Friday, June 17, 2016

ഓര്മ്മ

In this world everything comes to an end except mother's love which start long before we are born and never ends.
   ഇന്ന് ജൂൺ 17 ഇതൊരു ഓര്മ്മ ദിവസമാണ് എനിക്കും എന്റെ സഹോദരന്മാര്ക്കും സഹോദരികൾക്കും. ഈ ദിവസമാണ് 1988 ൽ ഞങ്ങളുടെ അമ്മ ഞങ്ങളെ വിട്ടു പിരിഞ്ഞത് 

അന്ന് ഏകദേശം 11 മണിക്ക് ജോലിസ്ഥലത്തേക്ക് ഒരു ഫോൺ വന്നു എന്റെ കസ്സിൻ ആണ് വിളിച്ചത് എന്റെ അമ്മ മരിച്ചു എന്നറിയിക്കാൻ ആണ് വിളിച്ചത് സത്യത്തിൽ അത് വിശ്വസിക്കാൻ കഴിഞ്ഞില്ല കാരണം ഏകദേശം രണ്ടാഴ്ച മുൻപ് ചേട്ടന്റെ കല്യാണത്തിന് ബോംബയിൽ പോയതാണ് അമ്മ ഞാനും പോയിരുന്നു. ചേട്ടനും ചേട്ടത്തിയും ഇവിടെ നാട്ടിൽ വന്നിരിക്കുകയായിരുന്നു .അമ്മ അവിടെ ചേച്ചിയുടെ വീട്ടിൽ ആയിരുന്നു താമസം. കാര്യമായ ഒരു അസുഖവും ഇല്ലായിരുന്നു . ബ്രേക്ക്‌ ഫാസ്റ്റ് കഴച്ചു പെട്ടെന്ന് ഹാർട്ട്‌ അറ്റാക്ക്‌ വന്നു മരിച്ചു . ഉടനെ തന്നെ ലീവ് എഴുതികൊടുത്ത്   വീട്ടിലേക്കു പുറപ്പെട്ടു. അവിടെ ചേട്ടനും ചേട്ടത്തിയും ഉണ്ടായിരുന്നു .അവരേയും കൂട്ടി കിട്ടിയ വണ്ടിയിൽ കൊച്ചി എത്തി പിന്നെ അടുത്ത ഫ്ലയിട്ടിൽ ബോംബയിലും. .ദൊംബിവില്ലിയിൽ എത്തിയപ്പോൾ സന്ധ്യ കഴിഞ്ഞിരുന്നു .പിന്നെ അമ്മയുടെ അന്ത്യ കർമ്മങ്ങൾ എല്ലാം കഴിച്ചു ......
ഞങ്ങൾ വളർന്നത്‌ അമ്മ വീട്ടിൽ നിന്നാണ് . അതിൽ അമ്മക്ക് ചെറിയ മനപ്രയാസം ഉണ്ടായിരുന്നു. അച്ഛന് ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ ആയിരുന്നു ജോലി അതുകൊണ്ട് തന്നെ പല സയിറ്റിലും പോകേണ്ടി വരുമായിരുന്നു സ്ഥിരം ഒരു സ്ഥലത്ത് തങ്ങാൻ പറ്റില്ല .അതുകൊണ്ട് വീട് വെക്കാനോ ഭാര്യയേയും മക്കളേയും കൂടെ കൊണ്ട് താമസിപ്പിക്കാനോ അച്ഛന് കഴിഞ്ഞിരുന്നില്ല . പിന്നെ ഞങ്ങളുടെ വിദ്യാഭ്യാസം അതും ഒരു കാരണമായിരുന്നു . ഇതിനിടയിൽ മൂത്ത ചേച്ചിയുടെ കല്യാണവും നടന്നു 
പല സമയത്തും നാട്ടുകാരുടെയും വീട്ടുകാരുടെയും കുത്തുവാക്കുകളും പരിഹാസങ്ങളും അമ്മയെ കരയിപ്പിച്ചുട്ടുണ്ട് . എന്നാലും ഇതൊന്നും ഞങ്ങളെ ഞങ്ങളുടെ പഠിത്തത്തെ ബാധിക്കാൻ അമ്മ അനുവദിച്ചിരുന്നില്ല. മൂത്ത ചേട്ടൻ ജോലി കിട്ടി പോകുമ്പോൾ അമ്മ മനസ്സിൽ കരുതിയിരുന്നു ഒരു ചെറിയ വിട്, അച്ഛൻ അമ്മ സഹോദരങ്ങൾ എല്ലാരുമായുള്ള ജീവിതം പക്ഷെ അതും നടന്നില്ല.. ഇതിനിടയിൽ അച്ഛന് അസുഖം പിടിപ്പെട്ടു നാട്ടിൽ വന്നു മൂത്ത ചേട്ടന്റെ കല്യാണം കഴിഞ്ഞപ്പോൾ അമ്മയും അച്ഛനും ചേച്ചിയും അവരുടെ കൂടെ പോയി നിന്നു. കഷ്ട്ടിച്ചു ആറു മാസം പക്ഷെ അവിടേയും അമ്മക്ക് പിടിച്ചില്ല . വീണ്ടും അമ്മ വീട്ടിൽ . ഇടയ്ക്കു അമ്മയുടെ വീട്ടിലെ ഭാഗം നടന്നു .അതിൽ അമ്മക്ക് കിട്ടിയ സ്ഥലത്ത് ഞാൻ വീട് പണിയാനും തുടങ്ങി ഇതിനിടയിൽ രണ്ടു ചേച്ചിമാരുടെ കല്യാണം അച്ഛന്റെ മരണം എല്ലാം കഴിഞ്ഞു , രണ്ടാമത്തെ ചേട്ടന്റെ കല്യാണം കൂടാൻ അമ്മ ബോംബയ്ക്ക് പോയി . കല്യാണ ശേഷം ചേച്ചിയുടെ വീട്ടിൽ നിൽക്കുമ്പോൾ ആണ് മരണം 
ഇന്നും അമ്മയുടെ ചിരിച്ച മുഖം മനസ്സിൽ തെളിയുമ്പോൾ കണ്ണിൽ വെള്ളം നിറയുന്നു 
അമ്മയ്ക്ക് പകരം വേറെ ഒന്നും ഇല്ല അതാണ്‌ സത്യം
Despite all the loving and caring relationships in the world, there is nothing more loving than the feel of my mother's hand on my forehead when I am sick.

2 comments:

  1. അമ്മയ്ക്കു പകരംവെക്കാന്‍ മറ്റൊന്നില്ല. മനസ്സില്‍ തട്ടിയ എഴുത്ത്. 1997 ല്‍ എന്‍റെ അമ്മ മരിച്ചു. എന്‍റെ മാറത്ത് ചാരി കിടന്നാണ് മരണം. എപ്പോഴും അമ്മ എന്നെ വേര്‍പിരിഞ്ഞ് ഇത്ര മണിക്കൂറായി എന്നു ഞാന്‍ കണക്കു കൂട്ടും 

    ReplyDelete
  2. ഈ ലോകത്തിൽ ഏറ്റവും വലിയ സമ്പത്ത്
    അമ്മയുടെ സ്നേഹമാണ്
    നമ്മുടെ മുഖം കാണുന്നതിനു മുൻപേ അമ്മ
    സ്നേഹിച്ചു തുടങ്ങുന്നു ഇനി എത്ര വയസ്സായാലും
    അതിനു ഒരു കുറവും ഉണ്ടാകില്ല
    അമ്മയുടെ ദേഷ്യപ്പെടൽ പോലും സ്നേഹമായിരുന്നു എന്നറിയുമ്പോൾ പലപ്പോഴും വൈകിയിരിക്കും
    അമ്മയാണ് സത്യം
    അമ്മയാണ് സ്നേഹം

    നന്ദി ആയിരം നന്ദി










































    ReplyDelete