ബാലു അന്നുവന്ന ലെറ്ററുകൾ വായിച്ചു കൊണ്ടിരിക്കുകയായിരുന്നു ഒരുപാട് ആരാധകന്മാർ ആരാധികമാരുണ്ട് ബാലുവിന് തന്റെ ശബ്ദ മാധുര്യം നുണയുന്നവർ തന്റെ പോപ്പുലാരിറ്റി കൂട്ടിയ പാട്ടുകൾ എല്ലാം മനസ്സിൽ വന്നു പകുതിയും രാജയുടെ ഗാനങ്ങൾ ആണ് തന്റെ ശബ്ദത്തിൽ മുത്തുവും ദാസനും എഴുതിയ വരികൾ അവൻ ഈണമിട്ട പുറത്തുവന്ന ഗാനങ്ങൾ അതി മനോഹരം അതീവ ഹൃദയം
ഓരോ ഗാനവും പിറവിയെടുക്കാൻ ഞങ്ങൾ ഓരോരുത്തരും പാടുപ്പെട്ടതു അത്രക്കും കഠിനമായിട്ടായിരുന്നു ഒരുപക്ഷെ എനിക്ക് കിട്ടിയ കോഹിനൂർ രത്‌നങ്ങൾ ആണ് അവയെല്ലാം
ഒരു കുടുംബം പോലെ ചങ്ങാതിമാർ പോലെ ആയിരുന്നു മുത്തുവും ഞാനും രാജയും"വാടാ പോടാ" ചങ്ങാതിക്കൂട്ടത്തിൽ നിന്ന് എന്തുകൊണ്ടോ മുത്തു പിൻവാങ്ങി രാജയും അവനും തമ്മിൽ ഒരു ഗാനത്തിലെ വരികൾ മുത്തുവിന്റെ അനുവാദം കൂടാതെ രാജ തിരുത്തിയതിൽ തുടങ്ങി വളർന്നു വലുതായ 'ആരു വലിയവൻ' എന്ന ഈഗോ എത്തി ചേർന്നത് ഒരു വേർപിരിയലിൽ ആയിരുന്നു ആ നഷ്ട്ടം എനിക്കും നിങ്ങൾക്കും മാത്രം
ഇന്നു വർഷങ്ങൾ കഴിഞ്ഞു ഇതെല്ലാം ഓർക്കാൻ കാരണവും അവൻ തന്നെ അവൻ ഈണമിട്ട ഗാനങ്ങൾ ഞാൻ അനുവാദമില്ലാതെ പാടാൻ പാടില്ല ഇനി ഈ ആജ്ഞ ധിക്കരിച്ചാൽ നിയമ നടപടി തുടരും എന്നുള്ള അവന്റെ ലീഗൽ നോട്ടീസ് കൈപ്പറ്റിയത് കൊണ്ടാണ്
ഞാൻ അവന്റെ തുടക്കം ഒന്ന് ഓർത്തുപോകുന്നു കത്തി നിന്ന ഒരു സംഗീത ചക്രവർത്തിയുടെ പല അസ്സിസ്സ്റ്റാന്റുകളിൽ ഒരുവൻ പിന്നെ അതെ ചക്രവർത്തിയുടെ നല്ലമനസ്സുമൂലം സംഗീത ലോകത്തിൽ സ്വന്തം സ്ഥാനം കണ്ടെത്തിയ അവൻ ഇന്ന് "എന്റെ എന്റെ മാത്രം" എന്നവകാശപ്പെടുന്ന ഗാനങ്ങൾ അതിനു വരികൾ എഴുതിയ കവിയും പാടിയ എന്നെപ്പോലുള്ള ഗായകരും അതിനു ഓർക്കസ്ട്ര നയിച്ച പലരും ഇൻസ്ട്രുമെന്റസ് വായിച്ച
കലാകാരന്മാരും ഒന്നും ആ ഗാനങ്ങളിൽ ഒരു സംഭാവനയും ചെയ്തിട്ടില്ലേ എന്ന ചോദ്യം എന്നിൽ ഉയരുന്നു
സംഗീത ചക്രവർത്തിയുടെ ഗാനം റീമിക്സ് ചെയ്തതുപറ്റി അദ്ദേഹത്തോട് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത്"സത്യമാണ് ഞാനും കവിയും ഗായകരും മാറ്റുകലാകാരന്മാരും അത് ചത്രികരിച്ച ഡയറക്റ്ററും ആ രംഗം ചത്രികരിച്ച ഫോട്ടോഗ്രാഫറും അതിൽ അഭിനയിച്ച കലാകാരന്മാരും ഇതിനെല്ലാം കാശു മുടക്കിയ പ്രൊഡ്യൂസറും എല്ലാരുമാണ് ആ ഗാനത്തിന്റെ അവകാശി എന്ന് തോന്നുമെങ്കിലും ആ ഗാനം ഹൃദയത്തിൽ ഏറ്റെടുത്തു ഹിറ്റാക്കിയ സാധാരണക്കാരനാണ് അതിന്റെ യഥാർത്ഥ അവകാശി "
എന്തു കൊണ്ടോ ഇന്നത് മറന്നിരിക്കുന്നു കേൾവിക്കാർ ഇല്ലെങ്കിൽ 'എന്ത് ഗാനം എന്ത് പാട്ടു എന്ത് ഞാൻ എന്ന ഭാവം' .......
ഉയരങ്ങളിൽ എത്തുമ്പോൾ പലരും നടന്നുവന്ന വഴി മറക്കും..എന്ത് ചെയ്യാൻ ?
ReplyDeleteഓർമ്മപ്പെടുത്തൽ നന്നായി ആശംസകൾ
Nandhi
Delete...vannavazhi marakkaruthu...
Thanks
ആരാണ് ശെരിക്കും ഒരു പാട്ടിന്റെ യഥാര്‍ത്ഥ അവകാശി?
ReplyDeleteKelkkanum padanum allenkil pinne enthinee ganangal?
DeleteNandhi