വേണോ ഇത്രക്കും ക്രൂരത ജനത്തോട്?
ഇപ്പൊ ചാനലുകൾ
കോവിഡ് വാർത്തകൾ,
കോവിഡ് പ്രതിരോധം മാത്രമാണ് വാർത്തകളിലും ചർച്ചകളിലും കാണിക്കുന്നത്....
ജനത്തെ ബോധവൽക്കരിക്കാൻ മത്സരിക്കുന്നു അവർ.....
എന്നാൽ കഴിഞ്ഞ നാലു മാസം, തിരെഞ്ഞെടുപ്പ് കാലം, ഇവർക്ക് കോവിഡ് ഒരു വിഷയമേ അല്ലായിരുന്നു...
എപ്പോഴും ആരു മത്സരിക്കും, ഗ്രൂപ്പ് പോര്, നേതാക്കളുടെ ഒരു ദിവസം, റോഡ്ഷോ, മെഗാറാലി, പിന്നെ പാർട്ടികളുടെ പരസ്യം ഇതെല്ലാമായിരുന്നു ചാനലായ ചാനൽ മുഴുവൻ....
നേതാക്കളും രാവിലെ മുതൽ രാത്രി വരെ ജനത്തെ കൂടെ നിറുത്തി.....
കവല പ്രസംഗം,
റോഡ് ഷോ,
മെഗാ റാലി
അങ്ങനെ എവിടെയും ജനം വേണമായിരുന്നു പാർട്ടികൾക്ക് അവരുടെ ശക്തി കാണിക്കാൻ.....
അന്നു അവരാരും കോവിഡ് പരക്കും എന്നോർത്തില്ല.....
തിരെഞ്ഞെടുപ്പ് കഴിഞ്ഞു റിസൾട്ട് വന്നപ്പോൾ ചാനലുകളിൽ കോവിഡ് വീണ്ടും പ്രാധാന്യം നേടി..
ചാനലുകൾ നാട്ടിൽ നടക്കുന്ന നരനായാട്ടും, അക്രമണവും, ആയിരക്കണക്കിനാളുകളുടെ പലായനവും വാർത്തകളിൽ പോലും കാണിക്കാതെ കോവിഡ് വാർത്തകൾ മാത്രമേ കാണിക്കു എന്ന നിലക്ക് എത്തിപ്പെട്ടു....
ഇപ്പോൾ വീടുകളിൽ വരെ കൂട്ടം കുടരുത്, ഒരുമിച്ച് ഉണ്ണരുത്, ഡബ്ബിൾ മാസ്ക് നിർബന്ധം,
ലോക് ഡൗണിൽ പുറത്തേക്കു പോകരുത് എന്നുള്ള ഉപദേശങ്ങൾ മാത്രം തരുന്നു നമ്മുടെ പ്രിയ നേതാക്കൾ.....
ചാനലുകൾ,
ഓക്സിജൻ ഇല്ലാ,
വെന്റിലേറ്റർ ഇല്ലാ,
ബെഡ് ഇല്ലാ
വാക്‌സിൻ ഇല്ലാ
ഇത്രപ്പേർ മരിച്ചു
തുടങ്ങിയ നെഗറ്റീവ് വാർത്തകൾ കൊടുത്ത് ജനത്തെ ഭയ പെടുത്തുന്നു.....
സംസ്ഥാനങ്ങൾ കേന്ദ്രത്തെയും,
കേന്ദ്രം സംസ്ഥാനങ്ങളെയും പഴിചാരി പ്രസ്താവനകൾ ഇറക്കുന്നു..
ഒരിക്കൽ പോലും എങ്ങനെ ഒത്തൊരുമിച്ചു ഇതെല്ലാം പരിഹരിക്കാം എന്നു ചിന്തിക്കുന്നില്ല, അതിൽ ചർച്ചയില്ല...
ഇതെല്ലാം സഹിക്കാൻ
വിധിക്കപ്പെട്ടവർ.... പാവം ജനങ്ങൾ!!!
No comments:
Post a Comment