Friday, June 29, 2018

SAY "NO"to DRUGS

മെഡിക്കൽ റപ്പായ കിരൺ അവസാന ഡോക്കറ്ററുടെ വിസിറ്റും കഴിഞ്ഞു വാച്ചിൽ നോക്കിയപ്പോൾ നേരം സന്ധ്യമയങ്ങിയിരുന്നു വീട്ടിൽ സുധയും മകളുംഅമ്മയും തന്നെയാണ് വേഗം വീട്ടിലെത്താം എന്നുകരുതി ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തു എന്നാൽ വണ്ടി ചെന്നു നിന്നതുറോയൽ ബാറിലാണ് അവിടെ വിവിധ റപ്പുകൾ എന്നും ഒത്തുകൂടുന്നത്‌ പതിവാണ് കുപ്പികൾ തീരും വീണ്ടും വരും ഇടയ്ക്കു പുറത്തു ഒതുങ്ങിയ സ്ഥലത്തു പോയിവലിക്കും അങ്ങനെ അർദ്ധരാത്രി വരെ കഥതുടരും പിന്നെ പകുതി മയക്കത്തിൽ പകുതി ബോധത്തിൽ വീടണയും ഭാര്യയുടെ കരച്ചിലും അമ്മയുടെ ശാസനയും ഒന്നും ഫലം കണ്ടില്ല ഒരിക്കൽ മദ്യസേവക്കിടയിൽ പുകവലിക്കാൻ പുറത്തു എത്തിയപ്പോൾ അവിടെ ക്രിസ്റ്റി നിൽക്കുന്നു അവൻ ഒരു ബീഡി വെച്ച് നീട്ടി വേണ്ട എന്നു പറയാതെ അത് കത്തിച്ചു വലിച്ചു പെട്ടെന്ന് തന്നെ തലയ്ക്കു പിടിച്ചു പിന്നെ ക്രിസ്റ്റയെ തേടി പോയിതുടങ്ങി ബീഡിക്കായി വെറുതെ തരില്ല എന്നുപറഞ്ഞപ്പോൾ അവൻ ആവശ്യപ്പെട്ട പണം നൽകി ശമ്പളവും കമ്മീഷനും ക്രിസ്റ്റിക്കു കൊടുത്തു വീട്ടിൽ പട്ടിണി. ഇത് തുടരവെ ഒരു ദിവസം പെട്ടെന്നൊന്നു ഛർദിച്ചു അതിൽ ചോര കണ്ടപ്പോൾ ഞെട്ടി പിറ്റേദിവസം തന്നെ ഡോക്റ്ററെ കണ്ടു ടെസ്റ്റുകൾ കൺഫോം ചെയ്തു കരൾ പണിമുടക്കുന്നു എന്നു പിന്നെ അതുവരെ അവഗണിച്ച ദൈവങ്ങളെ വിളിച്ചു ഭാര്യയോട് തെറ്റുകൾ ഏറ്റുപറഞ്ഞു അമ്മയോട് മാപ്പിരന്നു കൊച്ചുമകളെ ചേർത്തുപിടിച്ചു എല്ലാം മറക്കാൻ ശ്രമിച്ചു. പക്ഷെ ഒന്നും മറന്നില്ല ആരോഗ്യവും പണവും കുടുംബ സമാധാനവും തിരികെ കിട്ടാൻ ഡിഅഡിക്ഷന്സെന്ററിൽ പോയി ലഹരി വസ്തുക്കളിൽ നിന്ന് രക്ഷനേടി പക്ഷെ ആരോഗ്യം തിരികെ പിടിക്കാൻ ഡോക്റ്ററുടെ നിര്ദ്ദേശം പാലിച്ചു ജീവിതം മരുന്നുകളുമായി ജീവിച്ചു പോകുന്നു ...,,, say a big NO to drugs Say a big No to സ്‌മോക്കിങ് Say a big YES to love, affection !

Monday, June 11, 2018

“നാശം മഴ"

വേനൽ കടുത്തു
ജനം പ്രാർത്ഥിച്ചു മഴക്കായി
വേഴാമ്പൽ പോലെ
മഴവന്നു
പുഴ നിറഞ്ഞു
കിണർ നിറഞ്ഞു
മനസ്സ് നിറഞ്ഞു
കുട കച്ചവടം തിമിർത്തു
വീണ്ടും മഴപെയ്തു
കാറ്റുവന്നു
മരങ്ങൾ മറിഞ്ഞു വീണു
കറണ്ട് കമ്പികൾ പൊട്ടിവീഴ്ന്നു
കറണ്ടാഫീസ് ഫോൺ എൻഗേജ്ഡ് ആയി
കാറ്റു ശക്തിയായി ഭീമൻ ബോർഡുകൾ
നിലംപതിച്ചു
കറണ്ട് വന്നില്ല മിനുട്ടുകൾ മണിക്കൂറിലേക്കും
ദിവസങ്ങളിലേക്കും നീങ്ങി
ഇൻവെർട്ടർ ബാറ്ററി ദാഹജലത്തിനായി തേങ്ങി
ടീവി മരിച്ചു മൊബയിൽ ചത്തു
ജനം കിണറിൽ നിന്ന് വെള്ളം കോരി
പുഴയിൽ കുളിച്ചു
അയൽക്കാരെ ഓർത്തു
വീട്ടിൽ പോയി സംസാരിച്ചു
അവസാനം പറഞ്ഞു
നാശം മഴ"

Thursday, February 22, 2018

പത്തായം പെറും.........

'

ഈ ചിത്രം കാലത്തെ പുറകോട്ടു കൊണ്ട്
പോയി
സ്‌കൂൾ ഡേയ്സ് ഓർമ്മയിൽ
പത്തായം പെറും
ചക്കി കുത്തും
അമ്മ വെക്കും
ഞാൻ ഉണ്ണും
ഈ വരികൾ പറയുമ്പോൾ മനസ്സിൽ വന്നിരുന്ന
ചിത്രമാണ്. നെല്ല് പുഴുങ്ങുന്ന ചെമ്പ്‌
എന്റെവീട്ടിൽ എത്രയോ തവണ ഈ രംഗം
കണ്ടിരിക്കുന്നു. പുഴുങ്ങിയ നെല്ല് പനമ്പ്
പായയിൽ ഉണക്കി, റൈസ് മില്ലിൽ കൊണ്ടുപോയി
കുത്തിച്ചു അരിയും തവിടും ഉമിയും വേർതിരിച്ചു
ശേഖരിച്ഛ് അരി പത്തായത്തിലും തവിടു പശുവിനു
തീറ്റ സൂക്ഷിക്കുന്ന മര പെട്ടിയിലും ഉമി ഒരു ചെട്ടിയിലും
സൂക്ഷിക്കുന്നത് ഇന്ന് കണ്മുൻപിൽ കൊണ്ടുവന്നു
ഈ ചിത്രം
നെല്ലിനെ അരിശിച്ചെടി എന്ന് മലയാറ്റൂർ നോവലിൽ
വിവരിച്ചതും ഓർമ്മയിൽ എത്തുന്നു!
വീട്ടിൽ പുഴുങ്ങി കുത്തിയെടുത്ത പൊടിയരി കൊണ്ട്
കഞ്ഞി ഉണ്ടാക്കി,പാള കൊണ്ട് ഉണ്ടാക്കിയ കിണ്ണത്തിൽ കോരി വെച്ച് അതിൽ കുറച്ചു നെയ്യും ഉപ്പും കടു മാങ്ങയും ചേർത്ത് പ്ലാവില കൊണ്ട് കോരികുടിക്കുന്ന സുഖം, രസം ഒരു ഫൈവ് സ്റ്റാർ ഡിന്നറിനും കിട്ടില്ലi
ആ നല്ലകാലം തിരികെ കിട്ടുമോ ???

Monday, January 1, 2018

ഒന്ന് പതുക്കെ പായു.......

ഗുല്‍സാറിന്റെ കവിത

ഒന്ന് പതുക്കെ പായു ജീവിതമേ 
ഇനിയും കടങ്ങള്‍തീര്‍ക്കാന്‍ ബാക്കി 
ശകലം വേദന മായ്ക്കാന്‍ ബാക്കി l
ശകലം കടമ തീര്‍ക്കാന്‍ ബാക്കി
വേഗത്തില്‍ നീ ഗമിച്ചപ്പോള്‍ 
ചിലര്‍ പിണങ്ങി ചിലരേ വിട്ടു പോയി
പിണങ്ങിയവരെ ഇണക്കാന്‍ ബാക്കി
കരയുന്നവരെ ചിരിപ്പിക്കാന്‍ ബാക്കി
ചില ആഗ്രഹങ്ങള്‍ ഇനിയും ബാക്കി
ചില ജോലികള്‍ ഇനിയും ബാക്കി
ഹൃദയത്തില്‍ വീര്‍പ്പുമുട്ടുന്ന ചില ആഗ്രഹങ്ങള്‍
അവയെ കുഴിച്ചുമൂടാനും ബാക്കി
ചില ബന്ധങ്ങള്‍ അഴിഞ്ഞുപോയി
ആ അഴിഞ്ഞു പോയ ബന്ധങ്ങളുടെ 
മുറിവുകള്‍ ഉണങ്ങാന്‍ ബാക്കി
നീ മുന്നേ ഗമിക്കു ഞാന്‍ വരുന്നു
നിന്നെ വിട്ട് എനിക്ക് ജീവിക്കാന്‍ പറ്റുമോ ?

ഒന്ന് പതുക്കെ പായു ജീവിതമേ 
ഇനിയും കടങ്ങള്‍തീര്‍ക്കാന്‍ ബാക്കി

Wednesday, November 22, 2017

വാട്ട്സപ്പും ഞാനും

വാട്ട്സപ്പും ഞാനും :-

ഇന്നലെ വൈകിട്ട് പ്രതീക്ഷിക്കാതെ മഴ, തകർപ്പൻ. മഴ.കുറച്ചു നേരം മഴ കുറയാൻ കാത്തിരുന്നു  പക്ഷെ കുറഞ്ഞില്ല
 പിന്നെ മഴ നനഞ്ഞു  മഴയ്ക്ക് പിന്തുണ പ്രഖ്യാപിക്കാം എന്നുതീരുമാനിച്ചു.  മഴയിൽ നടന്നു.  സത്യത്തിൽ ആ തീരുമാനം  ഒട്ടേറെ സന്തോഷിപ്പിച്ചു  അറിയാതെ ഒരു കൊച്ചു കുട്ടിയായപോലെ ഫീൽ ചെയ്തു. 
ഏകദേശം 10  മിനുട്ട്  മഴ ആസ്വദിച്ചു വീട്ടിലെത്തി  
വീട്ടിലെത്തി ഫോൺ എടുത്തപ്പോൾ മഴ ആസ്വദിച്ചത് മുഴുവൻ മനസ്സിൽ നിന്നു മാഞ്ഞുപോയി  ഫോൺ  ആവശ്യത്തിലേറെ വെള്ളം കുടിച്ചിരിക്കുന്നു 
പിന്നെ അറിയാവുന്ന രീതിയിൽ സിമ്മും  ബാറ്ററിയും മാറ്റി  മാക്സിമം തുടച്ചു  ഫാനിനടിയിൽ  വെച്ചിട്ടു നനഞ്ഞ വസ്ത്രങ്ങൾ മാറി വീണ്ടും ഫോണിന്റെ അടുത്തെത്തി  ഒരു പഴയ സ്റ്റാൻഡ് ബൈ ഫോണിൽ സിമിട്ടു  സിമ്മിൽ സേവ് ചെയ്തതെല്ലാം ഭദ്രം  ആ സമയത്തു ഒരു സുഹൃത്ത് വിളിച്ചു 
" എന്ത് പറ്റി ഗ്രൂപ്പിൽ നിന്നും ഓഴിവായതെന്തിന്" അപ്പോഴാണ് എന്തോ സംഭവിച്ചിരിക്കുന്നു  എന്നു മനസ്സിലായത്  
വേഗം സിമ്മെടുത്തു  വൈഫിന്റെ ഫോണിൽ ഇട്ടു വീണ്ടും വാട്ടസ്ആപ് ഡൌൺ ലോഡ് ചെയ്തു നോക്കി  അതുവരെ സേവ് ചെയ്തിരുന്ന മെസ്സേജസ്  ഗ്രൂപ്പുകൾ എല്ലാം മാഞ്ഞു പോയിരിക്കുന്നു.....   ഊണിലും  ഉറക്കത്തിലും  കാത്തു സൂക്ഷിച്ച വാട്ടസ്ആപ് ഗ്രൂപ്പുകൾ ഇനി എങ്ങനെ റീ ക്രിയേറ്റ് ചെയ്യും എന്നതായി അടുത്ത പ്രശനം....  
 ഉറക്കത്തിലും എന്നെ അലട്ടിയതു ഈ പ്രശ്നമാണ്  പിന്നെ ഒരുവിധം  ഉറങ്ങി 
കാലത്തു നേരെത്തെ എണിറ്റു   ഫോണിൽ ട്രയൽ തുടങ്ങി 
ഒരു വിധം ഇൻഡിവിജുവൽ കോണ്ടാക്റ്റ്സ്  മുഴുവൻ തിരിച്ചെടുത്തു  പക്ഷെ  ഗ്രൂപ്പുകൾ കിട്ടാൻ അതാതു ഗ്രൂപ്പ് അട്മിനുകൾ  കനിയണം 
പിന്നെ അതിനുള്ള വിളികളും മെസ്സേജുകൾ അയക്കലും ആയി   ഏകദേശം രണ്ടു മൂന്ന് മണിക്കൂർ കൊണ്ട് എല്ലാം ശരിയാക്കി 
അതിനു ശേഷമാണ് മനസ്സ്  സ്വസ്ഥത വീണ്ടെടുത്ത്

Sunday, November 12, 2017

അനുപമേ അഴകേ!

അനുപമേ അഴകേ
നിൻ തിരുനെറ്റിയിലെ
ചന്ദന കുറിയായി ഞാൻ
മാറിയെങ്കിൽ
നീ ചൂടും തുളസിക്കതിരായി
ഞാൻ പിറവിയെടുത്തെങ്കിൽ
നിൻ കരസ്പര്ശമേല്ക്കും
മലരായി ഞാൻ ജനിച്ചെങ്കിൽ
നിൻ സിരകളിലോടും ഒരുതുള്ളി
ചോരയായി ഞാൻ മാറിയെങ്കിൽ
നീ മുത്തം കൊടുക്കും പൈതലായി
ഞാൻ മാറിയെങ്കിൽ
നിന്നെ തലോടും ഇളം കാറ്റായി
ഞാൻ മാറിയെങ്കിൽ
നിന്റെ ഏറ്റവും അകലങ്ങളിലെ
ഒരു ഇഷ്ട്ടമായി,സ്വപ്നമായി
ഞാൻ മാറിയെങ്കിൽ
അലിഞ്ഞേനെ നിന്നിൽ
ലയിച്ചേനെ നിൻ അഴകിൽ
അനുപമേ അഴകേ!

Sunday, October 22, 2017

മെർസൽ

മെഡിക്കൽ ഫീൽഡിലെ ഏറ്റവും വലിയ അഴിമതിയാണ് "മെഡിക്കൽ ചെക്കപ്പ്‌"!!
ഒരു രോഗവും ഇല്ലാത്ത നിങ്ങൾ ഒരുവട്ടം മെഡിക്കൽ ചെക്കപ്പിനു കയറി നോക്കു.., എന്തെങ്കിലും ഒരു രോഗം നിങ്ങൾക്ക്‌ അവർ എഴുതി തന്നിരിക്കും തീർച്ച...!!
ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ബിസിനസ്സ്‌ ആണ് മെഡിക്കൽ ഫീൽഡ്‌ പ്രത്യേകിച്ച് സ്പെഷ്യലൈസ്ഡ് ട്രീറ്റ്മെന്റ്
5 രൂപാ വാങ്ങി ചികിൽസിക്കുന്ന ഡോക്റ്ററെ ജനം പുച്ചിച്ച്‌ തള്ളും..!!
5000 രൂപാ വാങ്ങി ചികിൽസിക്കുന്നവനെ വാനോളം പുകഴ്ത്തും..!!
കൂടുതൽ അറിവ്‌ ഇവനാണെന്ന് കരുതി കാശെത്ര കൊടുത്തും അവനുവേണ്ടി ജനം ക്യൂ നിക്കും.. !!
അവൻ എഴുതിക്കൊടുക്കുന്ന വിലകൂടിയ മരുന്നുകളെല്ലാം വാങ്ങും..!
ഇന്നു സിസേറിയൻ ഒരു നോർമൽ സംഭവമായിരിക്കുന്നു ആർക്കും അതിൽ ഒരു ഞെട്ടലും തോന്നുന്നില്ല ... സിസേറിയൻ മതി എന്ന് വരെ തിരുമാനിക്കുന്നവർ കൂടി വരുന്നു
സർക്കാർ ഹോസ്പിറ്റലുകളുടെ ഇന്നത്തെ ദയനീയാവസ്ഥ, ഒരു പക്ഷെ അറിഞ്ഞുകൊണ്ട് വരുത്തുന്നത്, പ്രൈവൈറ്റ് ഹോസ്പിറ്റലുകളുടെ
കൊള്ളക്ക് സൗകര്യം ഒരുക്കി കൊടുക്കുന്നു
ഡയാലിസിസ് നടത്തുമ്പോൾ കരണ്ട് പോയി രോഗികൾ മരിക്കുന്നു..! അത്യാവശ്യത്തിന് പവർ ബാക്കപ്പ് ഇല്ല..!
വെൻറിലേറ്റർ പ്രവർത്തിക്കുന്നില്ല. കാരണം ഓക്സിജൻ സിലിണ്ടറുകൾ സപ്ലൈ ചെയ്യുന്ന ഏജൻസിക്ക് രണ്ട് വർഷമായി പേയ്മെന്റ് നടത്തിയിട്ടില്ല..!!
മരിച്ച ശവശരീരം വെന്റിലേറ്ററിൽ കൂടുതൽ സമയം വെച്ച്‌ കൂടുതൽ ബില്ല് കൊടുക്കുന്ന ഹോസ്പിറ്റൽ മാനേജുമെന്റുകളും നമ്മുടെ നാട്ടിലുണ്ട്‌.....
അപകടത്തിൽ പെടുന്ന രോഗിയേയും കൊണ്ട്‌ ഗവൺമന്റ്‌ ഹോസ്പിറ്റലിൽ നിർത്താതെ പ്രൈവറ്റ്‌ ഹോസ്പിറ്റലുകളിലേക്ക്‌ പായുന്ന ആമ്പുലൻസ്‌ ഡ്രൈവർമ്മാർ നമ്മുടെ നാട്ടിൽ ഉണ്ട്‌...
മരിച്ച ഭാര്യയുടെ/ മകളുടെ ശവശരീരവും ചുമന്നുകൊണ്ടു നടന്നു പോകുന്ന പാവപ്പെട്ടവനും ഇവിടെ പരാമര്ശിക്കപ്പെടുന്നുണ്ട്‌.
മരുന്ന് പരീക്ഷണങ്ങൾക്കു പാവപ്പെട്ട ഗ്രാമീണനെ വിധേയമാക്കുന്നത് കൊണ്ടുള്ള ഹൊസ്പിറ്റലിന്റെ നേട്ടവും പറയുന്നുണ്ട്!
വെറും 7% ജി എസ്‌ റ്റി ഈടാക്കുന്ന സിംഗപ്പൂരിൽ സൗജന്യ ചികിൽസാ സൗകര്യം ഒരുക്കാമെങ്കിൽ 28% ഈടാക്കുന്ന ഇന്ത്യയിൽ എന്തുകൊണ്ട്‌ ആയിക്കൂടാ... എന്തുകൊണ്ട് ലിക്കറിനു ജി എസ്‌ റ്റി ഇല്ല  എന്നീ  ഉശിരൻ ചോദ്യങ്ങളും  ഉയർത്തുന്നുണ്ട്‌ ഇവിടെ .
ഇത്രയും മെർസൽ എന്ന സിനിമയിൽ നിന്ന് ...കയ്യടിക്കേണ്ട സംഭാഷങ്ങൾ...

എന്നാൽ ഇതൊഴിച്ചാൽ മെർസൽ വെറും സമയം കൊല്ലി ചിത്രം