ചന്ദ്രനും ദേവിയും സർക്കാർ ജോലിക്കാരാണ് പത്തും പതിനഞ്ചുംവര്ഷം
സർവീസുള്ള എൻജി ഓസ് ഇതുവരെയുള്ള സേവിങ്സും ലോണും എടുത്തു
ഒരു ചെറിയ വീട് വെച്ചു ഒരാളുടെ ശമ്പളം ലോണിലേക്കും മറ്റേയാളുടെ ശമ്പളം വീട്ടുചിലവിനും കുട്ടികളുടെ പഠിപ്പിനും ഒതുക്കിവെച്ചു രോഗങ്ങളെയും വിരുന്നുകാരെയും കല്യാണങ്ങളും എല്ലാം കോപ്പർട്ടീവ് സോസൈയിറ്റിയുടെയും സന്മനസുകളുടെയും സഹായത്താൽ നേരിടുന്ന വെറും സാധാരണക്കാരായ സർക്കാർ ജീവനക്കാർ
ജീവിതം തട്ടിയും മുട്ടിയും എന്നാൽ സമാധാനത്തോടെയും മുന്നോട്ടു പോയിക്കൊണ്ടിരുന്നു, മക്കളിലൂടെ വാർധ്യക്ക്യം നേരിടാനാവും എന്നുറച്ചു വിശ്വസിച്ചു അതിനായി പ്രാർത്ഥിച്ചു ജീവിക്കുന്ന ചെറിയ സന്തോഷം എല്ലാരുമായി പങ്കു വെച്ചു ജീവിക്കുന്നവർ.
ഒട്ടും വിചാരിക്കാതെ പ്രകൃതി പ്രളയം വിതച്ചു എല്ലാം തരിപ്പണമാക്കിയത്
വളരെ പെട്ടെന്നായിരുന്നു ഇനിയെന്ത് എന്നചോദ്യത്തിനു എല്ലാം ശരിയാക്കിത്തരും എന്നുപറയുന്ന സർക്കാർ ഉത്തരം തരും എന്നുകരുതി പ്രകൃതി നഷ്ടപ്പെടുത്തിയത് വീണ്ടെടുക്കാം എന്ന് കരുതി ജോലിയുള്ളതു
കൊണ്ട് അതുപോലും ഇല്ലാത്തവരെ അപേക്ഷിച്ചു ഭാഗ്യം ചെയ്തവർ എന്ന് സമാധാനിച്ചു ജോലിസ്ഥലത്തിനരുകിൽ ഒരു വാടക വീടെടുത്തു താമസം മാറ്റി വീണ്ടും ജോലിയിലും മറ്റു ദിനചര്യയിലും മുഴുകിയിരിക്കുന്നവർ
ഒരു ദിവസം യൂണിയൻ നേതാവ് പറഞ്ഞു 'സർക്കാരിന് എല്ലാവരും ഒരു മാസത്തെ ശമ്പളം നൽകി സാലറി ചലഞ്ച് ഏറ്റെടുക്കണം ' സത്യത്തിൽ പ്രളയത്തിൽ പോലും തകരാതിരുന്ന മനോ ധൈര്യം കൈ വിട്ടു പോയി രണ്ടുപേരുടെ ശമ്പളം കിട്ടിയാലും പിന്നെയും കടം വാങ്ങി ഒരു മാസം കടത്തി വിടുന്നവർക്കു ഒരു രൂപ പോലും ഇല്ലാതെ എങ്ങനെ ഒരു മാസം മുന്നോട്ടു പോകും എന്നത് ചിന്തിക്കാൻ പോലും കഴിയാത്തതായിരുന്നു
പിന്നെ പത്തു മാസമായി കൊടുത്താൽ മതി എന്ന് പറഞ്ഞപ്പോൾ ചന്ദ്രൻ പറഞ്ഞു രണ്ടിൽ ഒരാളുടെ ശമ്പളം പത്തു മാസമായി തരാം എന്നാൽ നേതാവിന് അത് പിടിച്ചില്ല ശമ്പളം പിടിക്കാതിക്കണമെങ്കിൽ വിസമ്മത പത്രം തരണം എന്നായി വീട്ടിലെ അവസ്ഥ കണക്കിലെടുത്തു ചന്ദ്രൻ ഉടനെ തന്റെ ശമ്പളം പിടിക്കരുത് എന്നെഴുതി കൊടുത്തു പിറ്റേ ദിവസം ഓഫീസിൽ എല്ലാവരും മറ്റേതോ ഗ്രഹത്തിൽ നിന്ന് വന്ന ആളെപ്പോലെ തന്നെ നോക്കി തുടങ്ങിയത് ചന്ദ്രനെ സാരമായി ബാധിച്ചു വൈകിട്ടയായപ്പോൾ തന്റെ പേര് നോട്ടീസ് ബോർഡിൽ പ്രകൃതി കെടുതിയിൽ സഹകരിക്കാതെ സ്വന്തം കാര്യം നോക്കുന്നവർ എന്ന ഹെഡിങ്ങിൽ!
സാരമില്ല സമയം എല്ലാം ശരിയാക്കും എന്ന് വിശ്വസിച്ചു സഹപ്രവർത്തകരുടെ പരിഹാസം കണക്കിലെടുക്കാതെ ചന്ദ്രൻ ഒരാഴ്ച തള്ളി നീക്കി എന്നാൽ അടുത്ത ദിവസം ചന്ദ്രന് കിട്ടിയത് നാലു മണിക്കൂർ യാത്രചെയ്താൽ പോലും എത്തിപ്പെടാൻ കഴിയാത്ത സ്ഥലത്തേക്കുള്ള ട്രാൻസ്ഫർ ഓർഡർ! അവിടെ താമസിച്ചു ജോലിചെയ്തു ആഴ്ചയിലൊരിക്കൽ വീട്ടിൽ വന്നു പോകണമെങ്കിൽ ഒരുമാസത്തെ ശമ്പളത്തിന്റെ പകുതിക്കു മേലെ വേണം
സത്യത്തിൽ പ്രളയത്തിൽ രക്ഷപ്പെട്ടതിൽ ഏറ്റവും കൂടുതൽ ദുഃഖിച്ച അവസ്ഥയായിരുന്നു ചന്ദ്രനെ സംബന്ധിച്ചിടത്തോളം ആ ട്രാൻസ്ഫർ
സാലറി ഇല്ലാതാവുമ്പോൾ ഉണ്ടാകുന്ന വിഷമതകൾ അറിയാത്തവരായിരിക്കും സാലറി ചലഞ്ച് തുടങ്ങിയത്
ReplyDeleteപ്രളയ കെടുതി ബാധിച്ച ഒരുപ്പാട് സർക്കാർ ജീവനക്കാരുണ്ട്
അതിൽപ്പെട്ട ഒരാളുടെ അനുഭവം ഇവിടെ പറയുന്നു