Thursday, May 13, 2021

വിചാരിക്കാം... വിശ്വസിക്കാം

 അങ്ങനെ ജനം ലോക്‌ ഡൗൺ അനുസരിച്ചു തുടങ്ങിയിരിക്കുന്നു

പോലീസ് കൃത്യമായ വാച്ച് ചെയ്യുന്നുണ്ട്, അതിന്റെ റിസൽട്ടും കാണുന്നു റോഡിൽ...

കൊറോണയുടെ വ്യാപനം കാര്യമായി കുറഞ്ഞിട്ടില്ല.....

ഇനിയും നീട്ടേണ്ടിവരും ലോക്‌ ഡൗൺ


സന്നദ്ധ സംഘടനകൾ എന്തിനും ഏതിനും മുൻപിലുണ്ട്..

കിറ്റ് കൊടുക്കാൻ,

മരുന്ന് കൊടുക്കാൻ,

രോഗം കൂടിയവരെ ആംബുലൻസിൽ ഹോസ്പിറ്റലിൽ എത്തിക്കാൻ

എല്ലാവർക്കും ഒരു ബിഗ് സല്യൂട്ട്...

തുടരട്ടെ നിങ്ങളുടെ സേവനം!

നിറയട്ടെ നിങ്ങൾ ഹൃദയങ്ങളിൽ.....!!!

ഇന്നു അത്യാവശ്യ സാധങ്ങൾ വാങ്ങാൻ ഒന്നു പുറത്തു പോയി,

തുറന്നിരുന്ന കടയിൽ ജനം ക്യു വിൽ...

ഊഴം കാത്തു നിന്നു...

എന്റെ പിറകിൽ നാലു മുതിർന്നവർക്ക് ശേഷം ഒരു കുട്ടി നിൽപ്പുണ്ടായിരുന്നു.. കുറച്ചു സമയം അങ്ങനെ കടക്കാരന്റെ സ്പീടും, കൃത്യമായി പണം  എണ്ണി വാങ്ങലും, ജനങ്ങളുടെ അസ്വസ്ഥതയും,മുറുമുറുപ്പും ആസ്വദിച്ചു നിന്നു ഞാൻ...

എന്റെ ഊഴത്തിൽ  സാധങ്ങൾ വാങ്ങുമ്പോൾ പോലീസ് ജീപ്പ് വന്നു... അതിൽ നിന്നിറങ്ങിയ പോലീസ്കാരൻ

"ഇതു ലോക്‌ ഡൗൺ കാലമാണ്, ഈ പഞ്ചായത്ത് കണ്ടൈൻമെന്റ് സോൺ ആണു, നിങ്ങൾ ആരും പുറത്തിറങ്ങാൻ പാടില്ല... വാർഡ് മെമ്പർ സാധങ്ങൾ വീട്ടിൽ എത്തിക്കും, അത്യാവശ്യത്തിനു പുറത്തിറങ്ങുമ്പോൾ കാരണം വ്യക്തമാക്കി 

സത്യവാങ്മൂലം കരുതണം... ഒന്നോ രണ്ടോ ആഴ്ച്ചക്ക് വേണ്ട സാധങ്ങൾ ഒരുമിച്ചു വാങ്ങി പോണം... എന്നും ഇവിടെ വന്നു നിൽക്കാൻ അനുവദിക്കില്ല" എന്നുറക്കെ എല്ലാവരോടുമായി പറഞ്ഞു....

പിന്നിൽ നിന്ന പയ്യനോട്  നാളെ ഇവിടെ കണ്ടാൽ പിടിച്ചു അകത്തിടും ലോക്‌ ഡൗൺ തിരുന്നത് വരെ  എന്നൊന്നു വിരട്ടി...

അതിനു അവൻ

 "സാറെ ആകെ അമ്പത് രൂപയെ ഉള്ളു,

ഇതു തന്നെ അടുത്ത വീട്ടിൽ നിന്നു കടം വാങ്ങിയതാണ്...

അപ്പന് പണിയില്ല, കൂലിയില്ല  പിന്നെ എങ്ങനെ സാധങ്ങൾ ഒരുമിച്ചു വാങ്ങും

സാർ ഒരു 500 രൂപ താ  അപ്പന് കൂലി കിട്ടുമ്പോൾ

 സ്റ്റേഷനിൽ  കൊണ്ടു തരാം "

പിന്നെ പോലീസ് കാരൻ ഒന്നും പറഞ്ഞില്ല...

സത്യത്തിൽ  നമ്മുടെ നാടിന്റെ ഒരു നേർ ചിത്രം അതല്ലേ  ആ കുട്ടി പറഞ്ഞത്......

ഈ കാലവും മാറും... എന്നു വിചാരിക്കാം... വിശ്വസിക്കാം!

No comments:

Post a Comment