Wednesday, May 26, 2021

ധനമായി, അന്നമായി, മരുന്നായി......

 കോവിഡ് രണ്ടാം തരംഗം നമ്മുടെ നാടിനെ കാര്യമായി ബാധിച്ചിട്ടുണ്ട്...

മിക്കവാറും ദിവസങ്ങൾ  ലോക്‌ ഡൗൺ, ട്രിപ്പിൾ ലോക്‌ ഡൗൺ അല്ലെങ്കിൽ കണ്ടയിന്മെന്റ് സോൺ ആണു നമ്മുടെ സംസ്ഥാനത്തെ മിക്കവാറും ജില്ലകളിലും....

വിവിധ ജില്ലകളിലെ ഗ്രാമപ്രദേശങ്ങലെയാണ് രണ്ടാം തരംഗം തീവ്രമായി ബാധിച്ചിരിക്കുന്നത്,ദിവസ കൂലിക്കു ജോലി ചെയ്യുന്നവരെയാണ്....

സത്യത്തിൽ ദിവസം തള്ളി നീക്കാൻ പാടുപ്പെടുന്നവരാണ് അവരിൽ കൂടുതലും...

ഇതിനിടയിൽ രോഗം വന്നാൽ അവരുടെ അവസ്ഥ ദയനീയമാകും

ഒരു താങ്ങായി നമ്മൾ പ്രവർത്തിക്കേണ്ട സമയമാണ് ഇതു...

നമ്മൾ എല്ലാവരും ഒരുമിച്ചു ശ്രമിച്ചാൽ, ഇവരിൽ ചിലരെയെങ്കിലും സഹായിക്കാം...

ആരുടേയും മുന്നിൽ കൈ നീട്ടാൻ മടിക്കുന്ന, കടം വാങ്ങാൻ മടിക്കുന്ന ഒരു നല്ല ശതമാനം 

അവരുടെ അവസ്ഥ ആരേയും അറിയിക്കാതെ ജീവിക്കുന്നു എന്നതാണ് സത്യം, യാഥാർഥ്യം!

പ്രമേഹം, ബീപി പോലുള്ള  രോഗമുള്ളവർ മരുന്ന് കഴിക്കാതെ ജീവിക്കുന്ന അവസ്ഥ  നമ്മൾ കണ്ടില്ല എന്നു നടിക്കരുത്.

നമ്മളാൽ കഴിയുന്ന സഹായങ്ങൾ തീർച്ചയായും ചെയ്യണം...

ഒരുപാടു സംഘടനകൾ  ഇന്നു എല്ലാം മറന്നു  പ്രവർത്തിക്കുന്നു രോഗവ്യാപനം കുറക്കാൻ, രോഗികൾക്ക് മരുന്നും മറ്റും എത്തിച്ചുകൊടുക്കാൻ...

എന്നാൽ ഒരു വിഭാഗം ഇപ്പോഴും മുഴു പട്ടിണിയിലോ അര പട്ടിണിയിലോ ആണു...

അവർ ആരോടും അവരുടെ ഇല്ലായിമ പറയില്ല.. അവരെയും നാം കാണണം.. സഹായിക്കണം 

ഒന്നുകിൽ സംഘടനകളിൽ കൂടി അല്ലെങ്കിൽ നേരിട്ട്  സഹായിക്കാം..

ധനമായി, അന്നമായി, മരുന്നായി......

വലിയമനസ്സ്..... ചെറിയ സഹായം.... വലിയ സാന്ത്വനം 

പ്രതിഷയോടെ

പ്രാർത്ഥനയോടെ

Tuesday, May 18, 2021

എല്ലാവരും തുല്യർ,പക്ഷെ...

 നാം ലോക്‌ ഡൗണിലാണ്

ചില ജില്ലകൾ ട്രിപ്പിൾ ലോക്‌ ഡൗണിലും

ഒന്നു പുറത്തിറങ്ങണമെങ്കിൽ  റേഷൻ കാർഡ്, സത്യവാങ്മൂലം , ആധാർ പിന്നെ ജാതകം എല്ലാം വേണം...

റേഷൻ കാർഡ് നമ്പർ ഒറ്റനമ്പറിൽ അവസാനിച്ചാൽ ഒരു ദിവസം,

ഇരട്ട നമ്പറിൽ അവസാനിച്ചാൽ വേറൊരു ദിനം,  ഇതാണ്  ഇപ്പോഴത്തെ  അനുവദിച്ചിരിക്കുന്ന ഇളവ്, അത്യാവശ്യ സാധങ്ങൾ വാങ്ങാൻ ഒന്നു പുറത്തിറങ്ങാൻ....

പച്ചക്കറി കടകൾ ഒരു ദിവസം, പ്രൊവിഷൻ കടകൾ വേറൊരു ദിവസം ഇങ്ങനെയേ തുറക്കു , ഇപ്പോഴുള്ള ഇളവുകൾ പ്രകാരം!

അതായത്  ഒറ്റ നമ്പറിൽ അവസാനിക്കുന്ന റേഷൻ കാർഡ് ഉള്ള ഒരാൾക്ക് ഒന്നുകിൽ പച്ചക്കറി അല്ലെങ്കിൽ പ്രൊവിഷൻ മാത്രമേ ലോക്‌ ഡൗണിൽ കിട്ടൂ,

ഇതേ അവസ്ഥയാണ്  ഇരട്ട നമ്പറിൽ അവസാനിക്കുന്ന കാർഡ് ഉള്ളവരുടെയും സ്ഥിതി!

ഇതൊന്നുപുനർചിന്തനക്ക് വിധേയമാക്കണം!

രണ്ടു ദിവസം കഴിഞ്ഞാൽ  സത്യപ്രതിജ്ഞ നടക്കാൻ പോകുന്നു..500 പേർ പ്രോട്ടോകോൾ പാലിച്ചു പങ്കെടുക്കും എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്..

140 MLA മാർ, സെക്രട്ടറി മാർ, ഗവർണർ, പോലീസ്, ജഡ്ജസ്, പ്രസ്സ് ഇവരെയെല്ലാം പങ്കെടുപ്പിക്കണം... 

ശരിയാണ് വിജയങ്ങൾ ചെറിയ തോതിലെങ്കിലും ആഘോഷിക്കണം!

ഒരോ വീട്ടിലും  കുട്ടികളുടെ ഉന്നത വിജയം, ദേശീയ മെഡൽ നേട്ടം അങ്ങനെ പല പല , അതും ഒരിക്കൽ മാത്രം സംഭവിക്കുന്ന നേട്ടങ്ങൾ ഉണ്ടാകും ആഘോഷിക്കാൻ

അവരെയും ചില ഇളവുകൾ കൊടുത്തു ആഘോഷിക്കാൻ അനുവദിക്കുക....


രോഗ വ്യാപനം  ലോക്‌ ഡൗണിലൂടെ കുറച്ചു കൊണ്ടുവരാനാണ് നമ്മുടെ ശ്രമം

അതു നടപ്പാക്കാൻ എല്ലാവരും കുറെ ത്യാഗങ്ങൾ സഹിക്കണം 

പറ്റുമെങ്കിൽ മന്ത്രിമാർ  മാത്രം സത്യപ്രതിജ്ഞ ദിവസം  സത്യപ്രതിജ്ഞ നടത്തി  ബാക്കിയുള്ളവർ  ചടങ്ങിൽ നിന്നു വിട്ടു നിൽക്കുക!

ആഘോഷിക്കാൻ അവസരങ്ങൾ ഇനിയും ഉണ്ടാകും.... കാത്തിരിക്കാം

ഇപ്പൊ കോവിഡിനെ തുരത്തൽ മാത്രം ഫോക്കസ്സിൽ കൊണ്ടു പ്രവർത്തിക്കുക!

 ....

Thursday, May 13, 2021

വിചാരിക്കാം... വിശ്വസിക്കാം

 അങ്ങനെ ജനം ലോക്‌ ഡൗൺ അനുസരിച്ചു തുടങ്ങിയിരിക്കുന്നു

പോലീസ് കൃത്യമായ വാച്ച് ചെയ്യുന്നുണ്ട്, അതിന്റെ റിസൽട്ടും കാണുന്നു റോഡിൽ...

കൊറോണയുടെ വ്യാപനം കാര്യമായി കുറഞ്ഞിട്ടില്ല.....

ഇനിയും നീട്ടേണ്ടിവരും ലോക്‌ ഡൗൺ


സന്നദ്ധ സംഘടനകൾ എന്തിനും ഏതിനും മുൻപിലുണ്ട്..

കിറ്റ് കൊടുക്കാൻ,

മരുന്ന് കൊടുക്കാൻ,

രോഗം കൂടിയവരെ ആംബുലൻസിൽ ഹോസ്പിറ്റലിൽ എത്തിക്കാൻ

എല്ലാവർക്കും ഒരു ബിഗ് സല്യൂട്ട്...

തുടരട്ടെ നിങ്ങളുടെ സേവനം!

നിറയട്ടെ നിങ്ങൾ ഹൃദയങ്ങളിൽ.....!!!

ഇന്നു അത്യാവശ്യ സാധങ്ങൾ വാങ്ങാൻ ഒന്നു പുറത്തു പോയി,

തുറന്നിരുന്ന കടയിൽ ജനം ക്യു വിൽ...

ഊഴം കാത്തു നിന്നു...

എന്റെ പിറകിൽ നാലു മുതിർന്നവർക്ക് ശേഷം ഒരു കുട്ടി നിൽപ്പുണ്ടായിരുന്നു.. കുറച്ചു സമയം അങ്ങനെ കടക്കാരന്റെ സ്പീടും, കൃത്യമായി പണം  എണ്ണി വാങ്ങലും, ജനങ്ങളുടെ അസ്വസ്ഥതയും,മുറുമുറുപ്പും ആസ്വദിച്ചു നിന്നു ഞാൻ...

എന്റെ ഊഴത്തിൽ  സാധങ്ങൾ വാങ്ങുമ്പോൾ പോലീസ് ജീപ്പ് വന്നു... അതിൽ നിന്നിറങ്ങിയ പോലീസ്കാരൻ

"ഇതു ലോക്‌ ഡൗൺ കാലമാണ്, ഈ പഞ്ചായത്ത് കണ്ടൈൻമെന്റ് സോൺ ആണു, നിങ്ങൾ ആരും പുറത്തിറങ്ങാൻ പാടില്ല... വാർഡ് മെമ്പർ സാധങ്ങൾ വീട്ടിൽ എത്തിക്കും, അത്യാവശ്യത്തിനു പുറത്തിറങ്ങുമ്പോൾ കാരണം വ്യക്തമാക്കി 

സത്യവാങ്മൂലം കരുതണം... ഒന്നോ രണ്ടോ ആഴ്ച്ചക്ക് വേണ്ട സാധങ്ങൾ ഒരുമിച്ചു വാങ്ങി പോണം... എന്നും ഇവിടെ വന്നു നിൽക്കാൻ അനുവദിക്കില്ല" എന്നുറക്കെ എല്ലാവരോടുമായി പറഞ്ഞു....

പിന്നിൽ നിന്ന പയ്യനോട്  നാളെ ഇവിടെ കണ്ടാൽ പിടിച്ചു അകത്തിടും ലോക്‌ ഡൗൺ തിരുന്നത് വരെ  എന്നൊന്നു വിരട്ടി...

അതിനു അവൻ

 "സാറെ ആകെ അമ്പത് രൂപയെ ഉള്ളു,

ഇതു തന്നെ അടുത്ത വീട്ടിൽ നിന്നു കടം വാങ്ങിയതാണ്...

അപ്പന് പണിയില്ല, കൂലിയില്ല  പിന്നെ എങ്ങനെ സാധങ്ങൾ ഒരുമിച്ചു വാങ്ങും

സാർ ഒരു 500 രൂപ താ  അപ്പന് കൂലി കിട്ടുമ്പോൾ

 സ്റ്റേഷനിൽ  കൊണ്ടു തരാം "

പിന്നെ പോലീസ് കാരൻ ഒന്നും പറഞ്ഞില്ല...

സത്യത്തിൽ  നമ്മുടെ നാടിന്റെ ഒരു നേർ ചിത്രം അതല്ലേ  ആ കുട്ടി പറഞ്ഞത്......

ഈ കാലവും മാറും... എന്നു വിചാരിക്കാം... വിശ്വസിക്കാം!

Monday, May 10, 2021

പാവം ജനങ്ങൾ!!!

 വേണോ ഇത്രക്കും ക്രൂരത ജനത്തോട്?


ഇപ്പൊ ചാനലുകൾ

കോവിഡ് വാർത്തകൾ,

കോവിഡ് പ്രതിരോധം  മാത്രമാണ് വാർത്തകളിലും  ചർച്ചകളിലും കാണിക്കുന്നത്....

ജനത്തെ ബോധവൽക്കരിക്കാൻ മത്സരിക്കുന്നു അവർ.....

എന്നാൽ കഴിഞ്ഞ നാലു മാസം, തിരെഞ്ഞെടുപ്പ് കാലം, ഇവർക്ക് കോവിഡ് ഒരു വിഷയമേ അല്ലായിരുന്നു...

എപ്പോഴും ആരു മത്സരിക്കും, ഗ്രൂപ്പ് പോര്, നേതാക്കളുടെ ഒരു ദിവസം, റോഡ്ഷോ, മെഗാറാലി, പിന്നെ പാർട്ടികളുടെ പരസ്യം ഇതെല്ലാമായിരുന്നു ചാനലായ ചാനൽ മുഴുവൻ....

നേതാക്കളും രാവിലെ മുതൽ രാത്രി വരെ ജനത്തെ കൂടെ നിറുത്തി.....

കവല പ്രസംഗം,

റോഡ് ഷോ,

മെഗാ റാലി

അങ്ങനെ എവിടെയും ജനം വേണമായിരുന്നു പാർട്ടികൾക്ക് അവരുടെ ശക്തി കാണിക്കാൻ.....

അന്നു അവരാരും കോവിഡ് പരക്കും എന്നോർത്തില്ല.....

തിരെഞ്ഞെടുപ്പ് കഴിഞ്ഞു റിസൾട്ട് വന്നപ്പോൾ ചാനലുകളിൽ കോവിഡ് വീണ്ടും പ്രാധാന്യം നേടി..

ചാനലുകൾ നാട്ടിൽ നടക്കുന്ന നരനായാട്ടും, അക്രമണവും, ആയിരക്കണക്കിനാളുകളുടെ പലായനവും വാർത്തകളിൽ പോലും കാണിക്കാതെ കോവിഡ് വാർത്തകൾ മാത്രമേ കാണിക്കു എന്ന നിലക്ക് എത്തിപ്പെട്ടു....

ഇപ്പോൾ വീടുകളിൽ വരെ  കൂട്ടം കുടരുത്, ഒരുമിച്ച് ഉണ്ണരുത്, ഡബ്ബിൾ മാസ്ക് നിർബന്ധം,

ലോക്‌ ഡൗണിൽ പുറത്തേക്കു പോകരുത്  എന്നുള്ള ഉപദേശങ്ങൾ മാത്രം തരുന്നു നമ്മുടെ പ്രിയ നേതാക്കൾ.....

ചാനലുകൾ,

ഓക്സിജൻ ഇല്ലാ,

വെന്റിലേറ്റർ ഇല്ലാ,

ബെഡ് ഇല്ലാ

വാക്‌സിൻ ഇല്ലാ 

ഇത്രപ്പേർ മരിച്ചു

തുടങ്ങിയ നെഗറ്റീവ് വാർത്തകൾ കൊടുത്ത് ജനത്തെ ഭയ പെടുത്തുന്നു.....

സംസ്ഥാനങ്ങൾ കേന്ദ്രത്തെയും,

കേന്ദ്രം സംസ്ഥാനങ്ങളെയും പഴിചാരി പ്രസ്താവനകൾ ഇറക്കുന്നു..

ഒരിക്കൽ പോലും എങ്ങനെ ഒത്തൊരുമിച്ചു ഇതെല്ലാം പരിഹരിക്കാം എന്നു ചിന്തിക്കുന്നില്ല, അതിൽ ചർച്ചയില്ല...

ഇതെല്ലാം സഹിക്കാൻ

 വിധിക്കപ്പെട്ടവർ.... പാവം ജനങ്ങൾ!!!

Thursday, May 6, 2021

ഫയിറ്റ് ചെയ്യാം ഈ മഹാമാരിയെ...

 നാം കടന്നു പോയികൊണ്ടിരിക്കുന്നത് അസാധാരണ സാഹചര്യങ്ങളിലൂടെയാണ്... കോവിഡ് വ്യാപനം അതീവ തീവ്രം

സർക്കാരുകൾക്ക് പല ലിമിറ്റേഷനുകളുമുണ്ട്...

ബെഡ്, ഓക്സിജൻ, വെന്റിലേറ്റർ, ചികിത്സ, റിക്കവറി അങ്ങനെ പല ഘട്ടങ്ങൾ പ്ലാൻ ചെയ്യാനുണ്ട്.. സർക്കാരുകളെ കുറ്റം പറയാതെ  എങ്ങനെ ക്രിയാത്മകമായി ഈ യുദ്ധത്തിൽ പങ്കു ചേരാം എന്നാണ് ചിന്തിക്കേണ്ടത്

മറ്റന്നാൾ മുതൽ ഒരാഴ്ച്ച കേരളം ലോക്‌ ഡൗൺ ഏർപ്പെടുത്തുകയാണ് 

ലോക്‌ ഡൗൺ  കൃത്യമായി, കരുതലോടെ  വീട്ടിനുള്ളിൽ ഇരുന്നു ഫോളോ ചെയുക...

ഇതാണ് നാം ചെയ്യേണ്ടുന്ന ഏറ്റവും അനിവാര്യമായ കാര്യം

കൂടാതെ  അറിവിലുള്ള കോവിഡ് രോഗികളെ, അവരുടെ ബന്ധുക്കളെ ഫോണിൽ ബന്ധപ്പെട്ടു കൗൺസിലിംഗ്, ധൈര്യം പകരുക....

നമ്മുടെ നാട്ടിലും മരണം കൂടുന്നു ഫ്യൂണറൽ ഗ്രൗണ്ടിൽ തിരക്ക് കൂടുന്നു ക്യു ഏർപ്പെടുത്തുന്നു എന്നൊക്കെയുള്ള വാർത്തകൾ നമ്മുടെ കണ്ണു തുറപ്പിക്കട്ടെ....

വടക്കേ ഇന്ത്യയിൽ ബോഡികൾ കൂട്ടിയിട്ട് കത്തിക്കുന്നു എന്നു വടക്കോട്ടു നോക്കി ചിരിക്കുന്ന ചിലർക്കുള്ള 'വാണിങ്' ആണു, ഇപ്പോൾ ഇവിടെ കേട്ടുകൊണ്ടിരിക്കുന്ന മരണ നിരക്കും ഫ്യൂണറൽ ഗ്രൗണ്ടിൽ തിരക്ക് കൂടുന്നു, ക്യു ഏർപ്പെടുത്തുന്നു എന്നൊക്കെയുള്ള വാർത്തകൾ...

എല്ലാം മറന്നു ഒന്നിച്ചു ഒരുമിച്ച് നമ്മുക്ക് ഫയിറ്റ് ചെയ്യാം ഈ മഹാമാരിയെ 

Stay safe....

Stay inside...

Help others keeping ourselves safe...