ഇന്ന് ലോക വയോജന ദിനം
വാർധ്യക്യം ഒരു കുറ്റമല്ല അതൊരു അവസ്ഥയാണ് സത്യമാണ്
ഇന്ന് ലോകചരിത്രത്തിൽ ആദ്യമായി കുട്ടികളെക്കാളും കൂടുതൽ വയോധികർ ഉള്ള ഒരു സാഹചര്യത്തിൽ എത്തിച്ചേർന്നിരിക്കുന്നു ലോകം
നാം വയോധികരെ അവരുടെ പ്രശ്നങ്ങൾ പഠിച്ചു നേരിടണം
ജോലിക്കു പോകുന്ന മകനും മരുമകളും മകളും മരുമകനും എല്ലാവരും കുറച്ചു സമയം അവരുടെ മാതാപിതാക്കൾക്ക് വേണ്ടി നീക്കി വെക്കണം
പകൽ വീട് പോലുള്ള ഒരു പോംവഴിയെ കുറിച്ച് ഉറക്കെ ചിന്തിക്കണം എന്നാണു എനിക്ക് പറയാനുള്ളത് !.
ഒരു വൃദ്ധ സദനത്തിലേക്കു ഒന്ന് പോയി നോക്കാം ...
ഇവിടെ കഴിയുന്ന ഒരു വയോധികൻ മനസ്സ് കൊണ്ട് ഒരു മടക്കയാത്ര നടത്തുന്നു.......................
നാട്ടില്‍ നിന്നകലെ ശരിക്കും ഒറ്റപ്പെട്ടു ഒരുദ്വീപില്‍ കഴിയുന്നതുപ്പോലെ തോന്നിക്കുന്ന അവസ്ഥ .... ഈ വൃദ്ധ സദനത്തിലുള്ള എല്ലാ അന്തേവാസികളുടേയും അവസ്ഥ ഇത് തന്നെ
മനസ്സ് നിറയെ നാട്ടില്‍ ചെറുപ്പത്തിൽ ആഘോഷിച്ച നാളുകളാണ് കുട്ടിക്കാലം മുതൽ പത്തൻപത് വയസ്സുവരെ ........
ആദ്യമെല്ലാം സ്വന്തം സന്തോഷാമായിരുന്നു കാര്യം അവധിക്കാലം അത് അടിച്ചുപൊളിക്കുക അതുമാത്രമായിരുന്നു പ്രാധാന്യം
എന്നാല്‍ വിവാഹം കഴിഞ്ഞു കുട്ടികള്‍ എല്ലാം ആയപ്പോള്‍ അവരുടെ സന്തോഷം മാത്രമായി ലക്‌ഷ്യം, കുട്ടിക്കാലം തിരിച്ചു കിട്ടിയതുപ്പോലെ തോന്നിച്ചു, ആസ്വദിച്ചു
സമയം പെട്ടന്ന് കടന്നുപ്പോയി മക്കള്‍ വലുതായി
ജോലിക്കുവേണ്ടി അന്യനാട്ടില്‍ ചേക്കേറി
പിന്നെ അവര്‍ നാട് മറന്നു ഞങ്ങള്‍ -അച്ഛനും അമ്മയും
നാട്ടില്‍ കഴിയുന്നത് തന്നെ മറന്നു
പിന്നെ അവര്‍ക്ക് കുട്ടികള്‍ ഉണ്ടായപ്പോള്‍ അവരെ നോക്കാന്‍ വേണ്ടി ഞങ്ങളേയും മറുനാട്ടിലേക്ക് പറിച്ചു നട്ടു
പിന്നെ കുട്ടികള്‍ വളര്‍ന്നപ്പോള്‍ ഞങ്ങളെ ഒരു വൃദ്ധ സദനത്തിൽ എത്തിച്ചു
ആദ്യമെല്ലാം എന്നും വന്നു അന്വേഷിച്ചിരുന്നവർ പിന്നെ ആഴ്ചയില്‍ ഒരിക്കലാക്കി വരവ് പിന്നെ ഫോണിലായി അന്വേഷണം അതും ഒന്നോ രണ്ടോ വാക്കില്‍ "വലതും വേണോ? " ഇന്ന് ഒഴിവു ദിവസങ്ങളില്‍ പോലും ഒരു പത്തു മിനിറ്റ് സംസാരിക്കാന്‍ സമയമില്ലാതായി അവര്‍ക്ക്
ശരിക്കും ഒറ്റപ്പെട്ടു ദേഷ്യവും സങ്കടവും വന്നു, സ്വയം പഴിച്ചും ശപിച്ചും ദേഷ്യം കടിച്ചമർത്തി ചുറ്റുമുള്ള മറ്റുള്ളവർ,,ഞങ്ങളെ പോലെ ഒറ്റപ്പെട്ടവർ , ഒരു ആശ്വാസമായി.
ഞങ്ങളുടെ സങ്കടം അടുത്ത ഫ്ലാറ്റിലെ ചെറുപ്പക്കാരന്‍ അറിഞ്ഞിരുന്നു
എന്നും കാലത്തും വൈകീട്ടും വന്നു എല്ലാവര്ക്കും ഗുഡ് മോണിങ്ങും ഗുഡ് നൈറ്റും പറയും പിന്നെ ചിലപ്പോള്‍ മധുര പലഹാരങ്ങള്‍ കൊണ്ടുതരും പക്ഷെ ഹിന്ദി സംസാരിക്കുന്ന അവനോടു മനസ്സ് തുറക്കാന്‍ ഞങ്ങൾക്കാർക്കും കഴിഞ്ഞിരുന്നില്ല
ഞങ്ങളുടെ മനസ്സ് അറിഞ്ഞ ആ ചെറുപ്പക്കാരൻ ഇന്ന് ഞങ്ങൾ അന്തേവാസികൾക്ക് വേണ്ടി പായസം കൊണ്ടുവന്നു പിന്നെ ഞങ്ങളെ അടുത്തുള്ള ഒരു അമ്പലത്തിലേക്ക് കൊണ്ടു പോയി അടുത്തുള്ള ഒരു പാർക്കിൽ കൊണ്ടുപോയി കുറേ സമയം കൈകൊണ്ടും കണ്ണുകൊണ്ടും ഞങ്ങളോട് സംസാരിച്ചു വയസ്സായ അഛനും അമ്മയും അവനും ചേർന്നിരിക്കുന്ന ഫോട്ടോ കാണിച്ചു അവരെ പിരിഞ്ഞിരിക്കാൻ സാധിക്കുന്നില്ല എന്നുപറയുമ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി
അവൻ കൊണ്ടുവന്ന "ഘീറും" സാമ്പാറും തോരനും കൂട്ടി ഊണ് കഴിച്ചു. അവനും കൂടി ഊണ് കഴിക്കാൻ. പിന്നെ സന്തോഷത്തോടെഅവൻ യാത്ര പറഞ്ഞു .
അടുത്ത വന്ന ഒരു സിനിമയിൽ പറഞ്ഞപ്പോലെ അവനെ കണ്ടപ്പോൾ അവന്റെ പ്രായത്തിലുള്ള സ്വന്തം മക്കളെ കണ്ടു മനസ്സിൽ
എന്നാൽ ഞങ്ങളുടെ പ്രായത്തിലുള്ളവരെ കാണുമ്പോൾ മക്കൾ ഞങ്ങളെ ഓർക്കുമോ ആവോ .......................................
ദൈവമേ!!!!പ്രായമേറുകയാണല്ലോ!!!!!!!
ReplyDeleteപുതിയ സംവിധാങ്ങൾ ഉണ്ടാകും പ്രായത്തെ വെല്ലാൻ.......
ReplyDeleteപ്രായമായവരെ സംരക്ഷിക്കാൻ .......അതുകൊണ്ടു പേടിക്കാൻ ഒന്നുമില്ല പേടിച്ചിട്ടും കാര്യമില്ല ...........
നന്ദി