Tuesday, June 28, 2016

കലാകാരൻ

ബാലെ അവസാന രംഗത്തിലേക്കു കടക്കുന്നു കണ്ണകിയുടെ കോപം മധുര നഗരത്തെ ചുട്ടെരിക്കുന്നതാണ്   ഇനി അവതരിപ്പിക്കേണ്ടത്

ഒരു പുരുഷായുസ്സു മുഴുവൻ കലക്കു വേണ്ടി ത്യജിച്ച കുമാരന് തന്റെ ദുഃഖം നിയന്ത്രിക്കാൻ കഴിയുന്നില്ല ..........
 തന്റെ ബാല്യത്തിൽ അമ്പലപ്പറമ്പിൽ വന്ന ബാലെ ട്രൂപ്പിൽ  കുടിയിട്ടു പത്തമ്പതു വർഷം കഴിയുന്നു  പലരും രംഗം വിട്ടു പലരും അരങ്ങും തന്റെ ചുമതലയിൽ ഈ ട്രൂപ്പ്‌ വന്നിട്ടു പത്തു പതിനഞ്ചു കൊല്ലമായി  ഇന്നും കുമാരന് ജീവ വായുവാണ് തന്റെ ട്രൂപ്പ്‌   ഉത്സവ കാലമായാൽ കുമാരന് പുതിയ എനർജി കൈവരും  ഉത്സവ സീസണു മുൻപ് തന്നെ വീട്ടിലെ ഉരുപിടികൾ   വിറ്റും വീടിന്റെ ആധാരം പണയവെച്ചും ബ്ലേഡ് കാരിൽ നിന്നു കടമെടുത്തും പുതിയ ബാലേക്കു തയ്യാറെടുപ്പു നടത്തും  ആദ്യത്തെ ബുക്കിങ് കിട്ടിയാൽ പിന്നെ ലോകം തന്നെ കിഴടക്കിയ സന്തോഷത്തിലാണ് കുമാരനാശാൻ.
പക്ഷെ ഓരോ സീസൺ കഴിയുമ്പോഴും വീട്ടിലെ അസ്വസ്ഥത കൂടിവന്നു
കാരണം  ആ സീസണിലെ കടം
ഭാര്യയും മക്കളും ബന്ധുക്കളും എല്ലാ മുറകളും പുറത്തെടുത്തു ആശാനെ ഉപദ്ദേശിച്ചു ഗുണദോഷിച്ചു  ആശാനോട്  ദേഷ്യപ്പെട്ടു  പക്ഷെ ആശാനിലെ  കലാകാരൻ ഇതൊന്നും ചെവികൊണ്ടില്ല
ഇന്ന് ഈ സീസണിലെ അവസാന കളിയാണ്  ഇന്ന് വീട്ടിൽ നിന്നു പുറപ്പെട്ടപ്പോൾ മകനും മകളും കൊച്ചു മക്കളും ഭാര്യയും താക്കിത് തന്നു ഇനിയും തുടരാൻ ആണ് തീരുമാനം എങ്കിൽ അവർ എല്ലാവരും വീടുവിട്ടു ഇറങ്ങും പിന്നെ ഒരിക്കലും തിരിച്ചു വരില്ല  എന്നു
അവരെ കുറ്റം പറയാൻ പറ്റില്ല ബാലെ ഭ്രാന്തു മുത്തു  താൻ നഷ്ട്ടപെടുത്തിയ സ്വത്തുക്കൾ ഉണ്ടായിരുന്നെങ്കിൽ  രണ്ടു തലമുറക്ക് ഇരുന്നു ഉണ്ണാൻ   കഴിയുമായിരുന്നു   തനിക്കു ബാലെ വിട്ടൊരു ജീവിതമില്ല  എന്നാലും തന്റെ മകന്റേയും   മകളുടേയും  ഭാര്യയുടേയും സംതൃപ്തിക്ക് വേണ്ടി ആശാൻ പറഞ്ഞു" ഇന്ന് എന്റെ അവസാനത്തെ കളിയാണ്  ഇനി പോവില്ല"
ബാലെ അവസാന രംഗം കഴിഞ്ഞു തിരശീലയിട്ടപ്പോൾ  ആശാൻ സത്യത്തിൽ പൊട്ടിക്കരഞ്ഞു പോയി .ഇതിനിടയിൽ സ്റ്റേജിൽ ഒരു അനൗൺസ്‌മെന്റ് " ബാലെ എന്നെ കലയുടെ കുലപതിയായ കുമാരനാശാന് പൊന്നാട അണിയിക്കാൻ  ബഹുമാനപ്പെട്ട ജില്ലാ കളക്ക്ടറേയും കുമാരനാശാനേയും സ്റ്റേജിലേക്ക്  ക്ഷണിക്കുന്നു "
കലങ്ങിയ കണ്ണുമായി ആശാൻ സ്റ്റേജിൽ എത്തി   ജില്ലാ കളക്റ്റർ    പൊന്നാട അണിയിക്കാൻ വന്നു  അദ്ദേഹം ആശാനേ പൊന്നാട ചാർത്തി  എന്നിട്ട്  പറഞ്ഞു "ഇനിയും വർഷങ്ങൾ ഇതുപ്പോലെ ഞങ്ങളെ രസിപ്പിക്കണം  അടുത്തവർഷവും പുതിയ ബാലെയുമായി ഇവിടെ വരണം "
ഈ ഒരു വാക്കു  ആശാന്  ടോണിക്കായി, പുതിയ ഉന്മേഷം കൈവന്നു
നന്ദി പറയാൻ മൈക്കിന് മുന്നിൽ വന്ന ആശാൻ ഇങ്ങനെ പറഞ്ഞു " ഞാൻ,  എന്നെപ്പോലെ ഉള്ള കലാകാരന്മാർ അരങ്ങിലാണ് ജീവിക്കുന്നത്  അരങ്ങു വിട്ടാൽ ജീവിതം ഒരു ചോദ്യചിഹ്നമാണ് ഞങ്ങള്ക്ക് .......  എനിക്കു ഇനിയും ജീവിക്കണം  അരങ്ങിൽ       എന്റെ മരണംവരെ ഞാൻ വരും  എനിക്കു വേറെ ജീവിതമില്ല  "

2 comments:

  1. കലയ്ക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച ആളാണ് ആശാന്‍. അദ്ദേഹത്തിന്ന് അരങ്ങില്‍ നിന്ന് മാറിനില്‍ക്കാനാവില്ല. നല്ല എഴുത്ത്.

    ReplyDelete