വീണ്ടും ഒരു മരണം എന്നെ ഉലച്ചിരിക്കുന്നു
കോവിഡ് കാലത്തെ ഒരു നഷ്ട്ടം കൂടി
സുരേഷ് എന്റെ കസിൻ എന്നെക്കാൾ മൂന്നു നാലു വയസ്സ് താഴെ ആണെങ്കിലും ഒരുമിച്ചു കളിച്ചു വളർന്നവരാണ് ഞങ്ങൾ
ഒരു കൂട്ടുകുടുംബത്തിൽ ഒരുമിച്ചു ഉണ്ട് ഉറങ്ങി സുഖ ദുഃഖങ്ങൾ പങ്കുവെച്ചു വളർന്നത് കൊണ്ടു ഏറ്റവും അടുത്ത ബന്ധമായിരുന്നു
ഞങ്ങളുടെ കുടുംബത്തിൽ, ഞങ്ങൾക്ക് ഓർമ്മവെച്ചതിനു ശേഷം നടന്ന എല്ലാ പ്രധാന ചടങ്ങുകളിലും ഒരുമിച്ചു പങ്കെടുത്തവരാണ് ഞങ്ങൾ
ഇതിനിടയിൽ അമ്പല കമ്മിറ്റിയിലും ബ്രഹ്മണ സമൂഹത്തിലും ഒരുമിച്ചു പ്രവർത്തിച്ചു
രണ്ടു പെൺ മക്കളുടെ കല്യാണം നടത്തി സ്വസ്ഥമായി ജീവിക്കാൻ തുടങ്ങുന്ന സമയത്താണ് മരണം കൂട്ടിന് കൂട്ടി കൊണ്ടു പോയത്, അതും അവന്റെ അറുപതാം പിറന്നാൾ ദിനം
എല്ലാ കർമ്മങ്ങളും അതിന്റെ ചിട്ടയോടെ നടത്താനുള്ള അറിവ്/കഴിവ് അവനെ ഞങ്ങളിൽ നിന്നു വ്യത്യസ്ഥനാക്കി
അവസാന നിമിഷം വരെ ഉന്മേഷവാനായി ജീവിതം നയിച്ച അവന്റെ വേർപ്പാട് താങ്ങാവുന്നതിലും കൂടുതൽ വേദന, ദുഃഖം പകരുന്നു
മേൽ ലോകത്തും ഉന്മേഷവനായി നീ ഓടി നടക്കുന്നത് കാണുന്നു....
ഇതു ഞാനും സുരേഷും
ReplyDelete(കഴിഞ്ഞ ദിവസം ഞങ്ങളെ വിട്ടു പിരിഞ്ഞ കസിൻ )
വർഷങ്ങൾക്കു മുൻപുള്ള ഫോട്ടോ...
സത്യത്തിൽ എത്ര സുന്ദരമായിരുന്നു ബാല്യം !
ഒരിക്കലും മരിക്കാത്ത ഓർമ്മകൾ.....
ഇന്നും ഞാൻ ഓർക്കുന്നു അവനെ സ്‌കൂളിൽ ചേർത്തു ഒന്നാം ക്‌ളാസിൽ കൊണ്ടിരുത്തിയത്.
പിരീഡുകൾക്കിടയിലുള്ള ഇന്റർവെൽ സമയത്ത് ഞാൻ അവനെ അന്വേഷിച്ചപ്പോൾ അവൻ ക്‌ളാസിൽ ഇല്ലാ....
ഉടനെ വീട്ടിലേക്കു ഓടി ... അവിടെയെത്തിയപ്പോൾ അവൻ അവിടെ കളിച്ചു നടക്കുന്നു.....
ഇപ്പോൾ ഒരുപക്ഷെ ഇതും ഒരു ഒളിച്ചു കളിയായിരിക്കും....
മിസ് യു.......