Saturday, October 15, 2016

തിരിച്ചു പോക്ക്

തിരിച്ചു പോക്ക്
എന്റെ കുട്ടിക്കാലത്തു കുളി പുഴയിൽ ആയിരുന്നു.  അതും രണ്ടു നേരം കാലത്തും  വൈകീട്ടും.
 ഗ്രാമത്തിലെ വീടുകളിൽ ബാത്ത് റൂം എന്നൊരു സംവിധാനം ഇല്ലായിരുന്നു .
എല്ലാവരും പുഴയെ ആശ്രയിച്ചായിരുന്നു കുളി.
ഞങ്ങൾ കുട്ടികൾ മണിക്കൂറുകൾ പുഴയിൽ ചിലവാക്കിയിരുന്നു.
നീന്തി കുളിക്കൽ ഒരു ഹരമായിരുന്നു.
പതുക്കെ പതുക്കെ ഗ്രാമത്തിന്റെ ഭംഗി തന്നെ മാറി,  ഓട് വീടുകളുടെ സ്ഥാനത്തു ടെറസ്സ് വീടുകൾ നിറഞ്ഞു.  അതോടെ കുളി ബാത്‌റൂമിൽ ചുടു വെള്ളത്തിൽ ആയി.
പതുക്കെ പുഴയെ ജനം മറന്നു
പുഴക്കടവും  സാവധാനം ചെളിയും മണ്ണും നിറഞ്ഞു. ,പുഴയും അതിന്റെ ഗതി സാവധാനം  മാറ്റി.
പുഴക്കടവ്   കുളിക്കാൻ പറ്റാത്ത സ്ഥിതിയിലായി.
എത്രയോ ശ്രമം എല്ലാ വർഷവും നടന്നു കുളിക്കടവ് വൃത്തിയാക്കാൻ.
അതുപോലെ പുഴയിൽ നിറഞ്ഞ ചെളി നീക്കം ചെയ്യാനും.
എന്നാലും ഇതെല്ലാം വിചാരിച്ച ഫലം കണ്ടില്ല.
ഈ വര്ഷം അമ്പലകമ്മിറ്റി  കൃത്യമായ പ്ലാനിംഗ് നടത്തി, വിദഗ്ദ്ധരുടെ സഹായത്തോടെ ലക്ഷങ്ങൾ മുടക്കി  റീട്ടെയ്‌നിംഗ് വാൾ കെട്ടി കടവിൽ മണ്ണടിയുന്നതു തടഞ്ഞു.  പിന്നെ  തകർന്ന കൽ പടവുകൾ  ശരിയാക്കി .
മൊത്തത്തിൽ എല്ലാം ശരിയാക്കി .
കഴിഞ്ഞ ഒരാഴ്ചയായി  ഈവിനിംഗ് കുളി പുഴയിലാക്കി.
കൂട്ടിനുള്ളത്
 അടുത്തതിനടുത്ത ജനറേഷനിലുള്ള മൂന്ന് നാല് കുട്ടികൾ .
എന്നാലും പുഴയിൽ ഇറങ്ങുമ്പോൾ പഴയക്കാലം അറിയാതെ മനസ്സിൽ നിറയുന്നു .  ഞാനും എന്റെ പഴയകാലത്തിൽ എത്തി ചേരുന്നു ,
വിചാരിക്കാത്ത ഒരു തിരിച്ചുപോക്ക്.
സന്തോഷം പകരുന്ന,  ഒരു പുത്തൻ ഉണർവ് തരുന്ന തിരിച്ചുപോക്ക്,
മനസ്സ്കൊണ്ടൊരു തിരിച്ചുപോക്ക് !

4 comments:

  1. പഴയകാലത്തേയ്ക്ക്‌ ഒരു തിരിഞ്ഞുപോക്ക്‌ എത്ര ഉന്മേഷം പകരുന്നു.നല്ല കാര്യം.നന്മ വരട്ടെ.

    ReplyDelete
  2. മനസ്സ് കൊണ്ടുള്ള ഒരു മടക്കയാത്ര
    സുഖമുള്ള ഉണർവ് പകരുന്ന മടക്കയാത്ര
    പലതും നഷ്ടപ്പെട്ടത് തിരിച്ചറിയുമ്പോളുള്ള നൊമ്പരവും കൂടെ ഉണ്ട്
    വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി

    ReplyDelete
  3. കല്ലടയാറിന്റെ ഓർമ്മകൾ എനിക്കും ഉണ്ട്..പുഴ എല്ലാവരെയും മോഹിപ്പിക്കും നന്നായി എഴുത്ത്‌..ആശംസകൾ








    ReplyDelete
  4. കല്ലടയാറിന്റെ ഓർമ്മകൾ എനിക്കും ഉണ്ട്..പുഴ എല്ലാവരെയും മോഹിപ്പിക്കും നന്നായി എഴുത്ത്‌..ആശംസകൾ








    ReplyDelete