മുംബൈ ഗ്രേറ്റ് മുംബൈ
ഇന്ന് കേരളം എങ്ങനെയാണോ അന്യ സംസ്ഥാന ജനങ്ങൾക്ക് അങ്ങനെ ആയിരുന്നു ബോംബെ എന്ന മഹാനഗരം മലയാളികൾക്ക് 70 -80 കാലഘട്ടങ്ങളിൽ പഠിച്ചു ഡിഗ്രി എടുത്തു ഒരു ജോലിക്കുവേണ്ടി ബോംബയിൽ എത്തുക എന്നത് ആ കാലഘട്ടത്തിലെ അനിവാര്യത ആയിരുന്നു അവിടെ എത്തിയാൽ നാട്ടിലെ ഏതെങ്കിലും ഒരു കൂട്ടുക്കാരനെ ബുദ്ധിമുട്ടിക്കുക അവന്റെ സഹ മുറിയനാവുക ഒന്ന് രണ്ടു ദിവസം ബാക്കി മുറിയന്മാർ മുഖം കറുപ്പിക്കും ഒരാഴ്ച കഴിയുമ്പോൾ അവർതന്നെ ഒരു ജോലി കണ്ടുപിടിച്ചു തരും പിന്നെ വന്നവനുംബോംബെ വാല ആകും
ഞാനും ഈ മഹാനഗരത്തിൽ ജോലി തേടി വന്നു 1979 അവസാനം
ചേട്ടനും ചേച്ചിയും ഇവിടെ ഡോംബിവില്ലിയിൽ ഉണ്ടായിരുന്നതുകൊണ്ട് താമസത്തിനും ഭക്ഷണത്തിനും ബുദ്ധിമുട്ടേണ്ടി വന്നില്ല
വന്നു രണ്ടു മൂന്ന് ആഴ്ചയിൽ ജോലിക്കിട്ടി, വീട്ടിയിൽ എന്നും കാലത്തും വൈകീട്ടും ഉള്ള ലോക്കൽ ട്രെയിൻ യാത്ര, അതിലെ തിക്കിലും തിരക്കിനിടയും നടക്കുന്ന കച്ചവടങ്ങൾ,ചീട്ടുകളി,പ്രാര്ത്ഥന, വൈകുനേരങ്ങളിലെ വീട്ടിയിലെ ജനസമുദ്രം, വടപാവ് എന്ന അത്ഭുത ഭക്ഷണം, ഒരു ചായ മൂന്ന് പേർ കൂടി ''കട്ട്"അടിച്ചു കുടിക്കൽ, ഷെയർ ഓട്ടോയിലെ യാത്ര എല്ലാം എന്നെ അതിശയിപ്പിച്ചു വിസ്മയിപ്പിച്ചു...... എങ്കിലും
ബോംബെ എന്തുകൊണ്ടോ എനിക്ക് പിടിച്ചില്ല എങ്ങനെയെങ്കിലും നാട്ടിൽ എത്തണം എന്നതായി എന്റെ ലക്ഷ്യം
ഭാഗ്യം കടാക്ഷിച്ചു ഒരു വര്ഷം കൊണ്ട് PSC വഴി നാട്ടിൽ ജോലിക്കിട്ടി ബോംബയിൽ നിന്ന് രക്ഷപ്പെട്ടു....,
മുപ്പതു വര്ഷങ്ങള്ക്ക് ശേഷം വീണ്ടും മുംബയിൽ ഒരു പതിനഞ്ചു ദിവസം
ഇപ്പോഴും ലോക്കൽ ട്രെയിൻ യാത്ര, അതിലെ തിക്കിലും തിരക്കിനിടയും നടക്കുന്ന കച്ചവടങ്ങൾ. പ്രാര്ത്ഥന, വൈകുനേരങ്ങളിലെ വീട്ടിയിലെ ജനസമുദ്രം, വടപാവ്, കട്ട് ചായ കഴിക്കൽ,ഷെയർ ഓട്ടോ യിലെ യാത്ര എല്ലാം എന്നെ വിസ്മയിപ്പിക്കുന്നു പണ്ടത്തെപ്പോലെ ഒരുപക്ഷെ അതിനെക്കാളും അധികം.....

മുപ്പതു വർഷങ്ങൾ കഴിഞ്ഞു മുംബയിൽ
ReplyDeleteഎല്ലാം പഴയതുപ്പോലെ ലോക്കൽ ട്രെയിൻ യാത്ര, തിരക്ക് എല്ലാം
.......
പഴയ ഓർമ്മ.വായിക്കാൻ തുടങ്ങിയപ്പോൾ മുംബൈയിലെ കാര്യങ്ങൾ വിശദമായി പറയാൻ പോകുവാന്ന് കരുതി..
ReplyDeleteബോംബെ ചരിത്രം പറയാൻ മാത്രം ബോംബയെ
Deleteകുറിച്ച് ഒന്നും അറിയില്ല. ഞാൻ പറയാൻ വന്നത്
ട്രെയിൻ യാത്രയിൽ കണ്ട കാര്യങ്ങൾ 30 വര്ഷം
കഴിഞ്ഞിട്ടും അതുപ്പൊലെ തുടരുന്നു എന്നതാണ്
വായിച്ചു അഭിപ്രായം പറഞ്ഞതിന് നന്ദി
ഞാനും എത്തിയിരുന്നു ബോംബെയിൽ. ആയിടയ്ക്കാണ് ഭീവണ്ടി വർഗ്ഗീയ കലാപം അരങ്ങേറിയത്. അത് നേരിൽ കണ്ട ഷോക്കിൽ അവിടം വിട്ടതാ... പിന്നെ തിരിഞ്ഞു നോക്കിയിട്ടില്ല. നടുക്കുന്ന ആ ഓർമ്മകൾ ഇന്നും ഒരു ഞെട്ടലോടെയേ ഓർക്കാനാവുകയുള്ളു.
ReplyDeleteഞാനും എത്തിയിരുന്നു ബോംബെയിൽ. ആയിടയ്ക്കാണ് ഭീവണ്ടി വർഗ്ഗീയ കലാപം അരങ്ങേറിയത്. അത് നേരിൽ കണ്ട ഷോക്കിൽ അവിടം വിട്ടതാ... പിന്നെ തിരിഞ്ഞു നോക്കിയിട്ടില്ല. നടുക്കുന്ന ആ ഓർമ്മകൾ ഇന്നും ഒരു ഞെട്ടലോടെയേ ഓർക്കാനാവുകയുള്ളു.
ReplyDeleteഭീവണ്ടി കലാപം വായിച്ചു അറിഞ്ഞതാണ്
ReplyDeleteശരിക്കും പേടിപ്പിക്കുന്ന അനുഭവങ്ങൾ തന്നെ
എന്നാലും ഇന്നും ടോളരന്റ് ആണ് മുംബൈ
അഭിപ്രായത്തിനും വായനക്കും നന്ദി
ഒരിക്കൽ മാത്രമേ ബോംബെയിൽ പോയിട്ടുള്ളു, അതും രണ്ടുദിവസത്തെ സന്ദർശനം. എനിക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല
ReplyDelete