Tuesday, June 1, 2021

ഒരുവട്ടം കൂടി...


 മഴയും, പുതിയ ബാഗും, കുടയും, കൂട്ടുകാരെ കാണാനുള്ള ആവേശവും ,

കൂട്ടത്തിൽ പുതിയ വിദ്യാർത്ഥികളുടെ വരവ്,അവരുടെ കരച്ചിൽ,

 അവരെ കൊണ്ടാക്കുന്ന രക്ഷിതാക്കളുടെ കണ്ണു നിറയൽ , സ്‌കൂൾ വിടുന്ന ബെൽ മുഴങ്ങുബോൾ കുട നിവാർത്താതെയുള്ള ഓട്ടം... എല്ലാം എങ്ങോ പോയി മറഞ്ഞു,... എന്നാൽ ഓർമ്മകൾക്ക് ഇന്നും ഒരിക്കലും മങ്ങത്ത പച്ചപ്പ്

Wednesday, May 26, 2021

ധനമായി, അന്നമായി, മരുന്നായി......

 കോവിഡ് രണ്ടാം തരംഗം നമ്മുടെ നാടിനെ കാര്യമായി ബാധിച്ചിട്ടുണ്ട്...

മിക്കവാറും ദിവസങ്ങൾ  ലോക്‌ ഡൗൺ, ട്രിപ്പിൾ ലോക്‌ ഡൗൺ അല്ലെങ്കിൽ കണ്ടയിന്മെന്റ് സോൺ ആണു നമ്മുടെ സംസ്ഥാനത്തെ മിക്കവാറും ജില്ലകളിലും....

വിവിധ ജില്ലകളിലെ ഗ്രാമപ്രദേശങ്ങലെയാണ് രണ്ടാം തരംഗം തീവ്രമായി ബാധിച്ചിരിക്കുന്നത്,ദിവസ കൂലിക്കു ജോലി ചെയ്യുന്നവരെയാണ്....

സത്യത്തിൽ ദിവസം തള്ളി നീക്കാൻ പാടുപ്പെടുന്നവരാണ് അവരിൽ കൂടുതലും...

ഇതിനിടയിൽ രോഗം വന്നാൽ അവരുടെ അവസ്ഥ ദയനീയമാകും

ഒരു താങ്ങായി നമ്മൾ പ്രവർത്തിക്കേണ്ട സമയമാണ് ഇതു...

നമ്മൾ എല്ലാവരും ഒരുമിച്ചു ശ്രമിച്ചാൽ, ഇവരിൽ ചിലരെയെങ്കിലും സഹായിക്കാം...

ആരുടേയും മുന്നിൽ കൈ നീട്ടാൻ മടിക്കുന്ന, കടം വാങ്ങാൻ മടിക്കുന്ന ഒരു നല്ല ശതമാനം 

അവരുടെ അവസ്ഥ ആരേയും അറിയിക്കാതെ ജീവിക്കുന്നു എന്നതാണ് സത്യം, യാഥാർഥ്യം!

പ്രമേഹം, ബീപി പോലുള്ള  രോഗമുള്ളവർ മരുന്ന് കഴിക്കാതെ ജീവിക്കുന്ന അവസ്ഥ  നമ്മൾ കണ്ടില്ല എന്നു നടിക്കരുത്.

നമ്മളാൽ കഴിയുന്ന സഹായങ്ങൾ തീർച്ചയായും ചെയ്യണം...

ഒരുപാടു സംഘടനകൾ  ഇന്നു എല്ലാം മറന്നു  പ്രവർത്തിക്കുന്നു രോഗവ്യാപനം കുറക്കാൻ, രോഗികൾക്ക് മരുന്നും മറ്റും എത്തിച്ചുകൊടുക്കാൻ...

എന്നാൽ ഒരു വിഭാഗം ഇപ്പോഴും മുഴു പട്ടിണിയിലോ അര പട്ടിണിയിലോ ആണു...

അവർ ആരോടും അവരുടെ ഇല്ലായിമ പറയില്ല.. അവരെയും നാം കാണണം.. സഹായിക്കണം 

ഒന്നുകിൽ സംഘടനകളിൽ കൂടി അല്ലെങ്കിൽ നേരിട്ട്  സഹായിക്കാം..

ധനമായി, അന്നമായി, മരുന്നായി......

വലിയമനസ്സ്..... ചെറിയ സഹായം.... വലിയ സാന്ത്വനം 

പ്രതിഷയോടെ

പ്രാർത്ഥനയോടെ

Tuesday, May 18, 2021

എല്ലാവരും തുല്യർ,പക്ഷെ...

 നാം ലോക്‌ ഡൗണിലാണ്

ചില ജില്ലകൾ ട്രിപ്പിൾ ലോക്‌ ഡൗണിലും

ഒന്നു പുറത്തിറങ്ങണമെങ്കിൽ  റേഷൻ കാർഡ്, സത്യവാങ്മൂലം , ആധാർ പിന്നെ ജാതകം എല്ലാം വേണം...

റേഷൻ കാർഡ് നമ്പർ ഒറ്റനമ്പറിൽ അവസാനിച്ചാൽ ഒരു ദിവസം,

ഇരട്ട നമ്പറിൽ അവസാനിച്ചാൽ വേറൊരു ദിനം,  ഇതാണ്  ഇപ്പോഴത്തെ  അനുവദിച്ചിരിക്കുന്ന ഇളവ്, അത്യാവശ്യ സാധങ്ങൾ വാങ്ങാൻ ഒന്നു പുറത്തിറങ്ങാൻ....

പച്ചക്കറി കടകൾ ഒരു ദിവസം, പ്രൊവിഷൻ കടകൾ വേറൊരു ദിവസം ഇങ്ങനെയേ തുറക്കു , ഇപ്പോഴുള്ള ഇളവുകൾ പ്രകാരം!

അതായത്  ഒറ്റ നമ്പറിൽ അവസാനിക്കുന്ന റേഷൻ കാർഡ് ഉള്ള ഒരാൾക്ക് ഒന്നുകിൽ പച്ചക്കറി അല്ലെങ്കിൽ പ്രൊവിഷൻ മാത്രമേ ലോക്‌ ഡൗണിൽ കിട്ടൂ,

ഇതേ അവസ്ഥയാണ്  ഇരട്ട നമ്പറിൽ അവസാനിക്കുന്ന കാർഡ് ഉള്ളവരുടെയും സ്ഥിതി!

ഇതൊന്നുപുനർചിന്തനക്ക് വിധേയമാക്കണം!

രണ്ടു ദിവസം കഴിഞ്ഞാൽ  സത്യപ്രതിജ്ഞ നടക്കാൻ പോകുന്നു..500 പേർ പ്രോട്ടോകോൾ പാലിച്ചു പങ്കെടുക്കും എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്..

140 MLA മാർ, സെക്രട്ടറി മാർ, ഗവർണർ, പോലീസ്, ജഡ്ജസ്, പ്രസ്സ് ഇവരെയെല്ലാം പങ്കെടുപ്പിക്കണം... 

ശരിയാണ് വിജയങ്ങൾ ചെറിയ തോതിലെങ്കിലും ആഘോഷിക്കണം!

ഒരോ വീട്ടിലും  കുട്ടികളുടെ ഉന്നത വിജയം, ദേശീയ മെഡൽ നേട്ടം അങ്ങനെ പല പല , അതും ഒരിക്കൽ മാത്രം സംഭവിക്കുന്ന നേട്ടങ്ങൾ ഉണ്ടാകും ആഘോഷിക്കാൻ

അവരെയും ചില ഇളവുകൾ കൊടുത്തു ആഘോഷിക്കാൻ അനുവദിക്കുക....


രോഗ വ്യാപനം  ലോക്‌ ഡൗണിലൂടെ കുറച്ചു കൊണ്ടുവരാനാണ് നമ്മുടെ ശ്രമം

അതു നടപ്പാക്കാൻ എല്ലാവരും കുറെ ത്യാഗങ്ങൾ സഹിക്കണം 

പറ്റുമെങ്കിൽ മന്ത്രിമാർ  മാത്രം സത്യപ്രതിജ്ഞ ദിവസം  സത്യപ്രതിജ്ഞ നടത്തി  ബാക്കിയുള്ളവർ  ചടങ്ങിൽ നിന്നു വിട്ടു നിൽക്കുക!

ആഘോഷിക്കാൻ അവസരങ്ങൾ ഇനിയും ഉണ്ടാകും.... കാത്തിരിക്കാം

ഇപ്പൊ കോവിഡിനെ തുരത്തൽ മാത്രം ഫോക്കസ്സിൽ കൊണ്ടു പ്രവർത്തിക്കുക!

 ....

Thursday, May 13, 2021

വിചാരിക്കാം... വിശ്വസിക്കാം

 അങ്ങനെ ജനം ലോക്‌ ഡൗൺ അനുസരിച്ചു തുടങ്ങിയിരിക്കുന്നു

പോലീസ് കൃത്യമായ വാച്ച് ചെയ്യുന്നുണ്ട്, അതിന്റെ റിസൽട്ടും കാണുന്നു റോഡിൽ...

കൊറോണയുടെ വ്യാപനം കാര്യമായി കുറഞ്ഞിട്ടില്ല.....

ഇനിയും നീട്ടേണ്ടിവരും ലോക്‌ ഡൗൺ


സന്നദ്ധ സംഘടനകൾ എന്തിനും ഏതിനും മുൻപിലുണ്ട്..

കിറ്റ് കൊടുക്കാൻ,

മരുന്ന് കൊടുക്കാൻ,

രോഗം കൂടിയവരെ ആംബുലൻസിൽ ഹോസ്പിറ്റലിൽ എത്തിക്കാൻ

എല്ലാവർക്കും ഒരു ബിഗ് സല്യൂട്ട്...

തുടരട്ടെ നിങ്ങളുടെ സേവനം!

നിറയട്ടെ നിങ്ങൾ ഹൃദയങ്ങളിൽ.....!!!

ഇന്നു അത്യാവശ്യ സാധങ്ങൾ വാങ്ങാൻ ഒന്നു പുറത്തു പോയി,

തുറന്നിരുന്ന കടയിൽ ജനം ക്യു വിൽ...

ഊഴം കാത്തു നിന്നു...

എന്റെ പിറകിൽ നാലു മുതിർന്നവർക്ക് ശേഷം ഒരു കുട്ടി നിൽപ്പുണ്ടായിരുന്നു.. കുറച്ചു സമയം അങ്ങനെ കടക്കാരന്റെ സ്പീടും, കൃത്യമായി പണം  എണ്ണി വാങ്ങലും, ജനങ്ങളുടെ അസ്വസ്ഥതയും,മുറുമുറുപ്പും ആസ്വദിച്ചു നിന്നു ഞാൻ...

എന്റെ ഊഴത്തിൽ  സാധങ്ങൾ വാങ്ങുമ്പോൾ പോലീസ് ജീപ്പ് വന്നു... അതിൽ നിന്നിറങ്ങിയ പോലീസ്കാരൻ

"ഇതു ലോക്‌ ഡൗൺ കാലമാണ്, ഈ പഞ്ചായത്ത് കണ്ടൈൻമെന്റ് സോൺ ആണു, നിങ്ങൾ ആരും പുറത്തിറങ്ങാൻ പാടില്ല... വാർഡ് മെമ്പർ സാധങ്ങൾ വീട്ടിൽ എത്തിക്കും, അത്യാവശ്യത്തിനു പുറത്തിറങ്ങുമ്പോൾ കാരണം വ്യക്തമാക്കി 

സത്യവാങ്മൂലം കരുതണം... ഒന്നോ രണ്ടോ ആഴ്ച്ചക്ക് വേണ്ട സാധങ്ങൾ ഒരുമിച്ചു വാങ്ങി പോണം... എന്നും ഇവിടെ വന്നു നിൽക്കാൻ അനുവദിക്കില്ല" എന്നുറക്കെ എല്ലാവരോടുമായി പറഞ്ഞു....

പിന്നിൽ നിന്ന പയ്യനോട്  നാളെ ഇവിടെ കണ്ടാൽ പിടിച്ചു അകത്തിടും ലോക്‌ ഡൗൺ തിരുന്നത് വരെ  എന്നൊന്നു വിരട്ടി...

അതിനു അവൻ

 "സാറെ ആകെ അമ്പത് രൂപയെ ഉള്ളു,

ഇതു തന്നെ അടുത്ത വീട്ടിൽ നിന്നു കടം വാങ്ങിയതാണ്...

അപ്പന് പണിയില്ല, കൂലിയില്ല  പിന്നെ എങ്ങനെ സാധങ്ങൾ ഒരുമിച്ചു വാങ്ങും

സാർ ഒരു 500 രൂപ താ  അപ്പന് കൂലി കിട്ടുമ്പോൾ

 സ്റ്റേഷനിൽ  കൊണ്ടു തരാം "

പിന്നെ പോലീസ് കാരൻ ഒന്നും പറഞ്ഞില്ല...

സത്യത്തിൽ  നമ്മുടെ നാടിന്റെ ഒരു നേർ ചിത്രം അതല്ലേ  ആ കുട്ടി പറഞ്ഞത്......

ഈ കാലവും മാറും... എന്നു വിചാരിക്കാം... വിശ്വസിക്കാം!

Monday, May 10, 2021

പാവം ജനങ്ങൾ!!!

 വേണോ ഇത്രക്കും ക്രൂരത ജനത്തോട്?


ഇപ്പൊ ചാനലുകൾ

കോവിഡ് വാർത്തകൾ,

കോവിഡ് പ്രതിരോധം  മാത്രമാണ് വാർത്തകളിലും  ചർച്ചകളിലും കാണിക്കുന്നത്....

ജനത്തെ ബോധവൽക്കരിക്കാൻ മത്സരിക്കുന്നു അവർ.....

എന്നാൽ കഴിഞ്ഞ നാലു മാസം, തിരെഞ്ഞെടുപ്പ് കാലം, ഇവർക്ക് കോവിഡ് ഒരു വിഷയമേ അല്ലായിരുന്നു...

എപ്പോഴും ആരു മത്സരിക്കും, ഗ്രൂപ്പ് പോര്, നേതാക്കളുടെ ഒരു ദിവസം, റോഡ്ഷോ, മെഗാറാലി, പിന്നെ പാർട്ടികളുടെ പരസ്യം ഇതെല്ലാമായിരുന്നു ചാനലായ ചാനൽ മുഴുവൻ....

നേതാക്കളും രാവിലെ മുതൽ രാത്രി വരെ ജനത്തെ കൂടെ നിറുത്തി.....

കവല പ്രസംഗം,

റോഡ് ഷോ,

മെഗാ റാലി

അങ്ങനെ എവിടെയും ജനം വേണമായിരുന്നു പാർട്ടികൾക്ക് അവരുടെ ശക്തി കാണിക്കാൻ.....

അന്നു അവരാരും കോവിഡ് പരക്കും എന്നോർത്തില്ല.....

തിരെഞ്ഞെടുപ്പ് കഴിഞ്ഞു റിസൾട്ട് വന്നപ്പോൾ ചാനലുകളിൽ കോവിഡ് വീണ്ടും പ്രാധാന്യം നേടി..

ചാനലുകൾ നാട്ടിൽ നടക്കുന്ന നരനായാട്ടും, അക്രമണവും, ആയിരക്കണക്കിനാളുകളുടെ പലായനവും വാർത്തകളിൽ പോലും കാണിക്കാതെ കോവിഡ് വാർത്തകൾ മാത്രമേ കാണിക്കു എന്ന നിലക്ക് എത്തിപ്പെട്ടു....

ഇപ്പോൾ വീടുകളിൽ വരെ  കൂട്ടം കുടരുത്, ഒരുമിച്ച് ഉണ്ണരുത്, ഡബ്ബിൾ മാസ്ക് നിർബന്ധം,

ലോക്‌ ഡൗണിൽ പുറത്തേക്കു പോകരുത്  എന്നുള്ള ഉപദേശങ്ങൾ മാത്രം തരുന്നു നമ്മുടെ പ്രിയ നേതാക്കൾ.....

ചാനലുകൾ,

ഓക്സിജൻ ഇല്ലാ,

വെന്റിലേറ്റർ ഇല്ലാ,

ബെഡ് ഇല്ലാ

വാക്‌സിൻ ഇല്ലാ 

ഇത്രപ്പേർ മരിച്ചു

തുടങ്ങിയ നെഗറ്റീവ് വാർത്തകൾ കൊടുത്ത് ജനത്തെ ഭയ പെടുത്തുന്നു.....

സംസ്ഥാനങ്ങൾ കേന്ദ്രത്തെയും,

കേന്ദ്രം സംസ്ഥാനങ്ങളെയും പഴിചാരി പ്രസ്താവനകൾ ഇറക്കുന്നു..

ഒരിക്കൽ പോലും എങ്ങനെ ഒത്തൊരുമിച്ചു ഇതെല്ലാം പരിഹരിക്കാം എന്നു ചിന്തിക്കുന്നില്ല, അതിൽ ചർച്ചയില്ല...

ഇതെല്ലാം സഹിക്കാൻ

 വിധിക്കപ്പെട്ടവർ.... പാവം ജനങ്ങൾ!!!

Thursday, May 6, 2021

ഫയിറ്റ് ചെയ്യാം ഈ മഹാമാരിയെ...

 നാം കടന്നു പോയികൊണ്ടിരിക്കുന്നത് അസാധാരണ സാഹചര്യങ്ങളിലൂടെയാണ്... കോവിഡ് വ്യാപനം അതീവ തീവ്രം

സർക്കാരുകൾക്ക് പല ലിമിറ്റേഷനുകളുമുണ്ട്...

ബെഡ്, ഓക്സിജൻ, വെന്റിലേറ്റർ, ചികിത്സ, റിക്കവറി അങ്ങനെ പല ഘട്ടങ്ങൾ പ്ലാൻ ചെയ്യാനുണ്ട്.. സർക്കാരുകളെ കുറ്റം പറയാതെ  എങ്ങനെ ക്രിയാത്മകമായി ഈ യുദ്ധത്തിൽ പങ്കു ചേരാം എന്നാണ് ചിന്തിക്കേണ്ടത്

മറ്റന്നാൾ മുതൽ ഒരാഴ്ച്ച കേരളം ലോക്‌ ഡൗൺ ഏർപ്പെടുത്തുകയാണ് 

ലോക്‌ ഡൗൺ  കൃത്യമായി, കരുതലോടെ  വീട്ടിനുള്ളിൽ ഇരുന്നു ഫോളോ ചെയുക...

ഇതാണ് നാം ചെയ്യേണ്ടുന്ന ഏറ്റവും അനിവാര്യമായ കാര്യം

കൂടാതെ  അറിവിലുള്ള കോവിഡ് രോഗികളെ, അവരുടെ ബന്ധുക്കളെ ഫോണിൽ ബന്ധപ്പെട്ടു കൗൺസിലിംഗ്, ധൈര്യം പകരുക....

നമ്മുടെ നാട്ടിലും മരണം കൂടുന്നു ഫ്യൂണറൽ ഗ്രൗണ്ടിൽ തിരക്ക് കൂടുന്നു ക്യു ഏർപ്പെടുത്തുന്നു എന്നൊക്കെയുള്ള വാർത്തകൾ നമ്മുടെ കണ്ണു തുറപ്പിക്കട്ടെ....

വടക്കേ ഇന്ത്യയിൽ ബോഡികൾ കൂട്ടിയിട്ട് കത്തിക്കുന്നു എന്നു വടക്കോട്ടു നോക്കി ചിരിക്കുന്ന ചിലർക്കുള്ള 'വാണിങ്' ആണു, ഇപ്പോൾ ഇവിടെ കേട്ടുകൊണ്ടിരിക്കുന്ന മരണ നിരക്കും ഫ്യൂണറൽ ഗ്രൗണ്ടിൽ തിരക്ക് കൂടുന്നു, ക്യു ഏർപ്പെടുത്തുന്നു എന്നൊക്കെയുള്ള വാർത്തകൾ...

എല്ലാം മറന്നു ഒന്നിച്ചു ഒരുമിച്ച് നമ്മുക്ക് ഫയിറ്റ് ചെയ്യാം ഈ മഹാമാരിയെ 

Stay safe....

Stay inside...

Help others keeping ourselves safe...

Friday, April 23, 2021

പ്രോട്ടോകോൾ

 ഇവിടെ ഇങ്ങനെയാ ഭായി...

ഒന്നു...

ലിവറിൽ വെള്ളം നിറയുന്ന പ്ലൂറസി അസുഖം ബാധിച്ച കസിൻ രോഗം കൂടിയത് കാരണം എറണാകുളം മെഡിക്കൽ സെന്ററിൽ അഡ്മിറ്റ് ചെയ്യപെടുന്നു

പക്ഷെ രോഗ ചികിത്സ വൈകുന്നു  കാരണം  കോവിഡ് test കഴിഞ്ഞു റിസൾട്ട് വന്നിട്ടേ ചികത്സ തുടങ്ങു....നെഗറ്റീവ്  എന്ന പോസിറ്റീവ് റിസൾട്ട് വന്നു ഉടനെ icu വിൽ മാറ്റപെട്ടു...

ബൈസ്റ്റാൻഡർ ആയ മകളും  കോവിഡ്  നെഗറ്റീവ് റിസൾട്ടും ppe കിറ്റും ഇട്ട് വേണം icu വിനു പുറത്ത് ഇരിക്കാൻ.അതാണ് പ്രോട്ടോകോൾ

 രോഗം കൂടി  ഭാര്യയും രണ്ടാമത്തെ മകളും ഇതെല്ലാം കടനാണ് രോഗിയെ കണ്ടത്...

പ്രോട്ടോകോൾ പാലിക്കാനുള്ളതാണ്...


രണ്ട്...

കേരളത്തിലെ ഒരു MP പാർലിമെന്റ് സെഷൻ നടക്കുന്നതിനിടയിൽ രോഗലക്ഷണം കണ്ടപ്പോൾ കോവിഡ് ടെസ്റ്റ്‌ എടുത്തു...

കൂടെ പോയ ഭാര്യയും test ചെയ്തു

MP ക്കു പോസിറ്റീവും ഭാര്യക്ക് നെഗറ്റീവും... ഡൽഹി എയിംസ്സിൽ ഭർത്താവിനെ അഡ്മിറ്റ് ചെയ്തു പക്ഷെ ഭാര്യയെ കൂടെ നിറുത്താൻ അനുവദിച്ചില്ല.

അതാണ്  പ്രോട്ടോകോൾ 

മൂന്നു....

മുഖ്യൻ  മകളിനു രോഗം സ്ഥിതീകരിക്കപ്പെട്ടപ്പോൾ കോവിഡ് ടെസ്റ്റ്‌ എടുത്തു തനിക്കും ഭാര്യക്കും പേരകുട്ടിക്കും...

മുത്തച്ഛനും പേരകുട്ടിയും പോസിറ്റീവും ഭാര്യക്കു നെഗറ്റീവും...

പക്ഷെ സ്വന്തം ഭാര്യയെ കൂടെ നിറുത്തി ഹോസ്പിറ്റലിൽ.....

ഒരാഴ്ച കഴിഞ്ഞു മുഖ്യൻ രോഗമുക്തി നേടി, ഭാര്യ രോഗിയുമായി...പക്ഷെ വീട്ടിൽ റിവേഴ്‌സ് ക്വറന്റായിനിൽ പോയ മുഖ്യമന്ത്രിക്കൊപ്പം ഭാര്യയും വീട്ടിലേക്കു പോയി

ഒരേ കാറിൽ അടത്തടുത്തു ഇരുന്നു...

no PPEകിറ്റ് no ഡിസ്റ്റൻസ്...

 പക്ഷെ  No പ്രോട്ടോകോൾ ലംഘനം...

നാലു....

കോവിഡ് രോഗം കൂടിയ യുവതിയെ  ആംബുലൻസിൽ  ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകുന്നു... പ്രോട്ടോകോൾ ആരെയും കൂടെ പോകാൻ അനുവദിക്കുന്നില്ല....

യുവതി വഴിമദ്ധ്യേ പീഡനത്തിന് ഇരയാവുന്നു

ഇവിടെ ഇങ്ങനെയാ ഭായി

 "പ്രോട്ടോകോൾ"

Monday, April 5, 2021

ഒരനുഭവം : ഇലക്ഷൻ ഡ്യൂട്ടി

 ഇലക്ഷന്‍ വരുന്നു എന്നറിഞ്ഞാല്‍ പത്ര ദൃശ്യ മാധ്യമങ്ങള്‍ എല്ലാം അത് ഒരു ഉത്സവം ആക്കി ആഘോഷിക്കാന്‍ തയ്യാറെടുക്കും കഴിഞ്ഞ ഒരു മാസം നാം ശരിക്കും അത് കണ്ടതാണ്

ഭരണപക്ഷവും പ്രതിപക്ഷവും ശരിക്കും ഇഞ്ചോട് ഇഞ്ച് പോരാടി കഴിഞ്ഞ കുറച്ചു ദിവസങ്ങൾ

ഇനി ജനം കനിയണം അടുത്ത അഞ്ചുവര്‍ഷം നാം ആരെ സഹിക്കണം എന്നറിയാന്‍....

കാത്തിരിക്കാം...

ഇതിനിടയിൽ പോൾ സർവ്വേ എന്ന നാടകം ആവർത്തിച്ചു ചാനലുകൾ.

ഇത്രയും സർവ്വേകൾ നടന്നിട്ടും എനിക്ക് അറിയുന്ന ഒരാൾ പോലും ഈ സർവ്വേ യിൽ പങ്കെടുത്തതായി അറിയില്ല(!)

എന്നാല്‍ ഇലക്ഷന് വരുന്നു എന്ന് കേട്ടാല്‍ തന്നെ സര്‍ക്കാര്‍ , അര്ദ്ധസര്‍ക്കാര്‍ , ബാങ്ക് ജീവനക്കാര്ക്ക് ഇലക്ഷന് ഡ്യുട്ടി എന്ന പേടി സ്വപ്നവും കൂടെ വരും.

എല്ലാ 5 വര്‍ഷവും ഈ പേടിസ്വപ്നം അനുഭവിക്കാന് വിധിക്കപ്പെട്ടവരാണല്ലോ ഇവര്‍. എനിക്കും ഒരുപ്പാട്‌ അനുഭവങ്ങൾ ഉണ്ട്‌ എലെക്ഷൻ ഡ്യൂട്ടിക്ക് പോയതുമായി ബന്ധപ്പെട്ടു

ഇപ്പൊ റിട്ടയർ ആയതു കൊണ്ടു അതെല്ലാം ഓർമ്മയിൽ ഓടി എത്തുന്നു

അതിലെ രസകരമായ ഒരെണ്ണം നിങ്ങൾക്കായി പറയാം


ആ ഇലക്ഷനില്‍എനിക്കുമുണ്ടായിരുന്നു ഡ്യുട്ടി പ്രിസൈടിംഗ് ഓഫീസര്‍ ആയിട്ട്.


തലേ ദിവസം കാലത്ത് 8 മണിക്ക് കളക്ഷന് സെന്ററില് എത്താന്‍ ആയിരുന്നു ഉത്തരവ് .അതുകൊണ്ട് തന്നെ കൊച്ചുവെളുപ്പാന്‍ കാലത്തേ വീട്ടിന്നു ഒരു കട്ടനും അടിച്ചു പുറപ്പെട്ടു. ലോറിയും, വാനും പിടിച്ചു

8 .05നു എത്തേണ്ട സ്ഥലത്ത് എത്തി . അവിടെ എന്നെപോലെ കുറെ നിര്‍ഭാഗ്യവാന്മാര്‍ എവിടെ റിപ്പോര്ട്ട് ചെയ്യണമെന്നറിയാതെ തെക്കോട്ടും വടക്കോട്ടും നെട്ടോട്ടം ഓടുന്നത് കണ്ടു. ഒരു അര മണിക്കൂര് കഴിഞ്ഞപ്പോള്‍ ഹെല്പ് ഡസ്ക് തുറന്ന വിവരം അറിയിപ്പായി. അവിടെ പോയപ്പോള്‍ വളരെ സാവധാനം എന്റെ കയ്യിലെ ഓര്ഡര് വാങ്ങിച്ചു നോക്കിട്ടു പറഞ്ഞു "പോയി ചായ കഴിച്ചു വരു ഒരു മണിക്കൂര് കഴിയുമ്പോള്‍ പേരുകള്‍ വിളിക്കും ആപ്പോ അവിടെ ചെന്ന് സാമഗ്രകികള്‍ വാങ്ങി ടീമിലെ ബാക്കി നാല് പേരേയും കൂട്ടി എല്ലാം ഒത്തു നോക്കി റെഡി ആവുക.

2 മണിക്ക് ബസ്സ്‌ പുറപ്പെടും"

ആന്ജ്ഞ ധിക്കരിക്കാന്‍ സാധിക്കാത്തത് കൊണ്ട് ശിരസാ വഹിച്ചു .

കയ്യില്‍ ഉണ്ടായിരുന്ന മാസികയില്‍ മുഴുകി . ഒരു മണിക്ക് മുമ്പായിസാമഗ്രകികള്‍ കളക്റ്റ് ചെയ്തു ബാക്കി ടീം അംഗങ്ങളെ കൂട്ടി ബസ്സ്‌വരുന്നതും കത്ത് നില്പ്പായി.

ബസ്സ്‌ വന്നപ്പോള്‍ ടീമിലെ വനിതാ അംഗം

"സാറേ ഞാന്‍ നാളെ അവിടെ എത്തിയാ പോരേ വീട്ടില് കുറച്ചധികം പണി ഉണ്ട്".. സത്യത്തില് അതുവരെ കടിച്ചമര്ത്തിയ ദേഷ്യം അവരോടു തീര്ത്തു. പിന്നെ ആരും ഒന്നും മിണ്ടിയില്ല.ബസ്സ്‌ രണ്ടു മണിക്ക് പുറപ്പെട്ടു അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ സ്ഥലത്തെത്തി . ഒരു വളം ഡിപ്പോ ആണ് ബൂത്താക്കിരിക്കുന്നത് ആവശ്യത്തിനു ഒരു മേശ പോലും ഇല്ല.

ഇത്രയും ആയപ്പോള്‍ ശരിക്കും ദേഷ്യം വന്നു. കയ്യിലെ സാധങ്ങള്‍ എല്ലാം ഒരു മൂലയില്‍ ഇട്ടു ...

കുറച്ചു കഴിഞ്ഞപ്പോള്‍ വില്ലേജ് ഓഫീസര്‍ വന്നു അടുത്ത വീട്ടില്‍ നിന്ന് രണ്ടു ബെഞ്ചും മേശയും എത്തിച്ചു. പിന്നെ ബൂത്ത് സെറ്റ് ചെയ്യാന്‍ തുടങ്ങി.

എല്ലാം കഴിഞ്ഞപ്പോള് സമയം 6 മണി. ഞാന് ആ വനിതാ അംഗത്തിനെ വിളിച്ചു

"ഇനി വേണമെങ്കില് പോകാം പക്ഷെ നാളെ കാലത്ത് 5.30 ഇവിടെ ഉണ്ടാകണം "

അവര്‍ വിശ്വസിക്കാനാവാതെ കുറച്ചു നേരം നിന്നിട്ട് " ഞാന്‍ നാളെ 5 മണിക്ക് ഇവിടെ എത്താം " എന്ന് പറഞ്ഞു സ്ഥലം വിട്ടു. ബൂത്തിലെ ബെഞ്ചില്‍ ബാക്കി ഉള്ളവരും ആയി സൊറ പറഞ്ഞും ചീട്ടു കളിച്ചും നേരം വെള്ളുപ്പിച്ചു. രാത്രി ഭക്ഷണം കിട്ടിയില്ല.

പിറ്റേ ദിവസം 5 മണിക്ക് നമുടെ സഹോദരി വന്നു. അവര്‍ എല്ലാവര്ക്കും ഇഡ്ഡലിയും കൊണ്ടുവന്നു. ഇത്രയ്ക്കു രുചി ഉള്ള ഭക്ഷണം അടുത്ത കാലത്തൊന്നും കഴിച്ചിട്ടില്ലായിരുന്നു. തലേ ദിവസം രാത്രി ഒന്നും കഴിച്ചില്ല. അപ്പൊ പിന്നെ എന്ത് കിട്ടിയാലും നന്നായിരിക്കും.

ഇലക്ഷന് കഴിഞ്ഞു. ഒരു അനിഷ്ട്ട സംഭവും ഉണ്ടായില്ല.

അതുവരെ അനുഭവിച്ച പിരിമുറുക്കം ഇല്ലാതായി വളരെ relaxed ആയി ബാക്കി പേപ്പര്‍ വര്‍ക്കുകള്‍ തീര്‍ത്തു...

7 മണിക്ക് എല്ലാം കെട്ടി ഒതുക്കി ബസ്സിനെ കാത്തു നില്‍പ്പ് ആരംഭിച്ചു. ഞാന്നും ഒരു സഹായിയും മാത്രം സധനങ്ങള്‍ തിരിച്ചേല്‍പ്പിക്കാന്‍ വേണ്ടി നിന്നു. ബാക്കി മൂന്ന് പേര് 7 മണിക്ക് സലാം പറഞ്ഞു പിരിഞ്ഞു. ബസ്സ്‌ വന്നത്

8 30 നു ഏകദേശം രണ്ടു  മണിക്കൂര്‍ വെറുതെ ഇരുന്നു. കാരണം ഏതോ ബൂത്തില് പേപ്പറുകള്‍ ശരിയാക്കാന്‍ വന്ന താമസം കാരണം ബസ്സ്‌ ആ ബൂത്തില്‍ കിടന്നത്രേ...

വോട്ടിങ്ങ് സമഗ്രകികള്‍ തിരികെ ഏല്‍പ്പിക്കാന്‍ വീണ്ടും തിക്കും തിരക്കും. അവസാനം എല്ലാം കഴിഞ്ഞു വീട്ടിലേക്കു തിരിക്കുമ്പോള്‍ സമയം

11 മണി...

പുറത്തു വന്നു നോക്കുമ്പോള്‍ ഒരു വാഹനവുമില്ല.

അര മണിക്കൂര് കഴിഞപ്പോള് ഒരു ഓട്ടോ കിട്ടി. ഇരട്ടി ചാര്ജ് ആവശ്യപ്പെട്ടു കൊടുക്കാതെ തരമില്ലല്ലോ ഓട്ടോയില്‍ കയറി ഓട്ടോ സ്റ്റാര്ട്ട് ചെയ്തപ്പോള്‍ വേറൊരാള്‍ "ഞാന്നും കൂടെ വരട്ടെ?" കയറാന്‍ പറഞ്ഞു അദ്ദേഹവും എന്നെ പോലെ ഇലക്ഷന് കഴിഞ്ഞു ക്ഷീണിച്ചു വരികയാണ് . പരിചയപ്പെട്ടു കുറെ കഴിഞ്ഞു ഞാന് പറഞ്ഞു" ഒരു ബൂത്തിലെ ഓഫീസറർ കാരണം നമ്മള്‍ എല്ലാവരും അനുഭവിക്കുന്നു തീരെ പ്രതീക്ഷിക്കാതെ അദ്ദേഹം പറഞ്ഞു

" അതു ഞാനാണ് "

ഞാന് എന്തുപറയണമെന്നറിയതെ നില്ക്കുമ്പോള്‍ അദ്ദേഹത്തിനു ഇറങ്ങേണ്ട സ്ഥലം എത്തി 'ഗുഡ് നൈറ്റ്' നേര്‍ന്ന് ആൾ ഇറങ്ങി പോയി..

വീട്ടില്‍ എത്തുന്നത്‌ വരെ ഞാന്‍ ആ മനുഷനെ ഓര്‍ത്തു ചിരിച്ചു മനസ്സില്‍.

Saturday, March 27, 2021

ചിലർ അങ്ങനെയാ....

 ചിലർ അങ്ങനെയാ...

നമ്മുടെ ജീവിതയാത്രയിൽ എത്രയോ പേർ വരുന്നു പോകുന്നു

എന്നാൽ ചിലർ...

ആ ചിലരെ നാം പ്രതിഷ്ഠിക്കുന്നത് ഹൃദയത്തിലാണ്.. .

സത്യത്തിൽ നാം പ്രതിഷ്ഠിക്കുന്നതാണോ 

വാക്കുകൾ കൊണ്ടു,

പെരുമാറ്റം കൊണ്ടു,

 രൂപം കൊണ്ടു

എന്തിനു ഒരു ചെറു പുഞ്ചിരി കൊണ്ടു പോസിറ്റീവ് എനർജി പരത്തുന്ന അപൂർവ്വം ചിലർ....അവർ നടന്നു കയറുന്നത് തന്നെ നമ്മടെ ഹൃദയത്തിലേക്കാണ്......

നാം അറിയാതെ അവരുടെ സാമീപ്യം മനസ്സ് കൊതിക്കും

അവരുടെ വാക്കുകൾ ചെവിയിൽ ഒരു ലളിത ഗാനമായി "ലിങ്കർ" ചെയ്തുകൊണ്ടിരിക്കും...അവരുടെ മുഖം, രൂപം എല്ലാം ഹൃദയമിടിപ്പായി കൂടെ ഉണ്ടാകും.....

ഇടക്ക് അറിയാതെ അവരോടു പിണക്കം  പരിഭവം  തോന്നും.....

പിന്നെ മനസ്സ് പറയും   അവർ കൂടെ ഉണ്ട്.. എന്തിനു പിണങ്ങുന്നു.......

പിന്നെ അവരുമായി ചിലവിട്ട  നിമിഷങ്ങൾ അയവിറക്കി കാലത്തെ മടക്കി നടത്താൻ ശ്രമിക്കും   പരാജയപെടുമ്പോൾ  കാലത്തെ പഴിക്കും

വിധിയെന്ന് ആശ്വസിക്കാൻ ശ്രമിക്കും

ഈ കൊറോണ യുഗത്തിലും (! ) ആ ചിലർ  നമ്മിൽ തീർക്കുന്നു  നഷ്ട്ടബോധം

കാണാൻ കഴിയാത്തതിന്റെ,

 സംസാരിക്കാൻ കഴിയാത്തതിന്റെ  നഷ്ട്ടബോധം!

ഒരു വർഷമേ കൊറോണ അകറ്റിയുള്ളൂ എങ്കിലും.. പല യുഗങ്ങൾ കാണാത്ത കേൾക്കാത്ത നഷ്ട്ടബോധം തീർക്കുന്നു ചിലർ.....

അവർ അങ്ങനെയാ....

Friday, February 12, 2021

 മനസ്സിലെ നന്മ.


കഴിഞ്ഞ ദിവസം  തിരുവനന്തപുരം അരിസ്റ്റോ ജങ്ക്ഷനിൽ നിന്നു ചാല ബസാറിലേക്ക് ഓട്ടോ വിളിച്ചു പലരും വരില്ല എന്നു പറഞ്ഞു  പിന്നെ ഒരാൾ ഓട്ടം വന്നു.. മിനിമം ചാർജ് ആയ 25 രൂപക്ക് അമ്പത് കൊടുത്തപ്പോൾ ബാക്കിക്കിട്ടിയത് ഇരുപത് രൂപ

ഇതേ അനുഭവം വേറെ രണ്ടു മൂന്നു പ്രാവശ്യവും ആവർത്തിച്ചു...

ഇതു മനസ്സിൽ ഓട്ടോ ഡ്രൈവേഴ്‌സിനോട് ഒരു ദേഷ്യം  ഉണർത്തി.....

രാത്രി 7 മണിക്ക് വീണ്ടും ഓട്ടോ വിളിച്ചു... ഇത്തവണ ലക്ഷ്യം പഴവങ്ങാടി  ഗണപതിയെ തൊഴൽ....

അവിടെ ഇറങ്ങി കൃത്യം

25 രൂപ കൊടുത്തു മനസ്സിൽ ഓട്ടോക്കാരോട് ഇനി ഇങ്ങനെ പെരുമാറണം എന്നുറക്കെ പറഞ്ഞു....

ഓട്ടോ പോയി കുറച്ചു കഴിഞ്ഞപ്പോൾ  അനിയത്തിയുടെ മകൾ പറഞ്ഞു ഫോൺ കാണുന്നില്ല എന്നു . ആകെ ബഹളം

 പരിഭ്രമം  അങ്ങനെ കുറച്ചു സമയം

ഗണപതി ഭഗാവാന് തേങ്ങയും നേർന്നു ഫോൺ തിരികെ കിട്ടാൻ 

പിന്നെ നഷ്ട്ടപ്പെട്ട ഫോണിലേക്കു തുടരെ തുടരെ വിളിച്ചു

20 മിനുട്ട് ഒരു റെസ്പോൺസ്സും കിട്ടിയില്ല  

പിന്നെ കുട്ടിയുടെ അമ്മയുടെ ഫോണിൽ നിന്നു വിളിച്ചപ്പോൾ ഒരു സ്ത്രീ ഫോണെടുത്തു

കാര്യങ്ങൾ പറഞ്ഞപ്പോൾ  ഫോൺ  ഓട്ടോ ഡ്രൈവറുടെ കയ്യിൽ ഉണ്ടെന്നും അവിടെ വന്നാൽ തരാം എന്നു പറഞ്ഞു

പറഞ്ഞ സ്ഥലം കൃത്യമായി മനസിലായില്ല  ഞങ്ങൾ പഴവങ്ങാടി ഗണപതി കോവിലിൽ ഉണ്ടെന്നു പറഞ്ഞപ്പോൾ അവർ പറഞ്ഞു  അതേ ഓട്ടോ ഡ്രൈവർ കൊണ്ടുത്തരും എന്നു

മനസ്സിൽ പഴവങ്ങാടി ഗണപതിക്കു നന്ദി പറഞ്ഞു  നേർന്ന വഴിപ്പാടും ചെയ്തു 

പിന്നെ 20 മിനുട്ട് കഴിഞ്ഞപ്പോൾ അദ്ദേഹം വന്നു ഫോൺ തന്നു  ശ്രി മധുകുമാർ അതാണ് അദ്ദേഹത്തിന്റെ പേരു 

നന്ദി പറഞ്ഞു 

സന്തോഷമായി കുറച്ചു പൈസ കൊടുത്തപ്പോൾ വാങ്ങിയില്ല...

25 നു പകരം 30 വാങ്ങുന്ന  ഓട്ടോ ഡ്രൈവർമാർ  ഒരുവശത്തു ....

20000 രൂപയുടെ ഫോൺ തിരികെ തന്നിട്ട് ഒന്നും വേണ്ടാ എന്നു പറഞ്ഞ ഓട്ടോ ഡ്രൈവർ മറു വശത്ത്

 കുറച്ചു  സമയം ഫോൺ എടുക്കാത്തത് എന്താണ് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത്  അതെല്ലാം ഒരോ പേരിൽ ആണു വന്നത്  എന്നാൽ അവസാനത്തെ കോൾ വന്നത് അമ്മ എന്ന പേരിൽ ആണ്.. അതുകൊണ്ടാണ് എടുത്തത്... ഈ മറുപടിയിൽ അദ്ദേഹത്തിന്റെ കരുതൽ തെളിഞ്ഞു 

നന്മ  ഇപ്പോഴും ജീവിക്കുന്നു ഭൂരിഭാഗം പേരിലും...

Monday, February 1, 2021

31.01.2021..11. പിഎം

 31.01.2021..11. പിഎം


വീണ്ടും ചില ഓർമ്മകൾ....

അമ്പലം ഉത്സവം പള്ളിവേട്ട കഴിഞ്ഞു വീട്ടിൽ എത്തി ഭക്ഷണം കഴിച്ചു...

പിന്നെ കുറച്ചു ന്യൂസ് ചാനൽ പരതി... ഒന്നിലും മനസ്സ് പതിഞ്ഞില്ല...

പിന്നെ FM റേഡിയോ എടുത്തു..

പഴയ ഗാനങ്ങൾ..

സ്വാമി ദേവരാജൻ ബാബുരാജ്

ഭാസ്കരൻ മാഷ്  വയലാർ. തമ്പി  യൂസഫലി...

സുശീല  ജാനകി  ദാസ് ജയചന്ദ്രൻ മാധുരി... ഇങ്ങനെ ഗാനങ്ങൾ വന്നുകൊണ്ടിരുന്നു..

ഒരു ഗാനം  "ഏഴര പൊന്നാന..." പുറത്തെഴുനെള്ളും ... പെട്ടെന്ന് ചിന്തയെ പിന്നിലേക്ക് കൊണ്ടുപോയി...

കൃത്യം ഒരുവർഷം മുൻപ് അമ്പല പരിപാടിയിൽ ഈ ഗാനം കേട്ടിരുന്നു.. പിന്നെ ഇപ്പൊ വീണ്ടും... ഇതാണ് ചിന്തകളെ പുറകോട്ടു കൊണ്ടുപോയത്..


തികച്ചും അവിചാരിതമായി അമ്പല യോഗത്തിൽ പങ്കെടുത്തു 2005 ൽ

നാട്ടിൽ തുടരെ തുടരെ നടന്നു കൊണ്ടിരുന്ന അനിഷ്ട്ട സംഭവങ്ങൾ...അതിനെ തുടർന്നു നടന്ന ഒരു അഷ്ട്ട മംഗല്യ പ്രശനം  വിരൽ ചൂണ്ടിയത് ക്ഷയിച്ചുകൊണ്ടിരിക്കുന്ന തേജസ്സിന്.. ഐശ്വര്യത്തിന്... ഒരു കലശം വേണം എന്നതാണ്..

 അതിന്റെ ആലോചന യോഗം...അതാണ് നടക്കുന്നത്... അടുത്ത ഒരു വർഷത്തിൽ കലശം നടത്താനും അതിന്റെ ആവശ്യത്തിന് ഒരു ജനകിയ കമ്മിറ്റി ഉണ്ടാക്കുക.. ഒരു റഫ് എസ്റ്റിമേറ്റ് എടുക്കുക....ഒരു ആക്ഷൻ പ്ലാൻ തയ്യാറാക്കുക  ഇതെല്ലാമാണ് യോഗ അജണ്ട

കലശ കമ്മിറ്റിയിൽ എന്നെയും ഉൾപെടുത്തി...

പിന്നെ അതിന്റെ പ്രസിഡന്റും ആക്കി

ബഡ്‌ജറ്റ്‌ എസ്റ്റിമേറ്റ്...

പത്തു ദിവസത്തെ  മുള നാട്ടിയുള്ള

കർമ്മങ്ങൾക്ക് എങ്ങനെ കുറച്ചാലും അഞ്ചു ലക്ഷം ഉറുപ്പിക വേണം...

നീക്കിയിരിപ്പു സീറോ..

പക്ഷെ കമ്മിറ്റിയിൽ ഉണ്ടായിരുന്ന അംബിമാമാവിനു നല്ല വിശ്വാസം ഇതു നടത്താൻ കഴിയും......

പിന്നെ നടന്നത് ചരിത്രം...

സീറോ ബാലൻസിൽ  തുടങ്ങി ഇരുപത് ലക്ഷം പിരിച്ചു

ശാസ്താ പ്രതിഷ്ട്ടയും 

കൊടിമരവും.

അതിനു മുകളിലെ ഗരുഡ വിഗ്രഹവും 

കൊടിമരം ചെമ്പു പൊതിയലും

വമ്പിച്ച മേളവും

സ്റ്റേജ് പരിപാടികളും

എല്ലാമായി കലശം ഗംഭീരമായി  ആഘോഷമായി നടന്നു....

പിന്നെ നടപ്പുര  വാർക്കൽ..

അവിടെ ഉണ്ടായിരുന്ന താൽക്കാലിക ഷീറ്റ് കൊണ്ടു നിർമ്മിച്ചിരുന്ന നടപ്പുര പൊളിച്ചു പുറകിൽ ഊട്ടുപുര ഉണ്ടാക്കൽ...

പിന്നെ ഒരു ഭജന മണ്ഡപം.. "സുദർശനം".. അതും ഭംഗിയായി നടന്നു...

എല്ലാ തിരുവോണത്തിനും ഊട്ടു ..

എല്ലാവർഷവും വായന..

ദ്രവ്യ കലശത്തോടെ പ്രതിഷ്ട്ടാദിനം 

ശാസ്താ പ്രീതി...

എല്ലാമായി 12 വർഷങ്ങൾ...

വീണ്ടും കലശം..

പ്രളയം .

വീണ്ടും പ്രളയം..

അതിനുശേഷം കഴിഞ്ഞ ഉത്സവം  അന്നത്തെ സ്റ്റേജ് പരിപാടികൾ...

പിന്നെ കൊറോണ....

ഭക്ത ജനങ്ങളെ അമ്പലത്തിൽ നിന്നു

അകറ്റി നിറുത്തിയ പരീക്ഷണ ഘട്ടങ്ങൾ അതിജീവിച്ചു  ഈ വർഷം ചടങ്ങുകൾ മാത്രമായി നടത്തിയ ഉത്സവം...

എല്ലാം ഓർമ്മയിൽ...

നാളെ ആറാട്ടു   ഒരു ഉത്സവം കൂടി സമാപിക്കുന്നു... 

ഇതിനെല്ലാം സഹകരിച്ച  

സഹായിച്ച  നല്ലവരായ നാട്ടുകാരെയും(നാട്ടിൽ ഇല്ലാത്തവരും എന്നാൽ ഒരോ ആവശ്യത്തിനും നിർലോഭം സഹായിക്കുന്ന നെല്ലായിയെ..,  നമ്മുടെ അമ്പലത്തിനെ നെഞ്ചിൽ കൊണ്ടുനടക്കുന്ന പ്രവാസികളെയയും സ്വദേശികളെയും ഓർക്കുന്നു.. നമിക്കുന്നു..

എല്ലാം ഭംഗിയായി നടത്തി കൊണ്ടുപോകാൻ ശക്തി തരുന്ന മഹാമുനിമംഗലത്തപ്പനു പ്രണാമം!...

Tuesday, January 12, 2021

ഒരു യാത്ര....

 ഇന്നലെ മാസങ്ങൾക്കു ശേഷം ഒരു long drive

വീട്ടിൽ നിന്നു കോഴിക്കോട്ടേക്കും തിരിച്ചും...

കോവിഡ് തുടങ്ങിയത് മുതൽ എവിടെയും പോകാതെ ഏകദേശം മുഴുവൻ സമയവും വീട്ടിൽ തന്നെ ആയിരുന്നു

അതുകൊണ്ടുതന്നെ ഈ യാത്ര / ഡ്രൈവ് ഉന്മേഷം പകരുന്നതായിരുന്നു

എന്നാൽ എടപ്പാൾ എത്തിയപ്പോൾ മുന്നിൽ take deviation ബോർഡ്

Arrow മാർക്ക് കാണിച്ച വഴി തിരിച്ചു... പിന്നെയാണ് ശരിക്കും ത്രിൽ അടിച്ചത്

ഏതെല്ലാമോ ഗ്രാമങ്ങൾ വഴിയുള്ള യാത്ര

Narrow വഴിയിലൂടെയുള്ള യാത്ര

വഴി തെറ്റുമോ എന്ന ആദിയോടുള്ള യാത്ര...


അവസാനം പൊന്നാനി തിരൂർ താനുർ പരപ്പനങ്ങാടി  ഫെ‌റൂക് എന്നീ സ്ഥലങ്ങൾ കടന്നു

കോഴിക്കോട് മിനി ബൈപാസ് വഴി മാനഞ്ചിറ  മൈതാനം ടച് ചെയ്തു കോഴിക്കോട്  ഭാര്യ വീട്ടിൽ എത്തി....

ഇതിൽ രസമായ, അല്ലെങ്കിൽ, സങ്കടകരമായ കാര്യം

ഒരു വെജിറ്റേറിയൻ ഹോട്ടലും

ഇല്ല അല്ലെങ്കിൽ കണ്ടില്ല വഴി നീളെ എന്നതാണ് അതു......

പ്രാഥമിക ആവശ്യം

നിറവേറ്റാൻ പെട്രോൾ പമ്പുകളെ ആശ്രയിക്കേണ്ടി വന്നു ഒന്നിൽ കൂടുതൽ തവണ 

എന്നാൽ അതിലും ആശ്ചര്യം  അവയെല്ലാം neat & ക്ലീൻ ആയിരുന്നു എന്നുള്ളതാണ്...


താനുർ കഴിഞ്ഞപ്പോൾ ഒരു കൊച്ചു ബോർഡ് pure veg ഹോട്ടൽ കണ്ണിൽ പെട്ടു..... പക്ഷെ അവിടെ പാർക്കിംഗ് സൗകര്യമില്ല... കുറച്ചു ദുരെ ഒരു no പാർക്കിംഗ് ഏരിയയിൽ വണ്ടിയിട്ടു 10.45നു പ്രഭാത ഭക്ഷണം കഴിച്ചു...

അതിനു ശേഷം പാർക്ക് ചെയ്‌ത വണ്ടിയിൽ നോക്കി ഒരു നോട്ടീസും കണ്ടില്ല ഭാഗ്യം... (ഒരുപക്ഷെ ഇനി വരും😘 )...

എന്നാൽ അതിലും വലിയ ഭാഗ്യം വരാൻ ഇരിക്കുന്നതെ ഉണ്ടായിരുന്നുള്ളു....

അവിടെ നിന്നു വണ്ടിയെടുത്തു ഒരു 50 മീറ്റർ നീങ്ങിയില്ല... ഓപ്പോസിറ്റ് ഭാഗത്തുനിന്നും ഒരുകാർ റോഡിനു കുറുകെ എന്റെ കാറിന്റെ തൊട്ടു മുന്നിൽ... ഞെട്ടിപ്പോയി...

ആ കാറിന്റെ ഡ്രൈവിംഗ് സീറ്റിൽ ഒരു ചെറിയ പെൺകുട്ടി...

വണ്ടി സ്റ്റാർട്ട് അല്ല... ഹാൻഡ് ബ്രേക്ക് റിലീസ് ആയി നീങ്ങിയതാണ്... ആകുട്ടിയുടെ അച്ഛൻ ഓടിയെത്തി കുട്ടിയെ വലിച്ചു മാറ്റി എങ്ങനെയോ ബ്രേക്ക് ചവുട്ടി വണ്ടി നിറുത്തി....

ഇതെല്ലാം നടന്നത് മൈക്രോസെക്കേണ്ടുകൾക്കുള്ളിൽ!

കുട്ടിയെ വണ്ടിയിൽ ഇരുത്തി എന്തോ വാങ്ങാൻ ഇറങ്ങിയതാണ്, കുട്ടി ഡ്രൈവിംഗ് സീറ്റിൽ കയറി ഹാൻഡ് ബ്രേക്ക് release ചെയ്തു..

പിന്നെ സ്റ്റീയറിങ് തിരിച്ചു..

അതുകൊണ്ടു വണ്ടി ഇടിച്ചില്ല... (അതാണ് എന്റെ ഭാഗ്യം... അല്ലെങ്കിൽ ആ കുട്ടിയുടെ.. അവരുടെ ഫാമിലിയുടെ..)

കുറച്ചുനേരം മനസ്സിൽ ആ രംഗം ഓടികൊണ്ടിരുന്നു...

നാലു മണിക്കൂർ സമയം കൊണ്ടു യാത്ര ചെയ്തിരുന്ന ദൂരം ഇന്നലെ അഞ്ചു മണിക്കൂറിനു മുകളിൽ എടുത്തു... അതിൽ ഒരു മിറാക്കിൾ എസ്കേ‌പ്പും...


യാത്രയിൽ മനസ്സിലായത്.. ആരും കോവിഡിനെഇപ്പൊ പേടിക്കുന്നില്ല... മാസ്കിന്റെ ബലത്തിൽ കൂട്ടം കൂടി ജോളിയായി അർമാദിക്കുന്നു.... ഒരുപക്ഷെ വീട്ടിൽ അടഞ്ഞു കിടന്നു പുറത്തേക്കു ഇറങ്ങിയ സന്തോഷമായിരിക്കാം...

Sunday, January 10, 2021

ഗന്ധർവ്വഗായകന് 81


 ദേവ ഗായകൻ  മണ്ണിൽ വന്നു  ഗാനഗന്ധർവനായി...

ഏഴല്ല എഴുന്നുറല്ല എത്രയോ കോടി ഹൃദയങ്ങളെ

സാന്ത്വനിപ്പിച്ചു...

ആശ്വസിപ്പിച്ചു   

ആനന്ദിപ്പിച്ചു

മതിമറന്നു ലയിപ്പിച്ചു

ആ സ്വരരാഗലയത്തിൽ...

ആ ഗനങ്ങൾ ഇനിയും വിടരട്ടെ...

തുടരട്ടെ ആ നാദ ധാര....