കഴിഞ്ഞ ദിവസം കാലത്തു എണീറ്റപ്പോൾ(സ്വയം ഉറക്കമുണർതല്ല ഭാര്യയുടെ ഉറക്കെയുള്ള ''അതെ ഒന്ന് എഴുനേൽക്കു അത്യാവശ്യമായി കുറച്ചു വെള്ളം കോരിത്തരണം " എന്ന വിളിയോ നിലവിളിയോ ആണ് അതിനുത്തരവാദി ) പൈപ്പിൽ ഒരുതുള്ളി വെള്ളമില്ല മോട്ടോർ വർക്ക് ചെയ്യുന്നില്ല അത്യാവശ്യത്തിനുള്ള വെള്ളം കിണറിൽ നിന്ന് കോരാൻ തുടങ്ങിയപ്പോഴാണ് ഒരു സത്യം മനസ്സിൽ തറച്ചത് വെള്ളം നന്നേ താണിരിക്കുന്നു വേനൽ ആണെങ്കിൽ ഇനിയും ബാക്കി അപ്പൊ കുടിവെള്ളം പോലും നല്ല വേനലിൽ
ഉണ്ടാകില്ല എന്തായാലും വലിയ വട്ടികയിൽ വെള്ളം നിറച്ചതിനു ശേഷം വീടിനു ചുറ്റും ഒന്ന് നടന്നു അപ്പോൾ കഴിഞ്ഞ ദിവസം ചെയ്ത ഒരു അപരാധം കണ്ണിൽ പെട്ടു തെങ്ങു നനക്കാൻ വേണ്ടി തുറന്ന പൈപ്പ് അടച്ചിട്ടില്ല രാത്രി മുഴുവൻ ഒഴുക്കിയത് ഒരു ടാങ്ക് വെള്ളം ലാവിഷായി രണ്ടു മൂന്ന് ദിവസം ഉപയോഗിക്കാൻ പര്യാപ്തമായ വെള്ളം മനസ്സിൽ ചെറിയ വലിയ കുറ്റബോധം തോന്നി
വീണ്ടും മോട്ടറിന്റെ അടുത്തെത്തി അറിയാവുന്ന പണിയെല്ലാം നോക്കി
ഫൂട്ട് വാൽവ് പിടിപ്പിച്ച പൈപ്പ് ഇറക്കിക്കെട്ടി വെള്ളത്തിനടിയിൽ കിടക്കുന്നു എന്നുറപ്പു വരുത്തി വട്ടികയിൽ കോരി നിറച്ച വെള്ളം പമ്പിലേക്കൊഴിച്ചു അതിൽ തങ്ങിയിരുന്ന "എയറിനെ" പുറത്തു ചാടിച്ചു
മോട്ടറിന്റെ സ്വിച്ച് ഓൺ ചെയ്തു ഇൻഡിക്കേറ്റർ ബൾബ് തെളിഞ്ഞെങ്കിലും മോട്ടോർ അനങ്ങിയില്ല വീണ്ടും ഇതേ ശ്രമങ്ങൾ ആവർത്തിച്ചു ഫലം തഥൈവ, സ്വന്തം ഇലക്ട്രിഷ്യനെ ഫോൺ ചെയ്തു ആള് 'വെരി വെരി ബിസി' ഇപ്പൊ നാട്ടിലെ മോട്ടോറുകൾക്കെല്ലാം അസുഖമാണ് ഉള്ള ഒരേ വൈദ്യൻ നമ്മുടെ പ്രിയ സുഹൃത്തും, വീണ്ടും അഭ്യർത്ഥിച്ചപ്പോൾ വേറൊരു വൈദ്യനെ വിടാം എന്നായി പ്രധാന ഡോക്ടർ , കാലത്തു വരുമെന്ന പറഞ്ഞ അസിസ്റ്റന്റ് സർജൻ വന്നത് ഏകദേശം ഉച്ചക്ക് മൂന്നു മണിക്ക് , രോഗകാരണങ്ങൾ എല്ലാം കേട്ട് സ്വയം പരിശോധിച്ച അദ്ദേഹം മരുന്നും വിധിച്ചു മോട്ടോറിന്റെ സ്വിച്ചിൽ ഉറുമ്പു കയറിയിരിക്കുന്നു കോൺടാക്റ്റ് ക്ളീൻ ചെയ്താൽ ശരിയാകും പിന്നെ ഒരു മണിക്കൂർ സ്വിച്ച് അഴിക്കലും ക്ളീൻ ചെയ്യലും റീഫിറ്റ് ചെയ്യലും എല്ലാമായി കടന്നു പക്ഷെ മോട്ടോർ അനങ്ങിയില്ല അടുത്ത നിർദ്ദേശം പുതിയ സ്വിച്ച് വാങ്ങിയാൽ എല്ലാം ശരിയാകും വെള്ളമല്ലേ എല്ലാം അതെല്ലേ ആവശ്യം അത്യാവശ്യം എന്ന് വിചാരിച്ചു ബൈക്കിൽ നാലഞ്ചു കിലോമീറ്റർ ഓടി അഞ്ചാറു കടകൾ കയറിയിറങ്ങി പുതിയ സ്വിച്ച് (പഴയതിനു ചേർന്നത് ) ഒപ്പിച്ചു
പക്ഷെ സ്വിച്ച് മാറ്റിയിട്ടും മോട്ടോർ അനങ്ങാപ്പാറ നയം വെടിഞ്ഞില്ല
അസ്സിസ്റ്റന്റ്റ് സർജൻ ആകെ വിഷമിച്ചു പിന്നെ നാളെ മെയിൻ ഡോക്ടർ വന്നു നോക്കും എന്നുപറഞ്ഞു ഒരുവിധം തടി തപ്പി അപ്പോഴേക്കും ഒരുദിവസത്തിലെ ഭൂരിഭാഗവും ഒരു അഞ്ഞൂറാനും കഴിഞ്ഞിരുന്നു
പിറ്റേ ദിവസം ഉച്ചയോടെ സാക്ഷാൽ വൈദ്യൻ വന്നു
എല്ലാ പോയിന്റിലും കറണ്ട് വരുന്നുണ്ട് എന്നത് ആദ്യം ഉറപ്പു വരുത്തി ഇതിനിടയിൽ വീട് വയർ ചെയ്ത "അവനെ " പറയാവുന്നതെല്ലാം പറഞ്ഞു രണ്ടു മൂന്നു മണിക്കൂർ തിരിച്ചും മറിച്ചും നോക്കിയിട്ടും കാര്യങ്ങൾ പഴയപ്പോലെ തന്നെ തുടർന്നു പിന്നെ മോട്ടോറിലേക്കു കണക്കറ്റ് ചെയ്യുന്ന വയർ കണക്റ്ററിൽ നിന്ന് ഊരിയെടുത്തു നേരിട്ട് കണക്റ്റ് ചെയ്തപ്പോൾ മോട്ടോർ സുഖമായി തിരിഞ്ഞു വെള്ളവും എടുത്തു ഒരു രൂപ പോലും വിലയില്ലാത്ത ഒരു കണക്ക്റ്റർ വിലപ്പെട്ട രണ്ടു ദിവസം ഞങ്ങളെ വലച്ചു
പക്ഷെ ഒരു കാര്യം മനസ്സിലായി ശ്രദ്ധക്കുറവ് മൂലം രണ്ടു ദിവസം ഉപയോഗിക്കേണ്ട വെള്ളം പാഴാക്കിയപ്പോൾ അതിയാൻ അതിനുള്ള പണിയും തന്നു ,,,,
ഒരു പാഠം പഠിച്ചു വെള്ളം ശ്രദ്ധയോടെ ഉപയോഗിക്കണം ,,,,,,,,,

കഴിഞ്ഞ രണ്ടു ദിവസം അനുഭവിച്ചതും പഠിച്ചതും ...........
ReplyDeleteകൊള്ളാം വെള്ളം പാഴാക്കിയതിനുള്ള ശിക്ഷ.നമ്മുടെ നാട്ടിൽ ഇലക്ട്രീഷ്യൻ പണി...അതൊരു കഥയാണ്..വാളെടുക്കുന്നവർ എല്ലാം വെളിച്ചപ്പാടായതുപോലെ.. എഴുത്തിൽ
ReplyDeleteഅല്പം കൂടെ നർമ്മം ആകാം..ഇഷ്ടപ്പെട്ടു ആശംസകൾ.
വായനക്കും അഭിപ്രായത്തിനും നന്ദി
ReplyDeleteഹ്യൂമർ ചേർക്കാൻ ശ്രമിക്കാം