പുലിമുരുകൻ
റിലീസ് ഡേറ്റ് മുതൽ ഇന്നലെ വരെ പലശ്രമങ്ങളും നടത്തി ഈ സിനിമ ഒന്ന് കാണാൻ, നടന്നില്ല , അവസാനം കഴിഞ്ഞ രാത്രി ഒൻപതര യുടെ ഷോക്ക് വളരെ പ്രയാസപ്പെട്ടു ടിക്കറ്റു സംഘടിപ്പിച്ചു, സിനിമ കണ്ടു !
പുലിമുരുകൻ മലയാളത്തിലെ, ഒരുപക്ഷെ ഇന്ത്യൻ സിനിമയിലെ തന്നെ ഒരു നാഴിക കല്ലാണ്. എന്നതാണ് എന്റെ തോന്നൽ
മലയാള സിനിമ ഇനി അറിയപ്പെടാൻ പോകുന്നത്, പുലിമുരുകന് മുൻപും പിൻപും എന്നായിരിക്കും
പുലിമുരുകൻ ഒരുഉത്സവമാണ്
ഒരു വിഷ്വൽ ട്രീറ്റ് ആണ്
പിന്നെ കമ്പ്ലീറ്റ് ആക്ടർ ആയ ലാലിൻറെ ഏറ്റവും നല്ല ആക്ഷൻ ചിത്രവും
ഇന്നത്തെ ന്യൂസ് കണ്ടപ്പോൾ അറിയാൻ കഴിഞ്ഞത് ഉടൻ തന്നെ ഈ ചിത്രം ജാപ്പനീസ് ചൈനീസ് ഭാഷകളിൽ ഡബ് ചെയ്യപ്പെടും എന്ന്
മലയാളത്തിലെ ഏറ്റവും കൂടുതൽ പണം വാരി പടം ഇതായിരിക്കും, ചുരുങ്ങിയത് കുറെ വര്ഷങ്ങൾക്കെങ്കിലും!
പുലിമുരുകന്റെ ചെറുപ്പക്കാലം അഭിനയിച്ച കുട്ടി ശരിക്കും ഞെട്ടിച്ചു
കാട്ടിൽ ഉള്ള പുലികളെക്കാൾ പതിന്മടങ്ങു ദോഷം വിതക്കുന്നവരാണ് നാട്ടിലെ പല മനുഷ്യ പുലികളും
എന്നതാണ് സത്യം
ഉദയായുടെ നീലപൊന്മാൻ , നെല്ല് എന്നീ സിനിമകൾ കാടിന്റെ ഭംഗി നമ്മുക്ക് കാട്ടിത്തന്നിരുന്നു വേറേയും ഒരുപ്പാട് സിനിമകൾ എന്തിനു ബാഹുബലി വരെ കാടിന്റെ ഭംഗി കാട്ടിത്തന്നിരുന്നു എന്നാൽ
പുലിമുരുകൻ കാടിന്റെ ഭംഗി കാട്ടി നമ്മെ വിസ്മയിപ്പിക്കുന്നു
ഇത്രക്കും ത്രില്ലിങ്ങായി ആക്ഷൻ രംഗങ്ങൾ അടുത്തൊന്നും ഒരു ഇന്ത്യൻ സിനിമയിലും കണ്ടിട്ടില്ല . ലാലേട്ടൻ ആ രംഗങ്ങളിൽ തകർത്ത് അഭിനയിച്ചു
ഈ സിനിമയുടെ ബാക്കി പത്രത്തിൽ പേടിപ്പെടുത്തുന്ന ഒരേയൊരു കാര്യം വീണ്ടും അമാനുഷിക കഥാപാത്രങ്ങുളുമായി നമ്മുടെ താര രാജാക്കൻമാർ അരങ്ങു വാഴുമോ എന്ന ഭയമാണ്
പക്ഷെ പുലിമുരുകൻ എപ്പോഴെങ്കിലും സംഭവിക്കുന്ന ഒരു വിസ്മയമാണ്
ഇതൊരു ഉത്സവമായി കണ്ടു ആസ്വദിക്കുക ആഘോഷിക്കുക !!!!!!