കോവിഡ് രണ്ടാം തരംഗം നമ്മുടെ നാടിനെ കാര്യമായി ബാധിച്ചിട്ടുണ്ട്...
മിക്കവാറും ദിവസങ്ങൾ ലോക് ഡൗൺ, ട്രിപ്പിൾ ലോക് ഡൗൺ അല്ലെങ്കിൽ കണ്ടയിന്മെന്റ് സോൺ ആണു നമ്മുടെ സംസ്ഥാനത്തെ മിക്കവാറും ജില്ലകളിലും....
വിവിധ ജില്ലകളിലെ ഗ്രാമപ്രദേശങ്ങലെയാണ് രണ്ടാം തരംഗം തീവ്രമായി ബാധിച്ചിരിക്കുന്നത്,ദിവസ കൂലിക്കു ജോലി ചെയ്യുന്നവരെയാണ്....
സത്യത്തിൽ ദിവസം തള്ളി നീക്കാൻ പാടുപ്പെടുന്നവരാണ് അവരിൽ കൂടുതലും...
ഇതിനിടയിൽ രോഗം വന്നാൽ അവരുടെ അവസ്ഥ ദയനീയമാകും
ഒരു താങ്ങായി നമ്മൾ പ്രവർത്തിക്കേണ്ട സമയമാണ് ഇതു...
നമ്മൾ എല്ലാവരും ഒരുമിച്ചു ശ്രമിച്ചാൽ, ഇവരിൽ ചിലരെയെങ്കിലും സഹായിക്കാം...
ആരുടേയും മുന്നിൽ കൈ നീട്ടാൻ മടിക്കുന്ന, കടം വാങ്ങാൻ മടിക്കുന്ന ഒരു നല്ല ശതമാനം
അവരുടെ അവസ്ഥ ആരേയും അറിയിക്കാതെ ജീവിക്കുന്നു എന്നതാണ് സത്യം, യാഥാർഥ്യം!
പ്രമേഹം, ബീപി പോലുള്ള രോഗമുള്ളവർ മരുന്ന് കഴിക്കാതെ ജീവിക്കുന്ന അവസ്ഥ നമ്മൾ കണ്ടില്ല എന്നു നടിക്കരുത്.
നമ്മളാൽ കഴിയുന്ന സഹായങ്ങൾ തീർച്ചയായും ചെയ്യണം...
ഒരുപാടു സംഘടനകൾ ഇന്നു എല്ലാം മറന്നു പ്രവർത്തിക്കുന്നു രോഗവ്യാപനം കുറക്കാൻ, രോഗികൾക്ക് മരുന്നും മറ്റും എത്തിച്ചുകൊടുക്കാൻ...
എന്നാൽ ഒരു വിഭാഗം ഇപ്പോഴും മുഴു പട്ടിണിയിലോ അര പട്ടിണിയിലോ ആണു...
അവർ ആരോടും അവരുടെ ഇല്ലായിമ പറയില്ല.. അവരെയും നാം കാണണം.. സഹായിക്കണം
ഒന്നുകിൽ സംഘടനകളിൽ കൂടി അല്ലെങ്കിൽ നേരിട്ട് സഹായിക്കാം..
ധനമായി, അന്നമായി, മരുന്നായി......
വലിയമനസ്സ്..... ചെറിയ സഹായം.... വലിയ സാന്ത്വനം
പ്രതിഷയോടെ
പ്രാർത്ഥനയോടെ
No comments:
Post a Comment