അറിയാൻ ഒരു നിമിഷം അറിയാതിരിക്കാനും ഒരു നിമിഷം അടുത്താൽ അകലാനുള്ള തിടുക്കം അകന്നാൽ അടുക്കാനുള്ള വെമ്പൽ ഇതാണ് മനസ്സ് മനസ്സാണ് എല്ലാത്തിന്നും കാരണം.......... മനസ്സുണ്ടെങ്കിൽ ......... മനസ്സൊരു മാന്ത്രിക കുതിരയായി .... മനസ്സ് മന്ത്രിക്കും,...... നാം അനുസരുക്കും .............
Friday, September 21, 2018
പേമാരിയോ....... പ്രളയമോ...... പ്രകൃതി കോപമോ ....
ചെറുപ്പം മുതൽ കേട്ട് തുടങ്ങിയതാണ് തൊണ്ണൂറ്റി
ഒമ്പതിലെ (കൊല്ലവർഷം)വെള്ളപൊക്കവും അന്നത്തെ
ഭീകര അവസ്ഥയും അന്നത്തെ രക്ഷാപ്രവർത്തനവും എല്ലാം!
അതിനെ നിഷ്പ്രഭമാക്കിക്കൊണ്ടുള്ള വെള്ളത്തിന്റെ
രുദ്ര താണ്ഡവം കണ്ടു എന്നുള്ളതാണ് 2018 ലെ
വെള്ളപൊക്കത്തിന്റെ അല്ലെങ്കിൽ മഹാ പ്രളയത്തിന്റെ പ്രത്യേകത!
ആഗസ്റ്റ് പതിനഞ്ചിനു തുടങ്ങിയ മഴ ഏകദേശം അറുപതു
മണിക്കൂർ തുടർന്നു ആദ്യമെല്ലാം നിസ്സാരമായി കരുതിയിരുന്ന
മഴ രാത്രിയോടെ ഭീകര രൂപം പൂണ്ടു
രാത്രി പന്ത്രണ്ടു മണിയോടെ പുഴ നിറഞ്ഞുകവിഞ്ഞു
രാവിലെ മുതൽ വീടുകളിൽ വെള്ളം കേറി ജനം നെട്ടോട്ടം
തുടങ്ങി നെല്ലായിയുടെ ചുറ്റുമുള്ള പ്രദേശങ്ങളായ വയലൂർ
കൊളുത്തൂർ കുറുമാലി പന്തല്ലൂർ എന്നിവിടങ്ങളിൽ നിന്ന്
നെല്ലായി ഒറ്റപ്പെട്ടു അങ്ങോട്ടോ ഇങ്ങോട്ടോ നീങ്ങാൻ
പറ്റാത്ത അവസ്ഥ എന്റെ വീടിന്റെ തെക്കേ ഭാഗത്തുവരുന്ന
തുപ്പാൻകാവിൽവെള്ളം അതിരപ്പള്ളിയെ വെല്ലുന്ന ശക്തിയിൽ
കുതിച്ചു ചാടാൻ തുടങ്ങി അതുകണ്ടു നിൽക്കുമ്പോൾ
വയലൂർ ഭാഗത്തു ജനം ഒറ്റപ്പെട്ടു അവരെ ക്യാമ്പിലേക്ക്
മാറ്റുന്നു എന്നറിഞ്ഞു അവിടേക്കു നീങ്ങി പക്ഷെ അവിടെ
എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് വിളിവന്നു വെള്ളം
ഇടവഴിയിൽ എത്തി എന്നറിയിക്കാൻ പിന്നെ വീട്ടിൽ
ചെന്ന് വിലപിടിപ്പുള്ള എല്ലാം മുകളിലേക്ക് മാറ്റി കാറ് ബൈക്ക് തുടങ്ങിയവ
സുരക്ഷിത സ്ഥലത്തേക്ക് മാറ്റി
ഇതുകഴിയുന്നതിനുപുൻപ് കസ്സിനുസ്സും ഫാമിലിയും എത്തി
അവരുടെ വീടുകളിൽ വെള്ളം കയറി എന്ന്പറഞ്ഞു
അവരും വിലപിടിപ്പുള്ള എല്ലാം എന്റെ വീടിന്റെ മുകളിൽ
എത്തിച്ചു ഇതിനിടെ അടുത്തുള്ള എല്ലാവരും സുരക്ഷിത
സ്ഥലം തേടി പലായനം തുടങ്ങി
നെല്ലായിൽ തന്നെ മൂന്ന് ക്യാമ്പ്തുടങ്ങി മിനിറ്റുകൾ കൊണ്ട്
എല്ലാം നിറഞ്ഞു പിന്നെ വെള്ളത്തിൽ ഒറ്റപ്പെട്ടവരെ
രക്ഷിക്കാനുള്ള ശ്രമം തുടങ്ങി നാട്ടുകാർ
160 ഫാമിലികൾ ഒറ്റപ്പെട്ട വയലൂർ ഗ്രാമത്തിലെ ജനങ്ങളെ
രക്ഷിക്കാൻശ്രമിച്ചു പരാജയപെട്ടു നേവിയുടെ സഹായം തേടി
രാത്രി ആയതോടെ എന്റെ വീടിന്റെ കാർപോർച്ചിൽ വെള്ളമെത്തി പിന്നെ
ശരിക്കും പരിഭ്രാന്തിയോടെ നിമിഷങ്ങളും മണിക്കൂറുകളും
രാത്രിയു മായിരുന്നു
മിനുറ്റുകൾ ഇടവിട്ട് വെള്ളത്തിന്റെലെവൽ നോക്കി
നേരം വെളുപ്പിച്ചു
നേരം വെളുത്തതോടെ പ്രശ്നങ്ങൾ സങ്കീർണമായി
മിക്കവാറും വീടുകളിൽ അഴുക്കുജലം കിണർവെള്ളവുമായി
കലർന്നു കുടിവെള്ള ക്ഷാമം രൂക്ഷമായി അത്യാവശ്യ
സാധനങ്ങൾക്ക് വേണ്ടിയുള്ള പരക്കംപാച്ചിൽ ഒരുവശത്തു
കന്നുകാലി മുതലുള്ള വളർത്തുമൃഗങ്ങളുടെ നിറുത്താതെയുള്ള
കരച്ചിൽ ഒരുവശത്തു
ഇത്രയും രൂക്ഷമായ സമയത്തും ദൈവത്തിന്റെ കരുതൽ
മറുവശത്തു ദൃശ്യമായിരുന്നു നല്ല കുടിവെള്ളമുള്ള അഞ്ചാറു
വീടുകൾ ഉണ്ടായിരുന്നു ഏതു പ്രതിസന്ധിയും നേരിടാൻ
തയ്യാറായ ഒരുകൂട്ടം ജനം ഭക്ഷണം പാചകം ചെയ്യാനും
വിളമ്പാനും റെഡിയായാ വനിതാരത്‍നങ്ങൾ പിന്നെ
നേവി ആർമി ഐർഫോഴ്‌സ് ആംബുലൻസ് ഡ്രൈവേഴ്സ്
എല്ലാം ദൈവത്തിന്റെ കരുതലിൽ പെടും
പതിനേഴിന് കാലത്തു മുതൽ വെള്ളം ചെറിയ തോതിൽ
പിന്നിലേക്ക് വലിഞ്ഞു രാത്രിയോടെ ഒരുഎഴുപതു
ശതമാനം വീടുകളിൽ നിന്നും വെള്ളമിറങ്ങി
പതിനെട്ടു രാവിലെ മുതൽ ജനം വീടുകളിൽ
തിരിച്ചെത്തി നാശനഷ്ട്ടങ്ങളുടെ കണക്കെടുത്തു
എല്ലാം നഷ്ടപ്പെട്ടവർ മിക്കവാറും നഷ്ടപ്പെട്ടവർ
കുറച്ചു നഷ്ടപ്പെട്ടവർ അങ്ങനെ അങ്ങനെ
വീടുകൾ ക്ളീൻ ചെയ്തു തിരിച്ചു വീട്ടിൽ കയറിയ
ഭാഗ്യവാന്മാർ, മേജർ റിപയറുകളുള്ള വീടുള്ളവർ
അങ്ങനെ അങ്ങനെ
ജനജീവിതം സാധാരണഗതിയിൽ എത്തുവാൻ
ഇനി എത്ര നാളുകൾ വേണ്ടിവരുമെന്നറിയില്ല
എന്തായാലും വാട്സപ്പും ഫേസ്ബുക്കും മൊബയിൽ
ഫോണും മൊബിലിറ്റിയുമില്ലാതെ കുറച്ചുദിവസങ്ങൾ
പരസ്പരം സഹായിച്ചും സംസാരിച്ചും കുറച്ചു ദിവസങ്ങൾ
എല്ലാം മറന്നു സഹായവും സാന്ത്വനവുമായി എല്ലാം നേരിടിന്നവരുമായി
കുറച്ചു ദിനങ്ങൾ
പ്രകൃതിയുമായി ഇനി മത്സരിക്കില്ല എന്നുറപ്പിച്ച ദിനങ്ങൾ
ദൈവത്തെ ഓർത്തു ബാക്കി ജീവിതം
എന്നുറപ്പിച്ച ദിനങ്ങൾ
ആ യഥാർത്ഥ നിമിഷങ്ങൾ ശരിക്കും ഭയപ്പെടുത്തുന്ന ഒന്നായിരുന്നു )
Subscribe to:
Post Comments (Atom)
പണ്ട് വായിച്ചതിൽ മനസ്സിൽ പതിഞ്ഞ പുസ്തകമാണ് കൊടുംകാറ്റടിച്ച നാളുകൾ
ReplyDeleteഇപ്പോൾ പ്രളയം ഭീതി വിതച്ച മണിക്കൂറുകൾ അനുഭവിച്ചറിഞ്ഞിരിക്കുന്നു
പേമാരിയും പ്രളയവും പ്രകൃതി കോപവും