Sunday, June 5, 2016

പ്രകൃതി തന്നെ ഞങ്ങളാണ്

ഞാൻ നൂറിൽ പരം വര്ഷങ്ങളായി ഇവിടെ തന്നെ ഉണ്ടായിരുന്നു. എവിടെ നിന്ന് വന്നുവെന്നോഎങ്ങനെ വന്നുവെന്നോ എനിക്കറിയില്ല

പക്ഷെ തലമുറകൾ എന്റെ കണ്മുന്നിൽ മാറി മാറി വന്നുഎല്ലാ തലമുറക്കാരും എന്നെ പരിചരിച്ചു. ഞാനും എന്റെ ഫലങ്ങൾ നല്കി അവരോടുള്ള നന്ദി പകടിപ്പിച്ചു കുറെ അധികം പക്ഷികളും പലപല സന്ദർഭങ്ങളിൽ എന്നിൽ കൂടുകൂട്ടി. അവരുടെ കല പില ഞാൻ സംഗീതമായി ആസ്വദിച്ചു

കൊച്ചു കുട്ടികൾ എന്റെ ചില്ലയിൽ ഊഞ്ഞാൽ കെട്ടി ആടി കളിക്കുന്നതും ഞാൻ ആസ്വദിച്ചു 

പലപ്പോഴും എന്റെ ശരിര ഭാഗങ്ങൾ വെട്ടി മുറിച്ചുഉപയോഗിച്ച മനുഷ്യനെ ഞാൻ ഒരിക്കലും വെറുത്തില്ല എന്നെ കൊണ്ട് അവര്ക്ക് ഉപകരിച്ചല്ലോ എന്നോർത്ത് സന്തോഷിച്ചു

എന്നാൽ ഇന്നു കുറച്ചു പേർ എനിക്ക് ചുറ്റും കയറും കോടാലി വെട്ടുകാത്തി എല്ലാമായി      വന്നപ്പോൾ എന്റെ അന്ത്യം വന്നെത്തി എന്നത്അറിഞ്ഞു. ഇനിയും എത്രയോ വർഷങ്ങൾ എനിക്ക് തണലും ഫലങ്ങളും നല്കി ഈ തലമുറയെ, അടുത്ത തലമുറകളെ സഹായിക്കാമായിരുന്നു എന്നോർക്കുമ്പോൾചെറിയ സങ്കടം തോന്നുന്നു

എന്നെ, എന്നെ പോലെ ഉള്ളവരെയും, ഈ ഭുമിയിൽ നിന്ന് മുറിച്ചു മാറ്റുന്ന നിങ്ങളോട് ഒന്ന് മാത്രമേ പറയാനുള്ളൂ

"ഞങ്ങളും പ്രകൃതിയുടെ ഭാഗമാണ് പ്രകൃതിയുടെസന്തുലിതാവസ്ഥ കാത്തു സൂക്ഷിക്കുന്നത് ഞങ്ങളാണ് ഒരുപക്ഷെ പ്രകൃതി തന്നെ ഞങ്ങളാണ്"

3 comments:

  1. വ്യക്ഷം മനുഷ്യനോട് സങ്കടപ്പെട്ടു: എത്രയോ വർഷങ്ങളായി എത്രയോ ചില്ലവെട്ടി എത്ര കുരിശുകൾ നിങ്ങൾ ഞങ്ങളിൽ നിന്ന് രൂപപ്പെടുത്തി, എന്നിട്ടും ഇനിയും നിങ്ങളിൽ നിന്നൊരു ക്രിസ്തു ഉണ്ടാകാഞ്ഞതന്തെ?
    World environment day today
    Celebrate it with planting trees for the next generation and doing some repair work for having destroyed the nature knowingly or unknowingly

    ReplyDelete
  2. മരം മുറിക്കരുതെന്നും അത്യാവശ്യമായ ഘട്ടങ്ങളില്‍ മരത്തിനെ പൂജിച്ച് സമ്മതം വാങ്ങിയിട്ടേ മുറിക്കാവൂ എന്നാണ് മുമ്പുള്ളവര്‍ പറയുന്നത്. ഇന്നതൊക്കെ അവഗണിച്ച് ഇഷ്ടംപോലെ വൃക്ഷങ്ങള്‍ മുറിച്ചു തുടങ്ങി. ഫലമോ, കടുത്ത വരള്‍ച്ച, താങ്ങാനാവാത്ത ചൂട് ഒക്കെയായി. എന്നിട്ടും മനുഷ്യന്‍ പഠിക്കുന്നില്ല.

    ReplyDelete