Wednesday, August 30, 2017

മുംബൈ ഈസ് ഗ്രേറ്റ്....,

പഴയ ബോംബെ ഇന്നത്തെ മുംബൈ എന്നും അതിശയിപ്പിക്കുന്ന നാടാണ് നമ്മുടെ രാജ്യത്തെ പല സംസ്ഥാനങ്ങളിൽ നിന്നും എന്നും എത്തുന്ന തീവണ്ടികളിൽപകുതിയിലധികം ജനം ജോലി തേടിയെത്തുന്ന പുതിയമുഖങ്ങളാണ്. ഇവരെയെല്ലാം ആ നഗരം ഉൾകൊള്ളുന്നു സ്വീകരിക്കുന്നു സ്വന്തമാക്കുന്നു ..
തിങ്ങി പാർക്കുന്ന മുറികൾ ,വെള്ളം രാത്രി ഉറക്കമൊഴിഞ്ഞു പിടിച്ചു വെക്കണം, ലോക്കൽ ട്രെയിനിൽ ഇടി കൊണ്ട് യാത്ര ചെയ്യണം,
ഒരുദിവസത്തിന്റെ മേജർ സമയം ഇതിനെല്ലാം നീക്കി വെക്കണം എന്നാലും മുബൈവാല ഹാപ്പിയാണ് അവിടം വിടാൻ മടിയുമാണ് അവന്...
ദീപാവലി ഗണപതി തുടങ്ങിയ ഉത്സവ വേളകളിൽ അവർ ശരിക്കും അതിൽ മുഴുകി ആടി തിമിർത്തു
ആഘോഷിക്കും...പിന്നെ അവരുടെ പ്രതിസന്ധികളെ നേരിടുന്ന രീതി പഠിക്കേണ്ടതാണ് അനുകരിക്കേണ്ടതാണ്
മുംബൈ ബ്ലാസ്റ്റ് കഴിഞ്ഞു മൂന്നാം ദിനം ആ മഹാ നഗരം ഉണർന്നു ഒരാഴ്ച്ച കൊണ്ട്  ജനം പഴയപ്പോലെ അവരുടെ ദിനചര്യയിലേക്കു തിരിച്ചെത്തി
ഇന്നലെ മഴയിൽ മിക്കവാറും റോഡുകൾ എല്ലാം നിറഞ്ഞൊഴുകി ട്രെയിനുകൾ സർവീസ് നിറുത്തി....
കോടിക്കണക്കിനു ജനം പലസ്ഥലങ്ങളിൽ അകപ്പെട്ടു
ഇവിടെയാണ് മുംബൈക്കാരുടെ "ഹെൽപ്പിംഗ് മെന്റാലിറ്റി"
മനിസ്സിലാവുന്നതു സ്വന്തം വീടുകളിൽ ആവുന്നത്ര ആളുകളെ താമസിപ്പുച്ചു അവർക്കു വെള്ളം ഭക്ഷണം
നൽകി ജാതി മത ഭേദം നോക്കാതെ
അമ്പലങ്ങളും പള്ളികളും മോസ്‌കുകളും മറ്റു ആരാധനാലയങ്ങളും പോകാൻ ഇടമില്ലാതെ വലയുന്ന ജനങ്ങൾക്കു തുറന്നുകൊടുത്തു ഭക്ഷണം വെള്ളം നൽകി..
ആരും സർക്കാരിന്റെ ഇടപെടൽ നോക്കി നിന്നില്ല സർക്കാരിനെ കുറ്റം പറഞ്ഞു സമയം കളഞ്ഞില്ല,
ദൃശ്യ മാധ്യമങ്ങൾ ഒഴിച്ച്.!
സോഷ്യൽ മീഡിയ കൃത്യമായ ഇടപെടൽ നടത്തി വാട്ട്സപ്പിലും ഫേസ്ബുക്കിലും ട്വിറ്ററിലും എല്ലാം
'ഞാൻ സേഫ്' എന്നൊരു ക്യാമ്പയിൻ  തുടങ്ങി വീട്ടുകാരെ സ്വന്തം സേഫ്റ്റി അറിയിക്കാൻ അവസരമൊരുക്കി
സത്യത്തിൽ ഇത്രയും കാര്യക്ഷമമായി ഒരു സർക്കാർ സംവിധാനവും പ്രവർത്തിച്ചിട്ടുണ്ടാവില്ല..
മുംബൈ ഈസ് ഗ്രേറ്റ്
മുംബൈക്കർ..റിയലി ജെംസ്...💐💐💐
മുംബൈക്കർ..റിയലി ജെംസ്...💐💐💐

Friday, August 25, 2017

ഹരിതം

സെബാസ്റ്റ്യൻ തോബിയാസ് കപ്പൂച്ചിൻ്റെ ഹരിതം എന്ന മനോഹരമായ പുസ്തകത്തിൽ നിന്ന്


മണ്ണിനേയും മരങ്ങളേയും ഒരുപാട് സ്നേഹിക്കുന്ന ആ കർഷകൻ ..തൻ്റെ  മരണത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു നിർത്തി ..

എൻ്റെ ശരീരത്തെ എന്തിന് കല്ലിലും മാർബിളിലും പൊതിയണം?

മണ്ണിൽ പൊതിയുന്നതാണ് എനിക്കിഷ്ടം .മണ്ണായ് തുടരാൻ അത്ര കൊതിയുണ്ടെനിക്ക് .
എൻ്റെ മൺകൂനയിൽ നിന്ന് പുല്ലുകൾ പറിച്ച് നീക്കരുത് . അവയെ വളരാൻ അനുവദിക്കുക .

കഴിയുമെങ്കിൽ ഒരു വൃക്ഷം നട്ടുവളർത്തണം . രാത്രിയിൽ പുൽനാമ്പുകളിൽ പതിക്കുന്ന മഞ്ഞുകണങ്ങൾ പ്രഭാത രശ്മികളേറ്റ് തിളങ്ങുമ്പോൾ എൻ്റെ ഹൃദയം തുടിക്കും . ഞാൻ ഉറങ്ങുന്ന മണ്ണിൽ കണ്ണീർ പൊഴിക്കരുത് . എനിക്ക് പൊള്ളും . പകരം ഇത്തിരി നനവ് പകരുക .

എന്നെ പൊതിയുന്ന ചെടികളും വ്യക്ഷങ്ങളും പൂക്കും , കായ്ക്കും . അതെന്നെ ഒരുപാട് സന്തോഷിപ്പിക്കും . ആ പൂക്കൾ എല്ലാവർക്കും സന്തോഷം നൽകും .
അതിലെ പഴങ്ങൾക്ക് എൻ്റെ രുചിയായിരിക്കും
ഉറപ്പാണ് ആ പഴങ്ങൾ കയ്ക്കില്ല . കാരണം ഞാനാർക്കും കയ്പായിരുന്നില്ല . മധുരമായിരുന്നു .

മണ്ണിനെ ഞാൻ വേദനിപ്പിച്ചിട്ടില്ല . ആയതിനാൽ മുള്ളുകൾ എൻ്റെ കൂനയിൽ വളരില്ല .

 എൻ്റെ മണ്ണിൽ തിരികൾ കത്തിക്കേണ്ട . അവിടം ഇരുട്ടുണ്ടാവില്ല . തുടർന്നുള്ള ജീവിതത്തിലേക്ക് വെളിച്ചം കൊളുത്തേണ്ടത് അവിടെ നിന്നുമാണ് . പുഷ്പങ്ങൾ കൊണ്ട് നിങ്ങളെൻ മൺകൂനയെ അലങ്കരിക്കരുത് . വാടാത്ത എൻ്റെ നൻമകളുടെ പുഷ്പങ്ങൾ എന്നെ സ്വർഗീയസുഗന്ധത്തിലേക്ക് നയിച്ചുകൊള്ളും ...


ഹരിതം

Tuesday, August 15, 2017

big salute




ഇന്ന് നമ്മൾ നമ്മുടെ സ്വാന്ത്ര്യദിനം വിപുലമായി
തന്നെ ആഘോഷിച്ചു പ്രധാനമന്ത്രിയുടെ
പ്രസംഗം അതിന്റെ വ്യാഖ്യാനങ്ങൾ ദുർവ്യാഖ്യാനങ്ങൾ
എല്ലാം കേട്ടും ടീവിയിൽ കണ്ടും സ്വന്തന്ത്ര്യ ദിന
വിഡിയോകളും മെസ്സേജുകൾ അയച്ചും വായിച്ചും
ഫോൺ ഹാങ്ങാവുന്നതു ഒഴിവാക്കാൻ കുറച്ചു
മെസ്സേജുകൾ ഡിലീറ്റ് ചെയ്‌തും ദിവസംആഘോഷിച്ചപ്പോൾ. രാജ്യത്തിൻറെ ഒരറ്റം വെള്ളപ്പൊക്ക കെടുതികൾക്കു നടുവിലാണ് ഈ ദിനം ആഘോഷിച്ചത്..
ഇന്നു കിട്ടിയ ഒരു ഫോട്ടോ ശരിക്കും എന്റെ
ഹൃദയത്തെ സ്പർശിച്ചു
കഴുത്തു  വരെ വെള്ളത്തിൽ നിന്ന്  കുട്ടികൾ നമ്മുടെ ത്രിവർണ പതാകയ്ക്ക് സല്യൂട്ട് ചെയ്യുന്നു
ഇത് ആസാമിലാണ് ..ഇതാണ് രാജ്യ സ്നേഹം
രാഷ്ട്ര പതാകയോട് ചെയ്യുന്ന ഏറ്റവും വലിയ
ബഹുമാനമാണ്..
ഐ സല്യൂട്ട് ദം👏👏

Monday, August 14, 2017

ഇന്നൊവേറ്റീവ് ഫിലിം സിറ്റി

തീരെ വിചാരിക്കാതെ ഇന്നലെ ബംഗളുരുവിലെത്തി
ഒരു ഫാമിലി യാത്ര നാല് ദിവസം ബംഗളുരുവിൽ
ഉണ്ടാകും എന്നാലും ഇന്നു മാത്രമാണ് ഔട്ടിങ്ങിനു
സമയമുള്ളതു പലവട്ടം കണ്ട ലാൽബാഗ് തുടങ്ങി
സ്ഥിരം പംക്തികൾ ആവർത്തിക്കാം എന്നുപറഞ്ഞപ്പോൾ
ഗൂഗിൾ പറഞ്ഞു കുറച്ചകലെ ഇന്നൊവേറ്റീവ്
ഫിലിം സിറ്റി കിടപ്പുണ്ട് ഒരു പകൽ ചിലവിടാൻസാധിക്കും
പിന്നെ കണ്ടവരുടെ റിവ്യൂ കൊള്ളാം

കാലത്തു പത്തുമണിയോടെ അവിടെയെത്തി ആദ്യ
ഇമ്പ്രെഷൻ കൊള്ളാം ആദ്യം കണ്ടത് സ്കിൽ മേള
അമ്പും വില്ലും മുതൽ പുതിയ കളികൾ....
പിന്നെ കണ്ടത് ഹൊണ്ടിങ് വില്ല കുറച്ചുമനക്കരുത്തു
വേണം അതിലുടെ കടന്നു പോകാൻ കുരാ കൂരി
ഇരുട്ട് ചെറിയ സീറോ വാൾട്ട് ചുവന്ന വെളിച്ചം ചുറ്റും
അലർച്ചകൾ ഡ്രാക്കുള പോലുള്ള ഭീകരന്മാരുടെ
രൂപങ്ങൾ നമ്മുടെ നാടൻ യക്ഷികളും ഒരു അരമണിക്കൂർ
പ്രേതങ്ങളുടെ താഴ്‌വരയിൽ കഴിയാം
അടുത്തുകണ്ടതു മിറർ മെയ്സ്..ഇതിലും ഇരുട്ടാണ്
കൂടെ ചുവന്ന വെളിച്ചവും കണ്ണാടി ഏതു വഴി ഏതു
എന്ന് കണ്ടുപിടിച്ചു പുറത്തു വരണമെങ്കിൽ സമയം
കുറച്ചധികം പിടിക്കും
പിന്നെ വാക്സ് മ്യൂസിയം ഷേക്‌സ്‌പിയർ. ഹിറ്റ്ലർ
ദലായി ലാമ വിൻസ്റ്റൺ ചർച്ചിൽ ഗന്ധിജി മുതൽ
നാം കണ്ടും കേട്ടും പഠിച്ചിട്ടുള്ള എല്ലാവരുമുണ്ട്
പ്രതിമകളായി..
പിന്നെ വാട്ടർ തീം പാർക്ക് അത്രക്ക് പോരാ
പിന്നെ കാർട്ടൂൺ ഗാലറി, ദിനോസർ പാർക്ക്
ബിഗ്‌ബോസ് ഷൂട്ട് ചെയ്ത ബംഗ്ലാവ്, കബാലി
സിനിമയുടെ കൂറ്റൻ സെറ്റുകൾ..
3D പൈന്റിങ്‌സ്
ഇതിനുള്ളിൽ നിന്ന് ഫോട്ടോ എടുത്താൽ
നമ്മൾ ഫൗണ്ടനിൽ, മൃഗങ്ങളുടെ കൂടെ
തുടങ്ങി പ്രതീതി ജനിപ്പിക്കുന്ന ഫോട്ടോകൾ
എടുക്കാം
 9D വെർച്ച്വൽ റിയാലിറ്റി
വെറും അഞ്ചു മിനുട്ടിൽ നമ്മുക്ക് വേറൊരു
മാസ്മര ലോകത്തിലേക്ക് യാത്ര ചെയ്യാം
വെറുതെ ഒരു ചെയറിൽ ഇരുന്നാൽ മതി
പിന്നെയുള്ളതു ഒൺ മിനുട്ട് സ്‌കിൽ ഷോ
വിജയിച്ചാൽ സമ്മാനങ്ങൾ നേടാം...
നല്ല സൗത്ത് ഇന്ത്യൻ ഫുഡ് കാപ്പി എല്ലാം
കാലത്തു പത്തുമണിമുതൽ വൈകീട്ട് ആറുവരെ
ശരിക്കും എന്ജോയ് ചെയ്തു

Tuesday, August 1, 2017

സൗഹൃദം



ഇന്ന് രാവിലെ  യാത്രയിൽ കണ്ട ഒരു കാഴ്ച്ച എന്നെ വല്ലാതെ ആകർഷിക്കുന്ന ഒന്നായിരുന്നു .

കുറച്ചു കോളേജ് കുട്ടികൾ. ............അതിൽ രണ്ടു ആൺകുട്ടികളും മൂന്നു പെൺകുട്ടികളും .ഞാൻ കേറിയ കടയിൽ നിന്നും അവരും എന്തൊക്കെയോ സാധനങ്ങൾ വാങ്ങുന്നു .പരസ്പ്പരം അവർ സംസാരിക്കുന്ന രീതി എന്നെ അതിശയിപ്പിച്ചു  .ആംഗ്യഭാഷയിൽ അവർ പറയാനുള്ള കാര്യങ്ങൾ പരസ്പ്പരം കൈമാറുന്നു .എല്ലാവരും വളരെ സന്തോഷത്തിലും ആണ് .കടയിൽ ഉള്ള എല്ലാവരുടെയും ശ്രദ്ധ അവരിലേക്കാണ് .അവർ അതൊന്നും ശ്രദ്ധിക്കുന്നതേ ഇല്ല .

എല്ലാവരുടെയും ചിന്ത പോലെ തന്നെ അവർക്കാർക്കും സംസാരിക്കാനുള്ള കഴിവ് കാണില്ല എന്ന് തന്നെ എനിക്കും തോന്നി .വല്ലാത്ത ഒരു വേദന ആ കാഴ്ച്ച എനിക്ക് നൽകി .മറ്റെല്ലാ മുഖങ്ങളിലും ആ സഹതാപം നിറഞ്ഞു നിൽക്കുന്നു  .

എനിക്ക് ആവശ്യമുള്ള സാധനങ്ങൾ വാങ്ങി ബില്ല് അടച്ചു ഞാൻ ഇറങ്ങിയപ്പോൾ എന്റെ മുന്പിലായി തന്നെ അവരും ........എത്ര ശ്രമിച്ചിട്ടും എന്റെ കണ്ണുകൾ അവരെ പിന്തുടരാതിരിക്കാൻ സാധിക്കുന്നതല്ലായിരുന്നു .എന്റെ ചിന്ത അവരെ കുറിച്ച് മാത്രമായിരുന്നു .

ബസ്സ് സ്റ്റോപ്പിൽ ബസ്സിന്‌ വേണ്ടിയുള്ള കാത്തു നിൽപ്പിൽ
അവരും .എന്താണ് അവർ സംസാരിക്കുന്നത് എന്ന് ഞാൻ ചിന്തിച്ചു കൊണ്ടേ  ഇരുന്നു .മൂകരും ബധിരരും ആയുള്ള ആളുകൾക്ക് വേണ്ടിയുള്ള വാർത്ത മാധ്യമത്തിൽ കണ്ടിട്ടുണ്ടെങ്കിലും അതിനു താഴെ എഴുതി വരുന്നതിൽ നിന്നും എന്താണ് അതിലെ ഉള്ളടക്കം എന്ന് ചെറുതായെങ്കിലും മനസ്സിലാക്കാൻ സാധിച്ചിരുന്നു .

കാത്തു നിൽപ്പിനു ഒടുവിൽ ബസ്‌ വന്നു .എല്ലാവരും കയറി സീറ്റുകളിൽ ഇരിപ്പുറപ്പിച്ചു .ഞാൻ ആ കുട്ടികൾക്ക് പിന്നിലായിട്ടാണ് ഇരുന്നത് .ഞാൻ ശ്രദ്ധിക്കുന്നത് കണ്ടിട്ടാവണം അവർ എന്നെ നോക്കി മെല്ലെ പുഞ്ചിരിച്ചു  .ബസ് യാത്ര തിരിച്ചു .യാത്രക്കിടയിലും അവർ എല്ലാവരും അവരുടെ ഭാഷയിൽ എന്തൊക്കെയോ പറയുന്നു കൈ കൊട്ടി ചിരിക്കുന്നു .ആകെ ഉല്ലാസത്തിൽ യാത്ര .

ആ കാഴ്ച്ച വേദനിപ്പിച്ചു തുടങ്ങിയപ്പോൾ ഞാൻ എന്റെ ശ്രദ്ധ പതുക്കെ മുഖപുസ്തകത്തിലേക്കു തിരിച്ചു .ആരൊക്കെയോ എഴുതിയ കഥകളും കവിതകളും മറ്റ് പോസ്റ്റകളും ഒക്കെ വായിച്ചും കണ്ടും അവയ്‌ക്കൊക്കെ ലൈക്കും കമന്റും ഒക്കെ കൊടുത്തിട്ടു നോക്കുമ്പോൾ ആ കുട്ടികളുടെ കൂട്ടത്തിൽ നിന്നും ഒരു കുട്ടി ഒരു സ്റ്റോപ്പിൽ ഇറങ്ങാൻ വേണ്ടി തയ്യാറായി നിൽക്കുന്നു .കൂട്ടുകാരോടു അവരുടെ ഭാഷയിൽ യാത്ര പറഞ്ഞു ആ കുട്ടി ഇറങ്ങിയതും ബസ് എടുത്തതും അത് വരെ ആംഗ്യഭാഷയിൽ സംസാരിച്ചിരുന്ന മറ്റു കുട്ടികൾ നല്ല രീതിയിൽ സംസാരിക്കുന്നു .

എന്റെ അതിശയം കണ്ടിട്ടാവണം അതിൽ ഒരു കുട്ടി എന്നോട് പറഞ്ഞു ,

"അതിശയിക്കണ്ടാ, ഈ കണ്ടതൊന്നും സ്വപ്നം അല്ല  .അവൾ ഒഴിച്ചു ഞങ്ങൾക്ക് എല്ലവർക്കും സംസാരിക്കാനും കേൾക്കാനും ഒരു കുഴപ്പവും ഇല്ല .ഞങ്ങൾ സാധാരണ ഭാഷയിൽ സംസാരിച്ചാൽ അവൾക്കു മനസ്സിന് ഉണ്ടാകുന്ന വിഷമം ,അത് വേണ്ടാന്നു വെച്ച് അവളോട് കൂട്ടായ അന്ന് മുതൽ അവൾക്ക് വേണ്ടി ആ ഭാഷ ഞങ്ങൾ പഠിച്ചു എടുത്തതാണ് .അവൾ കൂടെ ഉള്ളപ്പോൾ ഞങ്ങൾ ആ ഭാഷയിലേ സംസാരിക്കാറുള്ളൂ എവിടെ ആയാലും .അവളെ മാത്രം ആളുകൾ സഹതാപത്തോടെ നോക്കുന്നത് ഒഴിവാക്കാൻ വേണ്ടി ആണ് ........"

എനിക്ക് ആ കുട്ടികളോട് ഒരുപാട് സ്നേഹം തോന്നി .സൗഹൃദം എന്നാൽ ഇങ്ങനെ ആയിരിക്കണം എന്ന് തോന്നിയ നിമിഷങ്ങൾ..............കാര്യം കാണാൻ വേണ്ടി സൗഹൃദങ്ങൾ ഉണ്ടാക്കുന്നവർ ഇവരെ കണ്ടു പഠിക്കണം എന്ന് ഉച്ചത്തിൽ വിളിച്ചു പറയണമെന്ന് തോന്നി.........

ഇതുപോലുള്ള സ്നേഹത്തിൽ സൗഹൃദത്തിൽ
നമ്മുക്ക് ഈശ്വരനെ കാണാം
സ്നേഹം സൗഹദം എത്ര മനോഹരം !
(ഇന്ന് വായിച്ചത്)