Saturday, September 26, 2015

"ഒരു പൊരി മതി എല്ലാം ഒടുങ്ങാൻ ഒരു ചിരി മതി എല്ലാം ഒതുങ്ങാൻ"

കുറച്ചു ദിവസങ്ങൾക്കുമുൻപ് ഞാൻ ഒരു പോസ്റ്റ്‌ ഇട്ടിരുന്നു " അവൻ"
എന്റെ ഒരു സുഹൃത്ത്‌ ഒരു കാരണവും പറയാതെ പെട്ടെന് പിണങ്ങുകയും പിന്നെ ഏകദേശം അഞ്ചുവർഷം ഒരു പരിചയ ഭാവം പോലും കാണിക്കാതെ നടക്കുകയും  പിന്നെ ഒരു ദിവസം പെട്ടെന്ന് എന്നെ വിളിക്കുകയും ഒരുപ്പാട്‌ നേരം സംസാരിക്കുകയും ചെയ്തു . സംസാരത്തിനു ഒടുവിൽ അവന്റെ അമ്മയുടെ മരണത്തിൽ ഞാൻ അവനെസാന്ത്വനപ്പെടുത്തിയില്ല എന്ന കുറ്റാരോപണവും നടത്തി  എന്റെ അടുത്ത ബന്ധുവിന്റെ രോഗവും പിന്നീടുള്ള മരണവും  അതിനുശേഷമുള്ള പലപല കാരണങ്ങളും ഉണ്ടായിരുന്നെകിലും അവനോടു  " സോറി ഡാ  നീ  ക്ഷമിക്ക്‌" എന്ന് പറഞ്ഞ് അവനുമായുള്ള  ബന്ധം പുതുക്കി കാത്തു സൂക്ഷിക്കുന്നു
ഇന്ന് വായിച്ച ഒരു മെസ്സേജ്  എന്നെ വീണ്ടും അതെല്ലാം ഓർമ്മിപ്പിച്ചു
മെസ്സേജ് താഴെ ചേർക്കുന്നു:-
ബന്ധങ്ങൾ ഇടയ്ക്കിടെ നട്ടുനനക്കണം... മിനുക്കണം...പുതുക്കണം.. അകലാൻ ശ്രമിക്കുമ്പോൾ അടുക്കാൻ ശ്രമിക്കുക തന്നെ... കൂടുതൽ ഇഷ്ടമുള്ളവർ പെട്ടെന്ന് പിണങ്ങാൻ സാധ്യത ഉണ്ട്. എന്നോട് അവൻ അങ്ങനെ ചെയ്തല്ലോ എന്ന പരിഭവം.സൗഹൃദങ്ങൾ മാത്രമല്ല ബന്ധങ്ങൾ തകരാൻ നന്നേ ചെറിയ ഒരു കാരണം മതി. അകല്ച്ച തോന്നി തുടങ്ങുമ്പോഴേ കൂടുതൽ അടുക്കാൻ ശ്രമിക്കണം. ഒരു ചെറിയ അനിഷ്ടം മതി ഉള്ള സൗഹൃദം മങ്ങാൻ. പറ്റാത്ത ഒരു വാക്ക് മതി ചേർന്നു നിന്നിരുന്ന കണ്ണി ഇളകാൻ...സംസാരത്തിനിടക്ക് അറിയാതെ വരുന്ന ചില പരാമർശങ്ങൾ മതി ദീർഘകാലം തെറ്റി നടക്കാൻ.. ഒടുവിൽ പിണക്കമായി.. വിളി നിന്നു.. ശത്രുവായി. അവിടെ കണ്ടാൽ ഇവിടെ മാറലായി... കാലം ഏറെ ചെന്നാൽ പിന്നെ ആരാദ്യം മിണ്ടും എന്നായി... എങ്ങനെ നടന്നിരുന്ന ആളുകളാ, ഇപ്പൊ കണ്ടാപ്പോലും മിണ്ടൂല്ല... എന്നു നാം പലരെക്കുറിച്ചും പറയാറുണ്ട്. നമ്മുടെ അറിവിലും ഉണ്ടാകും ഇത്തരം അനുഭവങ്ങൾ..! കാലം ഏറെ കഴിഞ്ഞ് എന്തിനാ തെറ്റിയത് എന്ന് പോലും ഓർമയുണ്ടാവില്ല. ഒരു പക്ഷേ.. എന്നിട്ടും മിണ്ടാതെ, വിളിക്കാതെ നടക്കും. ഇന്നു കാണുന്നവരെ നാളെ കാണില്ല. എന്നാണു നാമൊക്കെ ഇവിടുന്നു സലാം പറഞ്ഞു പോവുക എന്നു ആർക്കും അറിയില്ല. "ഒരു പൊരി മതി എല്ലാം ഒടുങ്ങാൻ ഒരു ചിരി മതി എല്ലാം ഒതുങ്ങാൻ" കാത്തു സൂക്ഷിക്കുക സൗഹൃദങ്ങളെ, കെടാതെ നോക്കുക...
പരസ്പരം സ്നേഹിച്ചും ക്ഷമിച്ചും നമുക്കു മുന്നോട്ട് പോകാം

10 comments:

  1. ഇന്നു കാണുന്നവരെ നാളെ കാണില്ല. എന്നാണു നാമൊക്കെ ഇവിടുന്നു സലാം പറഞ്ഞു പോവുക എന്നു ആർക്കും അറിയില്ല. "ഒരു പൊരി മതി എല്ലാം ഒടുങ്ങാൻ ഒരു ചിരി മതി എല്ലാം ഒതുങ്ങാൻ" കാത്തു സൂക്ഷിക്കുക സൗഹൃദങ്ങളെ, കെടാതെ നോക്കുക...
    പരസ്പരം സ്നേഹിച്ചും ക്ഷമിച്ചും നമുക്കു മുന്നോട്ട് പോകാം

    ReplyDelete
  2. പരസ്പരം സ്നേഹിച്ചും ക്ഷമിച്ചും നമുക്കു മുന്നോട്ട് പോകാം...


    അതെ.നല്ല ചിന്തകൾ.

    ReplyDelete
    Replies
    1. സ്നേഹിക്കാം. ക്ഷമിക്കൽ നടക്കില്ല. അന്നേരം പഴയതെല്ലാം ഓർമ്മ വരും. പിന്നെ ആ വഴി നടക്കില്ല ....

      Delete
    2. Sudhi,
      സൗഹൃദം ശരിക്കും നല്ലൊരു തണൽ മരം തരുന്ന
      കുളിർമയാണ് ആശ്വാസമാണ്
      വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി

      Delete
  3. പറഞ്ഞതത്രയും വാസ്തവമാണ്. പക്ഷേ. എന്റെ ഈഗോ എന്നെ അതിൽ നിന്നും വ്യതിചലിയ്ക്കാൻ സ മ്മതിക്കുന്നില്ല.

    ReplyDelete
    Replies
    1. ഞാൻ ഞാൻ എന്ന ഭാവങ്ങൾ ആണ് എല്ലാ
      പ്രശ്നങ്ങങൾക്കും കാരണം പ്രത്യേകിച്ചും
      സൌഹൃദങ്ങൾ തകരാൻ കാരണമാകുന്നത്

      വന്നതിനും വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും വളരെ നന്ദി

      Delete
  4. കുറച്ച് വിട്ടു നില്‍കാം പരമാധി ക്ഷമിക്കാം പിന്നെയും ചങ്കരന്‍ തെങ്ങുമ്മേലാണെങ്കില്‍ പിന്നെ പണി വേറെയാ.....
    നല്ല ചിന്തകള്‍ക്ക് ആശംസകൾ......

    ReplyDelete
    Replies
    1. ശരിയാണ് ക്ഷമക്കും ഒരു അതിരുണ്ട്
      ജനനത്തിനും മരണത്തിമിടയിൽ കിട്ടുന്ന സൌഹൃദം കാക്കാം എന്നാണ് എനിക്ക് തോന്നുന്നത്,പരമാവധി വിട്ടുവിഴ്ച്ചകൾ ചെയ്തു
      നന്ദി

      Delete
  5. "ഒരു പൊരി മതി എല്ലാം ഒടുങ്ങാൻ ഒരു ചിരി മതി എല്ലാം ഒതുങ്ങാൻ" ... വളരെ നല്ല ചിന്ത !

    ReplyDelete
    Replies
    1. നന്ദി വന്നു അഭിപ്രായം പറഞ്ഞതിന് !

      Delete