Tuesday, May 18, 2021

എല്ലാവരും തുല്യർ,പക്ഷെ...

 നാം ലോക്‌ ഡൗണിലാണ്

ചില ജില്ലകൾ ട്രിപ്പിൾ ലോക്‌ ഡൗണിലും

ഒന്നു പുറത്തിറങ്ങണമെങ്കിൽ  റേഷൻ കാർഡ്, സത്യവാങ്മൂലം , ആധാർ പിന്നെ ജാതകം എല്ലാം വേണം...

റേഷൻ കാർഡ് നമ്പർ ഒറ്റനമ്പറിൽ അവസാനിച്ചാൽ ഒരു ദിവസം,

ഇരട്ട നമ്പറിൽ അവസാനിച്ചാൽ വേറൊരു ദിനം,  ഇതാണ്  ഇപ്പോഴത്തെ  അനുവദിച്ചിരിക്കുന്ന ഇളവ്, അത്യാവശ്യ സാധങ്ങൾ വാങ്ങാൻ ഒന്നു പുറത്തിറങ്ങാൻ....

പച്ചക്കറി കടകൾ ഒരു ദിവസം, പ്രൊവിഷൻ കടകൾ വേറൊരു ദിവസം ഇങ്ങനെയേ തുറക്കു , ഇപ്പോഴുള്ള ഇളവുകൾ പ്രകാരം!

അതായത്  ഒറ്റ നമ്പറിൽ അവസാനിക്കുന്ന റേഷൻ കാർഡ് ഉള്ള ഒരാൾക്ക് ഒന്നുകിൽ പച്ചക്കറി അല്ലെങ്കിൽ പ്രൊവിഷൻ മാത്രമേ ലോക്‌ ഡൗണിൽ കിട്ടൂ,

ഇതേ അവസ്ഥയാണ്  ഇരട്ട നമ്പറിൽ അവസാനിക്കുന്ന കാർഡ് ഉള്ളവരുടെയും സ്ഥിതി!

ഇതൊന്നുപുനർചിന്തനക്ക് വിധേയമാക്കണം!

രണ്ടു ദിവസം കഴിഞ്ഞാൽ  സത്യപ്രതിജ്ഞ നടക്കാൻ പോകുന്നു..500 പേർ പ്രോട്ടോകോൾ പാലിച്ചു പങ്കെടുക്കും എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്..

140 MLA മാർ, സെക്രട്ടറി മാർ, ഗവർണർ, പോലീസ്, ജഡ്ജസ്, പ്രസ്സ് ഇവരെയെല്ലാം പങ്കെടുപ്പിക്കണം... 

ശരിയാണ് വിജയങ്ങൾ ചെറിയ തോതിലെങ്കിലും ആഘോഷിക്കണം!

ഒരോ വീട്ടിലും  കുട്ടികളുടെ ഉന്നത വിജയം, ദേശീയ മെഡൽ നേട്ടം അങ്ങനെ പല പല , അതും ഒരിക്കൽ മാത്രം സംഭവിക്കുന്ന നേട്ടങ്ങൾ ഉണ്ടാകും ആഘോഷിക്കാൻ

അവരെയും ചില ഇളവുകൾ കൊടുത്തു ആഘോഷിക്കാൻ അനുവദിക്കുക....


രോഗ വ്യാപനം  ലോക്‌ ഡൗണിലൂടെ കുറച്ചു കൊണ്ടുവരാനാണ് നമ്മുടെ ശ്രമം

അതു നടപ്പാക്കാൻ എല്ലാവരും കുറെ ത്യാഗങ്ങൾ സഹിക്കണം 

പറ്റുമെങ്കിൽ മന്ത്രിമാർ  മാത്രം സത്യപ്രതിജ്ഞ ദിവസം  സത്യപ്രതിജ്ഞ നടത്തി  ബാക്കിയുള്ളവർ  ചടങ്ങിൽ നിന്നു വിട്ടു നിൽക്കുക!

ആഘോഷിക്കാൻ അവസരങ്ങൾ ഇനിയും ഉണ്ടാകും.... കാത്തിരിക്കാം

ഇപ്പൊ കോവിഡിനെ തുരത്തൽ മാത്രം ഫോക്കസ്സിൽ കൊണ്ടു പ്രവർത്തിക്കുക!

 ....

No comments:

Post a Comment