മനസ്സിലെ നന്മ.
കഴിഞ്ഞ ദിവസം തിരുവനന്തപുരം അരിസ്റ്റോ ജങ്ക്ഷനിൽ നിന്നു ചാല ബസാറിലേക്ക് ഓട്ടോ വിളിച്ചു പലരും വരില്ല എന്നു പറഞ്ഞു പിന്നെ ഒരാൾ ഓട്ടം വന്നു.. മിനിമം ചാർജ് ആയ 25 രൂപക്ക് അമ്പത് കൊടുത്തപ്പോൾ ബാക്കിക്കിട്ടിയത് ഇരുപത് രൂപ
ഇതേ അനുഭവം വേറെ രണ്ടു മൂന്നു പ്രാവശ്യവും ആവർത്തിച്ചു...
ഇതു മനസ്സിൽ ഓട്ടോ ഡ്രൈവേഴ്‌സിനോട് ഒരു ദേഷ്യം ഉണർത്തി.....
രാത്രി 7 മണിക്ക് വീണ്ടും ഓട്ടോ വിളിച്ചു... ഇത്തവണ ലക്ഷ്യം പഴവങ്ങാടി ഗണപതിയെ തൊഴൽ....
അവിടെ ഇറങ്ങി കൃത്യം
25 രൂപ കൊടുത്തു മനസ്സിൽ ഓട്ടോക്കാരോട് ഇനി ഇങ്ങനെ പെരുമാറണം എന്നുറക്കെ പറഞ്ഞു....
ഓട്ടോ പോയി കുറച്ചു കഴിഞ്ഞപ്പോൾ അനിയത്തിയുടെ മകൾ പറഞ്ഞു ഫോൺ കാണുന്നില്ല എന്നു . ആകെ ബഹളം
പരിഭ്രമം അങ്ങനെ കുറച്ചു സമയം
ഗണപതി ഭഗാവാന് തേങ്ങയും നേർന്നു ഫോൺ തിരികെ കിട്ടാൻ
പിന്നെ നഷ്ട്ടപ്പെട്ട ഫോണിലേക്കു തുടരെ തുടരെ വിളിച്ചു
20 മിനുട്ട് ഒരു റെസ്പോൺസ്സും കിട്ടിയില്ല
പിന്നെ കുട്ടിയുടെ അമ്മയുടെ ഫോണിൽ നിന്നു വിളിച്ചപ്പോൾ ഒരു സ്ത്രീ ഫോണെടുത്തു
കാര്യങ്ങൾ പറഞ്ഞപ്പോൾ ഫോൺ ഓട്ടോ ഡ്രൈവറുടെ കയ്യിൽ ഉണ്ടെന്നും അവിടെ വന്നാൽ തരാം എന്നു പറഞ്ഞു
പറഞ്ഞ സ്ഥലം കൃത്യമായി മനസിലായില്ല ഞങ്ങൾ പഴവങ്ങാടി ഗണപതി കോവിലിൽ ഉണ്ടെന്നു പറഞ്ഞപ്പോൾ അവർ പറഞ്ഞു അതേ ഓട്ടോ ഡ്രൈവർ കൊണ്ടുത്തരും എന്നു
മനസ്സിൽ പഴവങ്ങാടി ഗണപതിക്കു നന്ദി പറഞ്ഞു നേർന്ന വഴിപ്പാടും ചെയ്തു
പിന്നെ 20 മിനുട്ട് കഴിഞ്ഞപ്പോൾ അദ്ദേഹം വന്നു ഫോൺ തന്നു ശ്രി മധുകുമാർ അതാണ് അദ്ദേഹത്തിന്റെ പേരു
നന്ദി പറഞ്ഞു
സന്തോഷമായി കുറച്ചു പൈസ കൊടുത്തപ്പോൾ വാങ്ങിയില്ല...
25 നു പകരം 30 വാങ്ങുന്ന ഓട്ടോ ഡ്രൈവർമാർ ഒരുവശത്തു ....
20000 രൂപയുടെ ഫോൺ തിരികെ തന്നിട്ട് ഒന്നും വേണ്ടാ എന്നു പറഞ്ഞ ഓട്ടോ ഡ്രൈവർ മറു വശത്ത്
കുറച്ചു സമയം ഫോൺ എടുക്കാത്തത് എന്താണ് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് അതെല്ലാം ഒരോ പേരിൽ ആണു വന്നത് എന്നാൽ അവസാനത്തെ കോൾ വന്നത് അമ്മ എന്ന പേരിൽ ആണ്.. അതുകൊണ്ടാണ് എടുത്തത്... ഈ മറുപടിയിൽ അദ്ദേഹത്തിന്റെ കരുതൽ തെളിഞ്ഞു
നന്മ ഇപ്പോഴും ജീവിക്കുന്നു ഭൂരിഭാഗം പേരിലും...
No comments:
Post a Comment