Wednesday, October 5, 2016

എം എസ് ധോണി ദ് അൺടോൾഡ് സ്റ്റോറി

എം എസ് ധോണി ദ് അൺടോൾഡ് സ്റ്റോറി എന്ന നീരജ് പാണ്ഡെ ചിത്രം പറയുന്നത്..റാഞ്ചിയിലെ ഒരു മധ്യവർത്തി കുടുംബത്തിൽ നിന്ന് ഇന്ത്യൻ ക്രിക്കറ്റിന്റെ കൊടുമുടികൾ കീഴടക്കിയ ''മഹി' എന്ന മഹേന്ദ്ര സിങ് ധോണിയുടെ മഹേന്ദ്രജാലത്തിന്റെ കഥയാണ്..  ധോണിയുടെ ജനനം മുതൽ 2011 ലെ ലോകകപ്പ് കിരീടം നേട്ടം വരെയുള്ള കാലഘട്ടത്തെയാണ് സംവിധായകൻ ദൃശ്യവത്ക്കരിച്ചിരിക്കുന്നത്....
ഫുട്ബോളിൽ താൽപര്യം കാട്ടിയിരുന്ന മഹിയെ സ്കൂൾ ക്രിക്കറ്റ് കോച്ഛ് നിർബന്ധിച്ചു ക്രിക്കറ്റ് വിക്കറ്റ് കീപ്പറാക്കുന്നു  പിന്നെ കോച്ഛ് പോലും അറിയാതെ മഹി ബാറ്റിങ് തന്ത്രങ്ങൾ പഠിച്ചെടുക്കുന്നു
മഹിയുടെ ബാറ്റിങ് മികവിൽ സ്കൂൾ ടുർണമെന്റ് ജയിക്കുന്നു
ക്രിക്കറ്റിന് വേണ്ടി വലിയ ത്യാഗങ്ങൾ സഹിച്ച മഹിക്ക്  പല അവസരങ്ങളും നഷ്ട്ടമാകുന്നു. ദുലീപ് ട്രോഫിയിൽ കളിക്കാൻ തിരഞ്ഞെടുക്കപ്പെടുന്ന മഹിക്ക് ആ ചാൻസ് നഷ്ട്ടപ്പെടുന്നു
പക്ഷെ അതുവരെ നേടിയ പേര് മഹിക്ക് റെയിൽ വെയിൽ ജോലി നേടിക്കൊടുക്കുന്ന ഒരു ടിക്കറ്റ് എക്സാമിനറായി ഒതുങ്ങി പോകുമായിരുന്ന ഒരു സാധാരണ ജീവിതത്തിൽ നിന്ന് ഇന്ത്യയുടെ എക്കാലത്തേയും മികച്ച ക്രിക്കറ്റ് ക്യാപ്റ്റനിലേക്കുള്ള അസാധരണമായ യാത്ര. അതാണ് ഈ സിനിമ  പറയുന്നത്
തനിക്കു ഒരു പ്രേരണയായിരുന്ന പ്രണയിനിയുടെമരണം മഹിയെ കുറച്ചു തളർത്തുന്നു എന്നാൽ ക്രിക്കറ്റിനോടുള്ള അഭിനിവേശം മഹിയെ ക്രിക്കറ്റിൽ വളർത്തുന്നു.
ധോണിയുടെ രാജ്യന്തര മത്സരങ്ങളുടെ ഒറിജിനൽ, സച്ചിൻ, സെവാഗ്, യുവരാജ്, ഗാംഗുലി തുടങ്ങിയ താരങ്ങൾ സ്ക്രീനിൽ നിറയുമ്പോൾ തിയറ്ററുകൾ ഇളകി മറിയുന്നു...
എ വെനസ്ഡേ എന്ന സിനിമ ഒരുക്കിയ  നീരജ് പാണ്ഡെ എന്ന സംവിധായകൻ ആണ് ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്‌ .
ആദ്യാവസാനം ധോണി ധോണി ധോണി എന്ന ഭേരി മുഴങ്ങുമ്പോൾ തിയറ്ററുകൾ അക്ഷരാർഥത്തിൽ ഒരു ക്രിക്കറ്റ് മൈതാനത്തിന്റെ പ്രതീതി സ്യഷ്ടിക്കുന്നു. ധോണിയായി സ്ക്രീനിൽ എത്തുന്ന സുശാന്ത് സിങ് രജപുത്ത് തിളക്കമാർന്ന പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത് ധോണിയുടെ പിതാവായി വേഷമിട്ട അനുപം ഖേർ, സഹോദരിയായി വേഷമിട്ട ഭൂമിക, കോച്ചായ അഭിനയിച്ച രാജേഷ് ശർമ്മ, പൂർവ്വ കാമുകിയായി വേഷമിട്ട ദിഷപഠാണി, ഭാര്യ സാക്ഷിയുടെ വേഷത്തിൽ എത്തിയ കിരൺ അദ്വാനി എന്നിവരും മികച്ച  പ്രകടനം നടത്തിയിരിക്കുന്നു

മഹേന്ദ്ര സിങ്  ധോണിയെ ഇഷ്ട്ടപ്പെടുന്ന ആരാധിക്കുന്ന എല്ലാവര്ക്കും ഈ സിനിമ ഇഷ്ടപ്പെടും, ഭാവി തലമുറക്ക് ഒരു പ്രചോദനവും ആകും ഈ സിനിമ!!

2 comments:

  1. എത്രയോ മഹത്തായ ബോളിവുഡ്‌ സിനിമകൾക്കിടയിൽ ഒരു കാക്കപ്പുള്ളിയായൊരു സിനിമ.ഐ.പി.എൽ വിവാദത്തിൽ നിന്നും,മറ്റുപല പ്രശ്നങ്ങളുടെ ഇടയിൽ നിന്നും ധോണിയ്ക്ക്‌ തലയൂരാനായി നിർമ്മിച്ച ഒരു ചിത്രം.ചെമ്മണ്ണൂരാൻ കാണിയ്ക്കുന്നതുപോലെ.(എന്റെ റേറ്റിംഗ്‌ 2/10.)

    ReplyDelete