Showing posts with label katha. Show all posts
Showing posts with label katha. Show all posts

Sunday, February 12, 2012

ചക്കിക്കൊത്തൊരു .....ചങ്കരന്‍


ആ ഫോണ്‍ കോള്‍ വന്നതിനു ശേഷം ശ്യാമള വലിയ ആഹ്ലാദത്തിലായിരുന്നു

ആ ഒരു രാത്രി കഴിഞ്ഞു കിട്ടാന്‍ മനസ്സ് പിടയുകയായിരുന്നു

തിരിഞ്ഞും മറിഞ്ഞും കിടന്നു നേരം വെളുപ്പിച്ചു

ചായയും ബ്രേക്ക് ഫാസ്റ്റും ചോറും കറിയും നിമിഷ നേരം കൊണ്ട് ഉണ്ടാക്കി

കുളിച്ചു മേക്കപ്പിട്ടു സുന്ദരിയായി എന്നുറപ്പ് വരുത്താന്‍

കണ്ണാടിക്കു മുന്നില്‍ കുറച്ചധികം സമയം കളഞ്ഞു

അവസാനം മനസ്സില്‍ ചില രംഗങ്ങള്‍ കണ്ടു ഒരു ചിരി പാസ്സാക്കി

കണ്ണാടിക്കു ഗുഡ് ബൈ പറഞ്ഞു ബെഡ് റൂമില്‍ എത്തിനോക്കിയപ്പോള്‍

ഭര്ത്താവ് ചുരുണ്ട് കൂടി കിടന്നുറങ്ങുന്നു

സമയം അതിക്രമിച്ചു ഇനി കിടന്നാല്‍ ലേറ്റ് ആകും എന്ന് പറഞ്ഞപ്പോള്‍

അദ്ദേഹം വളരെ പതുക്കെ പറഞ്ഞു" ഇന്നത്തെ പോക്ക് ഒരു ഫോണ്‍ കോളോ

എസ്സ് എം എസ്സോ കിട്ടുന്ന മുറക്ക് ആയിരിക്കും "

സത്യത്തില്‍ തീരെ പ്രതീക്ഷിക്കാത്ത ഒരു ഉത്തരമായിരുന്നു അത്

എല്ലാ മുഡും ഒരു നിമിഷം കൊണ്ട് മാറി മറിഞ്ഞു

പിന്നെ മൊബൈല്‍ എടുത്തു ബാത്ത് റൂമിലേക്ക് ഓടുകയായിരുന്നു

ബാത്ത് റൂമില്‍ പൈപ്പ് തുറന്നു വിട്ടു മെസ്സേജ് ടൈപ്പ് ചെയ്യാന്‍ തുടങ്ങി

" ഇന്ന് വരണ്ടാ ആള്‍ ജോലിക്ക് പോകുന്നില്ല "

മെസ്സേജ് ഡേലിവേഡ് ആയി എന്നുറപ്പ് വരുത്തി അയച്ച മെസ്സേജ് ഡിലീറ്റ് ചെയ്തതിനു ശേഷം

പൈപ്പ് അടച്ചു പുറത്തു വന്നു സിറ്റ് ഔട്ടില്‍ ചെന്നിരുന്നു

മനസ്സിനെ ആശ്വസിപ്പിക്കാന്‍ ശ്രമം തുടങ്ങി

കുറച്ചു സമയത്തിന് ശേഷം ഭര്ത്താവ്

തിരക്ക് പിടിച്ചു ബാത്ത് റൂമിലേക്ക് പോകുന്നത് കണ്ടപ്പോള്‍

അവള്‍ ബെഡ് റൂമിലേക്ക് ചെന്ന് ഭര്ത്താവിന്റെ ഫോണ്‍ എടുത്തു നോക്കി

അതിലെ അവസാന മെസ്സേജ്

" ഇന്ന് വരണ്ടാ ആള്‍ പോകുന്നില്ല " രഞ്ജിനി

Sunday, August 22, 2010

അമ്മ അമ്മായിയമ്മ

ഞാനും രവിയേട്ടനും ദിലിപും ആശയും ചേര്‍ന്നതാണ്
എന്റെ ചെറിയ സന്തുഷ്ട്ടകുടുംബം
രവിയേട്ടന്‍ ഒരു പ്രൈവറ്റ് കമ്പനിയിലും ഞാന്‍ അടുത്തുള്ള
ഒരു പ്രൈമറി സ്കുളിലും ജോലിചെയുന്നു
ദിലിപ് ഏഴിലും ആശ മൂന്നിലും പഠിക്കുന്നു
ഇന്ന് സ്കുള്‍ അടച്ചു ഓണപൂക്കളം,മറ്റു മത്സരങ്ങള്‍
എല്ലാം കഴിഞ്ഞു വീട്ടില്‍ എത്തിയപ്പോള്‍ സമയം അഞ്ചര
വാതില്‍ തുറക്കുമ്പോള്‍ തന്നെ ഫോണ്‍ ബെല്ലടി .
എടുത്തപ്പോള്‍ അനുജത്തിയാണ് ലൈനില്‍
അവളുടെ ഭര്‍ത്താവും കൂട്ടുകാരനും
തൃശ്ശൂരില്‍ പോയിരിക്കുന്നു തിരിക്കുമ്പോള്‍
വീട്ടില്‍ വരും അവരുടെ കൂടെ കുട്ടികളെ അയക്കണം
എന്നുപറഞ്ഞു ഒന്നും തിരിച്ചു പറയാന്‍ സമ്മതിക്കാതെ
അവള്‍ ഫോണ്‍ വച്ചു
സംഭാഷണം ശ്രദ്ധിച്ച ദിലിപും ആശയും
നിമിഷനേരംകൊണ്ട്‌ അവരുടെ ബാഗ്ഗും ശരിയാക്കി പോകാന്‍ ഒരുങ്ങി
കൃത്യം ആറിനു തന്നെ അനുജത്തിയുടെ ഭര്‍ത്താവും എത്തി
രവിയേട്ടനോട് പറയാതെ എങ്ങനെ കുട്ടികളെ അയക്കും
എന്ന് മനസ്സ് പറയുമ്പോള്‍ ഒരു ഓട്ടോയില്‍ രവിയേട്ടനും എത്തി
കുട്ടികളെ യാത്രയാക്കി ഞാനും രവിയേട്ടനും
വിട്ടിനുള്ളിലേക്ക് കടക്കുമ്പോള്‍ ഞാന്‍ പറഞ്ഞു
"ഇത്തവണ ഓണസ്സദ്യ ഒന്നും വേണ്ടാ
നമ്മള്‍ രണ്ടു പേര്‍ക്ക് എന്ത് ആഘോഷം "
രവിയേട്ടന്‍ ഒന്ന് ചരിച്ചു എന്നിട്ട് പറഞ്ഞു
" ഓണം ആഘോഷിക്കാന്‍ ഉള്ളതാണ് വിത്ത്‌ സദ്യ "
അടുത്തദിവസം രവിയേട്ടന്‍ ലിവ് എടുത്തു ഓണച്ചന്തയില്‍ പോയി
കായും നാരങ്ങയും പച്ചക്കറികളും പഴവും വാങ്ങി കൊണ്ട് വന്നു
കാപ്പി കഴിച്ചു കായ തൊണ്ട് കളഞ്ഞു വറുക്കാന്‍ പാകത്തിന്
ശരിയാക്കി പിന്നെ നാരങ്ങയില്‍ കത്തി വെച്ചപ്പോള്‍
ഒരു ഓട്ടോ വിടിന് മുന്‍പില്‍ വന്നു നിന്നു
അതില്‍ നിന്ന് രവിയേട്ടന്റെ അമ്മ ഇറങ്ങി നീട്ടി വിളിച്ചു
" രവീ ഇതിന്റെ വാടക കൊടുത്തു പറഞ്ഞു വിട് "
രവിയേട്ടന്‍ ഓട്ടോ വാടക കൊടുത്തു അമ്മയേയും
കൂട്ടി അകത്തേക്ക് വന്നു
വീട്ടില്‍ കുട്ടികള്‍ ഇല്ല എന്നറിഞ്ഞപ്പോള്‍
എന്നെ നോക്കി അമ്മ തുടങ്ങി " അല്ലെങ്കിലും നീ അങ്ങനെയാ
പിള്ളേരെ എവിടെയെങ്കിലും പറഞ്ഞയക്കും പിന്നെ ഒന്നും ഉണ്ടാക്കണ്ടല്ലോ
സദാ സമയവും ടീവിയുടെ മുന്നില്‍ ഇരിക്കാം "
അപ്പൊ രവിയേട്ടന്‍ പറഞ്ഞു
" ഒന്നും വേണ്ടാ എന്ന് വച്ചിട്ടില്ല "
അമ്മക്ക് ചായകൊടുത്തു അതും കുടിച്ചു
അടുക്കളയില്‍ വന്ന അമ്മ രവിയേട്ടനോട്
" അപ്പൊ ഇപ്പോഴും നീ തന്നെ എല്ലാം നോക്കി ചെയ്യണം അല്ലെ ,
ഇവള്‍ തടി അനങ്ങാതെ അങ്ങ് ഇരുന്നു തിന്നും "
സത്യത്തില്‍ നാവു ചൊറിഞ്ഞു തള്ളയോട് രണ്ടു വാക്ക് പറയാന്‍,
പക്ഷെ രവിയേട്ടന്റെ മുഖഭാവം അതില്‍ നിന്നും പിന്തിരിപ്പിച്ചു
പിന്നെ അമ്മയും മകനും അവരുടെ നാട്ടുക്കാര്യം
തുടങ്ങിയപ്പോള്‍ ഞാന്‍ എന്റെ ജോലി തുടങ്ങി

ഉച്ചതിരിഞ്ഞപ്പോള്‍ അമ്മ മകനെ വിളിച്ചു ഒരു ടാക്സി വേണം
പത്തു മുപ്പതു മയില്‍ അകലെ താമസിക്കുന്ന
മകളുടെ വീട്ടില്‍ പോകാന്‍ എന്നു പറഞ്ഞു
രവിയേട്ടന്‍ കാറുവിളിക്കാന്‍ പോയ സമയത്ത്
അമ്മ വറുത്തു വെച്ച ഉപ്പേരിയും, നരങ്ങക്കറിയും നേന്ത്രപ്പ ഴവും എല്ലാം
എടുത്തു പായ്ക്ക് ചെയ്തു ഒരു സഞ്ചിയിലാക്കി
എന്നിട്ട് പറഞ്ഞു 'ദേവകി ഒന്നും ഉണ്ടാക്കിട്ടുണ്ടാവില്ല "

ദേവകിയെ കണ്ടിട്ട് കുറച്ചധികമായി കാറ് പോകുന്നു
എന്തായാലും വാടക കൊടുക്കണം എന്നാ ഒന്ന് കണ്ടിട്ടുവരാം
എന്ന് കരുതി ഞാനും തയ്യാറായി
അമ്മയും മകളും എന്ത് സംസാരിക്കുന്നു
എന്നറിയാന്‍ എന്ന് പറയുന്നതാവും ശരി
രവിയേട്ടന്‍ കാറുമായി വന്നപ്പോള്‍ ഞാന്‍ പറഞ്ഞു
" നമ്മുക്കും ഒന്ന് പോയി വരാം
ഇതേ
വണ്ടിയില്‍ തിരിച്ചു വരാലോ "
രവിയേട്ടനും അത് സമ്മതമായിരുന്നു
ദേവകിയുടെ വീട്ടില്‍ എത്തുമ്പോള്‍
ശശി സിറ്റൌട്ടില്‍ ഇരുന്നു പേപ്പര്‍ വായിക്കുന്നു
എല്ലാവരേയും അകത്തേക്ക് ക്ഷണിച്ചു
ദേവകി ഓടിവന്നു അമ്മ അവളെ കെട്ടിപ്പിടിച്ചു കരഞ്ഞു
പിന്നെ കൊണ്ട് പോയ സാധനങ്ങള്‍ എടുത്തു കൊടുത്തു
ഞങ്ങള്‍ സ്ത്രീകള്‍ അകത്തേക്കും
രവിയേട്ടനും ശശിയും ഹാളിലേക്കും പോയി
പിന്നെ ചായ കുടിക്കാന്‍ എല്ലാവരും ഇരുന്നപ്പോള്‍
അമ്മ ശശിയോട് പറഞ്ഞു " ഭക്ഷണം പാകം ചെയ്യല്‍ പെണ്ണിന്റെ
മാത്രം പണിയല്ല ശശിക്കും ദേവകിയെ സഹായിക്കാം "
സത്യത്തില്‍ മനസ്സ് വല്ലാതെ വേദനിച്ചു അതുകേട്ടപ്പോള്‍
മകളോടും മകന്റെ ഭാര്യയോടും എത്ര വ്യത്യാസമായി പെരുമാറുന്നു
അമ്മ എന്ന തോന്നല്‍ ദുഃഖം പകര്‍ന്നു
പിന്നെ അധികം നില്‍ക്കാതെ അമ്മയെ അവിടെ നിറുത്തി
ഞാനും രവിയേട്ടനും തിരിച്ചു
അമ്മയുടെ പെരുമാറ്റം കൊണ്ട്
അറിയാതെ കരഞ്ഞു കാറില്‍ വരുമ്പോള്‍
പക്ഷെ അപ്പോഴും രവിയേട്ടന്‍ ശാന്തമായി പറഞ്ഞു
"സാരമില്ല നിനക്ക് ഞാനും കുട്ടികളുമുണ്ട് അതുമതി"
----------------------------------------------------------

Sunday, March 28, 2010

ഭാമ വന്നു

ഇന്നലെ രാത്രി കുറേ വര്‍ഷങ്ങള്‍ക്കു ശേഷം വീട്ടില്‍ ഒറ്റക്കായി
ഒന്നും പ്രതേകിച്ചു ചെയ്യാനില്ല ടീവീ പ്രോഗ്രാമുകള്‍ എല്ലാം ഒരേ ടൈപ്പ്
പുതിയ പുസ്തകം ഒന്നുമില്ല
അങ്ങനെ ഒരു ഒറ്റപെടല്‍
വെറുതെ കിടന്നു മനസ്സിനെ അതിന്റെ പാട്ടിനു വിട്ടു
അതുകൊണ്ടുതന്നെ മനസ്സ് പഴയതെല്ലാം ചികഞ്ഞു നോക്കി തുടങ്ങി
കല്യാണവും ഭാമയുടെ വരവും അവള്‍ ഞങ്ങള്‍ക്ക് തന്ന കൊച്ചു കൊച്ചു വലിയ സന്തോഷങ്ങളും
പിന്നെ ചേട്ടന്റെ പെട്ടെന്നുള്ള വേര്‍പ്പാടും എല്ലാം മനസ്സില്‍ തെളിഞ്ഞു
ഭാമ ഇന്ന് പ്ലസ്‌ ടു കാരിയായി അഞ്ചുവര്‍ഷം എനിക്ക് അവളും അവള്‍ക്കു ഞാനും മാത്രം
പക്ഷെ അതൊരു സ്വര്‍ഗ്ഗ തുല്യമായ ജീവിതമായിരുന്നു
അവളുടെ കൊച്ചു കൊച്ചു ആഗ്രഹങ്ങള്‍ സാധിച്ചു കൊടുക്കുമ്പോള്‍ അവളുടെ മുഖത്തു വരുന്ന പ്രകാശം
തമ്മില്‍ ഉണ്ടാകുന്ന ചെറിയ പിണക്കങ്ങള്‍ എല്ലാം ജീവിതത്തിനു പുതിയ അര്‍ഥങ്ങള്‍ കൊണ്ടുവന്നു
അവളുടെ സ്കൂള്‍ വിനോദയാത്ര കാരണം ഞാന്‍ തനിച്ചായി ഈ രാതി ഉറങ്ങാന്‍ കഴിയില്ല
നേരം വെളുക്കുന്നതുവരെ പഴയതെല്ലാം ഓര്‍ത്തു കിടന്നു
നേരം വെളുത്തപ്പോള്‍ എണിറ്റു പക്ഷെ എന്തോ ഒരു മനപ്രയാസം
ഒന്നിലും ശ്രദ്ധ പതിയുന്നില്ല,അവള്‍ ഇല്ലാത്തത് കൊണ്ടാവും
തിരക്കില്ലാതെ സാവകാശം വല്ലതും ഉണ്ടാക്കാം അതിനു ഉച്ചക്ക് മൂന്ന് മണിവരെ സമയമുണ്ട് ഏകദേശം ആസമയത്ത് അവള്‍ വരും എന്നാണ് പറഞ്ഞിരിക്കുന്നത്
അവള്‍ക്കു ഇഷ്ട്ടപെട്ട അവിയലും ചമന്തിയും പപ്പടവും എല്ലാം ഒരുക്കണം
പക്ഷെ അതിനു ഒരു ഉഷാര്‍ തോന്നുന്നില്ല
കുളിച്ചു കുറേ നേരം ഭഗവാന്റെ മുന്നില്‍ പ്രാര്‍ത്ഥിച്ചു പിന്നെ പാചകത്തിന് അടുക്കളയില്‍ കയറി

എല്ലാം കഴിഞ്ഞു വാച്ചില്‍ നോക്കിയപ്പോള്‍ മണി പതിനൊന്നു ഇനിയും രണ്ടു മൂന്ന് മണിക്കൂര്‍ കഴിയണം
അവള്‍ വരാന്‍
കഴിഞ്ഞ ദിവസം ഉറങ്ങാത്തത് കൊണ്ട് അറിയാതെ ഉറങ്ങിപ്പോയി
ഡോര്‍ ബെല്‍ കേട്ടാണ് ഞെട്ടി ഉണര്‍ന്നത്
വാതില്‍ തുറന്നു നോക്കിയപ്പോള്‍ ഭാമ നില്‍ക്കുന്നു
അവള്‍ ഹൃദ്യമായി ചിരിച്ചു എന്നിട്ട് " വല്ലാതെ വിശക്കുന്നു ഭക്ഷണം താ "
ഉടനെ ഇല വെച്ച് അവളെ ഇരുത്തി എല്ലാം വിളമ്പി കൊടുത്തു
അവള്‍ പതിവില്ലാതെ കുറച്ചുനേരം എന്നെ തന്നെ നോക്കി ഇരുന്നു
ഇവള്‍ക്ക് ഇതുഎന്തു പറ്റി എന്ന് ആലോചിക്കുമ്പോള്‍ പെട്ടെന്ന് ഫോണ്‍ ബെല്ലടിച്ചു
അടുത്തവീട്ടിലെ ലക്ഷ്മിയാണ്‌ എന്നോട് TV നോക്കാന്‍ പറഞ്ഞു ഫോണ്‍ കട്ട് ചെയ്തു
ഞാന്‍ ഉടനെ TV ഓണ്‍ ആക്കി എന്തോ ഫ്ലാഷ് ന്യൂസ്‌ വന്നുകൊണ്ടിരിക്കുന്നു
വിനോദയാത്രക്ക് പോയ ബസ്സ്‌ മറിഞ്ഞു വന്‍ ദുരന്തം
20 കുട്ടികള്‍ മരിച്ചു മരിച്ചവരുടെ പേരുകള്‍
അതിലേ ഒരു പേര് .........ഭാമ അറിയാതെ ഞെട്ടി
പക്ഷെ പെട്ടെന്നു തന്നെ അവള്‍ വന്നല്ലോ എന്നോര്‍ത്ത് സമാധാനിച്ചു
ടീവീ ഓഫാക്കി ഓടി ഭാമയുടെ അടുത്തേക്ക്‌

അവളെ കാണുന്നില്ല വിളമ്പി വെച്ച ഇല അതുപോലെ .....................

Saturday, February 6, 2010

മോചനം ....

വീണ്ടും ഒരു ഉത്സവ സീസണ്‍
നാട്ടിലെ അമ്പലത്തിലെ ഉത്സവ നോട്ടിസ്
അമ്പലവും കമ്മിറ്റിയും എല്ലാം ഒരുങ്ങി കഴിഞ്ഞു
വര്‍ഷങ്ങള്‍ക്കു ശേഷമാണ് നാട്ടില്‍ എത്തുന്നത്
ഈ ഉത്സവ നോട്ടിസ് പലതുംഓര്‍മ്മിപ്പിക്കുന്നു
ആനയും, മേളവും, വെടിക്കെട്ടും , ബലൂണും വളയും വില്‍ക്കുന്ന കച്ചവടക്കാരനും, ഊട്ടുപുരയും അങ്ങനെ പലതും
കുഞ്ഞുനാളില്‍ തിരുമേനി ആന പുറത്തു കയറുന്നത് വളരെ പേടിയോടെ നോക്കി നില്‍ക്കുമായിരുന്നു ഞാന്‍
ആനക്കാരന്റെ കയ്യില്‍ നിന്ന് ഒരു ആനവാല്‍ വാങ്ങിക്കാന്‍ എന്തൊക്കെയോ ശ്രമങ്ങള്‍ നടത്തി ദയ നിയമായി പരാചയ പ്പെട്ടതും എല്ലാം മനസ്സിലുടെ....
പത്തു ഇരുപ്പത്തി അഞ്ചു വര്‍ഷങ്ങള്‍ ഇതെല്ലാം ഓര്‍ക്കാതെ ഗള്‍ഫില്‍ അറബിയുടെ കൂടെ....
അങ്ങനെ ഒന്നാം ഉത്സവദിവസം ശീവേലി തുടങ്ങുന്നതിനു വളരെ മുന്‍പേ അമ്പലത്തില്‍ എത്തി
ആനയും, ആനക്കാരനും, കതിന വെടിയും, വെടി പൊട്ടുമ്പോള്‍ ചെറിയകുട്ടികള്‍ ചെവി പൊത്തുന്നതും കണ്ണടക്കുന്നതും എല്ലാം കണ്ടു നിന്നു കുറച്ചു നേരം
പക്ഷെ പെട്ടെന്ന് മനസ്സ് പിടഞ്ഞു ....... അത് അവള്‍ അല്ലെ ?
അവള്‍ എന്നെ കണ്ടോ?
എന്നെ തിരിച്ചറിഞ്ഞോ?
അവളുടെ ഹസ് കൂടെ ഉണ്ടോ?
അവളുടെ കുട്ടികള്‍ ?


അവള്‍ എന്റെ കളിക്കൂട്ടുക്കാരി
ഒരുമിച്ചു വളര്‍ന്നവര്‍, ഒരേ പ്രായക്കാര്‍, എവിടേയും കണ്ടുമുട്ടുന്നവര്‍,
നല്ലൊരു കുട്ടിക്കാലം
കാലം കടന്നത്‌ ആ അടുപ്പത്തിലും മാറ്റങ്ങള്‍ വരുത്തി
അവള്‍ എന്റെ മനസ്സെന്ന കോവിലിലെ ദേവതയായി
എനിക്ക് അവളും അവള്‍ക്കു ഞാനും ഒഴിച്ച് വേറെ ഒന്നും മനസ്സില്‍ വരാത്ത ദിവസങ്ങള്‍
അവള്‍ എന്റെ ലോകമായി അല്ലെങ്കില്‍ ലോകം അവളായി
ഒരുമിച്ചു ജീവിക്കാം അല്ലെങ്കില്‍ ഒരുമിച്ചു മരിക്കാം എന്ന് പലവട്ടം തിരുമാനിച്ചവര്‍
പക്ഷെ.............................................. അവള്‍ വളരെ പ്രാക്ടിക്കല്‍ ആയിരുന്നു
നല്ല ജോലിയും, വീടും, കാറും എല്ലാം ഒത്തുകിട്ടിയപ്പോള്‍ അവള്‍ എന്നെ മറന്നു
അവള്‍ മനസ്സില്‍ നിന്നു മയാത്തതുകാരണം എനിക്ക് നാട് വിടേണ്ടി വന്നു
ഇപ്പോള്‍ വീണ്ടും അവള്‍........................
എനിക്ക് അവളില്‍ നിന്നു മോചനമില്ലേ ഭഗവാനെ .....