Monday, June 11, 2018

“നാശം മഴ"

വേനൽ കടുത്തു
ജനം പ്രാർത്ഥിച്ചു മഴക്കായി
വേഴാമ്പൽ പോലെ
മഴവന്നു
പുഴ നിറഞ്ഞു
കിണർ നിറഞ്ഞു
മനസ്സ് നിറഞ്ഞു
കുട കച്ചവടം തിമിർത്തു
വീണ്ടും മഴപെയ്തു
കാറ്റുവന്നു
മരങ്ങൾ മറിഞ്ഞു വീണു
കറണ്ട് കമ്പികൾ പൊട്ടിവീഴ്ന്നു
കറണ്ടാഫീസ് ഫോൺ എൻഗേജ്ഡ് ആയി
കാറ്റു ശക്തിയായി ഭീമൻ ബോർഡുകൾ
നിലംപതിച്ചു
കറണ്ട് വന്നില്ല മിനുട്ടുകൾ മണിക്കൂറിലേക്കും
ദിവസങ്ങളിലേക്കും നീങ്ങി
ഇൻവെർട്ടർ ബാറ്ററി ദാഹജലത്തിനായി തേങ്ങി
ടീവി മരിച്ചു മൊബയിൽ ചത്തു
ജനം കിണറിൽ നിന്ന് വെള്ളം കോരി
പുഴയിൽ കുളിച്ചു
അയൽക്കാരെ ഓർത്തു
വീട്ടിൽ പോയി സംസാരിച്ചു
അവസാനം പറഞ്ഞു
നാശം മഴ"

No comments:

Post a Comment