സെബാസ്റ്റ്യൻ തോബിയാസ് കപ്പൂച്ചിൻ്റെ ഹരിതം എന്ന മനോഹരമായ പുസ്തകത്തിൽ നിന്ന്
മണ്ണിനേയും മരങ്ങളേയും ഒരുപാട് സ്നേഹിക്കുന്ന ആ കർഷകൻ ..തൻ്റെ മരണത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു നിർത്തി ..
എൻ്റെ ശരീരത്തെ എന്തിന് കല്ലിലും മാർബിളിലും പൊതിയണം?
മണ്ണിൽ പൊതിയുന്നതാണ് എനിക്കിഷ്ടം .മണ്ണായ് തുടരാൻ അത്ര കൊതിയുണ്ടെനിക്ക് .
എൻ്റെ മൺകൂനയിൽ നിന്ന് പുല്ലുകൾ പറിച്ച് നീക്കരുത് . അവയെ വളരാൻ അനുവദിക്കുക .
കഴിയുമെങ്കിൽ ഒരു വൃക്ഷം നട്ടുവളർത്തണം . രാത്രിയിൽ പുൽനാമ്പുകളിൽ പതിക്കുന്ന മഞ്ഞുകണങ്ങൾ പ്രഭാത രശ്മികളേറ്റ് തിളങ്ങുമ്പോൾ എൻ്റെ ഹൃദയം തുടിക്കും . ഞാൻ ഉറങ്ങുന്ന മണ്ണിൽ കണ്ണീർ പൊഴിക്കരുത് . എനിക്ക് പൊള്ളും . പകരം ഇത്തിരി നനവ് പകരുക .
എന്നെ പൊതിയുന്ന ചെടികളും വ്യക്ഷങ്ങളും പൂക്കും , കായ്ക്കും . അതെന്നെ ഒരുപാട് സന്തോഷിപ്പിക്കും . ആ പൂക്കൾ എല്ലാവർക്കും സന്തോഷം നൽകും .
അതിലെ പഴങ്ങൾക്ക് എൻ്റെ രുചിയായിരിക്കും
ഉറപ്പാണ് ആ പഴങ്ങൾ കയ്ക്കില്ല . കാരണം ഞാനാർക്കും കയ്പായിരുന്നില്ല . മധുരമായിരുന്നു .
മണ്ണിനെ ഞാൻ വേദനിപ്പിച്ചിട്ടില്ല . ആയതിനാൽ മുള്ളുകൾ എൻ്റെ കൂനയിൽ വളരില്ല .
എൻ്റെ മണ്ണിൽ തിരികൾ കത്തിക്കേണ്ട . അവിടം ഇരുട്ടുണ്ടാവില്ല . തുടർന്നുള്ള ജീവിതത്തിലേക്ക് വെളിച്ചം കൊളുത്തേണ്ടത് അവിടെ നിന്നുമാണ് . പുഷ്പങ്ങൾ കൊണ്ട് നിങ്ങളെൻ മൺകൂനയെ അലങ്കരിക്കരുത് . വാടാത്ത എൻ്റെ നൻമകളുടെ പുഷ്പങ്ങൾ എന്നെ സ്വർഗീയസുഗന്ധത്തിലേക്ക് നയിച്ചുകൊള്ളും ...
ഹരിതം

മണ്ണിനു ഇതിൽ കൂടുതൽ സ്നേഹം അധികമാർക്കും
ReplyDeleteനൽകാൻ കഴിയില്ല.....വളരെ ഇഷ്ട്ടപ്പെട്ടു
ഹൃദയത്തെ സ്പർശിച്ചു....