ഇപ്പോൾ സമയം രാവിലെ 4.30 ഉറക്കം ഉണര്ന്നു ഇന്ന് ഒരു അടിയന്തരം ഉണ്ട് 13 ദിവസംമുൻപ ശിവലോകം പ്രാപിച്ച ലക്ഷ്മി അമ്മാളിന്റെ. ഇവർ എന്റെ അമ്മായിയുടെ സിസ്റ്റർ ഞങ്ങൾ എല്ലാവരും ബഹുമാനത്തോടെ വിളിക്കുന്ന "ചിത്തി, ലക്ഷ്മിചിത്തി". ഇവരെ കുറിച്ച് പല ഓര്മ്മകളും ഒരു അടുക്കും ചിട്ടയും ഇല്ലാതെ മനസ്സിൽ നിറയുന്നു
ഓര്മ്മ വെച്ചനാൾ മുതൽ ഇവരും ഭര്ത്താവും(നീലകണ്‌ഠ അയ്യര് ) മകളും (രാധ ) ഞങ്ങളുടെ നാട്ടിൽ ഉണ്ട് മിക്കവാറും ദിവസങ്ങളിൽ ഞങ്ങൾ (എന്റെ കസ്സിൻ, ചേട്ടൻ ചേച്ചി ഞാൻ ) ഇവരുടെ വീട്ടിൽ പോകാറുണ്ട് പലദിവസങ്ങളിലും അവിടെത്തന്നെ കഴിയാറുണ്ട് എന്തൊരു സന്തോഷവും സ്നേഹവും കുടാതെ രുചിയേറുന്ന പലഹാരങ്ങളും അവിടെനിന്നു അനുഭവിച്ചിട്ടുണ്ട്
അവരുടെ മകള്ക്ക് ഹാര്ട്ടിൽ ചെറിയ തടസ്സം ഉണ്ടായിരുന്നു കുടാതെ രണ്ടു കാലുകൾ തമ്മിൽ നീളവ്യത്യാസവും . ഇതിന്റെ ചികൽസ, അത്ര ഭദ്രമല്ലാത്ത സാമ്പത്തികം (PWD യിലെ ഒരു ലാസ്റ്റ് ഗ്രേഡ് ജീവനക്കാരന്നയിരുന്നു ഭർത്താവ്), താമസിച്ചിരുന്നത് ചേട്ടന്റെ വീട്ടിൽ, ഇങ്ങനെ ഒരുപ്പാട് കഷ്ട്ടപ്പാടുകൾ ഉണ്ടായിരുന്നെങ്കിലും ഇതൊന്നും ഒരിക്കലും അവർ പ്രകടിപ്പിച്ചിരുന്നില്ല.
മകളുടെ വിവാഹം ഭംഗിയായി നടത്തി പക്ഷെ വിധി ദീർഘക്കാലം മകളെയും മരുമകനേയും ഒന്നിച്ചു ജീവിക്കാൻ അനുവദിച്ചില്ല മരുമകൻ കുറച്ചു വർഷങ്ങൾക്കുള്ളിൽ തന്നെ മരിച്ചു
വിധവയായ മകൾ അവളുടെ ട്രീറ്റ് മെന്റ്സ് ഭര്ത്താവിന്റെ
റീട്ടയര്മെന്റ്റ് ഇതൊന്നും അവരെ തളര്ത്തിയില്ല അല്ലെങ്കിൽ അവർ അത് പുറത്തു കാണിച്ചില്ല
കുറച്ചു വർഷങ്ങൾ കഴിഞ്ഞപ്പോൾ ഭര്ത്താവ് മരിച്ചു ...
അമ്മയും മകളും അത് ഉൾക്കൊണ്ട് ജീവിച്ചു
മകളുടെ മരണം അതും സംഭവിച്ചു
പിന്നേയും വർഷങ്ങൾ ... ഒരുപക്ഷെ സ്വയം ഉള്ളിലേക്ക് വലിഞ്ഞ വർഷങ്ങൾ ...
കഴിഞ്ഞ 13 നു രാത്രി 10 മണിവരെ സ്വന്തം കാര്യങ്ങൾ എല്ലാം ചെയ്തു കിടക്കാൻ പോയ അവർ ചെറിയ ശ്വാസതടസ്സം വന്നതുക്കരണം ഹോസ്പിറ്റലിൽ അഡ് മിറ്റായി രണ്ടു ദിവസം അവിടെ പിന്നെ അവസാന യാത്ര
എന്റെ കുട്ടികളെ അവരുടെ ചെറുപ്പത്തിൽ നോക്കി വളർത്തിയത് അവരാണ് ഒരു മുത്തശ്ശിയുടെ സ്നേഹം വാത്സല്യം ലാളന എല്ലാം കൊടുത്തു വളർത്തിയത് അവരാണ്
ഇന്നുവരെ ഒരാളോടും ഒരു രൂപപ്പോലും കടം പറഞ്ഞിട്ടില്ല
പാലിന്റെ ബില്ല് മാസത്തിന്റെ അവസാനദിവസം കൃത്യമായി കൊടുക്കും
എല്ലാ സാധനങ്ങളും വാങ്ങുക അത് കൃത്യമായി ഉപയോഗിക്കുക ഭാര്ത്തവിന്റെയും മകളുടെയും മരണശേഷം ബാക്കി ഉണയിരുന്ന സേവിങ്ങ്സ്സിൽ നിന്ന് നല്ലൊരു പങ്കു അമ്പലങ്ങല്ക്കും ഞങ്ങളുടെ സാന്ത്വനം ട്രസ്റ്റിനും തന്നു സമൂഹത്തിനോടുള്ള കടപ്പാടും തീരത്താണ് അവർ മടങ്ങിയത് അതും അവസാനദിവസം വരെ സ്വയം കാര്യങ്ങൾ ചെയ്തു.....
എനിക്ക് അവരുടെ വേര്പ്പാട് വേദന തരുന്നു കാരണം അവരുടെ ജീവിതം അത്രക്കും മൂല്യമുള്ളതായിരുന്നു...

നല്ല ഓർമ്മക്കുറിപ്പ്
ReplyDeleteNandhi
ReplyDelete