ഞാനും രവിയേട്ടനും ദിലിപും ആശയും ചേര്‍ന്നതാണ്
എന്റെ ചെറിയ സന്തുഷ്ട്ടകുടുംബം
രവിയേട്ടന്‍ ഒരു പ്രൈവറ്റ് കമ്പനിയിലും ഞാന്‍ അടുത്തുള്ള
ഒരു പ്രൈമറി സ്കുളിലും ജോലിചെയുന്നു
ദിലിപ് ഏഴിലും ആശ മൂന്നിലും പഠിക്കുന്നു
ഇന്ന് സ്കുള്‍ അടച്ചു ഓണപൂക്കളം,മറ്റു മത്സരങ്ങള്‍
എല്ലാം കഴിഞ്ഞു വീട്ടില്‍ എത്തിയപ്പോള്‍ സമയം അഞ്ചര
വാതില്‍ തുറക്കുമ്പോള്‍ തന്നെ ഫോണ്‍ ബെല്ലടി .
എടുത്തപ്പോള്‍ അനുജത്തിയാണ് ലൈനില്‍
അവളുടെ ഭര്‍ത്താവും കൂട്ടുകാരനും
തൃശ്ശൂരില്‍ പോയിരിക്കുന്നു തിരിക്കുമ്പോള്‍
വീട്ടില്‍ വരും അവരുടെ കൂടെ കുട്ടികളെ അയക്കണം
എന്നുപറഞ്ഞു ഒന്നും തിരിച്ചു പറയാന്‍ സമ്മതിക്കാതെ
അവള്‍ ഫോണ്‍ വച്ചു
സംഭാഷണം ശ്രദ്ധിച്ച ദിലിപും ആശയും
നിമിഷനേരംകൊണ്ട് അവരുടെ ബാഗ്ഗും ശരിയാക്കി പോകാന്‍ ഒരുങ്ങി
കൃത്യം ആറിനു തന്നെ അനുജത്തിയുടെ ഭര്‍ത്താവും എത്തി
രവിയേട്ടനോട് പറയാതെ എങ്ങനെ കുട്ടികളെ അയക്കും
എന്ന് മനസ്സ് പറയുമ്പോള്‍ ഒരു ഓട്ടോയില്‍ രവിയേട്ടനും എത്തി
കുട്ടികളെ യാത്രയാക്കി ഞാനും രവിയേട്ടനും
വിട്ടിനുള്ളിലേക്ക് കടക്കുമ്പോള്‍ ഞാന്‍ പറഞ്ഞു
"ഇത്തവണ ഓണസ്സദ്യ ഒന്നും വേണ്ടാ
നമ്മള്‍ രണ്ടു പേര്‍ക്ക് എന്ത് ആഘോഷം "
രവിയേട്ടന്‍ ഒന്ന് ചരിച്ചു എന്നിട്ട് പറഞ്ഞു
" ഓണം ആഘോഷിക്കാന്‍ ഉള്ളതാണ് വിത്ത് സദ്യ "
അടുത്തദിവസം രവിയേട്ടന്‍ ലിവ് എടുത്തു ഓണച്ചന്തയില്‍ പോയി
കായും നാരങ്ങയും പച്ചക്കറികളും പഴവും വാങ്ങി കൊണ്ട് വന്നു
കാപ്പി കഴിച്ചു കായ തൊണ്ട് കളഞ്ഞു വറുക്കാന്‍ പാകത്തിന്
ശരിയാക്കി പിന്നെ നാരങ്ങയില്‍ കത്തി വെച്ചപ്പോള്‍
ഒരു ഓട്ടോ വിടിന് മുന്‍പില്‍ വന്നു നിന്നു
അതില്‍ നിന്ന് രവിയേട്ടന്റെ അമ്മ ഇറങ്ങി നീട്ടി വിളിച്ചു
" രവീ ഇതിന്റെ വാടക കൊടുത്തു പറഞ്ഞു വിട് "
രവിയേട്ടന്‍ ഓട്ടോ വാടക കൊടുത്തു അമ്മയേയും
കൂട്ടി അകത്തേക്ക് വന്നു
വീട്ടില്‍ കുട്ടികള്‍ ഇല്ല എന്നറിഞ്ഞപ്പോള്‍
എന്നെ നോക്കി അമ്മ തുടങ്ങി " അല്ലെങ്കിലും നീ അങ്ങനെയാ
പിള്ളേരെ എവിടെയെങ്കിലും പറഞ്ഞയക്കും പിന്നെ ഒന്നും ഉണ്ടാക്കണ്ടല്ലോ
സദാ സമയവും ടീവിയുടെ മുന്നില്‍ ഇരിക്കാം "
അപ്പൊ രവിയേട്ടന്‍ പറഞ്ഞു
" ഒന്നും വേണ്ടാ എന്ന് വച്ചിട്ടില്ല "
അമ്മക്ക് ചായകൊടുത്തു അതും കുടിച്ചു
അടുക്കളയില്‍ വന്ന അമ്മ രവിയേട്ടനോട്
" അപ്പൊ ഇപ്പോഴും നീ തന്നെ എല്ലാം നോക്കി ചെയ്യണം അല്ലെ ,
ഇവള്‍ തടി അനങ്ങാതെ അങ്ങ് ഇരുന്നു തിന്നും "
സത്യത്തില്‍ നാവു ചൊറിഞ്ഞു തള്ളയോട് രണ്ടു വാക്ക് പറയാന്‍,
പക്ഷെ രവിയേട്ടന്റെ മുഖഭാവം അതില്‍ നിന്നും പിന്തിരിപ്പിച്ചു
പിന്നെ അമ്മയും മകനും അവരുടെ നാട്ടുക്കാര്യം
തുടങ്ങിയപ്പോള്‍ ഞാന്‍ എന്റെ ജോലി തുടങ്ങി
ഉച്ചതിരിഞ്ഞപ്പോള്‍ അമ്മ മകനെ വിളിച്ചു ഒരു ടാക്സി വേണം
പത്തു മുപ്പതു മയില്‍ അകലെ താമസിക്കുന്ന
മകളുടെ വീട്ടില്‍ പോകാന്‍ എന്നു പറഞ്ഞു
രവിയേട്ടന്‍ കാറുവിളിക്കാന്‍ പോയ സമയത്ത്
അമ്മ വറുത്തു വെച്ച ഉപ്പേരിയും, നരങ്ങക്കറിയും നേന്ത്രപ്പ ഴവും എല്ലാം
എടുത്തു പായ്ക്ക് ചെയ്തു ഒരു സഞ്ചിയിലാക്കി
എന്നിട്ട് പറഞ്ഞു 'ദേവകി ഒന്നും ഉണ്ടാക്കിട്ടുണ്ടാവില്ല "
ദേവകിയെ കണ്ടിട്ട് കുറച്ചധികമായി കാറ് പോകുന്നു
എന്തായാലും വാടക കൊടുക്കണം എന്നാ ഒന്ന് കണ്ടിട്ടുവരാം
എന്ന് കരുതി ഞാനും തയ്യാറായി
അമ്മയും മകളും എന്ത് സംസാരിക്കുന്നു
എന്നറിയാന്‍ എന്ന് പറയുന്നതാവും ശരി
രവിയേട്ടന്‍ കാറുമായി വന്നപ്പോള്‍ ഞാന്‍ പറഞ്ഞു
" നമ്മുക്കും ഒന്ന് പോയി വരാം
ഇതേ വണ്ടിയില്‍ തിരിച്ചു വരാലോ "
രവിയേട്ടനും അത് സമ്മതമായിരുന്നു
ദേവകിയുടെ വീട്ടില്‍ എത്തുമ്പോള്‍
ശശി സിറ്റൌട്ടില്‍ ഇരുന്നു പേപ്പര്‍ വായിക്കുന്നു
എല്ലാവരേയും അകത്തേക്ക് ക്ഷണിച്ചു
ദേവകി ഓടിവന്നു അമ്മ അവളെ കെട്ടിപ്പിടിച്ചു കരഞ്ഞു
പിന്നെ കൊണ്ട് പോയ സാധനങ്ങള്‍ എടുത്തു കൊടുത്തു
ഞങ്ങള്‍ സ്ത്രീകള്‍ അകത്തേക്കും
രവിയേട്ടനും ശശിയും ഹാളിലേക്കും പോയി
പിന്നെ ചായ കുടിക്കാന്‍ എല്ലാവരും ഇരുന്നപ്പോള്‍
അമ്മ ശശിയോട് പറഞ്ഞു " ഭക്ഷണം പാകം ചെയ്യല്‍ പെണ്ണിന്റെ
മാത്രം പണിയല്ല ശശിക്കും ദേവകിയെ സഹായിക്കാം "
സത്യത്തില്‍ മനസ്സ് വല്ലാതെ വേദനിച്ചു അതുകേട്ടപ്പോള്‍
മകളോടും മകന്റെ ഭാര്യയോടും എത്ര വ്യത്യാസമായി പെരുമാറുന്നു
അമ്മ എന്ന തോന്നല്‍ ദുഃഖം പകര്‍ന്നു
പിന്നെ അധികം നില്‍ക്കാതെ അമ്മയെ അവിടെ നിറുത്തി
ഞാനും രവിയേട്ടനും തിരിച്ചു
അമ്മയുടെ പെരുമാറ്റം കൊണ്ട്
അറിയാതെ കരഞ്ഞു കാറില്‍ വരുമ്പോള്‍
പക്ഷെ അപ്പോഴും രവിയേട്ടന്‍ ശാന്തമായി പറഞ്ഞു
"സാരമില്ല നിനക്ക് ഞാനും കുട്ടികളുമുണ്ട് അതുമതി"
----------------------------------------------------------
Poovilee...Poovilee...Ponnonamayee,
ReplyDeleteWishing all blog family members
a very Happy Onam.
കണ്ണൂരന്റെ ആശംസകള്‍
ReplyDeleteഹൃദയം നിറഞ്ഞ ഓണാശംസകള്‍...
ReplyDeleteഒട്ടുമിക്ക അമ്മായിയമ്മമാരും ഇങ്ങനെതന്നെ. അത്യാവശ്യം മരുമക്കളും വിഭിന്നമല്ല.
ReplyDeleteഓണാശംസകള്‍.
അമ്മായി അമ്മ, ........ അമ്മ!
ReplyDeleteഓണാശംസകള്‍.
hridayam niranja onashamsakal.............................
ReplyDeleteഅമ്മയും അമ്മായിഅമ്മയുമ്. വ്യത്യസ്തമായ വേഷങ്ങള്‍.
ReplyDeleteകാര്യം മത്രമുള്ള ഒരു കഥ അല്ലേ?
ReplyDeleteഓണാശംസകള്‍!!
ReplyDeleteഇതിനെ ജീവിതമെന്നു പേരിടാം..
അഭിനന്ദനങ്ങള്‍!!
കണ്ണൂരാന്‍
ReplyDeleteJishad Cronic ,
പട്ടേപ്പാടം റാംജി,
കാഴ്ചകൾ
jayarajmurukkumpuzha
keraladasanunni
ഉഷശ്രീ (കിലുക്കാംപെട്ടി)
Joy Palakkal ജോയ് പാലക്കല്‍
നിങ്ങളുടെ കമന്റ്സ് നല്ലൊരു ടോണിക് ആണ്
എല്ലാവര്ക്കും നന്ദി നന്ദി നന്ദി
വേറിട്ട ഒരോണക്കാഴ്ച്ച...!
ReplyDelete