രവീന്ദ്രൻ....
(ഇന്നു പ്രിയസുഹൃത്തിന്റെ ഓർമ്മ ദിനം )
നെല്ലായിൽ ക്രിക്കറ്റ് ക്ലബ് തുടങ്ങിയപ്പോൾ രവീന്ദ്രൻ ഉണ്ടായിരുന്നു മുന്നിലും പിന്നിലും (വിക്കറ്റ് കീപറായി )
ഫുട്ബോൾ ടീമിൽ വിശ്വസ്ഥനായ ഡിഫെൻഡർ ആയിരുന്നു രവി
വോളിബാൾ കളിയിൽ രവീന്ദ്രൻ പന്ത്
മോളിലെക്കിട്ട് സർവീസ് ചെയ്യുന്നത് ഇപ്പോഴും കാണുന്നു മനസ്സിൽ.....
ഇനി പരിഷത്തിന്റെ പ്രവർത്തനമായാലും രവിയുണ്ടായിരുന്നു മുൻപിൽ
ചുറ്റുപാടുമുള്ള അമ്പലങ്ങളിലെ ഉത്സവം, പൂരം, പള്ളി പെരുന്നാളിന്റെ അമ്പു പ്രദക്ഷിണം, ആർട്സ് ക്ലബ്ബുകൾ നടത്തുന്ന നാടകോത്സവം, വാർഷികം, സ്പോർട്സ് മീറ്റ് എല്ലാത്തിനും രവി ഉണ്ടായിരുന്നു.....
പിന്നെ അന്നു കാലത്തു കണ്ട "സെക്കൻഡ് ഷോ"കൾ എല്ലാത്തിനും സൈക്കിളുമായി രവി റെഡിയായിരുന്നു.....
പിന്നെ കൂട്ടുക്കാരുടെ വീട്ടിലെ കല്യാണമായാലും മറ്റു ചടങ്ങുകൾ ആയാലും രവി ഉണ്ടായിരുന്നു മുന്നിൽ, കാര്യങ്ങൾ ചെയ്യാൻ....
എന്തിനു ഫ്യൂണറൽ സമയത്തു ബോഡി കത്തിത്തിരുന്നതുവരെ, മറവു ചെയുന്നതുവരെ രവി ഉണ്ടാകും.....
പകരം വെക്കാൻ പറ്റാത്ത വ്യക്തിത്വം അതാണ് ... അതായിരുന്നു രവീന്ദ്രൻ
"സുവർണ"യുടെ സുവർണക്കാലം അതിൽ ഒരു താരമായിരുന്നു രവീന്ദ്രൻ !!
ഇന്നും ഓർമ്മയിൽ നമ്മുടെ ഇടയിൽ ഓടി നടക്കുന്ന ഒരു പ്രതീതി....
പ്രണാമം !!
No comments:
Post a Comment