കോവിഡേ നിനക്കു നന്ദി.......
ഇങ്ങനെ ഞാൻ തുടങ്ങുമ്പോൾ നിങ്ങൾ എന്നെ ചീത്ത പറയും തീർച്ച
ഇതുപോലൊരവസ്ഥ മനുഷ്യകുലം അനുഭവിച്ചിട്ടില്ല...
പണിയില്ല
പുറത്തേക്കു പോകാൻ പാടില്ല..
വിരുന്നു പോക്കില്ല..
അമ്പലത്തിൽ പോകരുത്
ആകെ ഇല്ലാ
അരുത്
ചെയ്യരുത്
ഇങ്ങനെ കുറെ "അരുതുകൾ" മാത്രമേ നാം കേൾക്കുന്നുള്ളു ഈ കൊറോണ കാലത്ത്
എന്നാൽ ധൂര്ത്തും അഹങ്കാരവും ആർഭാടവും എല്ലാം തുരത്തി ഈ കൊറോണ എന്നതും സത്യമാണ്
എന്നാൽ ഞാൻ കോവിഡിന് നന്ദി പറഞ്ഞത് ഇതു കൊണ്ടല്ല.....
ഭർത്താവും രണ്ടു മക്കളും ഞാനും അടങ്ങുന്ന ഒരു കൊച്ചു ലോകമുണ്ടായിരുന്നു എനിക്ക്........
സ്കൂൾ വിട്ടുവന്നാൽ കാലത്തു വീട്ടിൽ നിന്നു ഇറങ്ങിയത് മുതൽ തിരിച്ചു വീട്ടിൽ എത്തുന്നത് വരെ നടന്ന സംഭവങ്ങൾ
ഒറ്റശ്വാസത്തിൽ പറഞ്ഞു തീർക്കുന്ന രണ്ടു കുട്ടികൾ...
അവരുടെ പ്രൈമറി സ്കൂൾ ഡേയ്സ്... ഒഴിവുദിവസങ്ങളിലെ ഒരുമിച്ചുള്ള കളി... പാചകം.. ഔട്ടിംഗ് കുട്ടികളുടെ കൊച്ചു കൊച്ചു ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കുമ്പോൾ അവരുടെ മുഖത്തിൽ വരുന്ന പ്രകാശം
സ്നേഹത്തോടെ അവർ തരുന്ന ഉമ്മകൾ
അവരുടെ പിണക്കങ്ങൾ ഇണക്കങ്ങൾ എല്ലാം സ്വർഗ്ഗതുല്യമായിരുന്നു......
പെട്ടെന്ന് ആ കാലം കൈവിട്ടു പോയി... മക്കൾ വലുതായി... പഠിച്ചു വിദേശത്തും നാട്ടിലെ ദുരസ്ഥലങ്ങളിൽ ജോലിയിലും കയറി... കല്യാണം കഴിച്ചു... അവർക്കു കുട്ടികളായി... വർഷത്തിൽ ഒന്നോ രണ്ടോ ദിവസം നാട്ടിലെത്തിയാൽ ആയി
" അമ്മേ സുഖമല്ലേ... ഞാൻ ഇത്തിരി തിരക്കിലാണ് അച്ഛനോട് പറയണം പിന്നെ വിളിക്കാം " ഇതാണ് ഇന്നും ഇന്നലെയും എന്നും നടന്നു കൊണ്ടിരുന്ന ഫോണിലൂടെയുള്ള മക്കളുടെ സ്നേഹാന്വേഷണം...
ചിലപ്പോൾ അതും ഉണ്ടാവില്ല....
ആകെ മരവിപ്പ് തോന്നി തുടങ്ങിയ നാളുകൾ..
ആഴ്ചയിലേ നാളുകൾക്കുഒരു വ്യത്യാസവുമില്ല.. എല്ലാം ഒരേപോലെ... ചിലപ്പോൾ ഇതെന്തു ജീവിതം എന്നു തോന്നും
ബോറടി കൂടുമ്പോൾ കുറച്ചു ദിവസം മക്കളുടെ അടുത്തുപോയി നിൽക്കും അവിടെ കാലത്തു ഏഴുമണിയായാൽ അവർ ഓരോരുത്തരായി വീടുവിട്ടു ഇറങ്ങും തിരിച്ചെത്തുന്നത് വൈകിയും
അവിടെയും ഒറ്റപ്പെടൽ...
അപ്പൊ തിരിച്ചു വരും....
ഇതു ഒരു പതിവായിട്ടു കുറച്ചു കൊല്ലങ്ങളായി
ഇത്തവണ എല്ലാവരോടും നിർബന്ധമായി പറഞ്ഞു.. ഒരു പത്തുദിവസം എല്ലാവരും ഇവിടെ എത്തണം...ഒത്തുചേരണം എന്നു അങ്ങനെ പലവട്ടം "പിന്നെ" എന്നു തള്ളി മാറ്റപ്പെട്ട കൂടിച്ചേരൽ നാലു മാസം മുൻപ് നടന്നു
പത്തും പതിനഞ്ചും ദിവസത്തെ ലീവിൽ വന്ന മക്കൾക്ക് പക്ഷെ തിരിച്ചു പോകാൻ കഴിഞ്ഞില്ല ലോക് ഡൌൺ.. കൊറോണ വ്യാപനം, വർക് ഫ്രം ഹോം.. ഓൺ ലെയിൻ ക്‌ളാസ്.
അങ്ങനെ കൊറോണ ഞങ്ങളുടെ ജീവിതം രസമുള്ളതാക്കിതീർത്തു
വെളുപ്പിന് എഴുന്നേൽക്കുന്നത് മുതൽ രാത്രി വൈകി കിടക്കുന്നതു വരെ ആ പഴയ സ്വർഗ്ഗ തുല്യമായ ജീവിതം ആസ്വദിക്കുന്നു ഇപ്പോൾ.... ...
ഇതെല്ലാം തിരികെ തന്ന
കോവിഡേ നിനക്കു നന്ദി !!!!
No comments:
Post a Comment