Monday, September 21, 2020

അൽഷിമെഷസ്

 ഇന്നു അൽഷിമെഷസ് ദിനം 


നമ്മിൽ പലരും ജീവിക്കുന്നത് തന്നെ ഓർമ്മകളുടെ ബലത്തിലാണ് 

നഷ്ട്ടപെട്ട പലതും ഓർമ്മകളിൽ ജീവിച്ചു  ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നവരാണ്

നാം  

ഓർമ്മകൾ മരിക്കുമോ  ഓളങ്ങൾ നിലക്കുമോ... 


മറവി തൻ മാറിടത്തിൽ മയങ്ങാൻ കിടന്നാലും ഓർമ്മകൾ ഓടിയെത്തി ഉണർത്തീടും....

ഓർമ്മകളെ കൈ വള ചാർത്തി .... 

ഒരിക്കലെങ്കിലും കണ്ട മുഖങ്ങളെ മറക്കാനെളുതാമോ...


എന്നു തുടങ്ങി എണ്ണിയാൽ തീരാത്ത ഗാനങ്ങൾ അതു ശരി വെക്കുകയും ചെയ്യുന്നു 

എന്നാൽ  ഓർമ്മകൾ ഇല്ലാത്ത ഒരു അവസ്ഥ  അതിനെ കുറിച്ച് ആലോചിക്കാൻ പോലും പേടിയാകുന്നു 

എം ടിയും  പി ഭാസ്കരനും  അടുത്ത കൂട്ടുകാരായിരുന്നു  മുറപ്പെണ്ണ് മുതൽ  വിത്തുകൾ വരെ അവർ ഒന്നിച്ച സിനിമകൾ നമുക്ക് ഒരിക്കലും മറക്കാൻ കഴിയില്ല 

അതിൽ ഏറ്റുവും മികച്ചത് ഇരുട്ടിന്റെ ആത്മാവും 

 അൽഷിമെഷസ് ബാധിച്ച പി ഭാസ്കരനെ കാണാൻ പോയ സന്ദർഭം എം ടി എഴുതിയിട്ടുണ്ട് 


തിരുവനതപുരത്തു എത്തിയ  എം ടി  ഭാസ്കരനെ കാണാൻ പോയി... പലതും ഓർത്തെടുത്തു  മണിക്കുറുകൾ സംസാരിച്ചു,  യാത്ര പറഞ്ഞിറങ്ങിയ എം ടി,  വൈകിട്ട് തന്റെ ലോഡ്ജിൽ  ഭാസ്കരൻ  എത്തിയപ്പോൾ സത്യത്തിൽ അമ്പരന്നു...  

" വാസു  ഇവിടെ എത്തി എന്നറിഞ്ഞു  അതുകൊണ്ടു കാണാൻ വന്നതാണ് " എന്നു  പറഞ്ഞു ഭാസ്കരൻ റൂമിൽ എത്തിയപ്പോൾ  അതു കൂടി... 

ഇതാണ്  ഈ  അസുഖത്തിന്റെ ഒരു സ്വഭാവം 

ഇതുപോലെ  അസുഖം ബാധിച്ചു കിടക്കുന്ന  ഭാസ്കരൻ മാഷിനെ  കാണാൻ ജാനകിയമ്മ അദ്ദേഹത്തിന്റെ വീട്ടിലെത്തി.. 

ബാബുക്കയും  ഭാസ്കരൻ മാഷും  അവരും ചേർന്ന് ഒരുക്കിയ ഒരുപാടു ഗാനങ്ങൾ അവർ അവിടെ പാടി.. 

കവിളത്തെ കണ്ണീർ കണ്ടു 

ഒരു കൊച്ചു സ്വപ്നത്തിൻ 

താമര കുമ്പിൾ 

പൊട്ടി തകർന്ന കിനാവുകൾ 

എൻ പ്രാണനായകനെ 


ഈ പാട്ടുകൾക്കൊപ്പം ഭാസ്കരൻ മാഷ് താളം പിടിച്ചിരുന്നു 

പാട്ടുകൾ കഴിഞ്ഞപ്പോൾ  ഭാസ്കരൻ മാഷ്  ചോദിച്ചു 

" എത്ര മനോഹര വരികൾ.. ഇതു ആരെഴുതിയതാണ് "


ഓർമ്മകളിൽ  നമ്മുക്ക് ഒരു യുഗം ജീവിക്കാം 

എന്നാൽ ഓർമ്മകൾ ഇല്ലാതായാൽ എങ്ങനെ പിന്നെ ജീവിക്കും?? 


"അൽഷിമെഷസ് "എന്നത്  ഓർമ്മകൾ ഇല്ലാത്ത അവസ്ഥയാണോ??  

അല്ലാ ഒരടുക്കും ചിട്ടയുമില്ലാത്ത ഓർമ്മകളുടെ പ്രവാഹമോ..??

No comments:

Post a Comment