നാട്ടിലെ അമ്പലത്തിലെ ഉത്സവ നോട്ടിസ്
അമ്പലവും കമ്മിറ്റിയും എല്ലാം ഒരുങ്ങി കഴിഞ്ഞു
വര്‍ഷങ്ങള്‍ക്കു ശേഷമാണ് നാട്ടില്‍ എത്തുന്നത്
ഈ ഉത്സവ നോട്ടിസ് പലതുംഓര്‍മ്മിപ്പിക്കുന്നു
ആനയും, മേളവും, വെടിക്കെട്ടും , ബലൂണും വളയും വില്‍ക്കുന്ന കച്ചവടക്കാരനും, ഊട്ടുപുരയും അങ്ങനെ പലതും
കുഞ്ഞുനാളില്‍ തിരുമേനി ആന പുറത്തു കയറുന്നത് വളരെ പേടിയോടെ നോക്കി നില്‍ക്കുമായിരുന്നു ഞാന്‍
ആനക്കാരന്റെ കയ്യില്‍ നിന്ന് ഒരു ആനവാല്‍ വാങ്ങിക്കാന്‍ എന്തൊക്കെയോ ശ്രമങ്ങള്‍ നടത്തി ദയ നിയമായി പരാചയ പ്പെട്ടതും എല്ലാം മനസ്സിലുടെ....
പത്തു ഇരുപ്പത്തി അഞ്ചു വര്‍ഷങ്ങള്‍ ഇതെല്ലാം ഓര്‍ക്കാതെ ഗള്‍ഫില്‍ അറബിയുടെ കൂടെ....
അങ്ങനെ ഒന്നാം ഉത്സവദിവസം ശീവേലി തുടങ്ങുന്നതിനു വളരെ മുന്‍പേ അമ്പലത്തില്‍ എത്തി
ആനയും, ആനക്കാരനും, കതിന വെടിയും, വെടി പൊട്ടുമ്പോള്‍ ചെറിയകുട്ടികള്‍ ചെവി പൊത്തുന്നതും കണ്ണടക്കുന്നതും എല്ലാം കണ്ടു നിന്നു കുറച്ചു നേരം
പക്ഷെ പെട്ടെന്ന് മനസ്സ് പിടഞ്ഞു ....... അത് അവള്‍ അല്ലെ ?
അവള്‍ എന്നെ കണ്ടോ?
എന്നെ തിരിച്ചറിഞ്ഞോ?
അവളുടെ ഹസ് കൂടെ ഉണ്ടോ?
അവളുടെ കുട്ടികള്‍ ?
അവള്‍ എന്റെ കളിക്കൂട്ടുക്കാരി
ഒരുമിച്ചു വളര്‍ന്നവര്‍, ഒരേ പ്രായക്കാര്‍, എവിടേയും കണ്ടുമുട്ടുന്നവര്‍,
നല്ലൊരു കുട്ടിക്കാലം
കാലം കടന്നത് ആ അടുപ്പത്തിലും മാറ്റങ്ങള്‍ വരുത്തി
അവള്‍ എന്റെ മനസ്സെന്ന കോവിലിലെ ദേവതയായി
എനിക്ക് അവളും അവള്‍ക്കു ഞാനും ഒഴിച്ച് വേറെ ഒന്നും മനസ്സില്‍ വരാത്ത ദിവസങ്ങള്‍
അവള്‍ എന്റെ ലോകമായി അല്ലെങ്കില്‍ ലോകം അവളായി
ഒരുമിച്ചു ജീവിക്കാം അല്ലെങ്കില്‍ ഒരുമിച്ചു മരിക്കാം എന്ന് പലവട്ടം തിരുമാനിച്ചവര്‍
പക്ഷെ.............................................. അവള്‍ വളരെ പ്രാക്ടിക്കല്‍ ആയിരുന്നു
നല്ല ജോലിയും, വീടും, കാറും എല്ലാം ഒത്തുകിട്ടിയപ്പോള്‍ അവള്‍ എന്നെ മറന്നു
അവള്‍ മനസ്സില്‍ നിന്നു മയാത്തതുകാരണം എനിക്ക് നാട് വിടേണ്ടി വന്നു
ഇപ്പോള്‍ വീണ്ടും അവള്‍........................
എനിക്ക് അവളില്‍ നിന്നു മോചനമില്ലേ ഭഗവാനെ .....
മോചനം കൊള്ളാം.
ReplyDeleteഅവളില്‍ നിന്ന് മോചനം കിട്ടുമോ ആവോ..?
അവൾ പ്രാക്റ്റികൽ ആയിരുന്നു.. കാലത്തിന്റെ സ്ത്രീ പർവ്വം..
ReplyDeleteറ്റോംസ് കോനുമഠം
ReplyDeleteകഥ വായിച്ചു അഭിപ്രായം പറഞ്ഞതിന് നന്ദി
Manoraj
ReplyDeleteഎന്റെ പേജില്‍ വന്നതിനും
അഭിപ്രായം രേഖപ്പെടുത്തിയതിനും
വളരെ സന്തോഷം !!!
എല്ലാ 'അവളുമാരും' ഇങ്ങനെ ആണോ? ആ..ആവോ? അല്ലാത്തവരും ഉണ്ടാകില്ലേ?
ReplyDeletesmitha adharsh
ReplyDeleteഎല്ലാ 'അവളുമാരും' ഇങ്ങനെ ആണോ? ആ..ആവോ
പക്ഷെ ഈ അവള്‍ അങ്ങനെയാ
വളരെ നന്ദി വിലപ്പെട്ട അഭിപ്രായം പറഞ്ഞതിന്
ഇത് വായിച്ചപ്പോള്‍ "ദേവതയെ കണ്ടേന്‍" എന്ന സിനിമയെ കുറിച്ചുള്ള
ReplyDeleteപോസ്റ്റ് ആണ് ഓര്‍മ വന്നത് .
ഇതേ പോലെയുള്ള അവന്മാരും അവളുമാരും ഒരുപാടുണ്ട് മാഷേ. :)
ReplyDeletevalare nannaayirikkunnu.........,ashamsakal....
ReplyDeleteSukanya
ReplyDeleteശ്രീ
jayarajmurukkumpuzha
നന്ദി
മോചനം,,, അത് വലിയ പാടാ അതും സ്വന്തം ഹൃദയത്തില്‍ നിന്നാവുമ്പോള്‍.
ReplyDeleteഒരു വഴിയെ ഒള്ളു... അതില്‍ പോയി പെടാതിരിക്കുക എന്ന കുറുക്കു വഴി
എനിക്ക് അവളില്‍ നിന്നു മോചനമില്ലേ ഭഗവാനെ .....
ReplyDeleteഅതാണ് ചോദ്യം..
illennu thonnunnu..
ReplyDeletepost ishtaayi
ചോദ്യത്തിന് ഒരുത്തരമേയുള്ളു.
ReplyDeleteപോണാല്‍ പോകട്ടും.....
നമ്മളും പ്രാക്റ്റിക്കലാവുക.
അല്ല ആയെ മതിയാവൂ.....
എനിക്ക് അവളില്‍ നിന്നു മോചനമില്ലേ ഭഗവാനെ .....
ReplyDeleteഇനിയെങ്കിലും ഒന്നു പ്രാക്റ്റിക്കലായിക്കുടെ..?
കഥ നന്നായി
പ്രാക്ടിക്കലാകൂ.....ലവളുമാര്‍ എപ്പോഴും അങ്ങിനേയാ :)
ReplyDeleteകാശുകാരനായതറിഞ്ഞ് അവള്‍ വീണ്ടും വരും ....
ReplyDeleteമൈന്‍ഡ് ചെയ്യരുത്............:)
ഒഴാക്കന്‍.
ReplyDeleteകുമാരന്‍ | kumaran
OAB/ഒഎബി
റോസാപ്പൂക്കള്‍
വാഴക്കോടന്‍ // vazhakodan
മാറുന്ന മലയാളി
നന്ദി
ആഴത്തില്‍ മനസ്സില്‍ പതിഞ്ഞു പോയതില്‍ നിന്ന് ഒരു മോചനമില്ല മാഷേ... സ്വയം സത്യം ഇതാണെന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിക്കലാണ് ബുദ്ധി!!
ReplyDeleteകാലത്തിനൊത്ത് പ്രണയവും അതിന്റെ മൂല്യങ്ങളും മാറി വരുന്നു
ReplyDeleteraadha
ReplyDelete&
jyo
നന്ദി