Sunday, March 27, 2016

ചിത്തി, ലക്ഷ്മിചിത്തി

ഇപ്പോൾ സമയം രാവിലെ 4.30 ഉറക്കം ഉണര്ന്നു ഇന്ന് ഒരു അടിയന്തരം ഉണ്ട് 13 ദിവസംമുൻപ ശിവലോകം പ്രാപിച്ച ലക്ഷ്മി അമ്മാളിന്റെ. ഇവർ എന്റെ അമ്മായിയുടെ സിസ്റ്റർ ഞങ്ങൾ എല്ലാവരും ബഹുമാനത്തോടെ വിളിക്കുന്ന "ചിത്തി, ലക്ഷ്മിചിത്തി". ഇവരെ കുറിച്ച് പല ഓര്മ്മകളും ഒരു അടുക്കും ചിട്ടയും ഇല്ലാതെ മനസ്സിൽ നിറയുന്നു
ഓര്മ്മ വെച്ചനാൾ മുതൽ ഇവരും ഭര്ത്താവും(നീലകണ്‌ഠ അയ്യര് ) മകളും (രാധ ) ഞങ്ങളുടെ നാട്ടിൽ ഉണ്ട് മിക്കവാറും ദിവസങ്ങളിൽ ഞങ്ങൾ (എന്റെ കസ്സിൻ, ചേട്ടൻ ചേച്ചി ഞാൻ ) ഇവരുടെ വീട്ടിൽ പോകാറുണ്ട് പലദിവസങ്ങളിലും അവിടെത്തന്നെ കഴിയാറുണ്ട് എന്തൊരു സന്തോഷവും സ്നേഹവും കുടാതെ രുചിയേറുന്ന പലഹാരങ്ങളും അവിടെനിന്നു അനുഭവിച്ചിട്ടുണ്ട്
അവരുടെ മകള്ക്ക് ഹാര്ട്ടിൽ ചെറിയ തടസ്സം ഉണ്ടായിരുന്നു കുടാതെ രണ്ടു കാലുകൾ തമ്മിൽ നീളവ്യത്യാസവും . ഇതിന്റെ ചികൽസ, അത്ര ഭദ്രമല്ലാത്ത സാമ്പത്തികം (PWD യിലെ ഒരു ലാസ്റ്റ് ഗ്രേഡ് ജീവനക്കാരന്നയിരുന്നു ഭർത്താവ്‌), താമസിച്ചിരുന്നത് ചേട്ടന്റെ വീട്ടിൽ, ഇങ്ങനെ ഒരുപ്പാട്‌ കഷ്ട്ടപ്പാടുകൾ ഉണ്ടായിരുന്നെങ്കിലും ഇതൊന്നും ഒരിക്കലും അവർ പ്രകടിപ്പിച്ചിരുന്നില്ല.
മകളുടെ വിവാഹം ഭംഗിയായി നടത്തി പക്ഷെ വിധി ദീർഘക്കാലം മകളെയും മരുമകനേയും ഒന്നിച്ചു ജീവിക്കാൻ അനുവദിച്ചില്ല മരുമകൻ കുറച്ചു വർഷങ്ങൾക്കുള്ളിൽ തന്നെ മരിച്ചു
വിധവയായ മകൾ അവളുടെ ട്രീറ്റ് മെന്റ്സ് ഭര്ത്താവിന്റെ 
റീട്ടയര്മെന്റ്റ് ഇതൊന്നും അവരെ തളര്ത്തിയില്ല അല്ലെങ്കിൽ അവർ അത് പുറത്തു കാണിച്ചില്ല
കുറച്ചു വർഷങ്ങൾ കഴിഞ്ഞപ്പോൾ ഭര്ത്താവ് മരിച്ചു ...
അമ്മയും മകളും അത് ഉൾക്കൊണ്ട്‌ ജീവിച്ചു
മകളുടെ മരണം അതും സംഭവിച്ചു
പിന്നേയും വർഷങ്ങൾ ... ഒരുപക്ഷെ സ്വയം ഉള്ളിലേക്ക് വലിഞ്ഞ വർഷങ്ങൾ ...
കഴിഞ്ഞ 13 നു രാത്രി 10 മണിവരെ സ്വന്തം കാര്യങ്ങൾ എല്ലാം ചെയ്തു കിടക്കാൻ പോയ അവർ ചെറിയ ശ്വാസതടസ്സം വന്നതുക്കരണം ഹോസ്പിറ്റലിൽ അഡ് മിറ്റായി രണ്ടു ദിവസം അവിടെ പിന്നെ അവസാന യാത്ര
എന്റെ കുട്ടികളെ അവരുടെ ചെറുപ്പത്തിൽ നോക്കി വളർത്തിയത്‌ അവരാണ് ഒരു മുത്തശ്ശിയുടെ സ്നേഹം വാത്സല്യം ലാളന എല്ലാം കൊടുത്തു വളർത്തിയത്‌ അവരാണ്
ഇന്നുവരെ ഒരാളോടും ഒരു രൂപപ്പോലും കടം പറഞ്ഞിട്ടില്ല
പാലിന്റെ ബില്ല് മാസത്തിന്റെ അവസാനദിവസം കൃത്യമായി കൊടുക്കും
എല്ലാ സാധനങ്ങളും വാങ്ങുക അത് കൃത്യമായി ഉപയോഗിക്കുക ഭാര്ത്തവിന്റെയും മകളുടെയും മരണശേഷം ബാക്കി ഉണയിരുന്ന സേവിങ്ങ്സ്സിൽ നിന്ന് നല്ലൊരു പങ്കു അമ്പലങ്ങല്ക്കും ഞങ്ങളുടെ സാന്ത്വനം ട്രസ്റ്റിനും തന്നു സമൂഹത്തിനോടുള്ള കടപ്പാടും തീരത്താണ് അവർ മടങ്ങിയത് അതും അവസാനദിവസം വരെ സ്വയം കാര്യങ്ങൾ ചെയ്തു.....
എനിക്ക് അവരുടെ വേര്പ്പാട് വേദന തരുന്നു കാരണം അവരുടെ ജീവിതം അത്രക്കും മൂല്യമുള്ളതായിരുന്നു...

Friday, February 26, 2016

നീരജ

ജീവിതം നീണ്ടതാവണം എന്നതല്ല അർത്ഥമുള്ളതാവണം അർത്ഥമുള്ളതായിരിക്കണം
ഇതിൽ ഒതുങ്ങുന്നു നീരജഎന്ന സിനിമ
ഒരു നടന്ന സംഭവം വീണ്ടും കാണുന്ന അല്ല
അനുഭവിക്കുന്ന പ്രതീതി ജനിപ്പിക്കുന്നു ഈ
കൊച്ചു സിനിമ
ഒരു മോഡൽ തകര്ന്ന വിവാഹജീവിതം അതിജീവിക്കാൻ ഒരു എയർ ഹൊസ്റ്റസ്സ് ആവുന്നു മാതാപിതാക്കളും രണ്ടു സഹോദരങ്ങളും അടങ്ങുന്ന കുടുംബം തന്നാൽ ആവുന്നവിധം ഹാപ്പിയായി മുന്നോട്ടു നയിക്കുന്നു
തന്റെ ആദ്യ വിദേശ പറക്കലിൽ ആ
വിമാനം ഹൈജാക്ക് ചെയ്യപെടുന്നു. നീരജയുടെ
സമയോചിതമായ അറിയിപ്പ് പൈലറ്റുകളെ രക്ഷപെടാൻ സഹായിക്കുന്നു കറാച്ചിവിമാനത്താവളത്തിൽ കുടുങ്ങികിടക്കുന്ന വിമാനത്തിൽ നിന്ന് സ്വന്തം ജീവൻ ത്യജിച്ചു യാത്രക്കാരെ രക്ഷിക്കുന്നു നീരജ, രാഷ്ട്രം അശോക ചക്ര കൊടുത്തു ബഹുമാനിക്കുന്നു..................
സോനം കപ്പൂർ.   നീരജ
യായി ജീവിക്കുന്നു
ശബാനആസ്മി നീരജയുടെ
അമ്മയുടെ റോളിൽ
മറക്കാൻ കഴിയാത്ത അഭിനയം കാഴ്ച വയ്ക്കുന്നു
മൊത്തത്തിൽ
 Neerja is a great movie

Thursday, December 31, 2015

പുതുവര്ഷം

സമയമാം രഥം മുന്നോട്ടു......

സമയമാം നദി മുന്നോട്ടു....

2015 ൽ ഇനി മണിക്കൂറുകൾ മാത്രം...
എത്രയോ പ്രാവശ്യം മനസ്സിൽ കൊതിച്ചു സമയത്തിന്റെ യാത്ര ഒന്ന് തടയാൻ...,
ബാല്യം എന്ന ആ മനോഹര കാലം തിരികെ വന്നെങ്കിൽ എന്ന്....
പൂമ്പാറ്റകളും പൂക്കളും കൂട്ടുക്കാരും മനസ്സിൽ
തമ്പടിച്ചിരിക്കുന്നു......
നല്ല ഓർമ്മകൾ മനസ്സിൽ റിപ്ലേ ആവുന്നു....
സമയം മുന്നോട്ടും മനസ്സ് അതെ വേഗത്തിൽ പുറകോട്ടും...
പോയ സമയം പോയി.... ഇനി അതെല്ലാം ഓർമ്മകൾ. മണികൂറുകൾ കഴിഞ്ഞാൽ 2015 ഉം ഓർമ്മകൾ ആവും
ഓർമ്മകൾ ഒരു ലഹരിയാണ്. ...    
പുതു വര്ഷം പ്രതീക്ഷയും ........

എല്ലാവർക്കും പ്രതീക്ഷകൾ നിറഞ്ഞ 2016 നേരുന്നു

എല്ലാ പ്രതീക്ഷകളും പൂവണിയട്ടെ പുതുവർഷത്തിൽ

എന്ന് പ്രാർത്ഥിച്ചുകൊണ്ട്...

Monday, December 7, 2015

മുംബൈ ഗ്രേറ്റ്‌ മുംബൈ

മുംബൈ ഗ്രേറ്റ്‌ മുംബൈ
ഇന്ന് കേരളം എങ്ങനെയാണോ അന്യ സംസ്ഥാന ജനങ്ങൾക്ക്‌ അങ്ങനെ ആയിരുന്നു ബോംബെ എന്ന മഹാനഗരം മലയാളികൾക്ക് 70 -80 കാലഘട്ടങ്ങളിൽ   പഠിച്ചു ഡിഗ്രി എടുത്തു ഒരു ജോലിക്കുവേണ്ടി ബോംബയിൽ എത്തുക എന്നത് ആ കാലഘട്ടത്തിലെ അനിവാര്യത ആയിരുന്നു  അവിടെ എത്തിയാൽ  നാട്ടിലെ ഏതെങ്കിലും ഒരു കൂട്ടുക്കാരനെ ബുദ്ധിമുട്ടിക്കുക അവന്റെ സഹ മുറിയനാവുക ഒന്ന് രണ്ടു ദിവസം ബാക്കി മുറിയന്മാർ മുഖം കറുപ്പിക്കും ഒരാഴ്ച കഴിയുമ്പോൾ അവർതന്നെ ഒരു ജോലി കണ്ടുപിടിച്ചു തരും പിന്നെ വന്നവനുംബോംബെ വാല ആകും

ഞാനും ഈ മഹാനഗരത്തിൽ ജോലി തേടി വന്നു 1979 അവസാനം
ചേട്ടനും ചേച്ചിയും ഇവിടെ ഡോംബിവില്ലിയിൽ ഉണ്ടായിരുന്നതുകൊണ്ട് താമസത്തിനും ഭക്ഷണത്തിനും ബുദ്ധിമുട്ടേണ്ടി വന്നില്ല
വന്നു രണ്ടു മൂന്ന് ആഴ്ചയിൽ ജോലിക്കിട്ടി, വീട്ടിയിൽ  എന്നും കാലത്തും വൈകീട്ടും ഉള്ള ലോക്കൽ ട്രെയിൻ യാത്ര, അതിലെ തിക്കിലും തിരക്കിനിടയും നടക്കുന്ന കച്ചവടങ്ങൾ,ചീട്ടുകളി,പ്രാര്ത്ഥന, വൈകുനേരങ്ങളിലെ വീട്ടിയിലെ ജനസമുദ്രം, വടപാവ് എന്ന അത്ഭുത ഭക്ഷണം, ഒരു ചായ മൂന്ന് പേർ കൂടി ''കട്ട്"അടിച്ചു കുടിക്കൽ, ഷെയർ ഓട്ടോയിലെ യാത്ര എല്ലാം എന്നെ അതിശയിപ്പിച്ചു  വിസ്മയിപ്പിച്ചു...... എങ്കിലും
ബോംബെ എന്തുകൊണ്ടോ എനിക്ക് പിടിച്ചില്ല എങ്ങനെയെങ്കിലും നാട്ടിൽ എത്തണം എന്നതായി എന്റെ ലക്ഷ്യം
ഭാഗ്യം കടാക്ഷിച്ചു ഒരു വര്ഷം കൊണ്ട് PSC വഴി നാട്ടിൽ  ജോലിക്കിട്ടി  ബോംബയിൽ നിന്ന് രക്ഷപ്പെട്ടു....,
മുപ്പതു വര്ഷങ്ങള്ക്ക് ശേഷം വീണ്ടും മുംബയിൽ ഒരു പതിനഞ്ചു ദിവസം
ഇപ്പോഴും ലോക്കൽ ട്രെയിൻ യാത്ര, അതിലെ തിക്കിലും തിരക്കിനിടയും നടക്കുന്ന കച്ചവടങ്ങൾ. പ്രാര്ത്ഥന, വൈകുനേരങ്ങളിലെ വീട്ടിയിലെ ജനസമുദ്രം, വടപാവ്, കട്ട് ചായ കഴിക്കൽ,ഷെയർ ഓട്ടോ യിലെ യാത്ര എല്ലാം എന്നെ വിസ്മയിപ്പിക്കുന്നു പണ്ടത്തെപ്പോലെ ഒരുപക്ഷെ അതിനെക്കാളും അധികം.....

Tuesday, November 17, 2015

സമത്വം

ആണ്‍ പെണ്‍ സമത്വം വേണം എന്ന മുറവിളി നാം എന്നും കേൾക്കുന്നു.............
ത്രിശൂർ കൈരളി ശ്രീ തീയറ്ററുകൾ സർക്കാരിന്റെ വകയാണ് 
ഒരുവിധം നല്ല തീയറ്ററുകൾ എന്നാൽ ഇവിടെ ആണിനും പെണ്ണിനും രണ്ടു നീതി
സ്ത്രീകളുടെ ടിക്കറ്റ്‌ കൌണ്ടർ 
അവർ ക്യു നില്ക്കുന്ന സ്ഥലം  എല്ലാം സുഖ സൌകര്യങ്ങൾ നിറഞ്ഞത്‌
 ഫാനും വെളിച്ചവും എല്ലാം ലഭ്യം
എന്നാൽ 110 രൂപ മുടക്കി സിനിമ കാണുവാൻ തിരുമാനിക്കുന്ന പുരുഷൻ 
കമ്പികൾ കൊണ്ട് തീർത്ത ഒരു കൂടിൽ ചൂടും കൊണ്ട് നിന്ന് കഷ്ട്ടപ്പെട്ടു
 ( മണിക്കുറുകൾ) വേണം ടിക്കറ്റ്‌ എടുക്കാൻ ..... 
എന്താ പുരുഷന്മാർ രണ്ടാം കിട പൌരന്മാരാണോ Mr ഉണ്ണിത്താൻ ?

Saturday, September 26, 2015

"ഒരു പൊരി മതി എല്ലാം ഒടുങ്ങാൻ ഒരു ചിരി മതി എല്ലാം ഒതുങ്ങാൻ"

കുറച്ചു ദിവസങ്ങൾക്കുമുൻപ് ഞാൻ ഒരു പോസ്റ്റ്‌ ഇട്ടിരുന്നു " അവൻ"
എന്റെ ഒരു സുഹൃത്ത്‌ ഒരു കാരണവും പറയാതെ പെട്ടെന് പിണങ്ങുകയും പിന്നെ ഏകദേശം അഞ്ചുവർഷം ഒരു പരിചയ ഭാവം പോലും കാണിക്കാതെ നടക്കുകയും  പിന്നെ ഒരു ദിവസം പെട്ടെന്ന് എന്നെ വിളിക്കുകയും ഒരുപ്പാട്‌ നേരം സംസാരിക്കുകയും ചെയ്തു . സംസാരത്തിനു ഒടുവിൽ അവന്റെ അമ്മയുടെ മരണത്തിൽ ഞാൻ അവനെസാന്ത്വനപ്പെടുത്തിയില്ല എന്ന കുറ്റാരോപണവും നടത്തി  എന്റെ അടുത്ത ബന്ധുവിന്റെ രോഗവും പിന്നീടുള്ള മരണവും  അതിനുശേഷമുള്ള പലപല കാരണങ്ങളും ഉണ്ടായിരുന്നെകിലും അവനോടു  " സോറി ഡാ  നീ  ക്ഷമിക്ക്‌" എന്ന് പറഞ്ഞ് അവനുമായുള്ള  ബന്ധം പുതുക്കി കാത്തു സൂക്ഷിക്കുന്നു
ഇന്ന് വായിച്ച ഒരു മെസ്സേജ്  എന്നെ വീണ്ടും അതെല്ലാം ഓർമ്മിപ്പിച്ചു
മെസ്സേജ് താഴെ ചേർക്കുന്നു:-
ബന്ധങ്ങൾ ഇടയ്ക്കിടെ നട്ടുനനക്കണം... മിനുക്കണം...പുതുക്കണം.. അകലാൻ ശ്രമിക്കുമ്പോൾ അടുക്കാൻ ശ്രമിക്കുക തന്നെ... കൂടുതൽ ഇഷ്ടമുള്ളവർ പെട്ടെന്ന് പിണങ്ങാൻ സാധ്യത ഉണ്ട്. എന്നോട് അവൻ അങ്ങനെ ചെയ്തല്ലോ എന്ന പരിഭവം.സൗഹൃദങ്ങൾ മാത്രമല്ല ബന്ധങ്ങൾ തകരാൻ നന്നേ ചെറിയ ഒരു കാരണം മതി. അകല്ച്ച തോന്നി തുടങ്ങുമ്പോഴേ കൂടുതൽ അടുക്കാൻ ശ്രമിക്കണം. ഒരു ചെറിയ അനിഷ്ടം മതി ഉള്ള സൗഹൃദം മങ്ങാൻ. പറ്റാത്ത ഒരു വാക്ക് മതി ചേർന്നു നിന്നിരുന്ന കണ്ണി ഇളകാൻ...സംസാരത്തിനിടക്ക് അറിയാതെ വരുന്ന ചില പരാമർശങ്ങൾ മതി ദീർഘകാലം തെറ്റി നടക്കാൻ.. ഒടുവിൽ പിണക്കമായി.. വിളി നിന്നു.. ശത്രുവായി. അവിടെ കണ്ടാൽ ഇവിടെ മാറലായി... കാലം ഏറെ ചെന്നാൽ പിന്നെ ആരാദ്യം മിണ്ടും എന്നായി... എങ്ങനെ നടന്നിരുന്ന ആളുകളാ, ഇപ്പൊ കണ്ടാപ്പോലും മിണ്ടൂല്ല... എന്നു നാം പലരെക്കുറിച്ചും പറയാറുണ്ട്. നമ്മുടെ അറിവിലും ഉണ്ടാകും ഇത്തരം അനുഭവങ്ങൾ..! കാലം ഏറെ കഴിഞ്ഞ് എന്തിനാ തെറ്റിയത് എന്ന് പോലും ഓർമയുണ്ടാവില്ല. ഒരു പക്ഷേ.. എന്നിട്ടും മിണ്ടാതെ, വിളിക്കാതെ നടക്കും. ഇന്നു കാണുന്നവരെ നാളെ കാണില്ല. എന്നാണു നാമൊക്കെ ഇവിടുന്നു സലാം പറഞ്ഞു പോവുക എന്നു ആർക്കും അറിയില്ല. "ഒരു പൊരി മതി എല്ലാം ഒടുങ്ങാൻ ഒരു ചിരി മതി എല്ലാം ഒതുങ്ങാൻ" കാത്തു സൂക്ഷിക്കുക സൗഹൃദങ്ങളെ, കെടാതെ നോക്കുക...
പരസ്പരം സ്നേഹിച്ചും ക്ഷമിച്ചും നമുക്കു മുന്നോട്ട് പോകാം

Friday, September 18, 2015

ലക്ഷ്മി ശേഷാദ്രി ശിശു പാലന്‍ സമിധി

ഞാന്‍ ആന്റണി നാട്ടിലേക്കു വരുന്നത് 30 വര്‍ഷങ്ങള്‍ക്കു ശേഷം.ഇതിനിടയിൽ  നാട്ടിൽ പോകണം എന്ന തോന്നൽ പലപ്രാവശ്യം വന്നു  പക്ഷെ എന്തുകൊണ്ടോ സാധിച്ചില്ല  അല്ലെങ്കിൽ ധൈര്യം  വന്നില്ല. പക്ഷെ ഇത്തവണ മകന്റെ  നിർബന്ധം തള്ളാൻ കഴിഞ്ഞില്ല. അവനും കുറെ അധികം കാത്തിരുന്നതാണ് ഈ സന്ദര്ഭം . യാത്ര തിരുമാനിച്ചത് മുതല്‍ മനസ്സില്‍ പഴയ രംഗങ്ങള്‍ വന്നു പോയി കൊണ്ടിരിക്കുന്നു.......................
ഞാന്‍ ഡിഗ്രി രണ്ടാം വര്ഷം പഠിക്കുമ്പോള്‍ എന്റെ പഠനം പെട്ടെന്ന് നിലച്ചു.അപ്പന്റെ പെട്ടെന്നുള്ള വീഴ്ച എന്റെ പഠിപ്പ് മുടക്കി "തരക്‌" ബിസിനസ്സ് എന്റെ തലയിലും. എന്നാലും പ്രി ഡിഗ്രി മുതല്‍ പഠിച്ചിരുന്ന ടൈപ്പിംഗ്‌ഷോര്‍ട്ട് ഹാന്‍ഡ്‌ നിറുത്താതെ തുടര്‍ന്നു. അതാണ്‌ നാട് വിടാന്‍ കാരണവും .വാരരു മാഷിന്റെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വച്ചാണ് ഗായത്രിയെ പരിചയ പ്പെടുന്നത് . അത് പെട്ടെന്ന് വിചാരിക്കാത്ത തലങ്ങള്ളില്‍ എത്തി. രണ്ടു വീട്ടിലും എതിര്‍പ്പ് അവസാനം ഒളിച്ചോടി ബോംബയിലേക്ക്. അവിടെ നല്ലവരായ കുറച്ചു സുഹൃത്തുകള്‍ സഹായ ഹസ്തം നീട്ടി. റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കൂട്ടികൊണ്ട് പോയി .ഒരു ചാള്‍  ( ആകെ ഒരേ ഒരു മുറിയുള്ള താമസസ്ഥലം എല്ലാം മുറിയില്‍ ) എടുത്തുതന്നു .ഒരു അഭിഭാഷകന്റെ ഓഫീസില്‍ ഒരു പാര്‍ട്ട്‌ ടൈം ജോലിയും സങ്കടിപ്പിച്ചു തന്നു .കഷ്ട്ടി ഞരുങ്ങി  ജീവിക്കാം എന്ന സ്റ്റേജ്. പക്ഷെ മനസ്സ് നിറയെ സന്തോഷമായിരുന്നു ........ കാലത്ത് 6 മുതല്‍ 8.30 വരെ വക്കിലിന്റെ നോട്ടുകള്‍ ഷോര്‍ട്ട് ഹാന്‍ഡില്‍ എഴുതി എടുക്കുക വൈകിട്ട് 6 മുതല്‍ അതെല്ലാം ടൈപ്പ് ചെയ്യുക .ഇതിനിടയില്‍ കുറേ അധികം സമയം ഫ്രീ ടൈം. അപ്പോള്‍ ജോലി അന്വേഷിച്ചു പോകുക .അങ്ങനെ പോകുമ്പോള്‍ ലോക്കല്‍ ട്രെയിനില്‍ വച്ച് അവനെ കണ്ടു. പ്രി ഡിഗ്രിക്കും ,ഡിഗ്രിക്കും കൂടെ പഠിച്ചിരുന്ന വൈദ്യനാഥനെ.. അവന്‍ അവിടെ വോള്‍ ടാസില്‍ ജോലിചെയ്യുന്നു .അച്ഛനും അമ്മയും അവന്റെ കൂടെ താമസിക്കുന്നു ഒരു ബോംബെ വാല ആയി തിര്‍ന്നിരിക്കുന്നു അവന്‍. നാട്ടിലെ എല്ലാം വിറ്റു ഇവിടെ ഒതുങ്ങി.

എന്റെ കഥ - അച്ഛന്റെ മരണം, ഗായത്രി യുമായി ബോംബയില്‍ എത്തിയത് എല്ലാം  പറഞ്ഞു . പിന്നെ ഇടയ്ക്കിടെ അവനെ കാണും അവനും എന്നെ സഹായിക്കണം എന്ന് മനസ്സുണ്ടായിരുന്നു. ഞാനും ഗായത്രിയും അവന്റെ വീട്ടില്‍ പോകാറുണ്ട്.അവന്റെ അമ്മക്ക് ഗായത്രിയെ ഇഷ്ട്ടമായി. അവള്‍ക്കു മാമിയേയും.അവന്‍ ജോലിചെയ്യുന്ന സ്ഥാപനത്തില്‍‍ സ്റ്റെനോ വിന്റെ ഒഴിവുണ്ട്എന്ന വാര്‍ത്ത‍ വളരെ സന്തോഷത്തോടെയാണ് അവന്‍ എന്നെ അറിയിച്ചത്. പക്ഷെ ടെസ്റ്റും ഇന്റര്‍ വ്യൂ എല്ലാം കടന്നാല്‍ മാത്രമേ ജോലി കിട്ടൂ. അവന്റെ കൂടെ ചെന്നു അപേക്ഷ കൊടുത്തു .ഒരാഴ്ച കഴിഞ്ഞു അവന്‍ വന്നു ടെസ്റ്റിനുള്ള കാള്‍ ലെറ്റര്‍ തന്നു.

ഒരു പ്രതിക്ഷയും ഇല്ലാതെ ടെസ്റ്റ്‌ എഴുതി. പക്ഷെ ടെസ്റ്റില്‍‍ നല്ല മാര്‍ക്ക്‌ കിട്ടി. പിന്നെ ഇന്റര്‍വ്യൂ പേരു വിളിച്ചു അകത്തു ചെന്നപ്പോള്‍ മനസ്സ് പിടഞ്ഞു പക്ഷെ അവിടെയും ഭാഗ്യം തുണച്ചു. അങ്ങനെ അല്ലലില്ലാത്ത ജീവിതം സ്വപ്നംകണ്ട് വീട്ടില്‍‍ എത്തി, അവളോട്‌ പറഞ്ഞപ്പോള്‍ അവളും ഹാപ്പി വൈകിട്ട് വൈദ്യനാഥന് വന്നു ഉടനെ തന്നെ ജോയിന് ചെയ്യാന്‍
പറഞ്ഞു അങ്ങനെ ഒരു നല്ല ജോലിയില്‍ പ്രവേശിച്ചു. വൈദ്യനാഥന്‍ താമസിക്കുന്നതിനടുത്തു ഒരു ചെറിയ വീടും കിട്ടിഎല്ലാം കിഴടക്കിയ ഒരു തോന്നല്‍. നാട്ടിൽ നിന്ന് വരുന്ന കൂട്ടുക്കാ രുടെ ലെറ്ററുകൾ വഴി വീട്ടിലെ കാര്യങ്ങൾ  അറിയാറുണ്ട്  രണ്ടു വീട്ടിലേയും എതിര്പ്പ് കുറഞ്ഞെങ്കിലും ഞങ്ങളെ സ്വീകരിക്കാൻ തയാറായിരുന്നില്ല അവർ. ഇടിക്കിടെ ഞങ്ങൾ   രണ്ടുപേരും വീട്ടുകാരെ ഓര്ക്കും  കുറച്ചു നേരം കരയും  അങ്ങനെ ജീവിതം തുടര്ന്നു ..............

കാലചക്രം തിരിഞ്ഞു രണ്ടുവര്‍ഷങള്‍ പോയതറിഞ്ഞില്ല സമയത്ത് സന്തോഷവാര്‍ത്തയും അറിഞ്ഞു ഒരു അംഗം കുടി വരുന്നു സന്തോഷം ഇരട്ടിയാക്കാന്‍ .....
പ്രസവത്തിനു അവളെ അടുത്തുള്ള പ്രൈവറ്റ് നഴ്സിംഗ് ഹോമില്‍ അഡ്മിറ്റ്‌ ചെയ്യുന്നത് വരെ ലക്ഷ്മി മാമി (വൈദ്യനാഥന് ന്റെ അമ്മ) ചെയിതു തന്ന സഹായങള്‍ വളരെ വളരെ വലുതാണ്. സ്വന്തം അമ്മയില്‍ നിന്ന് കിട്ടേണ്ടിയിരുന്ന എല്ലാ സഹായങ്ങളും സ്നേഹവും ലാളനകളും ഗായത്രിക്ക് അവര്‍ നല്‍കി. എല്ലാ പ്രതിക്ഷകളും തെറ്റിച്ചു കൊണ്ട് അത് സംഭവിച്ചു................. ഒരു ആണ്‍ കുട്ടിയെ തന്നിട്ട് എന്നെ വിട്ടു അവള്‍ പോയി. ശരിക്കും പകച്ചു നിന്ന സമയം ആയിരുന്നു അത്. ഇനി എങ്ങനെ മുന്നോട്ടു പോകും എന്ന ഭയം മനസ്സില്‍ കടന്നു കൂടി . ഒന്നുരണ്ടാഴ്ച ലീവെടുത്തു . വൈദ്യന്റെ അമ്മ സമയാസമയത്ത് കുട്ടിക്ക് പാല് കൊടുക്കും, ഉറക്കും, സ്വന്തം പേരകുട്ടിയെപോലെ അവര്‍ അവനെ നോക്കി. പിന്നെ അവര്‍ തന്നെ എന്നെ ജോലിക്കു പോകാന്‍ നിര്‍ബന്ധിച്ചു. എന്നും വൈകിട്ട് വരുമ്പോള്‍ കുട്ടിയെ കുളിപ്പിച്ച് പൊട്ടു കുത്തി എന്നെ ഏല്പിക്കും ഞാന്‍ അവനെ കെട്ടിപിടിച്ചു ഉറങ്ങാതെ കിടക്കും അങ്ങനെ മൂന്ന് വര്ഷം കഴിഞ്ഞു എന്റെ മകന്‍ ലക്ഷിമി മാമിയെ പാട്ടി എന്ന് വിളിച്ചു.  അവര്‍ ഇവനെ ശേഷാദ്രി എന്നും

അവനെ സ്കൂളില്‍ ചേര്‍ക്കേണ്ട സമയം വൈദ്യനാഥന് പ്രമോഷന്‍ കിട്ടി കൂടെ സ്ഥലമാറ്റവും.
കാലം ഒരു പാട് മുന്നോട്ടു പോയിഇന്ന് എന്റെ മകന്‍ പഠിച്ചു ജോലിയില്‍ ചേര്‍ന്നിരിക്കുന്നു  ചേര്‍ന്ന ഉടനെ അവന്‍ ആകെ ആവശൃപ്പെട്ടത് എന്നോട് ജോലി ഉപ്ക്ഷിക്കുവാന്‍ . ഞാനും അത് ചിന്തിച്ചു തുടങ്ങിയിരുന്നു പക്ഷെ അവന്‍ ജോലി വേണ്ടെന്നു വെച്ചിട്ട് ചെയ്യാന്‍ പറഞ്ഞത് ഒരു മഹത് കാര്യമായിരുന്നു  ബോംബയില്‍ ഒരു ക്രഷ് തുടങ്ങാന്‍ അവിടെ ഭര്‍ത്താവോ ഭാര്യയോ മരിച്ചിട്ട് കുട്ടിയെ എന്തുചെയണം എങ്ങനെ മുന്നോട്ടു പോകണം എന്നറിയാതെ പകച്ചു നില്‍ക്കുന്നവരെ സഹായിക്കാന്‍  . ഞാന്‍ ജോലി ഉപേക്ഷിച്ചു. ജോലി വേണ്ടെന്നു വെച്ചപ്പോൾ കിട്ടിയ പീ എഫ്  ബാക്കി ആനുകൂല്യങ്ങൾ  എല്ലാം ചേർത്ത് ഒരു ക്രാഷ്‌ തുടങ്ങിഅതിന്റെ പേര് ലക്ഷ്മി ശേഷാദ്രി ശിശു പാലന്‍ സമിധി പേരും എന്റെ മകന്‍ പറഞ്ഞതാണ്
ശരിക്കും അവന്‍ അവന്റെ പാട്ടിയോടുള്ള നന്ദി രേഖപെടുത്തുകയായിരുന്നു സംരംഭം മൂലം. ഞാനും ഒഴിവുള്ളപ്പോൾ മകനും അതിന്റെ  പ്രവർത്തനത്തിൽ മുഴുകി 
കാലം കുറച്ചുകൂടി മൂന്നോട്ടു പോയി. മകന്‍ കല്യാണം കഴിച്ചു ഒരു കുട്ടി ഉണ്ടായി. അവന്റെ പേര് ആന്റണി ശേഷധിരി
ആന്റണി മകന്‍ ശേഷധിരി പിന്നെ അവന്റെ ഭാര്യ അവരുടെ മകന്‍ ആന്റണി എല്ലാവരും നാട്ടിലേക്കു വരുന്നു എന്റെ നാടും ഗായത്രിയുടെ നാടും കാണാന്‍
ദൈവത്തിന്റെ സ്വന്തം നാട്  കാണാന്‍ !