Friday, September 30, 2016

ഈ യുഗം കലിയുഗം ഇവിടെയെല്ലാം പൊയ്‌മുഖം

യുഗം കലിയുഗം ഇവിടെയെല്ലാം പൊയ്മുഖം

ഇതുപോലെ ഉള്ള അനുഭവങ്ങൾ ഒരുപ്പാട്ഉണ്ടായതാണ് ,എന്നാലും കേട്ടപ്പോൾ ഒന്നുകൂടി ഇവിടെ വന്നു നിങ്ങൾ എല്ലാവരോടും പറയാൻ ഒരു തോന്നൽ 
ശിവൻ തന്റെ നാട്ടിലെ ഒരു ചെറുപ്പക്കാരനെ കുറിച്ച് എന്നോട് പറയുമായിരുന്നു. ഞങ്ങൾ സുഹുര്ത്തുക്കൾ ആയിരുന്നാലും കണ്ടിരുന്നത് സംസാരിച്ചിരുന്നത് വല്ലപ്പോഴും ആയിരുന്നു . 
എന്നാലും സംസാരത്തിന്റെ സിംഹഭാഗവും ചെറുപ്പക്കാരൻ അപഹരിച്ചിരുന്നു.
നല്ല സ്വഭാവം എല്ലാകാര്യത്തിലും സ്വാഭാവികമായ ഇടപെടൽ ,നീതി, ന്യായം,അനുകമ്പ എല്ലാം അനുസരിച്ചുള്ള ഇടപെടൽ, 
അവൻ പ്രവർത്തിക്കുന്ന പ്രസ്ഥാനം വഴി പാവങ്ങളെ സഹായിക്കൽ ഇങ്ങനെ പറഞ്ഞു പറഞ്ഞു അവനെ ഞാൻ എന്റെ മനസ്സിലും ഒരു ഹീറോ ആയി ;പ്രതിഷിട്ടിച്ചിരുന്നു. 
ശിവന്റെ ഭാര്യ ഒരു ആക്സിഡന്റിൽ മരിച്ചപ്പോൾ, അതിനുശേഷം മകളുടെയും മകന്റേയും വിവാഹങ്ങൾ എല്ലാത്തിലും നമ്മുടെ "ഹീറോ " കാര്യമായി സഹകരിച്ചിരുന്നു, ശിവനെ സഹായിച്ചിരുന്നു, അപ്പോഴെല്ലാം ഞാനും ഹീറോയെ കണ്ടിരുന്നു, സംസാരിച്ചിരുന്നു , ഇതെല്ലാം കുറച്ചു വര്ഷങ്ങള്ക്കു മുൻപാണ് 
ഇന്ന് അപ്രതീക്ഷമായി ശിവന്റെ അയൽവാസിയെ വഴിയിൽ കണ്ടുമുട്ടി.ശിവന്റെ സുഖാന്വേഷണത്തിനു മറുപടിയായി അയാൾ പറഞ്ഞത്
""
മക്കളുടെ വിവാഹശേഷം ശിവൻ തന്റെ ഭാര്യയുടെ പേരിൽ വാങ്ങിയ 20 സെന്റ്സ്ഥലം വിൽക്കാൻ തീരുമാനിച്ചു അതിനു വേണ്ടി ഹീറോയെ
ഏർപ്പാടാക്കി ,എന്നാൽ ഹീറോ അത് വിൽക്കണ്ട അവിടെ കൃഷി നടത്താം എന്നുപറഞ്ഞു ശിവനെ കൊണ്ട് നല്ലൊരു സംഖ്യ മുടക്കി വാഴ കൃഷി നടത്തി എന്നാൽ അവിടെനിന്നു കിട്ടിയെതെല്ലാം സ്വയം വിഴുങ്ങി,ഒരു രൂപ പോലും ശിവന് കൊടുത്തില്ല. 
അടുത്തവർഷം ഹീറോ സ്ഥലം പാട്ടത്തിനു വേറൊരാൾക്ക് കൊടുപ്പിച്ചു അവിടെയും ശിവന് ഒന്നും കിട്ടിയില്ല പിന്നെ സ്ഥലം വിട്ടു കിട്ടാൻ മാർഗമില്ലാതെ വന്നപ്പോൾ സ്ഥലം സെന്റിന് രണ്ടുലക്ഷം രൂപവെച്ചു ഹീറോ വഴി പാട്ടാക്കാരന് വിറ്റു ഇപ്പോൾ കേൾക്കുന്നത് രണ്ടുലക്ഷം രൂപ സെന്റിന് പറഞ്ഞ ഭൂമി ഹീറോ വിറ്റത് രണ്ടര ലക്ഷം രൂപ സെന്റിന് വെച്ച് 
ഹീറോക്ക്ഏകദേശം അഞ്ചു ലക്ഷം വെറുതെ കിട്ടി പിന്നെ വാങ്ങിയ ആളിൽ നിന്ന് കിട്ടിയ കമ്മീഷനും കള്ളും വേറേ.
എങ്ങനെ പോയാലും മൂന്നുലക്ഷം വരെ സെന്റിന് കിട്ടുമായിരുന്ന ഭൂമി വിറ്റത് രണ്ടുലക്ഷം രൂപ സെന്റിന് വെച്ച് അതും രണ്ടു രണ്ടര വര്ഷം കഴിഞ്ഞു 
കൂടാതെ ശിവന്റെ കയ്യിൽ നിന്ന് പലപ്പോഴായി വാങ്ങിയ പണം മക്കളുടെ കല്യാണത്തിന് വെട്ടിയ പണം, ശിവനെ പോലെ ബാക്കിയുള്ളവരെ പറ്റിച്ച പണം പിന്നെ പാവങ്ങളെ സഹായിക്കാൻ വേണ്ടി പ്രസ്ഥാനം വഴി പിരിച്ചെടുത്ത പണം എല്ലാം ചേർന്ന് ഹീറോ ഇപ്പൊ നാട്ടിലെ പ്രമാണിയായി വിലസുന്നു"
യുഗം കലിയുഗം ഇവിടെയെല്ലാം പൊയ്മുഖം

6 comments:

  1. മുഖം മൂടികളുടെ ലോകം

    ReplyDelete
  2. ഇതാണ് ലോകം
    എത്ര നന്മ ചെയ്താലും തിരിച്ചുകിട്ടും ഇതുപ്പോലെ
    വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി

    ReplyDelete
  3. സൂക്ഷിച്ച് നിന്നില്ലെങ്കില്‍ നില്‍ക്കുന്ന മണ്ണ് വരെ അടിച്ചു മാറ്റുന്നവരാണീ ലോകത്തുള്ളത്

    ReplyDelete
  4. കലിയുഗം അതാണ് ഇങ്ങനെ സംഭവിക്കുന്നത് .......
    നന്ദി !

    ReplyDelete
  5. entemmo.. I did give my 15 cents for my neighbor to plant...

    ReplyDelete
  6. ഈ ലോകത്തു നന്മ ഇനിയും ബാക്കിയുണ്ട്
    എല്ലാവരും ഇവിടെ പറഞ്ഞ "ഹീറോ " ആയിരിക്കില്ല
    നന്ദി

    ReplyDelete