വീണ്ടും ഒരു സുപ്രഭാതം
പക്ഷെ ഇതിനും ഒരു ആവര്‍ത്തന വിരസത ഈ സുപ്രഭാതം ഒരു ഓര്‍മപെടുത്തല്‍ അല്ലെ?
ഓഫിസ്, അവുടത്തെ പ്രശ്നങ്ങള്‍, മേലാളന്മാരുടെ വഴക്ക്,
വീട്ടിലെ നല്ലപാതിയുടെ പരിഭവങ്ങള്‍ - ചായപൊടി ഇല്ല അരി തീര്‍ന്നു പാല് വന്നില്ല കുട്ടികളുടെ യു ണി ഫോം തേച്ചില്ല പണിക്കാരി വന്നില്ല ഇങ്ങനെ നൂറു കാര്യങ്ങള്‍
ഇതെല്ലാം ഓര്‍ത്തു കണ്ണടച്ച് കിടന്നു കുറച്ചു നേരം
പക്ഷെ ഒളിച്ചോടല്‍ എവിടേയും എത്തിക്കില്ല എന്നറിഞ്ഞു എഴുനേറ്റു
തറയില്‍ കിടക്കുന്ന പത്രം എടുത്തു തുറന്നു
ഇതില്‍ തന്റെ ചിത്രം അതും മരണ വാര്‍ത്തകള്‍ കൊടുക്കുന്ന പേജില്‍
ഹാര്‍ട്ട് അറ്റാക്കില്‍ മരണപ്പെട്ടു ഇതെന്തു പറ്റി ?
എങ്ങനെ സംഭവിച്ചു ?
വീണ്ടും ഇന്നലെ രാതി ഉറങ്ങാന്‍ കിടന്നത് മുതല്‍ ആലോചിക്കാന്‍ തുടങ്ങി
പതിവുപ്പോലെ പതിനൊന്നു മണിക്ക് കിടന്നു ഭാര്യയോടു കാലത്ത് നേരെത്തെ പോകണം എന്നുപറഞ്ഞു
പിന്നെ ഉറങ്ങി ഇടയ്ക്കു ചെറിയൊരു നെഞ്ച് വേദന തോന്നി
കുറച്ചു വെള്ളം കുടിച്ചു കിടന്നു നന്നായി ഉറങ്ങി പിന്നെ ഇതെങ്ങനെ .....
സമയം കടക്കുന്നു വീട്ടില്‍ ആകെ ഒരു പന്തികേട് ഭാര്യയും മക്കളും കരയുന്നു
കുറച്ചു അയല്‍ക്കാര്‍ കൂടെ ഇരിക്കുന്നു അവരോടൊപ്പം
പിന്നെ ശ്രദ്ധിച്ചപ്പോള്‍ താന്‍ തറയില്‍ കിടക്കുന്നു
അപ്പൊ തന്റെ മരണം അത് സംഭവിച്ചിരിക്കുന്നു
"ഞാന്‍ മരിച്ചിട്ടില്ല എനിക്ക് ഇനിയും ജീവിക്കണം" എന്നുറക്കെ വിളിച്ചു പറഞ്ഞു പലവട്ടം
പക്ഷെ ആരും കേട്ടില്ല
എന്റെ ഭാര്യ കരഞ്ഞു കരഞ്ഞു തളര്‍നിരിക്കുന്നു മക്കള്‍ അവരും സങ്കടത്തിലാണ്
ഞാന്‍ എങ്ങനെ ഇവരെ വിട്ടുപോകും ?
എനിക്ക് എന്റെ മക്കളെ മാറോടു ചേര്‍ത്തു പറയണം
" ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു" എന്റെ പ്രിയ ഭാര്യയോട് പറയണം
" നീ എന്റെ ജീവനാണ് " ദൈവമേ ഇതൊന്നു പറയാന്‍ ഒരഞ്ചു മിനുട്ട് സമയം അത് മാത്രം
എനിക്ക് തരണം കുറച്ചു സമയം- മക്കളോടും ഭാര്യയോടും കഴിയാന്‍
അവരെ ഞാന്‍ എത്രത്തോളം സ്നേഹിക്കുന്നു
എന്റെ ജീവിതത്തില്‍ അവര്‍ക്കുള്ള പങ്കു അവരെ ഒന്നറിയിക്കാന്‍- കുറച്ചു സമയം .....
ഒരു ചാന്‍സ് പ്ലീസ് ......
ഇത്രയും ആയപ്പോള്‍ ശരിക്കും പൊട്ടി കരഞ്ഞു .......
പെട്ടെന്ന് ആരോ എന്നെ തട്ടി വിളിച്ചു നോക്കിയപ്പോള്‍ അടുത്തു കിടക്കുന്ന ഭാര്യ തട്ടി വിളിക്കുന്നു
" വല്ല ദു സ്വപ്നവും കണ്ടുവോ വല്ലാതെ കരഞ്ഞു"
അപ്പോള്‍ താന്‍ ഇത്രയും നേരം സ്വപ്നലോകത്തായിരുന്നു എന്നറിഞ്ഞു
ദൈവത്തിനു നന്ദി പറഞ്ഞു ഒരു രണ്ടാം ജന്മം തന്നതിന്
എന്നിട്ട് അവളുടെ ചെവിയില്‍ പറഞ്ഞു
"YOU ARE THE MOST BEAUTIFUL AND CARING WIFE
IN THIS UNIVERSE.... . I REALLY LOVE YOU, DEAR"
ജീവിതം വിലപ്പെട്ടതാണ്
ReplyDeleteപറയാന്‍ ഉള്ളത് - നല്ലതാണെങ്കില്‍ പറയണം തീര്‍ച്ചയായും അല്ലെങ്കില്‍ ചിലപ്പോള്‍ പറയാന്‍ സാധിക്കാതെ വരും
ഒരു രണ്ടാം ജന്മം കിട്ടിയെന്നു വരില്ല
പറയാന്‍ ബാക്കി വച്ചത് പറയാന്‍ ......
'പറയാന്‍ ഉള്ളത് - നല്ലതാണെങ്കില്‍ പറയണം തീര്‍ച്ചയായും അല്ലെങ്കില്‍ ചിലപ്പോള്‍ പറയാന്‍ സാധിക്കാതെ വരും '
ReplyDeleteവളരെ ശരിയാണ് മാഷേ
നന്നായി ഈ രണ്ടാം ജന്മം
ReplyDeleterandam janmathinu ellaa bhavukangalum, aashamsakalum.....
ReplyDeleteകടുപ്പപ്പെട്ടൊരു സ്വപ്നം തന്നെ.
ReplyDeleteസ്വപ്നം നന്നായി.
ReplyDeleteചില കാര്യങ്ങള്‍ തിരിച്ചറിയാന്‍ ഇതുപോലെ ചില അനുഭവങ്ങള്‍ വേണ്ടിവരുന്നു.പിന്നെക്ക് വെക്കുന്ന പലതും പിന്നീട് പറയാന്‍ കഴിയാതെ വരുന്നു.
ഭാര്യയുടെ ഭാഗ്യം!
ReplyDeleteചേച്ചിക്ക് മനം കുളിർക്കെ സ്നേഹവചസ്സുകൾ കേൾക്കാൻ കഴിഞ്ഞല്ലോ!
ആയുഷ്മാൻ ഭവ !
പറഞ്ഞാലും ചിലപ്പോള്‍ ആപത്താണ് ..:)
ReplyDeleteസമ്മതിച്ചു മാഷെ..
ReplyDelete"ദൈവത്തിനു നന്ദി പറഞ്ഞു ഒരു രണ്ടാം ജന്മം തന്നതിന്
ReplyDeleteഎന്നിട്ട് അവളുടെ ചെവിയില്‍ പറഞ്ഞു
"YOU ARE THE MOST BEAUTIFUL AND CARING WIFE
IN THIS UNIVERSE.... . I REALLY LOVE YOU, DEAR"
നന്ദി പറയേണ്ടത് രണ്ടാം ഭാരയ്ക്ക് ഓ.. അല്ല ആദ്യഭാര്യക്ക്. ഓ.. സോറി ഭാര്യയ്ക്കല്ലായിരുന്നോ ? അതിനു പകരം സോപ്പിട്ട് പതപ്പിച്ചു.
ശ്രീ
ReplyDeleteആദ്യ അഭിപ്രായത്തിനു നന്ദി!
റോസാപൂക്കള്‍
രണ്ടാം ജന്മം ഈശ്വര പ്രസാദം!
റിയാസ് (മിഴിനീര്‍ത്തുള്ളി)
നന്ദി!
jayarajmurukkumpuzha
നന്ദി വായനക്കും അഭിപ്രായത്തിനും
കുമാരന്‍ | kumaran
സ്വപ്നം വെറുമൊരു സ്വപ്നം !
പട്ടേപ്പാടം റാംജി
അനുഭവം ഗുരു !
jayanEvoor
സുകൃതം സിനിമയില്‍ മമ്മൂട്ടി ഒരു സിനില്‍ തന്റെ മരണ കുറിപ്പ് വായിക്കാന്‍ ഇടവരുന്നു ആ രംഗം ഓര്‍ത്തു ഇപ്പൊ ഇതെഴുതുമ്പോള്‍
നന്ദി!
രമേശ്‌അരൂര്‍
അപ്രിയ സത്യങ്ങള്‍ പറയാതെ ആപത്തു ഒഴിവാക്കുക
നന്ദി !
raadha
താങ്ക്സ് !
Kalavallabhan
സ്വന്തം ഭാര്യയെ അല്ലെ സോപ്പിടാന്‍ പറ്റു
ഹ ഹ ഹ !
മരണം എന്ന ചിന്ത അല്ലെങ്കില്‍ സ്വപ്നം എന്തൊക്കെ പറഞ്ഞു തന്നു അല്ലെ? പറയാനുള്ളത് പറയുക.
ReplyDeleteനമുക്കിനി സമയമില്ല
മനസ്സിനെ അലട്ടുന്ന ദു:സ്വപ്നം.
ReplyDeleteathu nannayitto...
ReplyDelete" ദീര്‍ഘായുഷ്മാന്‍ ഭവ " എന്ന് മനസ്സുകൊണ്ട് ശിരസ്സില്‍ കൈ വെച്ച് അനുഗ്രഹിക്കുന്നു.
ReplyDeleteഒന്നുമ്പിന്നെയെന്നു പറഞ്ഞു മറ്റിവെക്കരുത്....പിന്നെയെന്നൊരു സമയമില്ല
ReplyDeleteഒന്നും നാളത്തേക്ക് മാറ്റിവക്കരുത്....
ReplyDeleteആശംസകൾ....
orikkal koodi vannu, aashamskal.....
ReplyDeletezaryaanu. nalla kuripp. abhinandanangal
ReplyDeleteSukanya
ReplyDeleteമരണം എന്ന ചിന്ത നമ്മളെ കുടുതല്‍ മനുഷ്യനാക്കുന്നു എന്നുതോന്നുന്നു
നന്ദി
jyo
പക്ഷെ ആ ദു: സ്വപ്നം പുതിയ അറിവ് തന്നു നന്ദി
the man to walk വിത്ത്
വളരെ സന്തോഷം അഭിപ്രായം പറഞ്ഞതിന്
keraladasanunni
താങ്കളുടെ നല്ല മനസ്സിന് നന്ദി
ഒരില വെറുതെ
വന്നതിനു നല്ലത് പറഞ്ഞതിന് നന്ദി
അതിരുകള്‍/മുസ്തഫ പുളിക്കൽ
നാളെ നാളെ നീളെ നീളെ ........ നന്ദി
വീ കെ.
നന്ദി
jayarajmurukkumpuzha
ഒരിക്കല്‍ കൂടി നന്ദി
Echmukutty
താങ്ക്സ്