Thursday, February 22, 2018

പത്തായം പെറും.........

'

ഈ ചിത്രം കാലത്തെ പുറകോട്ടു കൊണ്ട്
പോയി
സ്‌കൂൾ ഡേയ്സ് ഓർമ്മയിൽ
പത്തായം പെറും
ചക്കി കുത്തും
അമ്മ വെക്കും
ഞാൻ ഉണ്ണും
ഈ വരികൾ പറയുമ്പോൾ മനസ്സിൽ വന്നിരുന്ന
ചിത്രമാണ്. നെല്ല് പുഴുങ്ങുന്ന ചെമ്പ്‌
എന്റെവീട്ടിൽ എത്രയോ തവണ ഈ രംഗം
കണ്ടിരിക്കുന്നു. പുഴുങ്ങിയ നെല്ല് പനമ്പ്
പായയിൽ ഉണക്കി, റൈസ് മില്ലിൽ കൊണ്ടുപോയി
കുത്തിച്ചു അരിയും തവിടും ഉമിയും വേർതിരിച്ചു
ശേഖരിച്ഛ് അരി പത്തായത്തിലും തവിടു പശുവിനു
തീറ്റ സൂക്ഷിക്കുന്ന മര പെട്ടിയിലും ഉമി ഒരു ചെട്ടിയിലും
സൂക്ഷിക്കുന്നത് ഇന്ന് കണ്മുൻപിൽ കൊണ്ടുവന്നു
ഈ ചിത്രം
നെല്ലിനെ അരിശിച്ചെടി എന്ന് മലയാറ്റൂർ നോവലിൽ
വിവരിച്ചതും ഓർമ്മയിൽ എത്തുന്നു!
വീട്ടിൽ പുഴുങ്ങി കുത്തിയെടുത്ത പൊടിയരി കൊണ്ട്
കഞ്ഞി ഉണ്ടാക്കി,പാള കൊണ്ട് ഉണ്ടാക്കിയ കിണ്ണത്തിൽ കോരി വെച്ച് അതിൽ കുറച്ചു നെയ്യും ഉപ്പും കടു മാങ്ങയും ചേർത്ത് പ്ലാവില കൊണ്ട് കോരികുടിക്കുന്ന സുഖം, രസം ഒരു ഫൈവ് സ്റ്റാർ ഡിന്നറിനും കിട്ടില്ലi
ആ നല്ലകാലം തിരികെ കിട്ടുമോ ???

4 comments:

  1. ശരിക്കും നല്ല കാലം. വായിക്കുമ്പോള്‍ ആ കാലത്തേക്ക് പോയപോലെ

    ReplyDelete
  2. nallakkalam thireke varumaayirikkum!
    nandhi

    ReplyDelete
  3. കാലം പഴമയെ പുനർജനിപ്പിക്കുന്നു

    ReplyDelete
  4. കാലം പഴമയെ പുനർജനിപ്പിക്കുന്നു

    ReplyDelete