വേർപാട് ഉണ്ടാക്കുന്ന ദുഃഖം നികത്താൻ സമയത്തിനാകുമോ
അതു മരണമായാലും
പിണക്കങ്ങൾ ആയാലും
ആരു വലിയവൻ എന്ന ചിന്തയായാലും
ബന്ധങ്ങൾ, സൗഹൃദങ്ങൾ അകന്നാൽ അടുക്കാൻ കഴിയുമോ
സമയമാം നദി ഓർമകളിൽ അല്ലാതെ എന്നെങ്കിലും പുറകോട്ടോഴുകുമോ???
എത്ര പുറകോട്ടു ഓർമ്മകൾ ഓടിയാലും
ഉണരുമ്പോൾ നഷ്ട്ടം കൂടാതെ കുറയുമോ
നാളെ എന്നത് പ്രതീക്ഷയും
ഇന്നലെ എന്നത് നഷ്ട്ടവും
ഇന്ന് എന്നത് ജീവിതവും ആകുന്നു
ഇന്നലകളെ ഓർമകളാക്കി
ഇന്നിനെ ജീവിതമാക്കി
നാളെയെ സ്വപ്നങ്ങളാക്കി
നമ്മുക്കും ഒഴുകാം സമയമാം നദിയിൽ !!
No comments:
Post a Comment