Saturday, March 25, 2017

ടേക്ക് ഓഫ്

ടേക്ക് ഓഫ്
ഒരു നല്ല സിനിമ
ഒരു കൊച്ചു സിനിമ
ഒരു സെക്കന്റ് പോലും ഫോക്കസ് മാറാതെ പറയാൻ ഉദ്ദേശിച്ചതിൽ മാത്രം ശ്രദ്ധിച്ച അവതരണം
ഇറാക്കിൽ കുടുങ്ങിയ മലയാളി നേഴ്‌സുമാർ അവിടെനിന്നു രക്ഷപെട്ട സംഭവം അതുപോലെ പറഞ്ഞ സിനിമ
പാർവതിയും  കുഞ്ചാക്കോബോബനും മനോഹരമായി അഭിനയിച്ച കുറെ നല്ല മുഹൂർത്തങ്ങൾ ഈ സിനിമയുടെ  എടുത്തു പറയേണ്ട പ്ലസ് പോയിന്റ് ആണ്
ആരും മോശമായിട്ടില്ല  ഫഹദും ആസിഫ് അലിയും എല്ലാം അവരുടെ ഭാഗം ഭംഗിയാക്കി
നേഴ്‌സുമാരുടെ സേവന വേദന വ്യവസ്ഥകൾ മെച്ചപ്പെടുത്തേണ്ടതിന്റെ  ആവശ്യം വ്യക്തമായി പറഞ്ഞ സിനിമ
ഒരു മുസ്ലിം രാഷ്ട്രത്തിൽ  ജനം തീവ്രവാദം മൂലം  അനുഭവിക്കുന്ന അസ്വസ്ഥത  ഭയപ്പാട് എല്ലാം യഥാർത്ഥമായി  പകർത്തിയ ചിത്രം
ഭാരതം എത്ര സുന്ദരം ശാന്തം  എന്നു മനസ്സിലാക്കി തന്ന സിനിമ
കണ്ട്     ആസ്വദിക്കുക .........................

3 comments:

  1. ഇറാക്കിൽ ഐ എസ് ഭീകര വാദികളാൽ ബന്ധനസ്ഥരാക്കപ്പെട്ട മലയാളി നേഴ്‌സുമാരുടെ അവസ്ഥ മനസ്സിൽ തട്ടും വിധം പറഞ്ഞിരിക്കുന്നു ...മാലാഖമാർ എന്തിനു മറുനാടുകളിൽ പോകേണ്ടിവരുന്നു അവിടെ അവർ എന്തെല്ലാം അനുഭവിക്കുന്നു എന്നു പറഞ്ഞ സിനിമ
    എന്തെല്ലാം സമരങ്ങളും ലഹളകളും ഉണ്ടെങ്കിലും നമ്മൾ എത്ര സുരക്ഷിതർ ഇവിടെ എന്നു പറഞ്ഞ ഒരു കൊച്ചു സിനിമ .....

    ReplyDelete