ് ആർട്ടിസ്റ്റ്  മ്യൂസിക് ഡയറക്ടർ എന്നീ നിലകളിൽ എല്ലാം വ്യക്തി മുദ്ര പതിച്ച കലാകാരൻ അതാണ്‌ spb !

ദാസേട്ടന്റെ ശബരിമല 

 ഉറക്കുപാട്ടും, ലീലാമ്മയുടെ ഗുരുവായൂരിലെ ഉണർത്തുപ്പാട്ടും, എസ് പി ബി യുടെ  തിരുപ്പതി സുപ്രഭാതവും  എന്നുമുണ്ടാവും  തലമുറകൾക്ക് കേട്ടു സ്വയം മറക്കാൻ പരബ്രഹ്മത്തെ അറിയാൻ

മഹാ ഗായകന് പ്രണാമം!!!

Monday, September 21, 2020

അൽഷിമെഷസ്

 ഇന്നു അൽഷിമെഷസ് ദിനം 


നമ്മിൽ പലരും ജീവിക്കുന്നത് തന്നെ ഓർമ്മകളുടെ ബലത്തിലാണ് 

നഷ്ട്ടപെട്ട പലതും ഓർമ്മകളിൽ ജീവിച്ചു  ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നവരാണ്

നാം  

ഓർമ്മകൾ മരിക്കുമോ  ഓളങ്ങൾ നിലക്കുമോ... 


മറവി തൻ മാറിടത്തിൽ മയങ്ങാൻ കിടന്നാലും ഓർമ്മകൾ ഓടിയെത്തി ഉണർത്തീടും....

ഓർമ്മകളെ കൈ വള ചാർത്തി .... 

ഒരിക്കലെങ്കിലും കണ്ട മുഖങ്ങളെ മറക്കാനെളുതാമോ...


എന്നു തുടങ്ങി എണ്ണിയാൽ തീരാത്ത ഗാനങ്ങൾ അതു ശരി വെക്കുകയും ചെയ്യുന്നു 

എന്നാൽ  ഓർമ്മകൾ ഇല്ലാത്ത ഒരു അവസ്ഥ  അതിനെ കുറിച്ച് ആലോചിക്കാൻ പോലും പേടിയാകുന്നു 

എം ടിയും  പി ഭാസ്കരനും  അടുത്ത കൂട്ടുകാരായിരുന്നു  മുറപ്പെണ്ണ് മുതൽ  വിത്തുകൾ വരെ അവർ ഒന്നിച്ച സിനിമകൾ നമുക്ക് ഒരിക്കലും മറക്കാൻ കഴിയില്ല 

അതിൽ ഏറ്റുവും മികച്ചത് ഇരുട്ടിന്റെ ആത്മാവും 

 അൽഷിമെഷസ് ബാധിച്ച പി ഭാസ്കരനെ കാണാൻ പോയ സന്ദർഭം എം ടി എഴുതിയിട്ടുണ്ട് 


തിരുവനതപുരത്തു എത്തിയ  എം ടി  ഭാസ്കരനെ കാണാൻ പോയി... പലതും ഓർത്തെടുത്തു  മണിക്കുറുകൾ സംസാരിച്ചു,  യാത്ര പറഞ്ഞിറങ്ങിയ എം ടി,  വൈകിട്ട് തന്റെ ലോഡ്ജിൽ  ഭാസ്കരൻ  എത്തിയപ്പോൾ സത്യത്തിൽ അമ്പരന്നു...  

" വാസു  ഇവിടെ എത്തി എന്നറിഞ്ഞു  അതുകൊണ്ടു കാണാൻ വന്നതാണ് " എന്നു  പറഞ്ഞു ഭാസ്കരൻ റൂമിൽ എത്തിയപ്പോൾ  അതു കൂടി... 

ഇതാണ്  ഈ  അസുഖത്തിന്റെ ഒരു സ്വഭാവം 

ഇതുപോലെ  അസുഖം ബാധിച്ചു കിടക്കുന്ന  ഭാസ്കരൻ മാഷിനെ  കാണാൻ ജാനകിയമ്മ അദ്ദേഹത്തിന്റെ വീട്ടിലെത്തി.. 

ബാബുക്കയും  ഭാസ്കരൻ മാഷും  അവരും ചേർന്ന് ഒരുക്കിയ ഒരുപാടു ഗാനങ്ങൾ അവർ അവിടെ പാടി.. 

കവിളത്തെ കണ്ണീർ കണ്ടു 

ഒരു കൊച്ചു സ്വപ്നത്തിൻ 

താമര കുമ്പിൾ 

പൊട്ടി തകർന്ന കിനാവുകൾ 

എൻ പ്രാണനായകനെ 


ഈ പാട്ടുകൾക്കൊപ്പം ഭാസ്കരൻ മാഷ് താളം പിടിച്ചിരുന്നു 

പാട്ടുകൾ കഴിഞ്ഞപ്പോൾ  ഭാസ്കരൻ മാഷ്  ചോദിച്ചു 

" എത്ര മനോഹര വരികൾ.. ഇതു ആരെഴുതിയതാണ് "


ഓർമ്മകളിൽ  നമ്മുക്ക് ഒരു യുഗം ജീവിക്കാം 

എന്നാൽ ഓർമ്മകൾ ഇല്ലാതായാൽ എങ്ങനെ പിന്നെ ജീവിക്കും?? 


"അൽഷിമെഷസ് "എന്നത്  ഓർമ്മകൾ ഇല്ലാത്ത അവസ്ഥയാണോ??  

അല്ലാ ഒരടുക്കും ചിട്ടയുമില്ലാത്ത ഓർമ്മകളുടെ പ്രവാഹമോ..??

Saturday, September 12, 2020

രവീന്ദ്രൻ..........

 രവീന്ദ്രൻ.... 

(ഇന്നു പ്രിയസുഹൃത്തിന്റെ ഓർമ്മ ദിനം )

നെല്ലായിൽ ക്രിക്കറ്റ്  ക്ലബ് തുടങ്ങിയപ്പോൾ  രവീന്ദ്രൻ ഉണ്ടായിരുന്നു  മുന്നിലും പിന്നിലും (വിക്കറ്റ് കീപറായി )

ഫുട്ബോൾ ടീമിൽ വിശ്വസ്ഥനായ ഡിഫെൻഡർ ആയിരുന്നു രവി 

വോളിബാൾ കളിയിൽ രവീന്ദ്രൻ പന്ത് 

മോളിലെക്കിട്ട് സർവീസ് ചെയ്യുന്നത് ഇപ്പോഴും കാണുന്നു മനസ്സിൽ..... 

ഇനി  പരിഷത്തിന്റെ പ്രവർത്തനമായാലും രവിയുണ്ടായിരുന്നു മുൻപിൽ 

ചുറ്റുപാടുമുള്ള അമ്പലങ്ങളിലെ ഉത്സവം,  പൂരം,  പള്ളി പെരുന്നാളിന്റെ അമ്പു പ്രദക്ഷിണം,   ആർട്സ് ക്ലബ്ബുകൾ നടത്തുന്ന നാടകോത്സവം, വാർഷികം, സ്പോർട്സ് മീറ്റ്  എല്ലാത്തിനും രവി ഉണ്ടായിരുന്നു..... 


പിന്നെ അന്നു കാലത്തു കണ്ട "സെക്കൻഡ് ഷോ"കൾ എല്ലാത്തിനും സൈക്കിളുമായി രവി റെഡിയായിരുന്നു..... 

പിന്നെ കൂട്ടുക്കാരുടെ വീട്ടിലെ കല്യാണമായാലും മറ്റു ചടങ്ങുകൾ ആയാലും  രവി ഉണ്ടായിരുന്നു മുന്നിൽ,  കാര്യങ്ങൾ ചെയ്യാൻ.... 

എന്തിനു ഫ്യൂണറൽ സമയത്തു  ബോഡി കത്തിത്തിരുന്നതുവരെ, മറവു ചെയുന്നതുവരെ രവി ഉണ്ടാകും..... 

പകരം വെക്കാൻ പറ്റാത്ത വ്യക്തിത്വം അതാണ് ... അതായിരുന്നു രവീന്ദ്രൻ 

"സുവർണ"യുടെ  സുവർണക്കാലം അതിൽ ഒരു താരമായിരുന്നു രവീന്ദ്രൻ !!

ഇന്നും ഓർമ്മയിൽ നമ്മുടെ ഇടയിൽ ഓടി നടക്കുന്ന ഒരു പ്രതീതി.... 

പ്രണാമം !!

Saturday, September 5, 2020

പ്രണാമം.....


 GururBrahma 

GururVishnu 

GururDevo Maheshwaraha

Guru Saakshaat ParaBrahma 

Tasmai Sri Gurave Namaha


In Sanskrit, Guru word is made up of two root words Gu and Ru. 

Gu means darkness, and Ru means remover. 

Thus, guru stands for the teacher who is the remover of darkness and is the harbinger of enlightenment.

സൂര്യൻ അന്ധകാരത്തെ അകറ്റി പ്രകാശം പരത്തുന്നു 

നാം അറിയാതെ നമ്മിൽ ഒരു വിശ്വാസം  ആശ്വാസം പകരുന്നു പകലോൻ പരത്തുന്ന പ്രകാശം.... 

അതേപോലെ അദ്ധ്യാപകരും  നമ്മിലെ അജ്ഞതയെ അകറ്റി കാര്യങ്ങൾ ഗ്രഹിക്കാനും വ്യകതമായി പഠിക്കാനും  പ്രാപ്തരാക്കുന്നു 

ചോദ്യങ്ങൾ ചോദിക്കുവാനും അതിന്റെ ഉത്തരം കണ്ടെത്താനും നമ്മിൽ പ്രകാശം പരത്തുന്നവരാണ് അദ്ധ്യാപകർ 

സ്വരസ്വതി ക്ഷേത്രത്തിലെ നിറ ദീപങ്ങളാണ് അദ്ധ്യാപകർ, വിദ്യ എന്ന പ്രകാശം പകർന്നു  നമ്മുക്ക് മാർഗ്ഗനിർദേശം തരുന്ന നിറദീപങ്ങൾ.... !!!

ഇന്നു അദ്ധ്യാപക ദിനം 

എല്ലാ ഗുരുക്കൾക്കും പ്രണാമം !!

Monday, August 31, 2020

"ഹാപ്പി ഓണം"

 തിരുവോണം 

എല്ലാ കൂട്ടുകാർക്കും ആശംസകകൾ ഓണാശംസകൾ !

ഇതിനു മുൻപ് എത്രയോ ഓണം വന്നിരിക്കുന്നു  ഇനിയും എത്രയോ വരും 

പക്ഷെ ഇന്നത്തെ ഓണം  അതു സ്പെഷ്യൽ  ആണ് 


ലോകം നിശ്ചലമാക്കിയ 

കൊറോണക്കാലത്തെ  ഓണം... 

ബ്രേക്ക് ദ ചൈനും... 

കീപ് ദി ഡിസ്റ്റൻസും... 

വെയർ ദ മാസ്ക്കും  

വാഷ് ദി ഹാൻഡ്‌സും... 

എല്ലാം പൂക്കളമിട്ട പൊന്നോണം.... 

നമ്മുടെ ജീവിത രീതി മാറ്റി മറിച്ച

 കൊറോണക്കാലത്തെ ഓണം 

ഓണം വന്നാൽ  അതു മിക്കവാറും ജനം യാത്രയും,  ഒത്തുച്ചേരലും,   ഓണ കളിയും  ഔട്ടിങ്ങും എല്ലാമായി അടിച്ചു പൊളിക്കലാണ് പതിവ്... 

പക്ഷെ ഇത്തവണ ഇതിനെല്ലാം ലിമിറ്റേഷൻസ് വന്നു ചേർന്നിരിക്കുന്നു... 

കുടുംബവും... 

പൂക്കളമിടലും.. 

സദ്യ ഒരുക്കലും...

മാവിൻ കൊമ്പിൽ ഊഞ്ഞാലിടലും.. ഊഞ്ഞാലാട്ടവും... 

ടീവി കാണലും...... 

എല്ലാമായി.....

ഉള്ളത് കൊണ്ടു  ഗംഭീരമായി 

ഒരു ഓണം ഒരുക്കാം......... 

അതു ആഘോഷിക്കാം...

 വരും നാളുകളിൽ ഓർക്കാൻ മനസ്സിൽ കുറിച്ചിടാം.... 

എല്ലാവര്ക്കും 

*ഹാപ്പി ഓണം*

Monday, August 17, 2020

ഇതാണ് ജീവിതം........

 ചിങ്ങം തുടങ്ങുന്നു....

ഓണം വരവായി.....

വർഷങ്ങൾ പലതു കഴിഞ്ഞിരിക്കുന്നു...

വെള്ളപാച്ചിലായി സമയം കുതിക്കുന്നു...  

ലോകം ഒരുപാടു മാറി.. 

കാലം തിരിച്ചു പോയെങ്കിൽ...... 

കുട്ടികാലം  വീണ്ടും കിട്ടിയെങ്കിൽ..

ബാല്യം  കിട്ടിയെങ്കിൽ... 

എങ്കിൽ  എങ്കിൽ  എന്നു മാത്രം  ചിന്തിക്കുന്നു.. 

ആ കാലങ്ങൾ ഓർത്തു  ചിരിക്കുന്നു... 

കരയുന്നു... 

ഓർമ്മകളിൽ ഇന്നലെകളിൽ  കൈവിട്ട ജീവിതം  ഓണമായി 

ഊഞ്ഞാലാടുന്നു  ....

ഇതാണ് ജീവിതം  എന്നറിഞ്ഞു ആശ്വസിക്കാൻ ശ്രമിക്കുന്നു....

Friday, July 24, 2020

കോവിഡേ നിനക്കു നന്ദി.......




കോവിഡേ നിനക്കു നന്ദി.......
ഇങ്ങനെ ഞാൻ തുടങ്ങുമ്പോൾ നിങ്ങൾ എന്നെ ചീത്ത പറയും തീർച്ച
ഇതുപോലൊരവസ്ഥ മനുഷ്യകുലം അനുഭവിച്ചിട്ടില്ല...
പണിയില്ല
പുറത്തേക്കു പോകാൻ പാടില്ല..
വിരുന്നു പോക്കില്ല..
അമ്പലത്തിൽ പോകരുത്
ആകെ ഇല്ലാ
അരുത്
ചെയ്യരുത്
ഇങ്ങനെ കുറെ "അരുതുകൾ" മാത്രമേ നാം കേൾക്കുന്നുള്ളു കൊറോണ കാലത്ത്
എന്നാൽ ധൂര്ത്തും അഹങ്കാരവും ആർഭാടവും എല്ലാം തുരത്തി കൊറോണ എന്നതും സത്യമാണ്
എന്നാൽ ഞാൻ കോവിഡിന് നന്ദി പറഞ്ഞത് ഇതു കൊണ്ടല്ല.....
ഭർത്താവും രണ്ടു മക്കളും ഞാനും അടങ്ങുന്ന ഒരു കൊച്ചു ലോകമുണ്ടായിരുന്നു എനിക്ക്........
സ്കൂൾ വിട്ടുവന്നാൽ കാലത്തു വീട്ടിൽ നിന്നു ഇറങ്ങിയത് മുതൽ തിരിച്ചു വീട്ടിൽ എത്തുന്നത് വരെ നടന്ന സംഭവങ്ങൾ
ഒറ്റശ്വാസത്തിൽ പറഞ്ഞു തീർക്കുന്ന രണ്ടു കുട്ടികൾ...
അവരുടെ പ്രൈമറി സ്കൂൾ ഡേയ്സ്... ഒഴിവുദിവസങ്ങളിലെ ഒരുമിച്ചുള്ള കളി... പാചകം.. ഔട്ടിംഗ് കുട്ടികളുടെ കൊച്ചു കൊച്ചു ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കുമ്പോൾ അവരുടെ മുഖത്തിൽ വരുന്ന പ്രകാശം
സ്നേഹത്തോടെ അവർ തരുന്ന ഉമ്മകൾ
അവരുടെ പിണക്കങ്ങൾ ഇണക്കങ്ങൾ എല്ലാം സ്വർഗ്ഗതുല്യമായിരുന്നു......
പെട്ടെന്ന് കാലം കൈവിട്ടു പോയി... മക്കൾ വലുതായി... പഠിച്ചു വിദേശത്തും നാട്ടിലെ ദുരസ്ഥലങ്ങളിൽ ജോലിയിലും കയറി... കല്യാണം കഴിച്ചു... അവർക്കു കുട്ടികളായി... വർഷത്തിൽ ഒന്നോ രണ്ടോ ദിവസം നാട്ടിലെത്തിയാൽ ആയി
"
അമ്മേ സുഖമല്ലേ... ഞാൻ ഇത്തിരി തിരക്കിലാണ് അച്ഛനോട് പറയണം പിന്നെ വിളിക്കാം " ഇതാണ് ഇന്നും ഇന്നലെയും എന്നും നടന്നു കൊണ്ടിരുന്ന ഫോണിലൂടെയുള്ള മക്കളുടെ സ്നേഹാന്വേഷണം...
ചിലപ്പോൾ അതും ഉണ്ടാവില്ല....
ആകെ മരവിപ്പ് തോന്നി തുടങ്ങിയ നാളുകൾ..
ആഴ്ചയിലേ നാളുകൾക്കുഒരു വ്യത്യാസവുമില്ല.. എല്ലാം ഒരേപോലെ... ചിലപ്പോൾ ഇതെന്തു ജീവിതം എന്നു തോന്നും
ബോറടി കൂടുമ്പോൾ കുറച്ചു ദിവസം മക്കളുടെ അടുത്തുപോയി നിൽക്കും അവിടെ കാലത്തു ഏഴുമണിയായാൽ അവർ ഓരോരുത്തരായി വീടുവിട്ടു ഇറങ്ങും തിരിച്ചെത്തുന്നത് വൈകിയും
അവിടെയും ഒറ്റപ്പെടൽ...
അപ്പൊ തിരിച്ചു വരും....
ഇതു ഒരു പതിവായിട്ടു കുറച്ചു കൊല്ലങ്ങളായി
ഇത്തവണ എല്ലാവരോടും നിർബന്ധമായി പറഞ്ഞു.. ഒരു പത്തുദിവസം എല്ലാവരും ഇവിടെ എത്തണം...ഒത്തുചേരണം എന്നു അങ്ങനെ പലവട്ടം "പിന്നെ" എന്നു തള്ളി മാറ്റപ്പെട്ട കൂടിച്ചേരൽ നാലു മാസം മുൻപ് നടന്നു
പത്തും പതിനഞ്ചും ദിവസത്തെ ലീവിൽ വന്ന മക്കൾക്ക് പക്ഷെ തിരിച്ചു പോകാൻ കഴിഞ്ഞില്ല ലോക്‌ ഡൌൺ.. കൊറോണ വ്യാപനം, വർക് ഫ്രം ഹോം.. ഓൺ ലെയിൻ ക്‌ളാസ്.
അങ്ങനെ കൊറോണ ഞങ്ങളുടെ ജീവിതം രസമുള്ളതാക്കിതീർത്തു
വെളുപ്പിന് എഴുന്നേൽക്കുന്നത് മുതൽ രാത്രി വൈകി കിടക്കുന്നതു വരെ ആ പഴയ സ്വർഗ്ഗ തുല്യമായ ജീവിതം ആസ്വദിക്കുന്നു ഇപ്പോൾ.... ...
ഇതെല്ലാം തിരികെ തന്ന
കോവിഡേ നിനക്കു നന്ദി !!!!